x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ട് കീ​ഴ​ട​ക്കാ​ന്‍ ഇ​നി റൊ​ട്ട​വേ​റ്റ​ര്‍: കൃ​ഷി​യി​ടം ഒ​രു​ക്കാ​ന്‍ പു​തി​യരീ​തി

അ​നി​ൽ ജോ​ർ​ജ്‌
Published: October 19, 2026 11:01 PM IST | Updated: October 19, 2026 11:01 PM IST

പു​ഞ്ച​കൃ​ഷി​ക്ക് പാ​ടം ഒ​രു​ക്കു​ന്ന റൊ​ട്ട​വേ​റ്റ​ര്‍.

എ​ട​ത്വ: ട്രാ​ക്ട​റു​ക​ള്‍​ക്കും പ​വ​ര്‍ ട്രി​ല്ല​റു​ക​ള്‍​ക്കും ഇ​നി പ​ടി​യി​റ​ക്കം. കു​ട്ട​നാ​ട് കീ​ഴ​ട​ക്കാ​ന്‍ ഇ​നി റൊ​ട്ട​വേ​റ്റ​ര്‍. തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​യ കു​ട്ട​നാ​ടി​നെ ഇ​നി റൊ​ട്ട​വേ​റ്റ​ര്‍ മെ​ഷീ​ന്‍ കീ​ഴ​ട​ക്കും. ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന പ​ദ്ധ​തി​ക്ക് കു​ട്ട​നാ​ട്ടി​ല്‍ തു​ട​ക്കം കു​റി​ച്ചു. കാ​ഴ്ച​യ്ക്ക് കൊ​യ്ത്തു മെ​തി​യ​ന്ത്രം എ​ന്ന് തോ​ന്നി​ക്കു​ന്ന ഈ ​യ​ന്ത്രം നി​ര​വ​ധി ജോലി​ക​ളാ​ണ് ചെ​യ്തു തീ​ര്‍​ക്കു​ന്ന​ത്.

പാ​ടം ഉ​ഴു​തുമ​റി​ക്കു​ന്ന​തി​നൊ​പ്പം ക​ള​ക​ളും പാ​യ​ലും നീ​ക്കം ചെ​യ്ത് നി​ലം നി​ര​പ്പാ​ക്കാ​ന്‍ ഈ ​യ​ന്ത്ര​ത്തി​ന് ക​ഴി​യും. സാ​ധാ​ര​ണ​യാ​യി പാ​ടം ഉ​ഴു​തു​മ​റി​ക്കാ​നും നി​ലം നി​ര​പ്പാ​ക്കാ​നും പാ​യ​ലും മ​റ്റ് സ​സ്യാ​വ​ശി​ഷ്ട​ങ്ങ​ളും നീ​ക്കം ചെ​യ്യാ​നും പ്ര​ത്യേ​കം തൊ​ഴി​ലാ​ളി​ക​ളെ ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ല്‍, ഈ ​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ ഒ​രേ​സ​മ​യം ന​ട​ത്താ​നാ​കും. കൃ​ഷി​യി​ട​ത്തി​ലെ പാ​യ​ല്‍, ആ​മ്പ​ല്‍ തു​ട​ങ്ങി​യ​വ യ​ന്ത്രം ചെ​റു​ക​ഷ​ണ​ങ്ങ​ളാ​ക്കി മ​ണ്ണി​ന​ടി​യി​ലേ​ക്ക് ക​ല​ര്‍​ത്തു​ന്നു.

അ​ര​യ​ടി മു​ത​ല്‍ മു​ക്കാ​ല്‍ അ​ടി വ​രെ താ​ഴ്ച​യി​ല്‍ ഇ​വ മ​ണ്ണു​മാ​യി ചേ​രു​ന്ന​തോ​ടെ ജൈ​വ​വ​ള​മാ​യി മാ​റു​ന്ന​തി​നും സ​ഹാ​യി​ക്കും. അ​തോ​ടൊ​പ്പം പാ​ട​ത്തെ കു​ഴി​ക​ളും ത​ട​ങ്ങ​ളും നി​ക​ത്തി നി​ലം നി​ര​പ്പാ​ക്കാ​നും ക​ഴി​യും.

ഇ​തു​വ​ഴി കൃ​ഷി​യി​ട​ത്തി​ല്‍ ഒ​രേ​പോ​ലെ വെ​ള്ളം ക​യ​റ്റാം. ദി​വ​സ​ങ്ങ​ളോ​ളം തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തേ​ണ്ട ജോ​ലി​ക​ള്‍ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി പാ​ടം കൃ​ഷി​ക്ക് സ​ജ്ജ​മാ​ക്കാ​ന്‍ യ​ന്ത്ര​ത്തി​ന് ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ​മ​യ​ലാ​ഭ​ത്തി​നൊ​പ്പം തൊ​ഴി​ലാ​ളി​ക്ഷാ​മം നേ​രി​ടു​ന്ന ക​ര്‍​ഷ​ക​ര്‍​ക്കും ഇ​ത് ആ​ശ്വാ​സ​മാ​കും.

പ​ല്‍​ച​ക്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് യ​ന്ത്രം പാ​ട​ത്ത് സ​ഞ്ച​രി​ക്കു​ന്ന​ത്. മ​ണി​ക്കൂ​റി​ന് 1,500 രൂ​പ​യാ​ണ് വാ​ട​ക. ദി​വ​സം പ​ത്തു​മ​ണി​ക്കൂ​ര്‍ വ​രെ ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്ന​ത്. ഒ​രു മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​പ്പിക്കാ​ന്‍ ആ​റു​ലി​റ്റ​ര്‍ വ​രെ ഡീ​സ​ല്‍ ആ​വ​ശ്യ​മാ​യി വ​രു​മെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.

ത​മി​ഴ്നാ​ട്ടി​ല്‍നി​ന്നാ​ണ് യ​ന്ത്രം കു​ട്ട​നാ​ട്ടി​ലെ​ത്തി​ച്ച​ത്. വ​രും കാ​ല​ങ്ങ​ളി​ല്‍ പ​ര​മ്പ​രാ​ഗ​ത ട്രാ​ക്ട​റു​ക​ള്‍​ക്കും പ​വ​ര്‍ ടി​ല്ല​റു​ക​ള്‍​ക്കും പ​ക​ര​മാ​യി റൊ​ട്ട വേ​റ്റ​റു​ക​ള്‍ കൂ​ടു​ത​ല്‍ പ്ര​ചാ​ര​ത്തി​ലാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍.

Tags :

Recent News

Corehub Up