Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Train Accident

ക​ളി​ക്കാ​ൻ പോ​കുമ്പോ​ൾ തീ​വ​ണ്ടി ത​ട്ടി; ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ട്ടാം ക്ലാ​സു​കാ​ര​ൻ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ക​ളി​ക്കാ​നാ​യി അ​യ​ൽ​വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ തീ​വ​ണ്ടി ത​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ട്ടാം ക്ലാ​സു​കാ​ര​ൻ മ​രി​ച്ചു. ക​ല്ലാ​യി റോ​ഡി​ൽ ക​ണ്ണ​ഞ്ചേ​രി 'മു​ബ​സാ​ന'​യി​ൽ അ​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ഫൈ​സാ​നാ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റിലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.15 ഓ​ടെ​യാ​ണ് മ​ര​ണം.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.50-ന് ​ക​ണ്ണ​ഞ്ചേ​രി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. യ​ശ്വ​ന്ത്പു​ർ-​ക​ണ്ണൂ​ർ എ​ക്‌​സ്പ്ര​സാ​ണ് കു​ട്ടി​യെ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കു​ട്ടി മു​ന്നോ​ട്ടു​തെ​റി​ച്ച് പാ​ള​ത്തി​ന്‍റെ മ​ധ്യ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ മു​ക​ളി​ലൂ​ടെ​യാ​ണ് തീ​വ​ണ്ടി പോ​യ​ത്. പാ​ള​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന ഫൈ​സാ​നെ പ​ന്നി​യ​ങ്ക​ര സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ടി. ​സു​നി​ത​യും സം​ഘ​വും ചേ​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

NRI

മലയാളി വൈദികൻ ജർമനിയിൽ ട്രെയിനപകടത്തിൽ മരിച്ചു

ബെർലിൻ: മ​​​ല​​​യാ​​​ളി വൈ​​​ദി​​​ക​​​ൻ ജ​​​ർ​​​മ​​​നി​​​യി​​​ൽ ട്രെ​​​യി​​​ന​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ചു. ഷോ​​​ൺ​​​സ്റ്റാ​​​ട്ട് സ​​​ന്യാ​​​സ സ​​​ഭാം​​​ഗം ഫാ. ​​​ജി​​​ജു കി​​​ല​​​ക്ക​​​ൻ (47) ആ​​​ണു മ​​​രി​​​ച്ച​​​ത്.

ആ​​​ദ്യം ജ​​​ർ​​​മ​​​നി​​​യി​​​ലാ​​​യി​​​രു​​​ന്ന ഫാ. ​​​ജി​​​ജു ഒ​​​രു വ​​​ർ​​​ഷം മു​​​മ്പ് തി​​​രി​​​ച്ചു​​​വ​​​ന്നി​​​ട്ട് ഈ​​​സ്റ്റ​​​ർ ക​​​ഴി​​​ഞ്ഞാ​​​ണു തി​​​രി​​​കെ പോ​​​യ​​​ത്.

അ​​​യ്യ​​​മ്പു​​​ഴ കൊ​​​ല്ല​​​ക്കോ​​​ട് കി​​​ലു​​​ക്ക​​​ൻ പ​​​രേ​​​ത​​​നാ​​​യ ജോ​​​സ് - മേരി ദന്പതികളുടെ മ​​​ക​​​നാ​​​ണ്. സ​​​ഹോ​​​ദ​​​ര​​​ങ്ങൾ: ബി​​​ജി, സി​​​സ്റ്റ​​​ർ ബി​​​ന്ദു, ബി​​​ജു.

