Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aiims

എ​യിം​സ് കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ രാ​ഷ്ട്രീ​യം വി​ടും: സു​രേ​ഷ് ഗോ​പി

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ എ​യിം​സ് കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ രാ​ഷ്ട്രീ​യം വി​ടു​മെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി. എ​യിം​സ് സാ​ധ്യ​മാ​യി​ല്ലെ​ങ്കി​ൽ വോ​ട്ട് ചോ​ദി​ച്ചു​വ​രി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ല്‍ ഏ​ത് എം​പി​യാ​ണ് നി​ങ്ങ​ളോ​ട് പ​റ​യു​ക​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

അ​നു​യോ​ജ്യ​മാ​യ അ​ഞ്ചു സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തി കേ​ന്ദ്ര​ത്തെ അ​റി​യി​ക്കു​ക എ​ന്ന​താ​ണ് അ​ടു​ത്ത ന​ട​പ​ടി. കേ​ര​ള​ത്തി​ല്‍ എ​വി​ടെ വേ​ണ​മെ​ങ്കി​ലും സ്ഥ​ലം ത​രാ​മെ​ന്ന ആ​രേ​ഗ്യ​മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ന്‍റെ സ​മീ​പ​നം വ​ള​രെ പോ​സി​റ്റീ​വ് ആ​ണെ​ന്നും സു​രേ​ഷ്ഗോ​പി പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ​യും ഇ​ടു​ക്കി​യും ആ​ണ് സം​സ്ഥാ​ന​ത്ത് എ​യിം​സ് വ​രേ​ണ്ട സ്ഥ​ല​ങ്ങ​ള്‍. കേ​ര​ള​ത്തി​ന് ഏ​ക എം​പി​യെ സ​മ്മാ​നി​ച്ച തൃ​ശൂ​രി​നും എ​യിം​സി​ന് അ​വ​കാ​ശ​മു​ണ്ട്. രേ​ഖാ​മൂ​ലം കാ​ര്യ​ങ്ങ​ള്‍ നീ​ക്കി​യാ​ല്‍ അ​ടു​ത്ത ബ​ജ​റ്റി​ന് മു​മ്പ് കേ​ര​ള​ത്തി​ന് എ​യിം​സ് ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ മു​ഖ്യ​മ​ന്ത്രി കോ​ഴി​ക്കോ​ട് മാ​ത്ര​മേ സ്ഥ​ലം ഉ​ള്ളൂ എ​ന്ന് പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ് ‌എ​യിം​സ് നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത്. ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വി​ല്‍ സം​സ്ഥാ​നം ടാ​ക്‌​സ് കു​റ​യ്ക്കു​ന്ന​തി​ന് ത​യാ​റാ​ക​ണ​മെ​ന്നും സു​രേ​ഷ് ഗോ​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കൊല്ലം: കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ എയിംസ് വരണമെന്നത് തന്‍റെ നിലപാടാണ്. ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ നേടിയെടുക്കണമെന്ന് സുരേഷ് ഗോപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇനിയും സമയമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുത്ത് തന്നാൽ എയിംസ് വന്നിരിക്കും. എയിംസ് വരാന്‍ കേരളം എന്ത് ചെയ്തെന്ന് പറയണമെന്നും ഇലക്ഷൻ ഒന്ന് മാറ്റി വച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങുമെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു.

ബജറ്റിൽ എയിംസ് എവിടെ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 2016 ൽ പ്രഖ്യാപിച്ചല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

Kerala

എ​യിം​സ്; കേ​ന്ദ്രം സാ​ധ്യ​താ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കേ​ര​ള​ത്തി​ൽ എ​യിം​സ് അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര്‍​ണാ​യ​ക നി​ര്‍​ദേ​ശ​വു​മാ​യി ഹൈ​ക്കോ​ട​തി. സം​സ്ഥാ​നം നി​ർ​ദേ​ശി​ച്ച സ്ഥ​ല​ത്ത് കേ​ന്ദ്രം സാ​ധ്യ​താ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

കാ​സ​ർ​ഗോ​ഡ് കി​നാ​ലൂ​രി​ലാ​ണ് സം​സ്ഥാ​നം എ​യിം​സി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഭൂ​മി​യു​ള്ള​ത്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ല്‍ എ​യിം​സ് വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രൂ​പീ​ക​രി​ച്ച ജ​ന​കീ​യ കൂ​ട്ടാ​യ്മ​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. തു​ട​ര്‍​ന്നാ​ണ് സം​സ്ഥാ​ന, കേ​ന്ദ്ര​സ​ര്‍​ക്കാ​രു​ടെ നി​ല​പാ​ട് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ആ​രാ​ഞ്ഞ​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ടാ​വ​ണം പ​ഠ​നം ന​ട​ത്തേ​ണ്ട​ത്. സ്ഥ​ലം മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണം. കേ​ന്ദ്ര ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യ​ത്തി​ൽ സ​ത്യ​വാം​ഗ്മൂ​ലം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നിർദേശിച്ചു. 

