x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ ഇ​ന്‍​ഫെ​ക്‌ഷ​ന്‍ പ്രി​വ​ന്‍​ഷ​ന്‍ വാ​ര​ത്തി​നു തു​ട​ക്കം

വെബ് ഡെസ്ക്
Published: October 20, 2026 12:05 AM IST | Updated: October 20, 2026 12:05 AM IST

ചെ​​ത്തി​​പ്പു​​ഴ സെ​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ഇ​​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ ഇ​​ന്‍​ഫെ​​ക്‌​ഷ​​ന്‍ പ്രി​​വ​​ന്‍​ഷ​​ന്‍ ആ​​ന്‍​ഡ് ക​​ണ്‍​ട്രോ​​ള്‍ വാ​​രാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന

ച​​ങ്ങ​​നാ​​ശേ​​രി: ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ഇ​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ ഇ​​ന്‍​ഫെ​​ക്‌​ഷ​​ന്‍ പ്രി​​വ​​ന്‍​ഷ​​ന്‍ ആ​​ന്‍​ഡ് ക​​ണ്‍​ട്രോ​​ള്‍ വാ​​ര​​ത്തി​​ന് തു​​ട​​ക്ക​​മാ​​യി. അ​​ണു​​ബാ​​ധ നി​​യ​​ന്ത്ര​​ണം: അ​​തീ​​തം, വ​​ര്‍​ത്ത​​മാ​​നം, സു​​ര​​ക്ഷി​​തം എ​​ന്ന​​താ​​ണ് ഈ ​​വ​​ര്‍​ഷ​​ത്തെ പ്ര​​ധാ​​ന പ്ര​​മേ​​യം. 25 വ​​രെ നീ​​ണ്ടു​​നി​​ല്‍​ക്കു​​ന്ന വാ​​രാ​​ച​​ര​​ണ​​ത്തി​ന്‍റെ ഉ​​ദ്ഘാ​​ട​​നം കോ​​ട്ട​​യം ഡെ​​പ്യൂ​​ട്ടി ഡി​​എം​​ഒ​​യും ജി​​ല്ലാ സ​​ര്‍​വൈ​​ല​​ന്‍​സ് ഓ​​ഫി​​സ​​റു​​മാ​​യ ഡോ. ​​ജെ​​സ് ജോ​​യ് സെ​​ബാ​​സ്റ്റ്യ​​ന്‍ നി​​ര്‍​വ​​ഹി​​ച്ചു. ആ​​ശു​​പ​​ത്രി​​യി​​ലെ ഇ​​ന്‍​ഫെ​​ക്‌​ഷ​​ന്‍ പ്രി​​വ​​ന്‍​ഷ​​ന്‍ ആ​​ന്‍​ഡ് ക​​ണ്‍​ട്രോ​​ള്‍ ഡി​​പ്പാ​​ര്‍​ട്ട്‌​​മെ​ന്‍റി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് വൈ​​വി​​ധ്യ​​മാ​​ര്‍​ന്ന പ​​രി​​പാ​​ടി​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഹോ​​സ്പി​​റ്റ​​ല്‍ എ​​ക്‌​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​റും ഐ​​പി​​സി ചെ​​യ​​ര്‍​മാ​​നു​​മാ​​യ ഫാ. ​​ജ​​യിം​​സ് പി. ​​കു​​ന്ന​​ത്ത് ച​​ട​​ങ്ങി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

അ​​സോ. ഡ​​യ​​റ​​ക്ട​​റു​​മാ​​രാ​​യ ഫാ. ​​ജോ​​ഷി മു​​പ്പ​​ത്തി​​ല്‍​ചി​​റ, ഫാ. ​​ജേ​​ക്ക​​ബ് അ​​ത്തി​​ക്ക​​ളം, ഫാ. ​​മാ​​ര്‍​ട്ടി​​ന്‍ തൈ​​പ്പ​​റ​​മ്പി​​ല്‍, ന​​ഴ്‌​​സിം​ഗ് സൂ​​പ്ര​​ണ്ട് സി​സ്റ്റ​ർ ​ജെ​​സ് ക്ലെ​​യ​​ര്‍ എ​​ഫ്‌​​സി​​സി, ഇ​​ന്‍​ഫ​​ക്‌​ഷ​​ന്‍ ക​​ണ്‍​ട്രോ​​ള്‍ ഇ​​ന്‍​ചാ​​ര്‍​ജ് നീ​​നു വ​​ര്‍​ഗീ​​സ്, ജോ​​സ്‌​​ന മോ​​ള്‍ ഫ്രാ​​ന്‍​സി​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.


സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ഐ​​പി​​സി ഹാ​​ന്‍​ഡ്ബു​​ക്ക് പ്ര​​കാ​​ശ​​ന​​വും ചെ​​യ്തു. ഡെ​​പ്യൂ​​ട്ടി മെ​​ഡി​​ക്ക​​ല്‍ സൂ​​പ്ര​​ണ്ടും ക​​ണ്‍​സ​​ള്‍​ട്ടന്‍റ് ഇ​​ന്‍റ​ന്‍​സി​​വി​​സ്റ്റു​​മാ​​യ ഡോ. ​​ജു​​ബി മാ​​ത്യു വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തി. വാ​​രാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ന് ക്ലി​​നി​​ക്ക​​ല്‍ ഡി​​പ്പാ​​ര്‍​ട്ട്‌​​മെ​​ന്‍റ് ജീ​​വ​​ന​​ക്കാ​​ര്‍​ക്കാ​​യി ഐ​​പി​​സി ക്വി​​സ് മ​​ത്സ​​ര​​വും നാ​​ളെ റീ​​ല്‍​സ് മ​​ത്സ​​ര​​വും ന​​ട​​ക്കും.


22ന് ​​ബെ​​സ്റ്റ് ലി​​ങ്ക് ന​​ഴ്‌​​സ് മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കും. 23, 26, 27 തീ​​യ​​തി​​ക​​ളി​​ല്‍ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളാ​​യ സെ​​ന്‍റ് പീ​​റ്റേ​​ഴ്‌​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ കു​​റു​​മ്പ​​നാ​​ടം, സെ​ന്‍റ് തെ​​രേ​​സാ​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ വാ​​ഴ​​പ്പ​​ള്ളി, പ്ലാ​​സി​​ഡ് വി​​ദ്യാ വി​​ഹാ​​ര്‍ സീ​​നി​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ൾ എന്നിവിടങ്ങളിലെ കൗ​​മാ​​ര​​ക്കാ​​രാ​​യ പെ​​ണ്‍​കു​​ട്ടി​​ക​​ള്‍​ക്കാ​​യി എ​​ച്ച്പി​​വി വാ​​ക്‌​​സി​​നേ​​ഷ​​ന്‍ ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി ന​​ട​​ക്കും. ക​​ണ്‍​സ​​ള്‍​ട്ട​​ന്‍റ് ഗൈ​​ന​​ക്കോ​​ള​​ജി​​സ്റ്റ്, ഡോ. ​​ത​​ങ്കു മേ​​രി ഷാ​​ജു ക്ലാ​​സു​​ക​​ള്‍​ക്ക് നേ​​തൃ​​ത്വം ന​​ല്‍​കും.

Tags :

Recent News

Corehub Up