Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Africa

എ​ബോ​ള ഭീ​തി; ഇ​ന്ത്യ – ആ​ഫ്രി​ക്ക​ൻ യൂ​ണി​യ​ൻ ഉ​ച്ച​കോ​ടി മാ​റ്റി​വെ​ച്ചു

ന്യൂ​ഡ​ൽ​ഹി: എ​ബോ​ള ഭീ​തി​യെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാ​മ​ത് ഇ​ന്ത്യ-​ആ​ഫ്രി​ക്ക​ൻ യൂ​ണി​യ​ൻ ഉ​ച്ച​കോ​ടി മാ​റ്റി​വെ​ച്ചു. 28 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഉ​ച്ച​കോ​ടി​യാ​ണ് ആ​ഫ്രി​ക്ക​യി​ലെ നി​ല​വി​ലെ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് നീ​ട്ടി​യ​ത്.

ആ​ഫ്രി​ക്ക​ൻ യൂ​ണി​യ​ൻ അ​ധി​കൃ​ത​രു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഉ​ച്ച​കോ​ടി മാ​റ്റി​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യി​ലെ സൗ​ത്ത് കി​വു പ്ര​വി​ശ്യ​യി​ൽ ഉ​ൾ​പ്പെ​ടെ എ​ബോ​ള റി​പ്പോ​ർ​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​നി​ർ​ണാ​യ​ക തീ​രു​മാ​നം.

ഉ​ച്ച​കോ​ടി​യു​ടെ പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് തീ​രു​മാ​നി​ക്കും. ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ എ​ബോ​ള കേ​സു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​തേ​സ​മ​യം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ഫ്രി​ക്ക​യി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഇന്ത്യയിലും ജാ​ഗ്ര​താ നിർദ്ദേശം പുറപ്പെടുവിച്ചു.

International

ഭൂപടം മാറ്റി വരയ്ക്കേണ്ടി വരും! വിള്ളൽ കൂടുന്നു, ആ​ഫ്രി​ക്ക പി​ള​രു​ന്നു

ന്യൂയോർക്ക്: കോ​ടി​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഭൂമിയിലെ വ​ൻ​ക​ര​ക​ൾ ത​മ്മി​ൽ ചേ​രു​ക​യും വേ​ർ​പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ പ്രതിഭാസങ്ങളെക്കുറിച്ചെല്ലാം വലിയ പഠനങ്ങളുമുണ്ടായിട്ടുണ്ട്. എ​ന്നാ​ൽ, ഇ​പ്പോ​ൾ ശാ​സ്ത്ര​ലോ​കം ആ​കാം​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കു​ന്ന​ത് ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ലേ​ക്കാ​ണ്. ആ​ഫ്രി​ക്ക പ​തു​ക്കെ ര​ണ്ടാ​യി പി​ള​രു​ക​യാ​ണെ​ന്നും അ​വി​ടെ ഒ​രു പു​തി​യ സ​മു​ദ്രം രൂ​പ​പ്പെ​ടാ​ൻ പോ​കു​ക​യാ​ണെ​ന്നു​മാ​ണ് ഏ​റ്റ​വും പു​തി​യ പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ആ​ഫ്രി​ക്ക​ൻ റി​ഫ്റ്റ്

കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ റി​ഫ്റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഭീ​മാ​കാ​ര​മാ​യ വി​ള്ള​ലാ​ണ് ഈ ​മാ​റ്റ​ത്തി​നു കാ​ര​ണമെന്ന് ഗവേഷകർ. ഏ​ക​ദേ​ശം 25 ദ​ശ​ല​ക്ഷം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ആ​രം​ഭി​ച്ച ഈ ​പ്ര​ക്രി​യ​യി​ലൂ​ടെ ആ​ഫ്രി​ക്ക​യു​ടെ കി​ഴ​ക്ക​ൻ ഭാ​ഗം (സൊ​മാ​ലി​യ​ൻ പ്ലേ​റ്റ്), പ്ര​ധാ​ന ഭൂ​ഖ​ണ്ഡ​ത്തി​ൽ (നു​ബി​യ​ൻ പ്ലേ​റ്റ്) നി​ന്ന് സാ​വ​ധാ​നം അ​ക​ലുകയാണ്. എ​ത്യോ​പ്യ മു​ത​ൽ മൊ​സാം​ബി​ക് വ​രെ ഏ​ക​ദേ​ശം 3,500 കി​ലോ​മീ​റ്റ​റോ​ളം നീ​ള​ത്തി​ലാ​ണ് ഈ ​വി​ള്ള​ൽ പ​ട​ർ​ന്നുകി​ട​ക്കു​ന്ന​ത്.

ഈ ​ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ മാ​റ്റ​ത്തിന്‍റെ പ്ര​ധാ​ന കേ​ന്ദ്രം എ​ത്യോ​പ്യ​യി​ലെ അ​ഫാ​ർ മേ​ഖ​ല​യാ​ണ്. -ട്രി​പ്പി​ൾ ജം​ഗ്ഷ​ൻ- എന്നു വി​ളി​ക്ക​പ്പെ​ടു​ന്ന ഇ​വി​ടെ മൂ​ന്ന് ടെ​ക്റ്റോ​ണി​ക് പ്ലേ​റ്റു​ക​ളാ​ണ് (അ​റേ​ബ്യ​ൻ, നു​ബി​യ​ൻ, സൊ​മാ​ലി​യ​ൻ) പ​ര​സ്പ​രം വേ​ർ​പി​രി​യു​ന്ന​ത്. നി​ല​വി​ൽ ചെ​ങ്ക​ട​ലും ഏ​ഡ​ൻ ഉ​ൾ​ക്ക​ട​ലും ഈ ​വി​ള്ള​ലു​ക​ളി​ലൂ​ടെ​യാ​ണ് രൂ​പ​പ്പെ​ട്ട​ത്. ഇ​പ്പോ​ൾ ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​നു​ള്ളി​ലേ​ക്കും ഈ ​വി​ള്ള​ൽ വ്യാ​പി​ക്കു​ക​യാ​ണ്.

