x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ക്ഷി​പ്പ​നി: താ​റാ​വു​ക​ളെ കൊ​ന്നു​ത​ള്ളി​യി​ട്ട് എ​ട്ടു​മാ​സം ന​ഷ്ട​പ​രി​ഹാ​രം അ​ക​ലെ

വെബ് ഡെസ്ക്
Published: October 19, 2026 10:57 PM IST | Updated: October 19, 2026 10:57 PM IST

ആ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2025 ഡി​സം​ബ​റി​ൽ ജി​ല്ല​യി​ൽ കൊ​ന്നു​ത​ള്ളി​യ താ​റാ​വു​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം എ​ട്ടു​മാ​സ​മാ​യി​ട്ടും ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. 77,896 താ​റാ​വു​ക​ളെ​യാ​ണ് അ​ന്ന് ക​ള്ളിം​ഗി​നു വി​ധേ​യ​മാ​ക്കി​യ​ത്.

ര​ണ്ടു മാ​സ​ത്തി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള 25759 താ​റാ​വു​ക​ളെ​യും ര​ണ്ടു മാ​സ​ത്തി​ൽ താ​ഴെ പ്രാ​യ​മു​ള്ള 9690 താ​റാ​വു​ക​ളെ​യു​മാ​ണ് ക​ള്ളിം​ഗ് ന​ട​ത്തി​യ​ത്. കൂ​ടാ​തെ പ​ക്ഷി​പ്പ​നി മൂ​ലം ര​ണ്ടു മാ​സ​ത്തി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള 24,294 താ​റാ​വു​ക​ളും ര​ണ്ടു മാ​സ​ത്തി​ൽ താ​ഴെ പ്രാ​യ​മു​ള്ള 18,153 താ​റാ​വു​ക​ളും ച​ത്തു​പോ​യി​ട്ടു​ണ്ട്. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മൃ​ഗ ഡോ​ക്‌​ട​ർ​മാ​ർ ജി​ല്ലാ ഓ​ഫീ​സ​ർ​ക്ക് ന​ൽ​കി​യ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് 77,896 താ​റാ​വു​ക​ളാ​ണ് പ​ക്ഷി​പ്പ​നി മൂ​ലം 2025 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ടപ്പെ​ട്ടി​ട്ടു​ള്ള​ത്.
2014-ൽ ​ആ​ദ്യ​മാ​യി പ​ക്ഷി​പ​നി​യു​ണ്ടാ​യ സ​മ​യം മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി​യു​ടെ തീ​രുമാ​ന​പ്ര​കാ​രം ര​ണ്ടു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ പ്രാ​യ​മു​ള്ള താ​റാ​വു​ക​ൾ​ക്ക് 200 രൂ​പ​യും ര​ണ്ടുമാ​സ​ത്തി​ൽ താ​ഴെ​യു​ള്ള താ​റാ​വു​ക​ൾ​ക്ക് 100 രൂ​പ​യു​മാ​ണ് ന​ഷ്‌​ട​പ​രി​ഹാ​ര​മാ​യി ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ഴും ക​ർ​ഷ​ക​ർ​ക്ക് പ​ക്ഷി​പ്പനി മൂ​ലം താ​റാ​വു​ക​ൾ ന​ഷ്‌​ട​പ്പെ​ടു​മ്പോ​ൾ ന​ൽ​കു​ന്ന ന​ഷ്‌​ട​പ​രി​ഹാ​രം 2014 ൽ ​നി​ശ്ച​യി​ച്ച തു​ക ത​ന്നെ​യാ​ണ്.
കേ​ര​ള​ത്തി​ൽ താ​റാ​വു​ക​ർ​ഷ​ക​ർ​ക്ക് വാ​യ്‌​പ ന​ൽ​കാ​ൻ ബാ​ങ്കു​ക​ൾ ത​യാ​റ​ല്ലാ​ത്ത​തി​നാ​ൽ അ​ന്യാ​യ പ​ലി​ശ​യ്ക്ക് ക​ടം വാ​ങ്ങി​യാ​ണ് ക​ർ​ഷ​ക​ർ താ​റാ​വു​ക​ളെ വ​ള​ർ​ത്തു​ന്ന​ത്.

ഇ​പ്പോ​ൾ താ​റാ​വൊ​ന്നി​ന് മാ​ർ​ക്ക​റ്റി​ൽ 750 രൂ​പ​യാ​ണ് വി​ല. മാ​ർ​ക്ക​റ്റ് വി​ല ഇ​താ​യി​രി​ക്കേ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ല​ഭി​ക്കു​ന്ന​ത് ഇ​പ്പോ​ഴും 200 രൂ​പ​യാ​ണ്. ഇ​ങ്ങ​നെ ന​ൽ​കി​യാ​ൽ ത​ന്നെ ഭീ​മ​മാ​യ ന​ഷ്ട‌​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ക​ള്ളിം​ഗി​ലൂ​ടെ സം​ഭ​വി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​ഷ്ട‌​പ​രി​ഹാ​ര​തു​ക ന​ൽ​കാ​തെ​യി​രു​ന്നാ​ൽ എ​ന്താ​കും സ്ഥി​തി​യെ​ന്നാ​ണ് ക​ർ​ഷ​ക​ർ ചോ​ദി​ക്കു​ന്ന​ത്. എ​ത്ര​യും വേ​ഗം ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ൽ​കി ക​ർ​ഷ​ക​രെ ക​ട​കെ​ണി​യി​ൽ നി​ന്നു ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Tags :

Recent News

Corehub Up