x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​സ്കോ​യി​ൽ വീ​ണ്ടും സ്ഫോ​ട​നം; ര​ണ്ടു പോ​ലീ​സു​കാ​ർ ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു 


Published: December 25, 2025 05:48 AM IST | Updated: December 25, 2025 05:48 AM IST

മോ​സ്കോ: റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ​മോ​സ്കോ​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു ട്രാ​ഫി​ക് പോ​ലീ​സു​കാ​ർ അ​ട​ക്കം മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. റ​ഷ്യ​ൻ സൈ​നി​ക ജ​ന​റ​ൽ തി​ങ്ക​ളാ​ഴ്ച കാ​ർ​ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സ്ഥ​ല​ത്തി​ന​ടു​ത്താ​യി​രു​ന്നു ഇ​ന്ന​ല​ത്തെ സം​ഭ​വം.

സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രാ​ൾ ഇ​വി​ടെ നി​ൽ​ക്കു​ന്ന​തു ക​ണ്ട് ട്രാ​ഫി​ക് പോ​ലീ​സു​കാ​ർ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ഈ ​സ​മ​യം സ്ഫോ​ട​നം ന​ട​ത്തി​യെ​ന്നാ​ണ് അ​നു​മാ​നം. മ​രി​ച്ച മൂ​ന്നാ​മ​ൻ ആ​രാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. സ്ഫോ​ട​നം ന​ട​ത്തി​യ ആ​ളാ​ണെ​ന്നു ചി​ല റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി റ​ഷ്യ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

റ​ഷ്യ​ൻ സാ​യു​ധ സേ​ന​യി​ലെ ഓ​പ്പ​റേ​ഷ​ണ​ൽ ട്രെ​യി​നിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ മേ​ധാ​വി ആ​യി​രു​ന്ന ല​ഫ്. ജ​ന​റ​ൽ ഫാ​നി​ൽ സ​ർ​വ​നോ​വ് തി​ങ്ക​ളാ​ഴ്ച കൊ​ല്ല​പ്പെ​ട്ട​ത് ഇ​തി​നോ​ട് അ​ടു​ത്ത സ്ഥ​ല​ത്താ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​റി​ൽ സ്ഥാ​പി​ച്ച ബോം​ബ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു പി​ന്നി​ൽ യു​ക്രെ​യ്നാ​ണെ​ന്നു റ​ഷ്യ ആ​രോ​പി​ക്കു​ന്നു.

Tags : explosion Moscow Three people killed two police officers

Recent News

Corehub Up