Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VARANASI

ലോകത്തിലെ രണ്ടാമത്തെ വെജിറ്റേറിയൻ ന​ഗ​ര​മാ​കാ​ൻ വാ​രാ​ണസി

വാ​​​​രാ​​​​ണ​​​​സി: ലോ​​​ക​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ വെ​​​ജി​​​റ്റേ​​​റി​​​യ​​​ൻ ന​​​ഗ​​​ര​​​മാ​​​കാ​​​നൊ​​​രു​​​ങ്ങി വാ​​​​രാണ​​​​സി. ​ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ ആ​​​​ത്മീ​​​​യാ​​​​ന്ത​​​​രീ​​​​ക്ഷ​​​​വും സാം​​​​സ്കാ​​​​രി​​​​ക പൈ​​​​തൃ​​​​ക​​​​വും തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ​​​​ക്കും വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ​​​​ക്കും ഒ​​​​രു​​​​പോ​​​​ലെ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക​​​യെ​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ തീ​​​രു​​​മാ​​​നം.

പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​​ഗ​​​​ര​​​​ത്തി​​​​നു​​​​ള്ളി​​​​ൽ നി​​​​ല​​​​വി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന 400​ല​​​​ധി​​​​കം മാം​​​​സ-​​​​മ​​​​ത്സ്യ വി​​​​ല്പ​​​​ന ശാ​​​​ല​​​​ക​​​​ൾ ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​തി​​​​ർ​​​​ത്തി​​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​യ രാം​​​ന​​​ഗ​​​ർ, സു​​​ജാ​​​ബാ​​​ദ്, ഗ​​​ണേ​​​ഷ്പു​​​ർ, അ​​​വാ​​​ലേ​​​ഷ്പു​​​ർ, ശി​​​വ്പു​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് മാ​​​​റ്റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​​ക​​​​യാ​​​​ണ്. കൂ​​​​ടാ​​​​തെ, ന​​​​വ​​​​രാ​​​​ത്രി പോ​​​​ലു​​​​ള്ള വി​​​​ശേ​​​​ഷ​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ മാം​​​​സ​​​​വി​​​​ല്പ​​​​ന പൂ​​​​ർ​​​​ണ​​​മാ​​​​യും നി​​​​രോ​​​​ധി​​​​ച്ചു​​​​ക​​​ഴി​​​ഞ്ഞു.

കാ​​​​ശി വി​​​​ശ്വ​​​​നാ​​​​ഥ ക്ഷേ​​​​ത്ര​​​​ത്തി​​​​ന്‍റെ 250 മീ​​​​റ്റ​​​​ർ ചു​​​​റ്റ​​​​ള​​​​വി​​​​ൽ മാം​​​​സം, മ​​​​ദ്യം എ​​​​ന്നി​​​​വ വി​​​​ൽ​​​​ക്കു​​​​ന്ന​​​​തും ക​​​​ഴി​​​​ക്കു​​​​ന്ന​​​​തും ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി നി​​​​രോ​​​​ധി​​​​ച്ചു. ഈ ​​​​പ​​​​രി​​​​ധി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മാം​​​​സ​​​​ക്ക​​​​ട​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും ഇ​​​​വി​​​​ടെ​​​നി​​​​ന്നു മാ​​​​റ്റി​​​​സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രെ​​​​ത്തു​​​​ന്ന പ്ര​​​​ധാ​​​​ന സ്നാ​​​ന​​​ഘ​​​​ട്ടു​​​ക​​​​ളു​​​​ടെ​​​​യും ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ​​​​രി​​​​സ​​​​ര​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും വെ​​​​ജി​​​​റ്റേ​​​​റി​​​​യ​​​​ൻ മേ​​​​ഖ​​​​ല​​​​ക​​​​ളാ​​​​ക്കി മാ​​​​റ്റി.

