x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ്പു​കു​ന്നി​ല്‍ ഈ ​വേ​ന​ലി​ലെങ്കി​ലും കു​ടി​വെ​ള്ള​മെ​ത്തു​മോ?

വെബ് ഡെസ്ക്
Published: October 19, 2026 10:51 PM IST | Updated: October 19, 2026 10:51 PM IST

ഉ​പ്പു​കു​ന്ന് സി​കെ ക​ട ഭാ​ഗ​ത്ത് പാ​ത​യോ​ര​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ള്‍.

തൊ​ടു​പു​ഴ: ഈ ​വേ​ന​ല്‍​ക്കാ​ല​ത്തെ​ങ്കി​ലും തൊ​ണ്ട ന​ന​യ്ക്കാ​ന്‍ ഒ​രു തു​ള്ളി വെ​ള്ളം കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ കാ​ത്തി​രി​ക്കു​ക​യാ​ണ് ഉ​പ്പു​കു​ന്നി​ലെ കു​ടു​ബ​ങ്ങ​ള്‍. ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലു​ള്‍​പ്പെ​ടു​ന്ന ഇ​വി​ടെ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ട് ര​ണ്ടു വ​ര്‍​ഷം ക​ഴി​ഞ്ഞു. പ​ക്ഷേ ഇ​തുവ​രെ പ​ദ്ധ​തി ല​ക്ഷ്യം ക​ണ്ടി​ല്ലെ​ന്നാ​ണ് ഇ​വി​ടത്തു​കാ​രു​ടെ പ​രാ​തി. ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്.

ജ​ല​സം​ഭ​ര​ണി​ക​ളു​ടെ നി​ര്‍​മാ​ണം ഉ​ള്‍​പ്പടെ​യു​ള്ള പ്ര​ധാ​ന ജോ​ലി​ക​ള്‍ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്. ഇ​തോ​ടെ കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്ന നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ​യും അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്.

മു​റം​കെ​ട്ടി​പ്പാ​റ​യി​ലും പെ​രി​ങ്ങാ​ശേ​രി​യി​ലു​മു​ള്ള ജ​ല​സം​ഭ​ര​ണി​ക​ളു​ടെ നി​ര്‍​മാ​ണ​മാ​ണ് മ​ന്ദ​ഗ​തി​യി​ല്‍ നീ​ങ്ങു​ന്ന​ത്. ഗോ​ത്ര​വ​ര്‍​ഗ​ക്കാ​ര്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് ഉ​പ്പു​കു​ന്ന്. ഒ​ട്ടേ​റെ ഊ​രു​ക​ളും ഇ​വി​ടെ​യു​ണ്ട്. ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​പോ​ലും ആ​വ​ശ്യ​ത്തി​ന് ശു​ദ്ധ​ജ​ലം ല​ഭി​ക്കാ​ത്ത​ത് ഇ​വി​ട​ത്തെ കു​ടും​ബ​ങ്ങ​ളെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. വേ​ന​ല്‍ ക​ടു​ക്കു​ന്ന​തോ​ടെ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കും.

പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് മാ​ത്ര​മ​ല്ല ഉ​പ്പു​കു​ന്നി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ര്‍​ക്കും ശു​ദ്ധ​ജ​ല ദൗ​ര്‍​ല​ഭ്യം ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ളെത്തു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കാ​ത്ത​ത് പ്ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു പു​റ​മേ വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യ്ക്കും തി​രി​ച്ച​ടി​യാ​കു​ക​യാ​ണ്. വേ​ന​ലി​നു മു​ന്നോ​ടി​യാ​യി ജ​ല​സം​ഭ​ര​ണി​ക​ളു​ടെ നി​ര്‍​മാ​ണ​വും അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വേ​ഗ​ത്തി​ലാ​ക്കി കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags :

Recent News

Corehub Up