25 നു ​മു​മ്പ് രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. കേ​ര​ള​ത്തി​ന് എ​യിം​സ് എ​ന്ന ആ​വ​ശ്യം കേ​ന്ദ്ര ബ​ജ​റ്റി​ൽ പ​രി​ഗ​ണി​ക്കാ​ത്ത​തി​ൽ വ​ൻ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

Kerala

ര​ണ്ട് ബ​ജ​റ്റ് കൂ​ടി ക​ഴി​ഞ്ഞു; എ​യിം​സ് ക​ണ്ടി​ല്ല സ​ർ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് എ​യിം​സ് അ​നു​വ​ദി​ക്കാ​ത്ത​തി​നെ വി​മ​ർ​ശി​ച്ച് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഭൂ​മി ഏ​റ്റെ​ടു​ത്ത് ന​ൽ​കാ​ത്ത​തു​കൊ​ണ്ടാ​ണ് എ​യിം​സ് വൈ​കു​ന്ന​തെ​ന്ന് കു​റ്റ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കു​ള്ള മ​റു​പ​ടി​യു​മാ​യി​ട്ടാ​ണ് വീ​ണ ജോ​ർ​ജ് രം​ഗ​ത്തെ​ത്തി​യ​ത്.

2024ൽ ​ത​ന്നെ എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​ന് കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ട ഭൂ​മി സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ കേ​ര​ളം സ​മ​ർ​പ്പി​ച്ചി​രു​ന്നു​വെ​ന്നും വീ​ണാ ജോ​ർ​ജ് ഫെ​യ്സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു. കേ​ര​ള​ത്തി​ന് എ​യിം​സ് അ​നു​വ​ദി​ക്കു​ന്ന​തി​ന് ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കാ​ൻ ധ​ന​മ​ന്ത്രാ​ല​യ​ത്തോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

അ​ടു​ത്ത പ്ര​ഖ്യാ​പ​ന​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ എ​യിം​സ് ഉ​ൾ​പ്പെ​ടു​മെ​ന്ന് അ​റി​യി​ച്ച് കേ​ന്ദ്രം സം​സ്ഥാ​ന​ത്തി​ന് ന​ൽ​കി​യ ക​ത്തി​ന്‍റെ ചി​ത്രം ഉ​ൾ​പ്പെ​ടെ പ​ങ്കു​വെ​ച്ചാ​ണ് വീ​ണ ജോ​ർ​ജി​ന്‍റെ ഫെ​യ്സ്ബു​ക്ക് കു​റി​പ്പ്. വീ​ണ്ടും ര​ണ്ട് ബ​ജ​റ്റു​ക​ൾ കൂ​ടി ക​ഴി​ഞ്ഞു​വെ​ന്നും എ​യിം​സ് ക​ണ്ടി​ല്ല സാ​ർ എ​ന്നും മ​ന്ത്രി​യു​ടെ പോ​സ്റ്റി​ൽ പ​റ​യു​ന്നു.

Kerala

എ​യിം​സ് ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്; നി​ല​വി​ൽ ച​ർ​ച്ച ന​ട​ക്കു​ന്ന​ത് ര​ണ്ട് ജി​ല്ല​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചെ​ന്ന് സു​രേ​ഷ് ഗോ​പി

കൊ​ച്ചി: കേ​ര​ള​ത്തി​ന് എ​യിം​സ് ല​ഭി​ക്കു​മെ​ന്ന​ത് ഉ​റ​പ്പാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. സം​സ്ഥാ​ന​ത്ത് എ​യിം​സ് വ​രു​ന്ന​ത് ചി​ല​രെ​യെ​ങ്കി​ലും ഭ​യ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ൽ ര​ണ്ട് ജി​ല്ല​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തെ​ന്നും സു​രേ​ഷ് ഗോ​പി അ​റി​യി​ച്ചു.

എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി അ​ഞ്ച് ജി​ല്ല​ക​ൾ നി​ർ​ദേ​ശി​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു കി​ട​ക്കു​ന്ന ജി​ല്ല എ​ന്ന നി​ല​യി​ൽ ആ​ല​പ്പു​ഴ​യ്ക്ക് എ​യിം​സി​നാ​യി മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നാ​ണ് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ ആ​ല​പ്പു​ഴ​യി​ൽ എ​യിം​സ് സ്ഥാ​പി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ തൃ​ശൂ​ർ ജി​ല്ല​യെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ല​പ്പു​ഴ​യ്ക്ക് അ​ല്ലെ​ങ്കി​ൽ തൃ​ശൂ​രി​ന് എ​യിം​സ് ന​ൽ​കു​ന്ന​താ​ണ് നീ​തി​യെ​ന്നും സു​രേ​ഷ് ഗോ​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

എ​യിം​സി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​ക്കും എം​പി​മാ​ർ​ക്കും ക​ത്തെ​ഴു​തി വി​ദ്യാ​ർ​ഥി​ക​ൾ


അ​മ്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് എ​യിം​സി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​ക്കും എംപിമാ​ർ​ക്കും​ ക​ത്തെ​ഴു​തി വി​ദ്യാ​ർ​ഥി​ക​ൾ. ആ​വ​ശ്യ​മു​ന്ന​യി​ച്ച് ജ​ന​കീ​യ പ്ര​വ​ർ​ത്ത​കസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ ​വാ​ണ്ട് എ​യിം​സ് എ​ന്ന ത​ല​ക്കെ​ട്ടോ​ടെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽനി​ന്നാ​യി പ​തി​നാ​യി​രം ക​ത്തു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​യ​യ്ക്കു​ന്ന​ത്.


പു​റ​ക്കാ​ട് മ​ണ​ക്ക​ൽ പാ​ട​ശേ​ഖ​ര​ത്ത് എ​യിം​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഏ​താ​നും ദി​വ​സം മു​ൻ​പ് ജ​ന​കീ​യ പ്ര​വ​ർ​ത്ത​കസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് സ​മ​ര പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്ക​മി​ട്ടി​രു​ന്നു.​ ഇ​തി​ന്‍റെ മൂ​ന്നാം ഘ​ട്ട​മെ​ന്ന നി​ല​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കും മ​റ്റു നേ​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ ക​ത്തെ​ഴു​തി​യ​ത്. പു​ന്ന​പ്ര ജ്യോ​തി നി​കേ​ത​ൻ സ്കൂ​ളി​ൽ വ്ലോഗ​ർ ഐ​പ്പ് വ​ള്ളി​ക്കാ​ട​ൻ ബോ​ധ​വത്കര​ണ ക്ലാ​സ് എ​ടു​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.


പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ക്ക​ൽ പാ​ട​ശേ​ഖ​രം ദേ​ശീ​യ​പാ​ത 66ന് ​സ​മീ​പ​മാ​ണ്. ആ​രെ​യും കു​ടി​യൊ​ഴി​പ്പി​ക്കാ​തെ ത​ന്നെ ഈ ​സ​ർ​ക്കാ​ർ ഭൂ​മി എ​യിം​സി​നാ​യി ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യും.


ദേ​ശീ​യ​ജ​ല​പാ​ത​യാ​യ ടി.എ​സ് കാ​യ​ലോ​ര​ത്താ​ണ് മ​ണ​ക്ക​ൽ പാ​ട​ശേ​ഖ​രം. കു​ട്ട​നാ​ട്, അ​പ്പ​ർ​കു​ട്ട​നാ​ട് പോ​ലു​ള്ള ഉ​ൾ​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലുള്ള​വ​ർ​ക്ക് ജ​ല​മാ​ർ​ഗം ഇ​വി​ടെ എ​ത്താ​ൻ ക​ഴി​യും. കൂ​ടാ​തെ ക​രു​വാ​റ്റ-ക​രു​മാ​ടി ബൈ​പാസ് നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ തെ​ക്ക്, കി​ഴ​ക്ക​ൻ ജി​ല്ല​യി​ലു​ള്ള​വ​ർ​ക്കും ഇ​വി​ടെ എ​ത്താ​നാ​കും. അ​മ്പ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽനി​ന്നും അ​ഞ്ചു കി​ലോ​മീ​റ്റ​ർ​ മാ​ത്ര​മാ​ണ് ദൂ​രം. റെ​യി​ൽ മാ​ർ​ഗ​വും ജ​ന​ത്തി​ന് എ​ത്താ​ൻ സാ​ധ്യ​മാ​കു​മെ​ന്ന​തു​ പു​റ​ക്കാ​ട് മ​ണ​ക്ക​ൽ പാ​ട​ശേ​ഖ​ര​ത്തിന്‍റെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.


ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മ​റ്റ് ജി​ല്ല​ക​ളി​ൽനി​ന്ന് ആ​ല​പ്പു​ഴ​യി​ൽ എ​ത്താ​ൻ ര​ണ്ടു മ​ണി​ക്കൂ​ർ മ​തി​യാ​കും. കൂ​ടാ​തെ എ​യിം​സി​ന് ആ​വ​ശ്യ​മാ​യ സ​ർ​ക്കാ​ർ വ​ക സ്ഥ​ലം മ​റ്റി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​കി​ല്ല. മ​ണ​ക്ക​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ 636 ഏ​ക്ക​റി​ൽ 460 ഏ​ക്ക​റും സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ട്. ആ​ശു​പ​ത്രി​ക്കാ​യി നൂ​റ് ഏ​ക്ക​റോ​ളം വേ​ണ്ടി​വ​രും.
ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ, ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി കേ​ന്ദ്രീ​യ​വി​ദ്യാ​ല​യം, ഷോ​പ്പിം​ഗ് കോ​പ്ല​ക്സ്, വി​നോ​ദ​ത്തി​നാ​യി ക​ളി​സ്ഥ​ല​ങ്ങ​ളും മ​റ്റു​മാ​യി 400 ഏ​ക്ക​റോ​ള​മാ​ണ് വേ​ണ്ടി​വ​രു​ന്ന​ത്. മ​റ്റ് ജി​ല്ല​ക​ളി​ലാ​ണെ​ങ്കി​ൽ സ​ർ​ക്കാ​ർ ഇ​തി​നാ​യി സ്ഥ​ലം വേ​റെ ക​ണ്ടെ​ത്തേ​ണ്ടി​വ​രും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പു​റ​ക്കാ​ട് എ​യിം​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​കീ​യ പ്ര​വ​ർ​ത്ത​കസ​മി​തി​യു​ടെ ആ​വ​ശ്യം. പു​ന്ന​പ്ര ജ്യോ​തി നി​കേ​ത​ൻ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ജ​ന​കീ​യ പ്ര​വ​ർ​ത്ത​കസ​മി​തി ചെ​യ​ർ​മാ​ൻ മ​നോ​ജ്‌​കു​മാ​ർ അധ്യക്ഷ​ത വ​ഹി​ച്ചു.​ ക​ൺ​വീ​ന​ർ മു​ജീ​ബ് റ​ഹ്മാ​ൻ, ചീ​ഫ് കോ​-ഓർഡി​നേ​റ്റ​ർ അ​ഗ​സ്റ്റി​ൻ ലാ​സ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഷാ​ഹി​ദ പു​റ​ക്കാ​ട്, മോ​ൻ​സി എ​ന്നി​വ​ർ പ്രസംഗിച്ചു.

Kerala

തൃ​ശൂ​രി​ൽ എ​യിം​സ് വ​രു​മെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ല: സു​രേ​ഷ് ഗോ​പി

തൃ​​​ശൂ​​​ർ: തൃ​​​ശൂ​​​രി​​​ൽ എ​​​യിം​​​സ് വ​​​രു​​​മെ​​​ന്നു പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നു കേ​​​ന്ദ്ര​​​സ​​​ഹ​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി. തൃ​​​ശൂ​​​രി​​​ൽ എം​​​പി​​​യാ​​​കു​​​ന്ന​​​തി​​​നു​​​മു​​​ന്പേ ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ എ​​​യിം​​​സ് വേ​​​ണ​​​മെ​​​ന്നു പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ക​​​മ്യൂ​​​ണി​​​സം​​​കൊ​​​ണ്ടു തു​​​ല​​​ഞ്ഞു​​​പോ​​​യ ജി​​​ല്ല​​​യാ​​​ണ് ആ​​​ല​​​പ്പു​​​ഴ. ഇ​​​ല്ലാ​​​യ്മ​​​യി​​​ൽ കി​​​ട​​​ക്കു​​​ന്ന ജി​​​ല്ല​​​യെ ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​രാ​​​നാ​​​ണു ശ്ര​​​മി​​​ച്ച​​​ത്. തൃ​​​ശൂ​​​രി​​​ൽ ലോ​​​ക്സ​​​ഭാ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യാ​​​യി ന​​​ട​​​ത്തു​​​ന്ന എ​​​സ്ജി കോ​​​ഫി ടൈം​​​സി​​​ന്‍റെ അ​​​യ്യ​​​ന്തോ​​​ളി​​​ലെ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര​​​മ​​​ന്ത്രി.


നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ൽ ഒ​​​റ്റ​​​ത്ത​​​ന്ത​​​യ്ക്കു പി​​​റ​​​ന്ന​​​വ​​​നാ​​​ണെ​​​ന്ന പ്ര​​​സ്താ​​​വ​​​ന സു​​​രേ​​​ഷ്ഗോ​​​പി ആ​​​വ​​​ർ​​​ത്തി​​​ച്ചു. മെ​​​ട്രോ തൃ​​​ശൂ​​​രി​​​ലേ​​​ക്കു വ​​​രു​​​മെ​​​ന്നു പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല. കൊ​​​ച്ചി മെ​​​ട്രൊ അ​​​ങ്ക​​​മാ​​​ലി ക​​​ഴി​​​ഞ്ഞ് ഉ​​​പ​​​പാ​​​ത​​​യാ​​​യി പാ​​​ലി​​​യേ​​​ക്ക​​​ര വ​​​ഴി കോ​​​യ​​​ന്പ​​​ത്തൂ​​​ർ​​​ക്കു പോ​​​ക​​​ണം. മ​​​റ്റൊ​​​രു ഉ​​​പ​​​പാ​​​ത​​​യാ​​​യി നാ​​​ട്ടി​​​ക, തൃ​​​പ്ര​​​യാ​​​ർ, ഗു​​​രു​​​വാ​​​യൂ​​​ർ വ​​​ഴി താ​​​നൂ​​​രി​​​ലെ​​​ത്ത​​​ണം.


ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യാ​​​കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് സു​​​രേ​​​ഷ് ഗോ​​​പി തൃ​​​ശൂ​​​രി​​​നു വാ​​​ഗ്ദാ​​​നം​​​ചെ​​​യ്ത 13 സ്വ​​​പ്ന​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​യ​​​ർ​​​ത്തി​​​യാ​​​ണ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വി​​​മ​​​ർ​​​ശ​​​ന​​​മു​​​യ​​​ർ​​​ന്ന​​​ത്. കൊ​​​ച്ചി മെ​​​ട്രൊ തൃ​​​ശൂ​​​രി​​​ലേ​​​ക്കു നീ​​​ട്ടു​​​മെ​​​ന്ന​​​താ​​​ണ് അ​​​തി​​​ലൊ​​​ന്ന്. ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യെ ഏ​​​റ്റ​​​വും മോ​​​ശ​​​മെ​​​ന്നു പ​​​രാ​​​മ​​​ർ​​​ശി​​​ച്ച​​​തും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ട​​​യാ​​​ക്കി.

District News

മരിച്ചവരെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിച്ചവരാണ് എന്നെ കുറ്റം പറയുന്നത്: സുരേഷ് ഗോപി

ഇടുക്കി: തൃശൂരിലെ വോട്ട് വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. ശവ ങ്ങളെ കൊണ്ട് വന്നു വോട്ട് ചെയ്യിപ്പിച്ചവരാണ് തന്നെ കുറ്റം പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഇടുക്കി മൂലമറ്റം ഗണപതി ക്ഷേത്രത്തിന് സമീപം നടത്തിയ കലുങ്ക് സംവാദ പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ശവങ്ങൾ വോട്ട് ചെയ്‌തു വിജയിപ്പിച്ചവരാണ് നിങ്ങളെ വഹിക്കുന്നത്. 25 വർഷം മുൻപ് മരിച്ചവരെ വരെ വോട്ട് ചെയ്യിച്ചു, പൂരം കലക്കി, ഗോപി ആശാനെ കലക്കി, ആർഎ ൽവിയെ കലക്കി എന്നൊക്കെ തന്നെ കുറ്റം പറഞ്ഞു. അവസാനം വോട്ട് കലക്കി എന്നു വരെ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂരിലെ പ്രചാരണ ഘട്ടത്തിൽ പറഞ്ഞതാണ് താൻ ഇപ്പോഴും ചെയ്യുന്നത്. തന്നെ ക്കൊണ്ട് ചെയ്യാൻ പറ്റുന്നതേ താൻ ഏൽക്കുകയുള്ളു. ഏറ്റാൽ അത് ചെയ്തിരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ താൻ എടുത്ത നിലപാട് മാറ്റാൻ കഴിയില്ല. ആലപ്പുഴയിൽ ഇല്ലെങ്കിൽ തൃശൂരിൽ വേണമെന്നാണ് നിലപാട് എയിംസ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ ഈ പണി നിർത്താമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ താൻ എടുത്ത നിലപാടാണ്. അത് മാറ്റാൻ കഴിയില്ല. ആലപ്പുഴയിൽ എയിംസ് നൽകിയില്ലെങ്കിൽ തൃശൂരിൽ വേണമെന്നാണ് നിലപാട്. എയിംസ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ താൻ രാജിവയ്ക്കാമെന്നും അദ്ദേഹം വ്യക്തമാ ക്കി.