ന​​​ഗ​​​ര​​​ത്തി​​​ലെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ പ​​​​ല ഹോ​​​​ട്ട​​​​ലു​​​​ക​​​​ളും റ​​​​സ്റ്റ​​​​റ​​​​ന്‍റു​​​​ക​​​​ളും ഇ​​​​പ്പോ​​​​ൾ ഉ​​​​ള്ളി​​​​യും വെ​​​​ളു​​​​ത്തു​​​​ള്ളി​​​​യും പോ​​​​ലും ഒ​​​​ഴി​​​​വാ​​​​ക്കി​​​​യു​​​​ള്ള ശു​​​​ദ്ധ​​​​മാ​​​​യ ‘സാ​​​​ത്വി​​​​ക് ഭ​​​​ക്ഷ​​​​ണം’ വി​​​​ള​​​​മ്പു​​​​ന്ന​​​​തി​​​​ലേ​​​​ക്ക് മാ​​​​റി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ചി​​​​ല പ്ര​​​​മു​​​​ഖ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​തി​​​​നാ​​​​യി ഔ​​​​ദ്യോ​​​​ഗി​​​​ക ‘സാ​​​​ത്വി​​​​ക് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റും’ ല​​​​ഭി​​​​ച്ചു​​​ക​​​​ഴി​​​​ഞ്ഞു.

പു​​​തി​​​യ തീ​​​രു​​​മാ​​​നം ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ ആ​​​​ത്മീ​​​​യ​​​​ത നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്ന് ഒ​​​​രു​​​വി​​​​ഭാ​​​​ഗം ആ​​​​ളു​​​​ക​​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​മ്പോ​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​മാ​​​​ർ​​​​ഗ​​​​ത്തെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യി​​​​ൽ വ്യാ​​​​പാ​​​​രി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളും ഉ​​​​യ​​​​രു​​​​ന്നു​​​​ണ്ട്.

ആ​​​ദ്യ​​​ത്തെ വെ​​​ജി​​​റ്റേ​​​റി​​​യ​​​ൻ ന​​​ഗ​​​രം പാ​​​ലി​​​താ​​​ന

ലോ​​​​ക​​​​ത്തി​​​​ലെ ആ​​​​ദ്യ​​​​ത്തെ ഔ​​​​ദ്യോ​​​​ഗി​​​​ക വെ​​​​ജി​​​​റ്റേ​​​​റി​​​​യ​​​​ൻ ന​​​​ഗ​​​​ര​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ടത് ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ ഭാ​​​​വ്‌​​​​ന​​​​ഗ​​​​ർ ജി​​​​ല്ല​​​​യി​​​​ലു​​​​ള്ള പാ​​​​ലി​​​​താ​​​​ന ന​​​​ഗ​​​​രമാണ്. ഈ മാ​​​​തൃ​​​​ക​​​​യി​​​​ലാ​​​​ണ് വാ​​​രാണ​​​സി​​​യും പു​​​​തി​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ചു​​​​വ​​​​ടു​​​വ​​​യ്​​​​ക്കു​​​​ന്ന​​​​ത്.

ജൈ​​​ന​​​​മ​​​​ത​​​​വി​​​​ശ്വാ​​​​സി​​​​ക​​​​ളു​​​​ടെ ഏ​​​​റ്റ​​​​വും പ​​​​വി​​​​ത്ര​​​​മാ​​​​യ പു​​​​ണ്യ​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നാ​​​​യ ശ​​​​ത്രു​​​​ഞ്ജ​​​​യ കു​​​​ന്നു​​​​ക​​​​ൾ സ്ഥി​​​​തി​​​ചെ​​​​യ്യു​​​​ന്ന​​​​ത് പാ​​​​ലി​​​​താ​​​​ന​​​​യി​​​​ലാ​​​​ണ്. ഇ​​​​വി​​​​ടെ എ​​​​ണ്ണൂ​​​​റി​​​​ല​​​​ധി​​​​കം ജൈ​​​​ന​​​​ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളു​​​​ണ്ട്. അ​​​​ഹിം​​​​സ എ​​​​ന്ന ജൈ​​​​ന​​​ത​​​​ത്വം ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ന​​​​ഗ​​​​ര​​​​ത്തി​​​​ൽ മാം​​​​സ​​​​വി​​​​ല്പ​​​​ന​​​​യും മൃ​​​​ഗ​​​​ബ​​​​ലി​​​​യും പൂ​​​​ർ​​​​ണ​​​​മാ​​​​യി നി​​​​രോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഇ​​​​വി​​​​ടു​​​​ത്തെ ജൈ​​​​ന​​​​സ​​​​ന്യാ​​​​സി​​​​മാ​​​​ർ ന​​​​ട​​​​ത്തി​​​​യ നി​​​​രാ​​​​ഹാ​​​​ര സ​​​​മ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ന​​​​ഗ​​​​രം വെ​​​​ജി​​​​റ്റേ​​​​റി​​​​യ​​​​നാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