പു​തി​യ സ​മു​ദ്രം രൂപപ്പെടും

ഈ ​പ്ര​ക്രി​യ വ​ള​രെ പ​തു​ക്കെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ഏ​ക​ദേ​ശം ഒ​രു വ​ർ​ഷംകൊ​ണ്ട് ഏ​താ​നും മി​ല്ലി​മീ​റ്റ​റു​ക​ൾ മാ​ത്ര​മാ​ണ് പ്ലേ​റ്റു​ക​ൾ അ​ക​ലു​ന്ന​ത്. എ​ന്നാ​ൽ, കാ​ല​ക്ര​മേ​ണ ഭൂ​മി​യു​ടെ പാ​ളി​ക​ൾ നേ​ർ​ത്തു​വ​രി​ക​യും സ​മു​ദ്ര​നി​ര​പ്പി​ന് താ​ഴെ​യാ​വു​ക​യും ചെ​യ്യും. ഈ ​വി​ള്ള​ലു​ക​ളി​ലേ​ക്കു ക​ട​ൽ​വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ന്ന​തോ​ടെ ആ​ഫ്രി​ക്ക​യു​ടെ ഒ​രു ഭാ​ഗം വ​ലി​യൊ​രു ദ്വീ​പാ​യി മാ​റു​ക​യും ഇ​ട​യി​ൽ പു​തി​യൊ​രു സ​മു​ദ്രം രൂ​പ​പ്പെ​ടു​ക​യും ചെ​യ്യും. ല​ക്ഷ​ക്ക​ണ​ക്കിനു വ​ർ​ഷ​ങ്ങ​ൾ ക​ഴി​യു​മ്പോ​ൾ, ഇ​ന്ന​ത്തെ ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ന്‍റെ ഭൂ​പ​ടം പൂർ​ണ​മാ​യും മാ​റും.

മ​നു​ഷ്യ​നെ ബാ​ധി​ക്കു​മോ?

ന​മു​ക്കു പെ​ട്ടെ​ന്നു തി​രി​ച്ച​റി​യാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും ഈ ​മാ​റ്റം ഭൂ​മി​ക്ക​ടി​യി​ൽ വ​ലി​യ ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. പ്ലേ​റ്റു​ക​ൾ അ​ക​ലു​മ്പോ​ൾ ഈ ​മേ​ഖ​ല​യി​ൽ ഭൂ​ക​മ്പ​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ക്കു​ന്നു. അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യേ​ക്കാം തുടങ്ങിയ വെല്ലുവിളികൾ നേരിടേണ്ടിവരും.

​ശാ​സ്ത്ര​ജ്ഞ​രു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ, ഒ​രു പു​തി​യ സ​മു​ദ്രം പൂ​ർ​ണ​മാ​യി രൂ​പ​പ്പെ​ടാ​ൻ ഇ​നി​യും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കിനു വ​ർ​ഷ​ങ്ങ​ൾ എ​ടു​ത്തേ​ക്കാം. നി​ല​വി​ൽ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ലാ​ണ് വി​ള്ള​ലി​ന്‍റെ വേ​ഗം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. എ​ന്നാ​ൽ, പ്ര​കൃ​തി​യു​ടെ ഈ ​മ​ഹാ​മാ​റ്റം വ​രും ത​ല​മു​റ​ക​ൾ​ക്കു മു​ന്നി​ൽ ഒ​രു പു​തി​യ ലോ​ക​ഭൂ​പ​ടംത​ന്നെ തു​റ​ന്നി​ടും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

NRI

നൈ​ജീ​രി​യ​യി​ൽ പ​ള്ളി​ക​ൾ​ക്കെ​തി​രേ ആ​ക്ര​മ​ണം; 166 പേ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

ലാ​ഗോ​സ്: നൈ​ജീ​രി​യ​യി​ൽ ആ​യു​ധ​ധാ​രി​ക​ൾ മൂ​ന്നു പ​ള്ളി​ക​ളി​ൽ​നി​ന്നാ​യി 166 വി​ശ്വാ​സി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ഞാ​യ​റാ​ഴ്ച ശു​ശ്രൂ​ഷ​യ്ക്കി​ടെ ഉ​ണ്ടാ​യ സം​ഭ​വം നൈ​ജീ​രി​യ​ൻ ഭ​ര​ണ​കൂ​ടം നേ​ര​ത്തേ നി​ഷേ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സം​ഭ​വം ന​ട​ന്ന​താ​യി ചൊ​വ്വാ​ഴ്ച രാ​ത്രി സ്ഥി​രീ​ക​രി​ച്ചു.

