x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാർപാപ്പ ആഫ്രിക്കയും സ്പെയിൻ, മൊണാക്കോ രാജ്യങ്ങളും സന്ദർശിക്കും


Published: February 26, 2026 02:51 AM IST | Updated: February 26, 2026 02:51 AM IST

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ അ​​​​ടു​​​​ത്ത മാ​​​​സം പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ മൊ​​​​ണാ​​​​ക്കോ​​​​യും ഏ​​​​പ്രി​​​​ലി​​​​ൽ ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​യ അ​​​​ൾ​​​​ജീ​​​​രി​​​​യ, കാ​​​​മ​​​​റൂ​​​​ൺ, അം​​​​ഗോ​​​​ള, ഇ​​​​ക്വാ​​​​റ്റോ​​​​റി​​​​യ​​​​ൽ ഗി​​​​നി​​​​യ എ​​​​ന്നി​​​​വ​​​​യും സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും.

ജൂ​​​​ണി​​​​ൽ സ്പെ​​​​യി​​​​ൻ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​മെ​​​​ന്നും വ​​​​ത്തി​​​​ക്കാ​​​​ൻ പ്ര​​​​സ് ഓ​​​​ഫീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.
മാ​​​​ർ​​​​ച്ച് 28നാ​​​​ണ് മൊ​​​​ണാ​​​​ക്കോ സ​​​​ന്ദ​​​​ർ​​​​ശ​​​​നം. രാ​​​​ജ​​​​കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​ള്ള ക്ഷ​​​​ണം സ്വീ​​​​ക​​​​രി​​​​ച്ചാ​​​​ണു ഇ​​​​വി​​​​ടേ​​​​ക്കു​​​​ള്ള സ​​​​ന്ദ​​​​ർ​​​​ശ​​​​നം. വ​​​​ത്തി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞാ​​​​ൽ ലോ​​​​ക​​​​ത്തി​​​​ലെ ര​​​​ണ്ടാ​​​​മ​​​​ത്തെ ഏ​​​​റ്റ​​​​വും ചെ​​​​റി​​​​യ രാ​​​​ജ്യ​​​​മാ​​​​ണു മൊ​​​​ണാ​​​​ക്കോ.

ഏ​​​പ്രി​​​ൽ 13 മു​​​ത​​​ൽ 23 വ​​​രെ പ​​​ത്തു ദി​​​വ​​​സം നീ​​​ളു​​​ന്ന​​​താ​​​ണ് ആ​​​ഫ്രി​​​ക്ക​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം. മു​​​സ്‌​​​ലിം രാ​​​ജ്യ​​​മാ​​​യ അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ലെ അ​​​ൾ​​​ജി​​​യേ​​​ഴ്സി​​​ൽ 13ന് ​​​എ​​​ത്തു​​​ന്ന മാ​​​ർ​​​പാ​​​പ്പ അ​​​ന്ന​​​ബ ന​​​ഗ​​​ര​​​മു​​​ൾ​​​പ്പെ​​​ടെ സ​​​ന്ദ​​​ർ​​​ശി​​​ച്ച് 15ന് ​​​മ​​​ട​​​ങ്ങും. തു​​​ട​​​ർ​​​ന്ന് മ​​​ധ്യ ആ​​​ഫ്രി​​​ക്ക​​​യി​​​ലെ കാ​​​മ​​​റൂ​​​ണി​​​ലെ​​​ത്തു​​​ന്ന മാ​​​ർ​​​പാ​​​പ്പ 18വ​​​രെ രാ​​​ജ്യ​​​ത്തു​​​ണ്ടാ​​​കും.

യൗ​​​ണ്ടെ, ബ​​​മെ​​​ൻ​​​ഡ, ഡൗ​​​വാ​​​ല എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു സ​​​ന്ദ​​​ർ​​​ശ​​​നം. 18ന് ​​​അം​​​ഗോ​​​ള​​​യി​​​ലെ​​​ത്തു​​​ന്ന മാ​​​ർ​​​പാ​​​പ്പ 21വ​​​രെ​​​യു​​​ള്ള രാ​​​ജ്യ​​​ത്തു​​​ണ്ടാ​​​കും. ലു​​​വാ​​​ണ്ട, മു​​​ക്സി​​​മ, സൗ​​​റി​​​മോ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​ണ് സ​​​ന്ദ​​​ർ​​​ശ​​​നം. 21ന് ​​​ഇ​​​ക്വാ​​​റ്റോ​​​റി​​​യ​​​ൽ ഗി​​​നി​​​യ​​​യി​​​ലെ​​​ത്തു​​​ന്ന മാ​​​ർ​​​പാ​​​പ്പ 23വ​​​രെ​​​യു​​​ള്ള സ​​​ന്ദ​​​ർ​​​ശ​​​ന​​​കാ​​​ല‍ള​​​വി​​​ൽ മ​​​ല​​​ബോ, മോം​​​ഗോ​​​മോ, ബാ​​​റ്റ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ​​​ത്തും.

ജൂ​​​​ൺ ആ​​​​റു​​​​മു​​​​ത​​​​ൽ 12 വ​​​​രെ​​​​യാ​​​​ണ് സ്പെ​​​​യി​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​നം. ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ മാ​​​​ഡ്രി​​​​ഡി​​​​ലെ​​​​ത്തു​​​​ന്ന മാ​​​​ർ​​​​പാ​​​​പ്പ ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ന​​​​ഗ​​​​ര​​​​ങ്ങ​​​​ളും കാ​​​​ന​​​​റി ദ്വീ​​​​പു​​​​ക​​​​ളി​​​​ലെ ടെ​​​​നെ​​​​രി​​​​ഫെ, ഗ്രാ​​​​ൻ ക​​​​നാ​​​​രി​​​​യ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളും സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും. ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യി​​​​ലെ സാ​​​​ഗ്ര​​​​ദ ഫ​​​​മി​​​​ലി​​​​യ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ നി​​​​ർ​​​​മി​​​​ച്ച ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഗോ​​​​പു​​​​ര​​​​ത്തി​​​​ന്‍റെ വെ​​​​ഞ്ച​​​​രി​​​​പ്പും മാ​​​​ർ​​​​പാ​​​​പ്പ നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

Tags : Pope visit Africa Spain Monaco Leo XIV

Recent News

Corehub Up