2014ൽ ​​​​ഗു​​​​ജ​​​​റാ​​​​ത്ത് സ​​​​ർ​​​​ക്കാ​​​​ർ പാ​​​​ലി​​​​താ​​​​ന ന​​​​ഗ​​​​ര​​​പ​​​​രി​​​​ധി​​​​യി​​​​ൽ മാം​​​​സം, മു​​​​ട്ട എ​​​​ന്നി​​​​വ വി​​​​ൽ​​​​ക്കു​​​​ന്ന​​​​തും വാ​​​​ങ്ങു​​​​ന്ന​​​​തും മൃ​​​​ഗ​​​​ങ്ങ​​​​ളെ അ​​​​റു​​​​ക്കു​​​​ന്ന​​​​തും നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ണ​​​മാ​​​​യി നി​​​​രോ​​​​ധി​​​​ച്ചു. ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് പാ​​​​ലി​​​​താ​​​​ന ലോ​​​​ക​​​​ത്തി​​​​ലെ ആ​​​​ദ്യ​​​​ത്തെ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ മാം​​​സ​​​മു​​​ക്ത ന​​​​ഗ​​​​ര​​​​മെ​​​​ന്ന ഖ്യാ​​​​തി നേ​​​​ടി​​​​യ​​​​ത്.

Movies

കും​ഭ നി​സാ​ര​ക്കാ​ര​ന​ല്ല, ക്രൂ​ര​നാ​യ വി​ല്ല​നാ​ണ്; വെ​ളി​പ്പെ​ടു​ത്തി പൃ​ഥ്വി​രാ​ജ്

എ​സ്.​എ​സ്. രാ​ജ​മൗ​ലി ഒ​രു​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം വാ​രാ​ണ​സി​യി​ൽ കും​ഭ എ​ന്ന വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ മ​ഹേ​ഷ് ബാ​ബു​വി​ന്‍റെ നാ​യ​ക ക​ഥാ​പാ​ത്ര​ത്തി​ന് വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന കും​ഭ ഒ​രു ക്രൂ​ര​നാ​യ വി​ല്ല​നാ​ണെ​ന്ന് പൃ​ഥ്വി​രാ​ജ് ത​ന്നെ പ​റ​യു​ന്നു.

ശ​രീ​രം ത​ള​ർ​ന്ന് വീ​ൽ​ചെ​യ​റി​ൽ ഇ​രി​ക്കു​ന്ന വി​ല്ല​നാ​ണെ​ങ്കി​ലും പ്ര​വ​ച​നാ​തീ​ത​മാ​യ ബു​ദ്ധി​ശ​ക്തി കൊ​ണ്ടും ക്രൂ​ര​ത കൊ​ണ്ടും ഭ​യാ​ന​ക​മാ​യ ഒ​രു അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് കും​ഭ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ടു​ത്തി​ടെ ഹോ​ളി​വു​ഡ് മാ​ധ്യ​മ​മാ​യ കൊ​ളൈ​ഡ​റി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പൃ​ഥ്വി​രാ​ജ് കും​ഭ​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്.

‘‘എ​ന്‍റെ കൈ​കാ​ലു​ക​ൾ അ​ബ​ദ്ധ​വ​ശാ​ൽ പോ​ലും ച​ലി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ അ​വ അ​തീ​വ സു​ര​ക്ഷി​ത​മാ​യാ​ണ് വ​ച്ചി​രി​ക്കു​ന്ന​ത്. അ​വ വ​ല്ലാ​തെ മു​റു​ക്കി കെ​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്ന​ല്ല ഇ​തി​ന​ർ​ഥം, മ​റി​ച്ച് ഒ​രു പ്ര​ത്യേ​ക മെ​ക്കാ​നി​സം ഉ​പ​യോ​ഗി​ച്ച് അ​വ​യെ കൃ​ത്യ​മാ​യി ലോ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