Kerala

എ​യിം​സ് അ​നു​വ​ദി​ക്കു​ക കേ​ന്ദ്ര​നി​യ​മം അ​നു​സ​രി​ച്ച്; സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​ത്പ​ര്യം: എം.​ടി. ര​മേ​ശ്

 

 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ എ​യിം​സ് അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി​യി​ൽ ത​ർ​ക്കം തു​ട​രു​ന്നു. കേ​ന്ദ്ര നി​യ​മം അ​നു​സ​രി​ച്ച് മാ​ത്ര​മാ​യി​രി​ക്കും എ​യിം​സ് അ​നു​വ​ദി​ക്കു​ക​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്. എ​യിം​സ് ആ​ല​പ്പു​ഴ​യി​ൽ സ്ഥാ​പി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ആ​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​മേ​ശി​ന്‍റെ പ്ര​സ്താ​വ​ന.

സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​ൽ​പ​ര്യ​ങ്ങ​ളും ആ​വ​ശ്യ​വു​മാ​ണെ​ന്നും ഓ​രോ നേ​താ​ക്ക​ളും അ​വ​ര​വ​ർ​ക്ക് ഇ​ഷ്ട​മു​ള്ളി​ട​ത്ത് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ എ​വി​ടെ എ​യിം​സ് വ​ന്നാ​ലും ബി​ജെ​പി​ക്ക് സ​ന്തോ​ഷ​മാ​ണ്. കേ​ര​ള​ത്തി​ന് എ​യിം​സ് അ​നു​വ​ദി​ക്ക​ണം എ​ന്നേ​യു​ള്ളൂ​വെ​ന്നും ര​മേ​ശ് വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ ബി​ജെ​പി സം​സ്ഥാ​ന സ​മി​തി യോ​ഗം ച​ർ​ച്ച ചെ​യ്യു​മെ​ന്നും ര​മേ​ശ് വ്യ​ക്ത​മാ​ക്കി.

Editorial

സ്ഥ​ല​മേ​താ​യാ​ലും എ​യിം​സ് വ​ന്നാ​ൽ മ​തി

രാ​ഷ്‌​ട്രീ​യ​ക്കാ​രോ​ടു​ള്ള അ​ഭ്യ​ർ​ഥ​ന​യാ​ണ്, സ്ഥ​ല​മേ​താ​യാ​ലും എ​യിം​സ് വ​ന്നാ​ൽ മ​തി. എ​വി​ടെ വ​രു​മെ​ന്ന​ല്ല വ​രു​മോ​യെ​ന്നു മാ​ത്രം പ​റ​യൂ.

കേ​ര​ള​ത്തി​ൽ എ​യിം​സി​ന് (ഓ​ൾ ഇ​ന്ത്യ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്) ത​റ​ക്ക​ല്ലി​ടാ​തെ താ​ൻ ഇ​നി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ക​യോ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങു​ക​യോ ചെ​യ്യി​ല്ലെ​ന്ന് കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി ക​ലു​ങ്ക് സം​വാ​ദ​ത്തി​ൽ പ​റ​ഞ്ഞ​ത് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ​നി​ന്ന് ഉ​റ​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കാം.

അ​ല്ലെ​ങ്കി​ൽ അ​തി​വി​ടെ കൊ​ണ്ടു​വ​രു​ന്ന കാ​ര്യ​ത്തി​ൽ അ​ത്ര നി​ശ്ച​യ​ദാ​ർ​ഢ്യം ഉ​ണ്ടാ​യി​രി​ക്കാം. എ​ന്താ​യാ​ലും മ​ല​യാ​ളി​ക്ക് അ​തി​ന്‍റെ രാ​ഷ്‌​ട്രീ​യം പ്ര​ശ്ന​മ​ല്ല. ചി​കി​ത്സ​യു​ടെ​യും ആ​രോ​ഗ്യ ഗ​വേ​ഷ​ണ​ത്തി​ന്‍റെ​യും ഈ ​മി​ക​ച്ച സ്ഥാ​പ​നം വ​രു​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ ഏ​റെ​നാ​ളാ​യു​ള്ള കാ​ത്തി​രി​പ്പാ​ണ്. അ​തു​കൊ​ണ്ട്, രാ​ഷ്‌​ട്രീ​യ​ക്കാ​രോ​ടു​ള്ള അ​ഭ്യ​ർ​ഥ​ന​യാ​ണ്, സ്ഥ​ല​മേ​താ​യാ​ലും എ​യിം​സ് വ​ന്നാ​ൽ മ​തി.