District News

പോ​ലീ​സു​കാ​ര​ന്‍ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച​ നി​ല​യി​ല്‍

കോ​ഴി​ക്കോ​ട്: പോ​ലീ​സു​കാ​ര​നെ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫി​സ​ര്‍ കു​ന്ന​മം​ഗ​ലം പി​ലാ​ശേ​രി ക​ള​രി​ക്ക​ണ്ടി ക​ണ​യം പ​റ​മ്പ​ത്ത് ഷ​ജു​ല്‍ (38) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് വെ​ള്ള​യി​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ റെ​യി​ല്‍​വേ പാ​ള​ത്തി​ലാ​ണ് ഷ​ജു​ല്‍ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

ഭാ​ര്യ: നി​ഖി​ല. പി​താ​വ്: കെ.​പി. സു​രേ​ന്ദ്ര​നാ​ഥ്.

District News

ട്രെ​യി​ൻ ത​ട്ടി വ​യോ​ധി​ക​ൻ മ​രി​ച്ചു

കൊ​യി​ലാ​ണ്ടി: കാ​പ്പാ​ട് തി​രു​വ​ങ്ങൂ​രി​ൽ ട്രെ​യി​ൻ ത​ട്ടി വ​യോ​ധി​ക​ൻ മ​രി​ച്ചു. കാ​പ്പാ​ട് ഷ​ർ​ജാ​സ് മ​ഹ​ലി​ൽ താ​മ​സി​ക്കു​ന്ന ക​രി​ക്ക​ന്‍റ​ക​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് കോ​യ (64) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.

തി​രു​വ​ങ്ങൂ​ർ മു​ക​ച്ചേ​രി ഭാ​ഗ​ത്ത് നി​ന്ന് റെ​യി​ൽ ക്രോ​സ് ചെ​യ്യു​ന്ന​തി​നി​ടെ ട്രെ​യി​നി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ന​ഫീ​സ കാ​ക്ക​ച്ചി​ക്ക​ണ്ടി.

മ​ക്ക​ൾ: ഷ​ഫീ​ഖ് (ഷൈ​നി​ൻ ഗ്ലാ​സ് മാ​ർ​ട്ട്, കൊ​യി​ലാ​ണ്ടി), ഷ​ർ​ജാ​സ് (ദു​ബാ​യ്), നു​ഫി​ദ. മ​രു​മ​ക്ക​ൾ: അ​ൻ​ഷി​ന ഷ​റി​ൻ വെ​ങ്ങാ​ലി, ന​ജ ഹ​നാ​ൻ മൂ​ഴി​ക്ക​ൽ, നി​സാ​ർ പ​റ​മ്പ​ത്ത് (സൗ​ദി അ​റേ​ബ്യ).

International

സ്പെ​യി​നി​ലെ ട്രെ​യി​ൻ അ​പ​ക​ടം: മ​ര​ണം 40 ആ​യി

മാ​ഡ്രി​ഡ്: സ്പെ​യി​നി​ൽ പാ​ളം തെ​റ്റി​യ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 40 ആ​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്ന​ത്.

കോ​ർ​ഡോ​ബ പ്ര​വി​ശ്യ​യി​ലെ അ​ദാ​മു​സ് പ​ട്ട​ണ​ത്തി​ന് അ​ടു​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മ​ലാ​ഗ​യി​ൽ നി​ന്ന് മാ​ഡ്രി​ഡി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​റി​യോ (Iryo) എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ട്രെ​യി​ൻ പാ​ളം തെ​റ്റി തൊ​ട്ട​ടു​ത്ത ട്രാ​ക്കി​ലേ​ക്ക് മ​റി​യു​ക​യും, എ​തി​ർ​ദി​ശ​യി​ൽ വ​ന്ന റെ​ൻ​ഫെ (Renfe) ട്രെ​യി​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ 72 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഇ​തി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്നു​മാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ര​ണ്ട് ട്രെ​യി​നു​ക​ളി​ലു​മാ​യി ഏ​ക​ദേ​ശം അ​ഞ്ഞൂ​റോ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സൈ​ന്യ​വും റെ​ഡ് ക്രോ​സും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മാ​ഡ്രി​ഡി​നും ദ​ക്ഷി​ണ സ്പെ​യി​നി​നും ഇ​ട​യി​ലു​ള്ള എ​ല്ലാ അ​തി​വേ​ഗ റെ​യി​ൽ സ​ർ​വീ​സു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ് അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് മൂ​ന്ന് ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