അ​തു​കൊ​ണ്ട് ത​ന്നെ, ഒ​രു ഈ​ച്ച വ​ന്നി​രു​ന്നാ​ൽ പോ​ലും അ​ബോ​ധ​പൂ​ർ​വ​മാ​യി എ​ന്‍റെ കൈ​ക​ളോ കാ​ലു​ക​ളോ ച​ലി​ക്കി​ല്ലെ​ന്ന് എ​നി​ക്ക് ഉ​റ​പ്പി​ക്കാ​ൻ സാ​ധി​ക്കും. കും​ഭ എ​ന്ന ക​ഥാ​പാ​ത്രം അ​ത്ര ല​ളി​ത​മാ​യ ഒ​ന്ന​ല്ല; സ്വ​ന്തം ശ​രീ​ര​ത്തി​ലേ​ക്ക് നോ​ക്കി 'ഇ​ത് എ​ന്‍റെ അ​വ​യ​വ​മ​ല്ല' എ​ന്ന് വി​ശ്വ​സി​ക്കാ​ൻ ത​ക്ക​വ​ണ്ണം അ​ത്ര​മേ​ൽ തീ​വ്ര​മാ​യ ഒ​രു മാ​ന​സി​ക അ​ക​ൽ​ച്ച അ​യാ​ൾ​ക്കു​ണ്ട്.

വെ​റു​മൊ​രു ചി​ത്രം കാ​ണു​ന്ന​തി​ലൂ​ടെ നി​ങ്ങ​ൾ​ക്ക് ഊ​ഹി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ് ഈ ​വീ​ൽ​ചെ​യ​റി​ന്‍റെ പ്രാ​ധാ​ന്യം. ആ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ സ്വ​ഭാ​വ​വും അ​യാ​ളു​ടെ മ​ന​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന രീ​തി​യും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ, ഈ ​വീ​ൽ​ചെ​യ​ർ അ​യാ​ളു​ടെ വ്യ​ക്തി​ത്വ​ത്തി​ന്‍റെ​യും ചി​ന്ത​ക​ളു​ടെ​യും ഒ​രു അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി മാ​റു​ന്നു. ശാ​രീ​രി​ക​മാ​യി ത​ള​ർ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും, അ​ത്യ​ന്തം അ​പ​ക​ട​കാ​രി​യും ഭ​യാ​ന​ക​മാ​യ രീ​തി​യി​ൽ ചി​ന്തി​ക്കു​ന്ന​വ​നു​മാ​ണ് അ​യാ​ൾ. 

വീ​ൽ​ചെ​യ​ർ അ​യാ​ളു​ടെ ചി​ന്ത​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന് തോ​ന്നും വി​ധ​മാ​ണ് അ​ത് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​ശ​ദീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും, കും​ഭ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് വെ​റു​മൊ​രു ഉ​പ​ക​ര​ണം മാ​ത്ര​മ​ല്ല ഈ ​വീ​ൽ​ചെ​യ​ർ; മ​റി​ച്ച് അ​യാ​ളു​ടെ ത​ന്നെ ചി​ന്ത​ക​ളു​ടെ​യും അ​സ്തി​ത്വ​ത്തി​ന്‍റെ​യും ഒ​രു എ​ക്സ്റ്റ​ൻ​ഷ​ൻ കൂ​ടി​യാ​ണ​ത്.’’ പൃ​ഥ്വി​രാ​ജ് പ​റ​യു​ന്നു.

Viral

ആത്മീയതയും ആഘോഷവും നേർക്കുനേർ; വാരാണസിയിൽ വിനോദസഞ്ചാരികളെ തടഞ്ഞ് നാട്ടുകാർ

വാ​രാ​ണ​സി​യി​ലെ പ​വി​ത്ര​മാ​യ ഗം​ഗാ​തീ​ര​ത്ത് വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം ഇ​പ്പോ​ൾ വ​ലി​യൊ​രു സാം​സ്കാ​രി​ക ച​ർ​ച്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് ഗം​ഗാ ന​ദി​യി​ൽ ഇ​റ​ങ്ങി​യ ഒ​രു സം​ഘം വി​ദേ​ശി​ക​ളെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

നൂ​റ്റാ​ണ്ടു​ക​ളു​ടെ ആ​ത്മീ​യ പാ​ര​മ്പ​ര്യ​മു​ള്ള കാ​ശി​യി​ലെ ഘാ​ട്ടു​ക​ളി​ൽ ഇ​ത്ത​രം വ​സ്ത്ര​ധാ​ര​ണം ശെ​രി​യ​ല്ലെ​ന്നും അ​ത് ഭ​ക്ത​രു​ടെ വി​കാ​ര​ങ്ങ​ളെ മു​റി​പ്പെ​ടു​ത്തു​ന്നു എ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം.