ക​ഡു​ന സം​സ്ഥാ​ന​ത്ത് കു​ർ​മി​ൻ വാ​ലി എ​ന്ന പ്ര​ദേ​ശ​ത്തെ മൂ​ന്നു പ​ള്ളി​ക​ളി​ൽ ഒ​രേ സ​മ​യ​ത്ത് ആ​ക്ര​മ​ണം ന​ട​ന്നു​വെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ചെ​റു​ബിം ആ​ൻ​ഡ് സെ​റാ​ഫിം മൂ​വ്‌​മെ​ന്‍റ് എ​ന്ന സ​ഭ​യി​ലെ ര​ണ്ടും ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് വി​ന്നിം​ഗ് ഓ​ൾ എ​ന്ന സ​ഭ​യി​ലെ ഒ​രു പ​ള്ളി​യി​ലു​മാ​യി​രു​ന്നു സം​ഭ​വം.

മു​ന്തി​യ ത​രം ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ അ​ക്ര​മി​ക​ൾ വി​ശ്വാ​സി​ക​ളെ പു​റ​ത്തി​റ​ക്കി കാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. 177 പേ​രെ​യാ​ണു ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​തെ​ന്നും 11 പേ​ർ ര​ക്ഷ​പ്പെ​ട്ടു തി​രി​ച്ചെ​ത്തി​യെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞ​താ​യി ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​ൻ ഊ​ർ​ജി​ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്നാ​ണു ക​ഡു​ന സം​സ്ഥാ​ന വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​ത്. ഇ​തി​നി​ടെ, സം​ഭ​വം ന​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ക്കാ​ൻ ആ​ദ്യം ത​യാ​റാ​കാ​തി​രു​ന്ന ക​ഡു​ന സം​സ്ഥാ​ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി വ​ലി​യ വി​വാ​ദ​മാ​യി​ട്ടു​ണ്ട്.

ത​ട്ടി​ക്കൊ​ണ്ടു​പോ​യ ആ​രു​ടെ​യെ​ങ്കി​ലും പേ​രു​വി​വ​ര​ങ്ങ​ൾ ന​ല്കാ​ൻ ക​ഡു​ന സം​സ്ഥാ​ന പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ൽ​ഹാ​ജി മു​ഹ​മ്മ​ദ് റാ​ബി​യു തി​ങ്ക​ളാ​ഴ്ച വെ​ല്ലു​വി​ളി​ച്ചി​രു​ന്നു. 300 പേ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന റി​പ്പോ​ർ​ട്ട് ല​ഭി​ച്ചെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രും പ​ട്ടാ​ള​ക്കാ​രും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നു തെ​ളി​വു ല​ഭി​ച്ചി​ല്ലെ​ന്നു​മാ​ണു ക​മ്മീ​ഷ​ണ​ര്‌ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, ചൊ​വ്വാ​ഴ്ച രാ​ത്രി പോ​ലീ​സ് വ​ക്താ​വ് ബെ​ഞ്ച​മി​ൻ ഹ​ൺ​ദെ​യി​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ന​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ചു. ക​മ്മീ​ഷ​ണ​ർ സം​ഭ​വം നി​ഷേ​ധി​ച്ച​ത​ല്ലെ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ക്കു​ന്ന​തു​വ​രെ സ്ഥി​രീ​ക​ര​ണം വൈ​കി​ച്ച​താ​ണെ​ന്നും പോ​ലീ​സ് വ​ക്താ​വ് അ​വ​കാ​ശ​പ്പെ​ട്ടു.

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ഏ​തു​വി​ധ​വും വ​രു​ത്തി​ത്തീ​ർ​ക്കാ​നാ​ണ് നൈ​ജീ​രി​യ​ൻ ഭ​ര​ണ​കൂ​ടം ശ്ര​മി​ച്ച​തെ​ന്ന് ആം​ന​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ സം​ഭ​വ​ങ്ങ​ൾ നൈ​ജീ​രി​യ​യി​ൽ പ​തി​വാ​യെ​ന്നും ഇ​തു ത​ട​യാ​ൻ ഉ​ട​ന​ടി ഉ​റ​ച്ച ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഡു​ന​യു​ടെ സ​മീ​പ​മു​ള്ള നൈ​ജ​ർ സം​സ്ഥാ​ന​ത്ത് ന​വം​ബ​റി​ൽ ക​ത്തോ​ലി​ക്കാ സ്കൂ​ളി​ൽ​നി​ന്ന് മു​ന്നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. ഇ​വ​രെ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി മോ​ചി​പ്പി​ച്ചു.

NRI

ദക്ഷിണ സുഡാൻ ഭക്ഷ്യക്ഷാമത്തിലേക്ക്

ജൂ​​​ബ: അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ ആ​​​ഭ്യ​​​ന്ത​​​രയു​​​ദ്ധം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ദ​​​ക്ഷി​​​ണ സു​​​ഡാ​​​നി​​​ലെ പ്ര​​​ശ്ന​​​ബാ​​​ധി​​​ത​​​മാ​​​യ ചി​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഈ ​​​വ​​​ർ​​​ഷം ഭ​​​ക്ഷ​​​ണ​​​സാ​​​മ​​​ഗ്രി​​​ക​​​ൾ എ​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് അ​​​ന്താ​​​രാ​​​ഷ്‌ട്ര ഭ​​​ക്ഷ്യസു​​​ര​​​ക്ഷാ വി​​​ദ​​​ഗ്ധ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