 

NRI

മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ബം​ഗ​ളൂ​രു​വി​ല്‍ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു

ബം​ഗ​ളൂ​രു: മ​ല​യാ​ളി​ക​ളാ​യ ര​ണ്ട് ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ബം​ഗ​ളൂ​രു​വി​ല്‍ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു. തി​രു​വ​ല്ല തു​ക​ല​ശേ​രി കൊ​ച്ചു​ത​ട​ത്തി​ല്‍ വീ​ട്ടി​ല്‍ ജോ​സ് - സീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജ​സ്റ്റി​ന്‍ ജോ​സ്(21), റാ​ന്നി അ​ത്തി​ക്ക​യം കു​ട​മു​രു​ട്ടി തോ​ണി​ക്ക​ട​വി​ല്‍ ഷാ​ജി തോ​മ​സി​ന്‍റെ​യും സു​നു​വി​ന്‍റെ​യും മ​ക​ള്‍ സ്റ്റെ​റി​ന്‍ എ​ല്‍​സ ഷാ​ജി (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ചി​ക്ക​ബ​ന്നാ​വ​ര സ​പ്ത​ഗി​രി കോ​ള​ജി​ലെ ബി​എ​സ് സി ​ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​രു​വ​രും. മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി ആ​യി​രു​ന്നു ജ​സ്റ്റി​ന്‍. സ്‌​റ്റെ​റി​ന്‍ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍​ഥി​നി​യും. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ റെ​യി​ല്‍​വേ പാ​ളം മു​റി​ച്ചു​ക​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം എ​ന്നാ​ണ് വി​വ​രം.

വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നാ​ണ് ഇ​രു​വ​രെ​യും ഇ​ടി​ച്ചു വീ​ഴ്ത്തി​യ​ത്. ജ​സ്റ്റി​ന്‍റെ സ​ഹോ​ദ​രി: അ​ന്ന ജോ​സ​ഫ്. സ്റ്റെ​റി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ള്‍: സ്റ്റെ​യ്‌​ന, സ്റ്റെ​ഫി​യ.

National

ട്രെ​യി​ൻ ഇ​റ​ങ്ങി പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ മ​റ്റൊ​രു ട്രെ​യി​ൻ ഇ​ടി​ച്ച് നാല് പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് നാല് പേ​ർ മ​രി​ച്ചു. റെ​യി​ൽ​വേ പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ യാ​ത്ര​ക്കാ​രെ ട്രെ​യി​നി​ടി​ക്കു​ക​യാ​യി​രു​ന്നു. മി​ർ​സ​പൂ​രി​ലെ ചു​നാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ഇ​ന്ന് രാ​വി​ലെ ചോ​പ്പ​ൻ പ്ര​യാ​ഗ് രാ​ജ് എ​ക്സ്പ്ര​സി​ൽ വ​ന്നി​റ​ങ്ങി​യ യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​വ​ർ ട്രെ​യി​ൻ ഇ​റ​ങ്ങി പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ നേ​താ​ജി എ​ക്സ്പ്ര​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്നു​പേ​രും സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.

International

ജർമനിയിൽ ട്രെയിൻ പാളം തെറ്റി മൂന്നു മരണം

മ്യൂണിക്ക്: തെ​​​ക്ക​​​ൻ ജ​​​ർ​​​മ​​​നി​​​യി​​​ൽ ട്രെ​​​യി​​​ൻ പാ​​​ളം​​​തെ​​​റ്റി മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചു. 41 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​വ​​രി​​ൽ പ​​ല​​രു​​ടെ​​യും നി​​ല ഗു​​രു​​ത​​ര​​മാ​​ണ്. മ്യൂ​​​ണി​​​ക്കി​​​ന് 158 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.    