വി​ദേ​ശി​ക​ൾ ഇ​വി​ടു​ത്തെ ആ​ചാ​ര​ങ്ങ​ളെ​യും സം​സ്‌​കാ​ര​ത്തെ​യും മാ​നി​ക്ക​ണ​മെ​ന്ന വാ​ദം ഒ​രു​വ​ശ​ത്ത് ശ​ക്ത​മാ​കു​മ്പോ​ൾ, മ​റു​വ​ശ​ത്ത് നാ​ട്ടു​കാ​രു​ടെ പെ​രു​മാ​റ്റം അ​നാ​വ​ശ്യ​മാ​ണെ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്.

ഭ​ക്ത​ർ പ​ല​പ്പോ​ഴും പ​രി​മി​ത​മാ​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് ന​ദി​യി​ൽ കു​ളി​ക്കാ​റു​ള്ള​പ്പോ​ൾ വി​ദേ​ശി​ക​ളെ മാ​ത്രം ല​ക്ഷ്യം വെ​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ഇ​ത് ഇ​ന്ത്യ​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ഒ​രു വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വ​സ്ത്ര​ധാ​ര​ണ​ത്തി​ന് പു​റ​മെ, സ​ഞ്ചാ​രി​ക​ളി​ൽ ഒ​രാ​ൾ ന​ദി​യി​ൽ മൂ​ത്ര​മൊ​ഴി​ച്ചു എ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ കൂ​ടി പു​റ​ത്തു​വ​ന്ന​തോ​ടെ ത​ർ​ക്കം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യി.

നി​ല​വി​ൽ പോ​ലീ​സ് ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലും, വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ പ്രാ​ദേ​ശി​ക മ​ര്യാ​ദ​ക​ൾ പാ​ലി​ക്കേ​ണ്ട​തി​ന്‍റെ​യും നാ​ട്ടു​കാ​ർ സം​യ​മ​നം കാ​ണി​ക്കേ​ണ്ട​തി​ന്‍റെ​യും ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചു​ള്ള ഗൗ​ര​വ​മാ​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഈ ​സം​ഭ​വം വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

Movies

നിരീശ്വരവാദി രാ​ജ​മൗ​ലി ദൈ​വ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് കാ​ശു​ണ്ടാ​ക്കു​ന്നു; ‘വാ​രാണ​സി’ ബ​ഹി​ഷ്ക​രി​ക്കാ​ൻ ആ​ഹ്വാ​നം

രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം വാ​ര​ണാ​സി ബ​ഹി​ഷ്ക്ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു. സി​നി​മ​യു​ടെ ടൈ​റ്റി​ൽ ലോ​ഞ്ചി​ലെ രാ​ജ​മൗ​ലി​യു​ടെ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്നെ പ​ഴ​യ ട്വീ​റ്റു​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​പ്പോ​ൾ ബ​ഹി​ഷ്ക​ര​ണ ആ​ഹ്വാ​ന​മു​യ​രു​ന്ന​ത്.

ടൈ​റ്റി​ൽ ലോ​ഞ്ചി​ൽ ത​മാ​ശ​രൂ​പേ​ണ ഹ​നു​മാ​നെ പ​രാ​മ​ർ​ശി​ച്ച​താ​ണ് ചി​ല​രെ ചൊ​ടി​പ്പി​ച്ച​ത്. താ​ൻ ദൈ​വ​വി​ശ്വാ​സി അ​ല്ലെ​ന്നും സം​വി​ധാ​യ​ക​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ടൈ​റ്റി​ൽ ലോ​ഞ്ച് ച​ട​ങ്ങി​നി​ടെ ചി​ല സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. പ​രി​പാ​ടി​ക്ക് മു​ൻ​പ് ഹ​നു​മാ​ൻ സ്വാ​മി പി​ന്നി​ൽ നി​ന്ന് ന​യി​ക്കു​ന്നു​ണ്ടെ​ന്ന് അ​ച്ഛ​ൻ ത​ന്നോ​ട് പ​റ​ഞ്ഞ​താ​യി രാ​ജ​മൗ​ലി പ​റ​ഞ്ഞു.