നാ​​​സി​​​ർ, ഫം​​​ഗ​​​ക് കൗ​​​ണ്ടി​​​ക​​​ളി​​​ലെ 28,000 പേ​​​രാ​​​ണ് ഗു​​​രു​​​ത​​​ര​​​മാ​​​യ വി​​​ശ​​​പ്പ് നേ​​​രി​​​ടു​​​ന്ന​​​തെ​​​ന്ന് ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ഫു​​​ഡ് സെ​​​ക്യൂ​​​രി​​​റ്റി ഫേ​​​സ് ക്ലാ​​​സി​​​ഫി​​​ക്കേഷ​​​ന്‍റെ (ഐ​​​പി​​​സി) റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. റി​​​യാ​​​ക്ക് മ​​​ച്ചാ​​​റി​​​ന്‍റെ സു​​​ഡാ​​​ൻ പീ​​​പ്പി​​​ൾ​​​സ് ലി​​​ബ​​​റേ​​​ഷ​​​ൻ മൂ​​​വ്മെ​​​ന്‍റ് ഇ​​​ൻ ഓപ്പോ​​​സി​​​ഷ​​​ൻ പാ​​​ർ​​​ട്ടി​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ് ഇ​​​വ.

രാ​​​ജ്യ​​​ദ്രോ​​​ഹ​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് മ​​​ച്ചാ​​​റി​​​നെ​​​തി​​​രേ ഇ​​​പ്പോ​​​ൾ ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ന്ന അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ ഫ​​​ല​​​മാ​​​യി പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു ജ​​​ന​​​ങ്ങ​​​ൾ വാ​​​സ​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽനി​​​ന്നു ചി​​​ത​​​റി​​​ക്ക​​​പ്പെ​​​ട്ടു.

സ​​​മീ​​​പ​​​കാ​​​ല​​​ത്ത് ശാ​​​ന്ത​​​മാ​​​യ പ്ര​​​ദേ​​​ശ​​​ത്ത് സ​​​ഹാ​​​യ​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്ന​​​ത് ഇ​​​പ്പോ​​​ഴും വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്. ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ൽ കി​​​ഴ​​​ക്ക​​​ൻ നാ​​​സി​​​റി​​​ലെ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​ച്ചേ​​​രാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്ന് വേ​​​ൾ​​​ഡ് ഫു​​​ഡ് പ്രോ​​​ഗ്രാം ഡ​​​യ​​​റ​​​ക്ട​​​ർ മേ​​​രി എ​​​ലെ​​​ൻ പ​​​റ​​​ഞ്ഞു.

എ​​​ന്നി​​​രു​​​ന്നാ​​​ലും സി​​​വി​​​ലി​​​യ​​​ന്മാ​​​രെ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ധി​​​കൃ​​​ത​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് പ്ര​​​വേ​​​ശ​​​ന ഉ​​​റ​​​പ്പു​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​വ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

സു​​​ഡാ​​​ൻ പീ​​​പ്പി​​​ൾ​​​സ് ലി​​​ബ​​​റേ​​​ഷ​​​ൻ മൂ​​​വ്മെ​​​ന്‍റ് ഇ​​​ൻ ഓപ്പോ​​​സി​​​ഷ​​​ൻ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു സ​​​ഹാ​​​യ​​​മെ​​​ത്താ​​​തി​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന് ആ​​​രോ​​​പ​​​ണ​​​മു​​​ണ്ടെ​​​ങ്കി​​​ലും രാ​​​ജ്യ​​​ത്തെ റി​​​ലീ​​​ഫ് ആ​​​ൻ​​​ഡ് റീ​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഇ​​​തു നി​​​ഷേ​​​ധി​​​ച്ചു.

ത​​​ങ്ങ​​​ളെ ആ​​​രും ത​​​ട​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ പ​​​റ​​​ഞ്ഞു. 2026 ആ​​​കു​​​ന്പോ​​​ൾ രാ​​​ജ്യ​​​ത്തെ പ​​​കു​​​തി​​​യി​​​ല​​​ധി​​​കം ജ​​​ന​​​ങ്ങ​​​ൾ ക​​​ടു​​​ത്ത പ​​ട്ടി​​ണി നേ​​​രി​​​ടു​​​മെ​​​ന്നാ​​​ണ് ഐ​​​പി​​​സി​​​യു​​​ടെ നി​​​ഗ​​​മ​​​നം.

NRI

നൈജീരിയയില്‍ വീണ്ടും വൈദികന്‍ കൊല്ലപ്പെട്ടു

അ​​​ബൂ​​​ജ: ക്രൈ​​​സ്ത​​​വ വി​​​രു​​​ദ്ധ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളാ​​​ൽ കു​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ നൈ​​​ജീ​​​രി​​​യ​​​യി​​​ൽ വീ​​​ണ്ടും ക​​​ത്തോ​​​ലി​​​ക്കാ വൈ​​​ദി​​​ക​​​ന്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു. തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ നൈ​​​ജീ​​​രി​​​യ​​​യി​​​ലെ എ​​​നൊ​​​ഗു സം​​​സ്ഥാ​​​ന​​​ത്തെ എ​​​ൻ​​​സു​​​ക്ക രൂ​​​പ​​​താം​​​ഗ​​​വും ഇ​​​ഹ-​​​എ​​​ൻ​​​ഡി​​​യാ​​​ഗു​​​വി​​​ലെ സെ​​​ന്‍റ് ചാ​​​ൾ​​​സ് ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​യു​​​മാ​​​യ ഫാ. ​​​മാ​​​ത്യു ഇ​​​യ(35)​​​യാ​​​ണു വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. സം​​​സ്ഥാ​​​ന​​​ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ എ​​​നു​​​ഗു​​​വി​​​ൽ പോ​​​യി തി​​​രി​​​കെ ത​​​ന്‍റെ ഇ​​​ട​​​വ​​​ക​​​യി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​മ്പോ​​​ൾ പ​​​ള്ളി​​​ക്ക​​​ടു​​​ത്ത ഇ​​​ഹ-​​​അ​​​ലു​​​മോ​​​ണ-​​​ഇ​​​ഹ-​​​എ​​​ൻ​​​ഡി​​​യാ​​​ഗു റോ​​​ഡി​​​ൽ ബൈ​​​ക്കി​​​ലെ​​​ത്തി​​​യ ര​​​ണ്ട് ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ള്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കാ​​​ർ മ​​​റി​​​ക​​​ട​​​ന്ന് ട​​​യ​​​റു​​​ക​​​ൾ​​​ക്കു നേ​​​രേ വെ​​​ടി​​​വ​​​ച്ചു.

