ഷൊർണൂർ: ഷൊർണൂരിൽ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ രാവിലെ 11ന് മുതലിയാർ തെരുവിലാണ് സംഭവം. ശശികല (65), മണികണ്ഠൻ (58), കൃഷ്ണരാജ് (38) എന്നിവർക്കാണ് കടിയേറ്റത്. ഇതിൽ മണികണ്ഠൻ, കൃഷ്ണരാജ് എന്നിവർക്ക് സാരമായ പരിക്കുണ്ട്.
ഇവർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പരിസരത്തുള്ള മറ്റുചിലരെയും തെരുവുനായ കടിച്ചിട്ടുണ്ട്. ഇതിനു വിഷബാധയുള്ളതാണോ എന്നും സംശയമുണ്ട്. ഷൊർണൂർ പരിസരപ്രദേശങ്ങളിൽ തെരുവുനായശല്യം രൂക്ഷമാണ്. ഒറ്റപ്പാലം തോട്ടക്കരയിൽ കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന രണ്ടു കുഞ്ഞുങ്ങൾക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കഴിഞ്ഞ ആഴ്ച ഒറ്റപ്പാലം നഗരത്തിൽ ഏഴുപേർക്കു തെരുവുനായയുടെ കടിയേറ്റിരുന്നു. പരിശോധനയിൽ ഈ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.
Tags : nattu vishesham Three people bitten by a street