ഇ​ങ്ങ​നെ​യാ​ണോ അ​ദ്ദേ​ഹം പ​രി​പാ​ലി​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു രാ​ജ​മൗ​ലി​യു​ടെ ചോ​ദ്യം. ത​ന്‍റെ ഭാ​ര്യ​യ്ക്കും ഹ​നു​മാ​ൻ സ്വാ​മി​യെ വ​ലി​യ ഇ​ഷ്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ ത​നി​ക്കി​പ്പോ​ൾ ദേ​ഷ്യ​മാ​ണ് വ​രു​ന്ന​തെ​ന്നും ത​മാ​ശ​രൂ​പേ​ണ രാ​ജ​മൗ​ലി പ​റ​ഞ്ഞി​രു​ന്നു. രാ​ജ​മൗ​ലി​യു​ടെ ഈ ​പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്.

ഇ​തി​നി​ടെ, രാ​ജ​മൗ​ലി​യു​ടെ 2011-ലെ ​ഒ​രു ട്വീ​റ്റും ച​ർ​ച്ച​യാ​യി. ത​നി​ക്ക് ശ്രീ​രാ​മ​നെ ‘ഇ​ഷ്ട​മ​ല്ല’ എ​ന്നും വി​ഷ്ണു​വി​ന്‍റെ ശ്രീ​കൃ​ഷ്ണ അ​വ​താ​ര​മാ​ണ് കൂ​ടു​ത​ൽ ഇ​ഷ്ട​മെ​ന്നും ട്വീ​റ്റി​ൽ രാ​ജ​മൗ​ലി പ​റ​യു​ന്നു​ണ്ട്.

രാ​മ​ന​വ​മി ആ​ശം​സ​ക​ൾ നേ​ർ​ന്ന ഒ​രു ആ​രാ​ധ​ക​ന് രാ​ജ​മൗ​ലി ന​ൽ​കി​യ മ​റു​പ​ടി​യാ​യി​രു​ന്നു ഇ​ത്. ‘ഹൃ​ദ​യം നി​റ​ഞ്ഞ ശ്രീ​രാ​മ ന​വ​മി ആ​ശം​സ​ക​ൾ. ശ്രീ​രാ​മ​ന്‍റെ നാ​മം ജ​പി​ക്കു​ന്ന​തി​ലൂ​ടെ ന​മ്മു​ടെ മു​ഖ​ങ്ങ​ൾ എ​പ്പോ​ഴും പു​ഞ്ചി​രി​യാ​ൽ പ്ര​കാ​ശി​ക്ക​ട്ടെ’ എ​ന്നാ​യി​രു​ന്നു ആ​രാ​ധ​ക​ന്‍റെ ആ​ശം​സ. ‘ന​ന്ദി. പ​ക്ഷെ ഞാ​ൻ രാ​മ​നെ ഒ​രി​ക്ക​ലും ഇ​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. അ​വ​താ​ര​ങ്ങ​ളി​ൽ എ​നി​ക്കേ​റ്റ​വും പ്രി​യ​പ്പെ​ട്ട​ത് ശ്രീ​കൃ​ഷ്ണ​നെ​യാ​ണ്.’ എ​ന്നാ​യി​രു​ന്നു രാ​ജ​മൗ​ലി​യു​ടെ മ​റു​പ​ടി. ട്വീ​റ്റും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

അ​വി​ശ്വാ​സി​യാ​യ രാ​ജ​മൗ​ലി ദൈ​വ​ങ്ങ​ളെ വി​ൽ​പ്പ​ന​ച്ച​ര​ക്ക് ആ​ക്കു​ക​യാ​ണെ​ന്നും ദൈ​വ​ത്തെ ഉ​പ​യോ​ഗി​ച്ച് അ​ദ്ദേ​ഹം പൈ​സ ഉ​ണ്ടാ​ക്കു​ക​യാ​ണെ​ന്നും ഹ​നു​മാ​ൻ സ്വാ​മി മ​റു​പ​ടി ന​ൽ​കു​മെ​ന്നു​മു​ള്ള പോ​സ്റ്റു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്.

രാ​ജ​മൗ​ലി​യു​ടെ സി​നി​മ ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്ന ക്യാം​പെ​യി​നിം​ഗും വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്നു​ണ്ട്.

Latest News

Corehub Up