വൈ​​​കാ​​​തെ കാ​​​ർ നി​​​ർ​​​ത്താ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ച്ച​​​ശേ​​​ഷം, അ​​​ടു​​​ത്തു​​​നി​​​ന്ന് നി​​​ര​​​വ​​​ധി ത​​​വ​​​ണ വെ​​​ടി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കൊ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കാ​​​യി പോ​​​ലീ​​​സ് തെ​​​ര​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ച്ചു. വൈ​​​ദി​​​ക​​​ന്‍റെ ഘാ​​​ത​​​ക​​​രെ​​​ക്കു​​​റി​​​ച്ച് സൂ​​​ച​​​ന ന​​​ല്‍കു​​​ന്ന​​​വ​​​ര്‍ക്ക് പ​​​ത്തു ദ​​​ശ​​​ല​​​ക്ഷം നൈ​​​റ (ഏ​​​ക​​​ദേ​​​ശം ആ​​​റു ല​​​ക്ഷം രൂ​​​പ) പാ​​​രി​​​തോ​​​ഷി​​​കം പോ​​​ലീ​​​സ് വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ക​​​ത്തോ​​​ലി​​​ക്കാ വൈ​​​ദി​​​ക​​​രെ​​​യും വി​​​ശ്വാ​​​സി​​​ക​​​ളെ​​​യും ല​​​ക്ഷ്യ​​​മി​​​ട്ടു വ​​​ലി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളാ​​​ണ് നൈ​​​ജീ​​​രി​​​യ​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന​​​ത്. ജി​​​ഹാ​​​ദി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 2000 മു​​​ത​​​ൽ ഇ​​​തു​​​വ​​​രെ ഏ​​​ക​​​ദേ​​​ശം 62,000 ക്രൈ​​​സ്ത​​​വ​​​ർ രാ​​​ജ്യ​​​ത്തു കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മാ​​​ത്രം 3,100 ക്രൈ​​​സ്ത​​​വ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 2,830 പേ​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഫു​​​ലാ​​​നി മു​​​സ്‌​​​ലിം ഗോ​​​ത്ര വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഭീ​​​ക​​​ര​​​രാ​​​ണു രാ​​​ജ്യ​​​ത്തെ ക്രി​​​സ്ത​​​വ​​​വി​​​രു​​​ദ്ധ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നി​​​ൽ.

Editorial

തമസ്കരണത്തിന്റെ അനീതി

ആ​ശ​യ​വി​നി​മ​യ​ത്തി​ൽ ലോ​ക​മി​ന്ന് ഉ​ള്ളം​കൈ​യി​ലെ നെ​ല്ലി​ക്ക​യാ​ണ്; നീ​തി​ബോ​ധം മ​നു​ഷ്യ​മ​ന​സി​ന്‍റെ വേ​ദ​ന​യാ​റ്റാ​നു​ള്ള അ​ഗ്നി​ശ​ലാ​ക​യും. എ​ന്നി​ട്ടും ആ​ധു​നി​ക​രെ​ന്നു പ​റ​യു​ന്ന മ​നു​ഷ്യ​ർ കൊ​ന്നു​തീ​ർ​ക്കു​ക​യാ​ണ്. പ​ക തേ​ച്ച ആ​യു​ധ​ങ്ങ​ൾ ഭൂ​മി​യി​ലും ആ​കാ​ശ​ത്തി​ലും ജ​ല​ത്തി​ലും മ​ന​സി​ലും നി​ർ​ബാ​ധം പ്ര​ഹ​ര​മേ​ൽ​പ്പി​ക്കു​ന്നു.

ലോ​കം അ​റി​ഞ്ഞ് ‘ആ​ഘോ​ഷി​ക്കു​ന്ന’ യു​ദ്ധ​ങ്ങ​ളെ​ക്കു​റി​ച്ച​ല്ല പ​റ​ഞ്ഞു​വ​രു​ന്ന​ത്. ബോ​ധ​പൂ​ർ​വം ത​മ​സ്ക​രി​ക്കു​ന്ന കൊ​ടും​ക്രൂ​ര​ത​ക​ളെ​ക്കു​റി​ച്ചാ​ണ്; വി​വ​ര​വി​നി​മ​യ​ത്തി​ന്‍റെ മി​ന്ന​ൽ​യു​ഗ​ത്തി​ലും ലോ​ക​മ​റി​യ​രു​തെ​ന്ന് ആ​രൊ​ക്കെ​യോ ആ​ഗ്ര​ഹി​ക്കു​ന്ന ഭീ​ക​ര​വാ​ഴ്ച​യെ​ക്കു​റി​ച്ചാ​ണ്.

