x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൈ​വ​ദാ​സ​ൻ കാ​ട്ട​റാ​ത്ത് വ​ർ​ക്കി​യ​ച്ച​ന്‍റെ 95ാം ച​ര​മ വാ​ർ​ഷി​കാ​ച​ര​ണം 22ന് ​മുതൽ

വെബ് ഡെസ്ക്
Published: October 20, 2026 12:43 AM IST | Updated: October 20, 2026 12:43 AM IST

തോ​ട്ട​കം: വി​ൻ​സെ​ൻ​ഷ്യ​ൽ സ​ഭ​യു​ടെ സ്ഥാ​പ​ക​നും തോ​ട്ട​കം സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യു​ടെ തു​ട​ക്ക​ക്കാ​ര​നു​മാ​യ ദൈ​വ​ദാ​സ​ൻ കാ​ട്ട​റാ​ത്ത് വ​ർ​ക്കി​യ​ച്ച​ന്‍റെ 95ാം ച​ര​മ​വാ​ർ​ഷി​കം 22 മു​ത​ൽ 24 വ​രെ ആ​ച​രി​ക്കും.​തോ​ട്ട​കം സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ർ​ക്കി​യ​ച്ച​ന്‍റെ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കും തു​ട​ക്കം കു​റി​ക്കും.​അ​ച്ച​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ അ​നു​ഗ്ര​ഹം ല​ഭി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നും ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.

ഓ​ർ​മ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ ഒ​ന്പ​തി​ന് ജ​പ​മാ​ല, ഗാ​ന ശു​ശ്രൂ​ഷ, തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നും വ​ച​ന​പ്ര​ഘോ​ഷ​ണ​വും സൗ​ഖ്യാ​രാ​ധ​ന​യും ഉ​ണ്ടാ​കും. ഓ​ർ​മ ദി​ന​മാ​യ ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് ജ​പ​മാ​ല, ഗാ​ന​ശു​ശ്രൂ​ഷ, വ​ച​ന​പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന. 11ന് ​ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. ദൈ​വ​ദാ​സ​ന്‍റെ ക​ല്ല​റ സ​ന്ദ​ർ​ശ​ന​വും ഉ​ച്ച​യോ​ടെ ക​ബ​റി​ട​ത്തി​ൽ പ്രാ​ർ​ഥ​ന, വെ​ഞ്ച​രി​പ്പ് തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ളും ന​ട​ക്കും.

എ​ല്ലാ മാ​സ​വും 24ന് ​രാ​വി​ലെ ആ​റി​ന് ദൈ​വ​ദാ​സ​ൻ കാ​ട്ട​റാ​ത്ത് വ​ർ​ക്കി​യ​ച്ച​ന്‍റെ ഓ​ർ​മ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടും നാ​മ​ക​ര​ണ പ്രാ​ർ​ത്ഥ​ന​യോ​ടും​കൂ​ടി തോ​ട്ട​കം പ​ള്ളി​യി​ൽ ന​ട​ത്തു​ന്നു​ണ്ടെ​ന്നും വി​ൻ​സെ​ൻ​ഷ്യ​ൽ കോ​ൺ​ഗ്രി​ഗേ​ഷ​ൻ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ ഫാ.​ഡോ. പോ​ൾ പു​തു​വ, ഫാ. ​ഷി​ന്‍റോ മം​ഗ​ല​ത്ത്, പ​ള്ളി വി​കാ​രി ഫാ. ​ജോ​ൺ കൊ​ടി​യം​കു​ന്നേ​ൽ, തോ​ട്ട​കം ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​ആ​ന്‍റ​ണി കോ​ല​ഞ്ചേ​രി എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags :

Recent News

Corehub Up