ഒടിയപാറ 11-ാംനമ്പര്‍ അങ്കണവാടി കെട്ടിടം.
വണ്ണപ്പുറം: ഒടിയപാറ 11-ാം നമ്പര്‍ അങ്കണവാടിയിലേക്ക് വഴിയില്ലാതെ ദുരിതമനുഭവിക്കുകയാണ് കുരുന്നുകള്‍. നിലവിലുള്ള വഴി സഞ്ചാരയോഗ്യമല്ലെന്നും മഴ പെയ്താല്‍ പാറയില്‍ തെന്നിവീണ് അപകടം ഉണ്ടാകാനുള്ള സാഹചര്യമാണുള്ളതെന്നും നാട്ടുകാര്‍ പറയുന്നു.ഗ്രാമസഭ ഉള്‍പ്പടെ വിവിധ യോഗങ്ങള്‍ ഇവിടെവച്ചാണ് നടത്തുന്നത്.
കുട്ടികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെ തലച്ചുമടായി ഇവിടേക്ക് കൊണ്ടുവരേണ്ട സ്ഥിതിയാണുള്ളത്. നിലവില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെയാണ് അങ്കണവാടിയിലേക്ക് കുട്ടികള്‍ ഉള്‍പ്പടെ എത്തുന്നത്. ഈ വഴി അടഞ്ഞാല്‍ കുട്ടികള്‍ വഴിയാധാരമാകും.
ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന സഞ്ചാരയോഗ്യമായ റോഡ് നിര്‍മിക്കുന്നതിനു പഞ്ചായത്തധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
Tags :