മ​നു​ഷ്യ​വം​ശ​ത്തി​ന്‍റെ ‘പി​ള്ള​ത്തൊ​ട്ടി​ൽ’ എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ആ​ഫ്രി​ക്ക ഈ ​ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ലും ‘ഇ​രു​ണ്ട യു​ഗ’​ത്തി​ലാ​ണോ? നൈ​ജീ​രി​യ​യി​ലും മ​റ്റു പ​ല ആ​ഫ്രിക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലും ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്പോ​ൾ അ​ങ്ങ​നെ​ വേ​ണം ക​രു​താ​ൻ.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച, പീ​ഡ​ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ആ​ഫ്രി​ക്ക​യി​ലെ​യും ലോ​ക​ത്തി​ന്‍റെ മ​റ്റു ചി​ല ഭാ​ഗ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്ര​ത്യേ​കം പ്രാ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. ഈ ​സം​ഭ​വ​ങ്ങ​ൾ​ക്കു​ നേ​രേ ലോ​ക​മ​നഃ​സാ​ക്ഷി​യു​ടെ ക​ണ്ണും​ കാ​തും തു​റ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​പേ​ക്ഷി​ച്ചു. പ​രി​ശു​ദ്ധ പി​താ​വി​ന്‍റെ പ​രി​ദേ​വ​നം ബ​ധി​ര​ക​ർ​ണ​ങ്ങ​ളി​ലാ​യാ​ൽ നീ​തി​യെ​ന്ന വാ​ക്ക് തീ​യി​ലെ​രി​ക്കേ​ണ്ടി​വ​രും.

നൈ​ജീ​രി​യ​യി​ലെ ബെ​ന്യു എ​ന്ന സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത് ഇ​രു​നൂ​റി​ലേ​റെ​പ്പേ​രാ​ണ്. ഈ ​സം​ഭ​വം പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ടാ​ണ് മാ​ർ​പാ​പ്പ “നൈ​ജീ​രി​യ​ൻ ഗ്രാ​മ​ങ്ങ​ളി​ലെ പാ​വ​പ്പെ​ട്ട ക്രൈ​സ്ത​വ​ർ​ക്കു​ നേ​രേ ക​ണ്ണു​തു​റ​ക്കൂ” എ​ന്നു ലോ​ക​ത്തോ​ടു പ​റ​ഞ്ഞ​ത്.

അ​ഭ​യാ​ർ​ഥി​ക​ളാ​കേ​ണ്ടി​വ​രി​ക എ​ന്ന​തു​ത​ന്നെ മ​നു​ഷ്യാ​ന്ത​സി​നു നേ​രി​ടേ​ണ്ടി​വ​രു​ന്ന കൊ​ടി​യ വേ​ദ​ന​യാ​ണ്. അ​ങ്ങ​നെ അ​ഭ​യം തേ​ടി​യ​വ​രെ അ​ട​ച്ചു​പൂ​ട്ടി ചു​ട്ടു​കൊ​ല്ലു​ക എ​ന്ന​തി​നെ ലോ​ക​ഭാ​ഷ​ക​ളി​ലെ ഏ​തു വാ​ക്കു​കൊ​ണ്ടാ​ണ് വി​ശേ​ഷി​പ്പി​ക്കു​ക? ക​ഴി​ഞ്ഞ മാ​സം മാ​ത്രം 204 അ​ക്ര​മ​സം​ഭ​വ​ങ്ങ​ളാ​ണ് നൈ​ജീ​രി​യ​യി​ലു​ണ്ടാ​യ​ത്. കൊ​ല്ല​പ്പെ​ട്ട​ത് 605 പേ​രെ​ന്ന് ഇ​ക്കാ​ര്യം നി​രീ​ക്ഷി​ക്കു​ന്ന ‘ഹ്യൂം ​ആം​ഗി​ൾ’ ​റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് 182 പേ​രെ. ശ​രീ​ര​ത്തി​ൽ മു​റി​വേ​റ്റ​ത് മൂ​വാ​യി​ര​ത്തി​ലേ​റെ​പ്പേ​ർ​ക്ക്. മ​ന​സി​നേ​റ്റ മു​റി​വു​ക​ൾ​ക്കു ക​ണ​ക്കി​ല്ല.

“ഞാ​ൻ ക​ണ്ട​തു ശ​രി​ക്കും ഭ​യാ​ന​ക​മാ​യി​രു​ന്നു. ആ​ളു​ക​ളെ കൂ​ട്ട​ക്കൊ​ല ചെ​യ്തു. മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ല്ലാ​യി​ട​ത്തും ചി​ത​റി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു”- ആ​ക്ര​മ​ണ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഒ​രു പ്രാ​ദേ​ശി​ക ഇ​ട​വ​ക വി​കാ​രി ഫാ. ​ഉ​കു​മ ജോ​നാ​ഥ​ൻ ആ​ങ്ബി​യാ​ൻ​ബി പ​റ​ഞ്ഞു.

