പെരിന്തൽമണ്ണ: റെയിൽ പാളത്തിലൂടെ റെയിൽവേ സ്റ്റേഷനിലേക്ക് മകൾക്കൊപ്പം വരികയായിരുന്ന മധ്യവയ്സ്ക ട്രെയിൻ തട്ടി മരിച്ചു. നെല്ലായ സ്വദേശി പുത്തൻവീട്ടിൽ ഉഷയാ (54) ണ് മരിച്ചത്. ഗുരുതര പരിക്കേറ്റ മകൾ പ്രാർഥന (29) യെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10.35ഓടെ കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ട്രെയിൻ കയറാനായി കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് ട്രാക്കിലൂടെ നടന്നുവരുന്നതിനിടെ കോട്ടയത്ത്നിന്ന് നിലന്പൂരിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിൻ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ രണ്ടുപേരെയും പെരിന്തൽമണ്ണയിലെ കിംസ് അൽശിഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉഷയെ രക്ഷിക്കാനായില്ല.
Tags : Mother dies train accident