x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലൈ​വു​ഡ് ക​മ്പ​നി​ക​ള്‍​ക്കെ​തി​രേ ഇ​ളം​ദേ​ശ​ത്ത് ജ​ന​രോ​ഷം ഇ​ര​മ്പി

വെബ് ഡെസ്ക്
Published: October 19, 2026 10:36 PM IST | Updated: October 19, 2026 10:36 PM IST

ഇ​ളം​ദേ​ശ​ത്തെ പ്ലൈ​വു​ഡ് ഫാ​ക്ട​റി​ക്കെ​തി​രേ ന​ട​ന്ന പ്ര​തി​ഷേ​ധയോ​ഗം പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ വ​ര്‍​ഗീ​സ് പു​ല്ലു​വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​ളം​ദേ​ശം: പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ക​യും പ​രി​സ്ഥി​തി​യെ ത​ക​ര്‍​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ളം​ദേ​ശ​ത്തെ പ്ലൈ​വു​ഡ് ഫാ​ക്ട​റി​ക്കെ​തി​രേ ന​ട​ന്ന പ്ര​തി​ഷേ​ധയോ​ഗം പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ വ​ര്‍​ഗീ​സ് പു​ല്ലു​വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​യി​ര​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ള്‍ കു​ടി​വെ​ള്ള​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തെ​യും മ​റ്റ് നി​ര​വ​ധി കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളെ​യും ഇ​വി​ടെ നി​ന്നു​ള്ള രാ​സ​മാ​ലി​ന്യം​ വി​ഷ​മ​യമാക്കു​ന്ന​താ​യി അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മ​ലി​നീ​ക​ര​ണ​ത്തി​ന് അ​വ​സ​രം ഒ​രു​ക്കു​ന്ന ഫാ​ക്ട​റി​ക്ക് പി​ഴ​യ​ട​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. വ്യ​വ​സാ​യ​ങ്ങ​ള്‍ തു​ട​ങ്ങേ​ണ്ട​ത് ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ല​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ​രം ല​ക്ഷ്യം കാ​ണും​വ​രെ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ പ്ര​തി​ജ്ഞ ഏ​റ്റു​ചൊ​ല്ലി. യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ജി പി.​ ജോ​സ്, മ​നോ​ജ് കോ​ക്കാ​ട്ട്, പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫ്, ഗ്രാ​മ-​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ്ര​ദീ​പ് പോ​ള്‍, ജ​സ്‌​നി സാ​ബു, ജോ​സ് അ​ഗ​സ്റ്റി​ന്‍, അ​ഞ്ജു വി​ജേ​ഷ്, രേ​ഖ പു​ഷ്പ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ​മ​രദീ​പം തെ​ളി​​ച്ചു. മ​ല​ങ്ക​ര ജ​ലാ​ശ​യ സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഡോ. ​വി​ന്‍​സെ​ന്‍റ് മാ​ളി​യേ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ന്‍.​ വി​നോ​ദ് കു​മാ​ര്‍, ടി.​ജെ. പീ​റ്റ​ര്‍, ഫാ.​ ബി​നു കു​രു​വി​ള, വി.​ജെ. ഫ്രാ​ന്‍​സി​സ്, കെ.​ഇ.​ ജ​ബ്ബാ​ര്‍, ജ​യ്‌​സ​ണ്‍ മാ​ത്യു, പി.​സി. ജോ​ളി, പ്ര​ഫ.​ ജോ​യി മൈ​ക്കി​ള്‍, ജോ​സ് ചു​വ​പ്പു​ങ്ക​ല്‍, സു​ബൈ​ര്‍ ഇ​സ്മാ​യി​ല്‍, നി​ശാ​ന്ത് അ​ല​ക്‌​സ്, പു​ന്നൂ​സ് മം​ഗ​ല​ത്ത്, സോ​ണി കി​ഴ​ക്കേ​ക്ക​ര, നി​ഷ ജി​മ്മി, എം.​എ​ന്‍. അ​നി​ല്‍, ഔ​സേ​പ്പ​ച്ച​ന്‍ മു​ട്ടം, പി.​ജി.​ അ​നൂ​പ്, എ​സ്.​ജി.​ സു​ദ​ര്‍​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up