കൂ​ട്ട​ക്കൊ​ല​യ്ക്കു പി​ന്നി​ൽ ഫു​ലാ​നി ഗോ​ത്ര​ ഇ​ട​യ​സം​ഘ​മാ​ണെ​ന്ന് പു​രോ​ഹി​ത​നും മ​റ്റ് നി​ര​വ​ധി സാ​ക്ഷി​ക​ളും സ്ഥി​രീ​ക​രി​ച്ചു. തീ​വ്ര​വാ​ദി​ക​ൾ പ​ല കോ​ണു​ക​ളി​ൽ​നി​ന്ന് പ​ട്ട​ണ​ത്തെ ആ​ക്ര​മി​ക്കാ​ൻ ക​ന​ത്ത മ​ഴ മ​റ​യാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

‘ദ ​ഒ​ബ്സ​ർ​വേ​റ്റ​റി ഫോ​ർ റി​ലീ​ജി​യ​സ് ഫ്രീ​ഡം ഇ​ൻ ആ​ഫ്രി​ക്ക’ പു​റ​ത്തു​വി​ടു​ന്ന വി​വ​ര​ങ്ങ​ളാ​ക​ട്ടെ പൈ​ശാ​ചി​ക​ത്വ​ത്തി​ന്‍റെ പ​രി​പൂ​ർ​ണ സാ​ക്ഷ്യ​ങ്ങ​ളാ​ണ്. നൈ​ജീ​രി​യ​യി​ൽ മാ​ത്ര​മ​ല്ല ഭീ​ക​ര​വാ​ഴ്ച. ബു​ർ​ക്കി​ന ഫാ​സോ, കോം​ഗോ, സൊ​മാ​ലി​യ...​ ഒ​രി​ട​ത്തും ക്രൈ​സ്ത​വ​ർ​ക്കു ര​ക്ഷ​യി​ല്ല. അ​ൽ​ഖ്വ​യ്ദ, ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്, അ​ൽ ഷ​ബാ​ബ്, ബൊ​ക്കോ ഹ​റാം തു​ട​ങ്ങി​യ ഇ​സ്‌​ലാ​മി​ക ഭീ​ക​ര​ർ ഇ​വി​ട​ങ്ങ​ളി​ൽ അ​ഴി​ഞ്ഞാ​ടു​ക​യാ​ണ്.

1999ൽ ​നൈ​ജീ​രി​യ​യി​ലെ പ​ന്ത്ര​ണ്ട് മു​സ്‌​ലിം ഭൂ​രി​പ​ക്ഷ സം​സ്ഥാ​ന​ങ്ങ​ൾ ശ​രിഅ​ത്ത് നി​യ​മം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തോ​ടെ​യാ​ണ് ക്രൈ​സ്ത​വ​ർ തോ​ക്കി​ൻ​മു​ന​യി​ലാ​യ​ത്. നൈ​ജീ​രി​യ​ൻ ക്രി​സ്ത്യ​ൻ ജ​ന​ത​യ്ക്കെ​തി​രാ​യ അ​ക്ര​മം വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

2009ൽ ​ബൊ​ക്കോ ഹ​റാം എ​ന്ന ഭീ​ക​ര​പ്ര​സ്ഥാ​നം രൂ​പം​കൊ​ണ്ട​തോ​ടെ ക്രൈ​സ്ത​വ​ർ നി​ര​ന്ത​രം അ​ക്ര​മ​ത്തി​നി​ര​യാ​വാ​ൻ തു​ട​ങ്ങി. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൊ​സൈ​റ്റി ഫോ​ർ സി​വി​ൽ ലി​ബ​ർ​ട്ടീ​സ് ആ​ൻ​ഡ് റൂ​ൾ ഓ​ഫ് ലോ​യു​ടെ 2023 ഏ​പ്രി​ലി​ലെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, ക​ഴി​ഞ്ഞ പ​തി​നാ​ലു വ​ർ​ഷ​ത്തി​നി​ടെ 52,250 പേ​രെങ്കിലും ക്രൈ​സ്ത​വ​രാ​യ​തി​ന്‍റെ പേ​രി​ൽ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

ബൊ​ക്കോ ഹ​റാ​മി​നൊ​പ്പം ഇ​പ്പോ​ൾ ഈ ​പ്ര​ദേ​ശ​ത്ത് ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് വെ​സ്റ്റ് ആ​ഫ്രി​ക്ക പ്ര​വി​ശ്യ (ISWAP) എ​ന്ന മ​റ്റൊ​രു തീ​വ്ര​വാ​ദ​ ഗ്രൂ​പ്പും പ്ര​വ​ർ​ത്തി​ക്കു​ന്നു. ര​ണ്ടും വ​ട​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ക്രി​സ്തു​മ​തം ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു.

ആ​ഫ്രി​ക്ക​യി​ലാ​കെ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ 26,769 ക്രൈ​സ്ത​വ​ർ കൊ​ല​ചെ​യ്യ​പ്പെ​ട്ടെ​ന്ന ക​ണ​ക്ക് ആ​രു​ടെ​യും ഹൃ​ദ​യം പി​ള​ർ​ക്കാ​ത്ത​തെ​ന്തു​കൊ​ണ്ടാ​ണ്? യു​ദ്ധ​വി​രു​ദ്ധ റാ​ലി​ക​ൾ ന​ട​ത്തു​ന്ന​വ​രു​ടെ ചി​ന്ത​ക​ളെ ചു​വ​പ്പി​ക്കാ​ത്ത​തെ​ന്ത്? മ​നഃ​പൂ​ർ​വ​മാ​യ ഈ ​ത​മ​സ്ക​ര​ണ​ത്തി​ന്‍റെ കാ​ര​ണ​മാ​ണ് അ​ന്വേ​ഷി​ക്കേ​ണ്ട​ത്. ഏ​തു നീ​തി​ബോ​ധ​മാ​ണ് ഇ​വ​രെ ന​യി​ക്കു​ന്ന​ത് എ​ന്നാ​ണു തി​രി​ച്ച​റി​യേ​ണ്ട​ത്.