രാ​ജ്യ​ത്തെ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ​യും ഗ​വേ​ഷ​ണ​ത്തി​ന്‍റെ​യും ഏ​റ്റ​വും മി​ക​ച്ച കേ​ന്ദ്ര​മാ​ണ് എ​യിം​സ്. അ​ഖി​ലേ​ന്ത്യാ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ലൂ​ടെ വി​വി​ധ എ​യിം​സു​ക​ളി​ലാ​യി മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ പ​രി​മി​ത​മാ​യ ഫീ​സി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം ന​ട​ത്തു​ന്നു​ണ്ട്. ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ​യും ല​ഭ്യ​മാ​ണ്. രാ​ജ്യ​ത്തെ എ​റ്റ​വും മി​ക​ച്ച ഗ​വേ​ഷ​ണ​ങ്ങ​ൾ എ​യിം​സി​ൽ​നി​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

അ​ക്യൂ​ട്ട് ലിം​ബോ​ബ്ലാ​സ്റ്റി​ക് ലു​ക്കീ​മി​യ ബാ​ധി​ച്ച കു​ട്ടി​ക​ളി​ൽ 30 ശ​ത​മാ​ന​മാ​യി​രു​ന്നു അ​തി​ജീ​വ​ന​ത്തി​ന്‍റെ നി​ര​ക്കെ​ങ്കി​ൽ നി​ല​വി​ല​ത് 88 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നെ​ന്ന ആ​ശ്വാ​സ​ക​ര​മാ​യ റി​പ്പോ​ർ​ട്ട് ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് പു​റ​ത്തു​വി​ട്ട​ത് എ​യിം​സാ​ണ്. ഇ​ത്ത​ര​മൊ​രു സ്ഥാ​പ​നം കേ​ര​ള​ത്തി​ൽ എ​വി​ടെ സ്ഥാ​പി​ക്ക​ണ​മെ​ന്ന ത​ർ​ക്കം കേ​ട്ട് പ​ല​രും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ്. കാ​ര​ണം, എ​യിം​സ് അ​നു​വ​ദി​ച്ച​തു​കൊ​ണ്ടാ​കാം ഈ ​ത​ർ​ക്ക​മെ​ന്നാ​ണ് പ​ല​രും ക​രു​തി​യി​രി​ക്കു​ന്ന​ത്.

അ​ങ്ങ​നെ​യൊ​രു സം​ഭ​വ​മേ​യി​ല്ല. ഇ​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പു രാ‌​ഷ്‌​ട്രീ​യം. എ​യിം​സ് കേ​ര​ള​ത്തി​ന് അ​നു​വ​ദി​ക്കു​മോ എ​ന്ന​തി​നെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യ ഒ​രു പ്ര‍​ഖ്യാ​പ​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ക്ഷേ, അ​തെ​വി​ടെ സ്ഥാ​പി​ക്കു​മെ​ന്ന​തി​നെ​ക്കു​റി​ച്ചു ത​ർ​ക്കം ഉ​ച്ച​സ്ഥാ​യി​യി​ലാ​ണ്. ഈ ​രാ​ഷ്‌​ട്രീ​യ ത​ർ​ക്കം എ​യിം​സി​ന്‍റെ സാ​ധ്യ​ത​ക​ളെ​പ്പോ​ലും ഇ​ല്ലാ​താ​ക്കു​മെ​ങ്കി​ൽ അ​ത് അ​വ​സാ​നി​പ്പി​ക്ക​ണം.

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ദേ​ശ​ങ്ങ​ളി​ലും പ​ഠി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ക്യൂ ​നി​ൽ​ക്കു​ന്പോ​ൾ സ്ഥ​ല​ത്തെ​ക്കു​റി​ച്ചു​ള്ള ത​ർ​ക്കം എ​യിം​സി​ലും ചി​കി​ത്സ​യി​ല്ലാ​ത്ത രാ​ഷ്‌​ട്രീ​യ​രോ​ഗ​മാ​ണ്. ഇ​ത്ത​രം ത​ർ​ക്ക​ങ്ങ​ൾ പു​തി​യ​ത​ല്ല; പ​ക്ഷേ, ഈ ​രാ​ഷ്‌​ട്രീ​യം പു​തി​യ​താ​ണ്. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ എ​യിം​സ് 1956ൽ ​ഡ​ൽ​ഹി​യി​ൽ സ്ഥാ​പി​ത​മാ​യി.

അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​ന്‍റെ ആ​ഗ്ര​ഹം അ​തു കോ​ൽ​ക്ക​ത്ത​യി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു. പ​ക്ഷേ, പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യും ഡോ​ക്ട​റു​മാ​യി​രു​ന്ന ബി.​സി. റോ​യ് നി​ര​സി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന്യൂ​ഡ​ൽ​ഹി​യി​ൽ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ചി​ല രേ​ഖ​ക​ൾ പ​റ​യു​ന്ന​ത്. നെ​ഹ്‌​റു​വി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം രാ​ഷ്‌​ട്രീ​യ-​പ്രാ​ദേ​ശി​ക പ​രി​ഗ​ണ​ന​ക​ൾ​ക്ക​പ്പു​റ​മാ​യി​രു​ന്നു രാ​ജ്യം.

രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തെ ശാ​സ്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ബ​ന്ധ​ബു​ദ്ധി​യു​ണ്ടാ​യി​രു​ന്ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ ആ ​കാ​ഴ്ച​പ്പാ​ടി​ന്‍റെ സ്മാ​ര​ക​മാ​ണ് എ​യിം​സ്. ഏ​ക​ദേ​ശം ഏ​ഴു പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ആ​ല​പ്പു​ഴ​യി​ലാ​ണോ തൃ​ശൂ​രാ​ണോ തി​രു​വ​ന​ന്ത​പു​ര​ത്താ​ണോ കാ​സ​ർ​ഗോ​ട്ടാ​ണോ കോ​ഴി​ക്കോ​ട്ടാ​ണോ വേ​ണ്ട​തെ​ന്ന ത​ർ​ക്ക​ത്തി​ലാ​ണ് ന​മ്മ​ൾ.

അ​തി​ലേ​റെ​യും, എ​യിം​സ് ത​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ലെ​ത്തി​ക്കാ​ൻ​വേ​ണ്ടി ത​ങ്ങ​ൾ ശ്ര​മി​ച്ചി​രു​ന്നു എ​ന്ന് വോ​ട്ട​ർ​മാ​രെ ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള വെ​റും അ​ഭ്യാ​സ​ങ്ങ​ളാ​ണ്. രാ​ജ്യ​ത്ത് 22 എ​യിം​സു​ക​ൾ അ​നു​വ​ദി​ച്ചെ​ങ്കി​ലും കേ​ര​ള​ത്തി​ൽ അ​നു​മ​തി​യാ​യി​ട്ടി​ല്ലെ​ന്നു​കൂ​ടി ഓ​ർ​മി​ക്ക​ണം. രാ​ജ്യ​ത്തും വി​ദേ​ശ​ത്തും ഏ​റ്റ​വു​മ​ധി​കം ഡോ​ക്ട​ർ​മാ​രെ​യും ന​ഴ്സു​മാ​രെ​യും സം​ഭാ​വ​ന ചെ​യ്യു​ന്ന കേ​ര​ള​ത്തി​ൽ ഇ​തു സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.

പ​ല​പ്പോ​ഴും ബ​ജ​റ്റു​ക​ളി​ൽ അ​തു ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഏ​തോ രാ​ഷ്‌​ട്രീ​യം അ​തി​നെ​യൊ​ക്കെ ക​ട​പു​ഴ​ക്കി​ക്ക​ള​ഞ്ഞു. ഇ​പ്പോ​ൾ ആ ​ച​ർ​ച്ച വീ​ണ്ടും സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ന് എ​യിം​സ് അ​നു​വ​ദി​ച്ച​താ​യി കേ​ന്ദ്രം ഇ​ന്നു പ​റ​ഞ്ഞാ​ൽ നാ​ളെ രാ​വി​ലെ സ്ഥ​ലം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ സ​ജ്ജ​മാ​ണെ​ന്നാ​ണ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞ​ത്.

ഒ​രു​പ​ക്ഷേ, എ​യിം​സ് കി​ട്ടാ​നി​ട​യി​ല്ലെ​ന്ന തോ​ന്ന​ലാ​കാം അ​ദ്ദേ​ഹ​ത്തെ​ക്കൊ​ണ്ട് അ​തു പ​റ​യി​ച്ച​ത്. അ​തു​കൊ​ണ്ട്, സ്ഥ​ല​ത്തെ​ക്കു​റി​ച്ച് ത​ർ​ക്കി​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളും കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യും ആ​ദ്യം കേ​ര​ള​ത്തി​ന് എ​യിം​സ് നേ​ടി​യെ​ടു​ക്കൂ. ചാ​ൾ​സ് ഡി​ക്ക​ൻ​സി​ന്‍റെ ഒ​രു ക​ഥാ​പാ​ത്രം പ​റ​യു​ന്നു​ണ്ട്: “വ​സ്തു​ത​ക​ൾ... വ​സ്തു​ത​ക​ൾ മാ​ത്ര​മേ ജീ​വി​ത​ത്തി​ൽ ആ​വ​ശ്യ​മാ​യി​ട്ടു​ള്ളൂ.” എ​യിം​സി​ന്‍റെ കാ​ര്യ​ത്തി​ൽ നാം ​അ​തു​മാ​ത്രം കാ​ണു​ന്നി​ല്ല.

Latest News

Corehub Up