x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ൽ പി​ക്ക​പ്പും കാ​റും കൂ​ട്ടി​യി​ടി​ച്ചു; യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: October 19, 2026 11:16 PM IST | Updated: October 19, 2026 11:16 PM IST

അപകടത്തിൽ ത​ക​ർ​ന്ന കാ​റും മറിഞ്ഞ പിക്കപ്പ് വാനും.

ഹ​രി​പ്പാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ മാ​ധ​വ ജം​ഗ്ഷ​നും ഡാ​ണാ​പ്പ​ടി​ക്കും മ​ധ്യേ മീ​ൻ ക​യ​റ്റി​വ​ന്ന പി​ക്ക​പ്പ് വാ​നും ഇ​ല​ക്ട്രി​ക് കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​രി​ക്കു പ​രി​ക്ക്. ഇ​വ​രെ ഹ​രി​പ്പാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

ഇ​ന്ന​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള മീ​ൻ കയറ്റിവന്ന പി​ക്ക​പ്പും കൊ​ല്ലം സ്വ​ദേ​ശി​ക​ളു​ടെ ഇ​ല​ക്ട്രി​ക് കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​ൻ​സു​ലേ​റ്റ​ഡ് ബോ​ക്സ് ഘ​ടി​പ്പി​ച്ച പി​ക്ക​പ്പ് വാ​ൻ റോ​ഡി​ൽ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പി​ന്നീ​ട് പൊ​ലി​സെ​ത്തി ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ​നി​ന്ന് മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Tags :

Recent News

Corehub Up