ഇ​സ്‌​ലാ​മി​ക ഭീ​ക​ര​ത​യ്ക്കു​ള്ള തി​രി​ച്ച​ടി​ക​ളാ​ണ് പ​ല​രു​ടെ​യും ര​ക്തം തി​ള​പ്പി​ക്കു​ന്ന​ത് എ​ന്ന ന​ടു​ക്കു​ന്ന സ​ത്യ​ത്തി​നു​ നേ​ർ​ക്കു പി​ടി​ച്ച ക​ണ്ണാ​ടി​യാ​ണ് ലോ​ക​മെ​ങ്ങും കാ​ണു​ന്ന നി​സം​ഗ​ത. മ​ത​ഭ്രാ​ന്ത് കൊ​ടു​മു​ടി ക​ട​ക്കു​ന്പോ​ൾ ക്രൈ​സ്ത​വ​ർ മാ​ത്ര​മ​ല്ല, ത​ങ്ങ​ളെ തു​ണ​യ്ക്കാ​ത്ത ഇ​സ്‌​ലാം മ​തവി​ശ്വാ​സി​ക​ളും ഇ​ര​യാ​കു​ന്നു​ണ്ട് എ​ന്ന​തെ​ങ്കി​ലും ഈ ​നി​സം​ഗ​ത​യു​ടെ ‘അ​യ​ൺ ഡോം’ തു​ള​ച്ചു ക​ട​ക്കേ​ണ്ട​ത​ല്ലേ?

ഭീ​ക​ര​വാ​ദ​ത്തെ നി​ഷ്പ​ക്ഷ​മാ​യും സ​മ​തു​ലി​ത​മാ​യും നേ​രി​ടു​ക​യാ​ണു വേ​ണ്ട​ത്. ചി​ല​തു കേ​ൾ​ക്കു​ന്പോ​ൾ മാ​ത്രം തി​ള​യ്ക്കു​ക​യും ചി​ല​തു കേ​ൾ​ക്കു​ന്പോ​ൾ ത​ണു​ത്തു​റ​യുക​യും ചെ​യ്യു​ന്ന ചോ​ര​യെ സം​ശ​യി​ച്ചേ മ​തി​യാ​കൂ. തു​ലാ​സി​ന്‍റെ ഒ​രു ത​ട്ട് എ​പ്പോ​ഴും താ​ഴ്ന്നി​രി​ക്കു​ന്പോ​ൾ നീ​തി​യെ​ന്ന​ത് കു​രു​ട​ൻ ക​ണ്ട ആ​ന​യെ​പ്പോ​ലെ​യാ​കും.

മ​നു​ഷ്യ​ൻ പി​ച്ച​വ​ച്ച ഇ​ടം മാ​ത്ര​മ​ല്ല ആ​ഫ്രി​ക്ക. വ​ർ​ണ​വെ​റി​യു​ടെ കൊ​ടും​ക്രൂ​ര​ത​ക​ളെ ച​ങ്കു​റ​പ്പോ​ടെ അ​തി​ജീ​വി​ച്ച​വ​രു​ടെ ജ​ന്മ​ദേ​ശംകൂ​ടി​യാ​ണ്. സ്വാ​ത​ന്ത്ര്യ​ത്തെ​യും മ​നു​ഷ്യാ​വ​കാ​ശ​ത്തെ​യും നീ​തി​ബോ​ധ​ത്തെ​യും​കു​റി​ച്ച് പു​തി​യ ഭാ​ഷ്യ​ങ്ങ​ൾ ര​ചി​ച്ച നെ​ൽ​സ​ൺ മ​ണ്ടേ​ല​യു​ടെ സ​മ​ര​ഭൂ​മി​യു​മാ​ണത്. ലെ​യോ മാ​ർ​പാ​പ്പ ആ​ഹ്വാ​നം ചെ​യ്ത​തു​പോ​ലെ, അ​വി​ടേ​ക്ക് ലോ​കം ക​ണ്ണും മ​നഃ​സാ​ക്ഷി​യും തു​റ​ക്കാ​ൻ വൈ​കി​ക്കൂ​ടാ.

ജോ​ഹാ​ന​സ്ബ​ർ​ഗി​ലെ അ​പ്പാ​ർ​ത്തൈ​ഡ് മ്യൂ​സി​യ​ത്തി​ൽ കു​റി​ച്ച, നെ​ൽ​സ​ൺ മ​ണ്ടേ​ല​യു​ടെ വാ​ക്യം ആ​രും മ​റ​ക്ക​രു​ത്. “സ്വ​ത​ന്ത്ര​നാ​വു​ക​യെ​ന്നാ​ല്‍ ത​ന്‍റെ ച​ങ്ങ​ല പൊ​ട്ടി​ച്ചെ​റി​യു​ക എ​ന്നു മാ​ത്ര​മ​ല്ല അ​ര്‍​ഥം; മ​റ്റു​ള്ള​വ​രെ ബ​ഹു​മാ​നി​ക്കു​ക​യും അ​വ​രു​ടെ സ്വാ​ത​ന്ത്ര്യം വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി​ല്‍ ജീ​വി​ക്കു​ക എ​ന്നതുകൂ​ടി​യാ​ണ്.”

 

Latest News

Corehub Up