സി​​ഗ്‌​​മാ​​രി​​ൻ​​ഗ​​നി​​ൽ​​നി​​ന്ന് ഉ​​ലം പ​​ട്ട​​ണ​​ത്തി​​ലേ​​ക്കു പോ​​യ ട്രെ​​യി​​നാ​​ണ് ജ​​​ർ​​​മ​​​ൻ സ​​​മ​​​യം ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം 6.10ന് ​​അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. ര​​​ണ്ടു ബോ​​​ഗി​​​ക​​​ളാ​​​ണു പാ​​​ളം​​​തെ​​​റ്റി​​​യ​​​ത്. 100 പേ​​​രാ​​​യി​​​രു​​​ന്നു ട്രെ​​​യി​​​നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ട്രാ​​ക്കി​​ലേ​​ക്ക് മ​​ണ്ണി​​ടി​​ഞ്ഞു വീ​​ണ​​താ​​ണ് അ​​പ​​ക​​ട​​കാ​​ര​​ണം.

National

ക​ട​ലൂ​ർ അ​പ​ക​ടം; ഗേ​റ്റ് കീ​പ്പ​ർ​ക്ക് വീ​ഴ്ച പ​റ്റി​യെ​ന്ന് ക​ണ്ടെ​ത്ത​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട് ക​ട​ലൂ​ർ ലെ​വ​ൽ ക്രോ​സ് അ​പ​ക​ട​ത്തി​ൽ റെ​യി​ൽ​വേ ഗേ​റ്റ് കീ​പ്പ​ർ​ക്ക് വീ​ഴ്ച പ​റ്റി​യെ​ന്ന് പോ​ലീ​സ്. സ്കൂ​ൾ ബ​സ് വ​രു​ന്ന സ​മ​യ​ത്ത് ഗേ​റ്റ് തു​റ​ന്ന് കി​ട​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ വോ​യി​സ് റെ​ക്കോ​ർ​ഡ​ർ ഫോ​ണി​ൽ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റോ​ട് ഗേ​റ്റ് കീ​പ്പ​ർ പ​ങ്ക​ജ് ശ​ർ​മ തെ​റ്റ് ഏ​റ്റു​പ​റ​യു​ന്ന സം​ഭാ​ഷ​ണം പൊ​ലീ​സി​ന് ല​ഭി​ച്ചു.

ഇ​യാ​ൾ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​ക്ക് തെ​റ്റാ​യ വി​വ​രം ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ട്രെ​യി​ൻ ക​ട​ന്ന് പോ​കാ​ൻ സി​ഗ്ന​ൽ ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ദാ​രു​ണ​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. ചി​ദം​ബ​ര​ത്തി​ന​ടു​ത്തു ചെ​മ്മ​ൻ​കു​പ്പ​ത്തു ല​വ​ൽ ക്രോ​സ് ക​ട​ക്കു​ക​യാ​യി​രു​ന്ന സ്കൂ​ൾ ബ​സി​ലേ​ക്കു ട്രെ​യി​ൻ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ട്രെ​യി​ന്‍ ഇ​ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് അ​ന്പ​ത് മീ​റ്റ​ര്‍ ദൂ​ര​ത്തി​ലേ​ക്ക് സ്കൂ​ള്‍ വാ​ന്‍ തെ​റി​ച്ചു​വീ​ണു. നാ​ലു കു​ട്ടി​ക​ളും ഡ്രൈ​വ​റു​മാ​ണ് വാ​നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

സ​ഹോ​ദ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. ഡ്രൈ​വ​റും ഒ​രു കു​ട്ടി​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് അ​റ​സ്റ്റി​ലാ​യ ഗേ​റ്റ് കീ​പ്പ​ര്‍ പ​ങ്ക​ജ് ശ​ർ​മ നി​ല​വി​ൽ റി​മാ​ൻ​ഡി​ലാ​ണ്

Latest News

Corehub Up