x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​പു​ഴയിൽ മൂ​ന്നു കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റു


Published: May 21, 2026 07:20 AM IST | Updated: May 21, 2026 07:20 AM IST

ചെ​റു​പു​ഴ: ചെ​റു​പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​നു മു​ന്നി​ൽ മൂ​ന്നു കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ള​രി​ക്കു​ണ്ട് സ്വ​ദേ​ശി​ക​ളാ​യ അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ കു​ഞ്ഞ​ച്ച​ൻ (56), ജോ​ളി (53), ജോ​യ​ൽ (20) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ ചെ​റു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ചെ​റു​പു​ഴ ഭാ​ഗ​ത്തുനി​ന്ന് വ​ന്ന കാ​ർ ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ എ​തി​ർ​വ​ശ​ത്തു​നി​ന്ന് വ​ന്ന കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഒ​രു കാ​ർ റോ​ഡി​ന് കു​റു​കെ എ​ത്തു​ക​യും ഈ ​കാ​റി​ൽ ചെ​റു​പു​ഴ​യി​ൽ നി​ന്നും വ​ന്ന മ​റ്റൊ​രു കാ​ർ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.​ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ​രി​ക്കേ​റ്റ ചെ​റു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ന്നും നീ​ക്കം ചെ​യ്തു.

Tags : nattu vishesham Three people

Recent News

Corehub Up