x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​യിം​സി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​ക്കും എം​പി​മാ​ർ​ക്കും ക​ത്തെ​ഴു​തി വി​ദ്യാ​ർ​ഥി​ക​ൾ


Published: November 7, 2025 06:50 AM IST | Updated: November 7, 2025 06:50 AM IST


അ​മ്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് എ​യിം​സി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​ക്കും എംപിമാ​ർ​ക്കും​ ക​ത്തെ​ഴു​തി വി​ദ്യാ​ർ​ഥി​ക​ൾ. ആ​വ​ശ്യ​മു​ന്ന​യി​ച്ച് ജ​ന​കീ​യ പ്ര​വ​ർ​ത്ത​കസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ ​വാ​ണ്ട് എ​യിം​സ് എ​ന്ന ത​ല​ക്കെ​ട്ടോ​ടെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽനി​ന്നാ​യി പ​തി​നാ​യി​രം ക​ത്തു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​യ​യ്ക്കു​ന്ന​ത്.


പു​റ​ക്കാ​ട് മ​ണ​ക്ക​ൽ പാ​ട​ശേ​ഖ​ര​ത്ത് എ​യിം​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഏ​താ​നും ദി​വ​സം മു​ൻ​പ് ജ​ന​കീ​യ പ്ര​വ​ർ​ത്ത​കസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് സ​മ​ര പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്ക​മി​ട്ടി​രു​ന്നു.​ ഇ​തി​ന്‍റെ മൂ​ന്നാം ഘ​ട്ട​മെ​ന്ന നി​ല​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കും മ​റ്റു നേ​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ ക​ത്തെ​ഴു​തി​യ​ത്. പു​ന്ന​പ്ര ജ്യോ​തി നി​കേ​ത​ൻ സ്കൂ​ളി​ൽ വ്ലോഗ​ർ ഐ​പ്പ് വ​ള്ളി​ക്കാ​ട​ൻ ബോ​ധ​വത്കര​ണ ക്ലാ​സ് എ​ടു​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.


പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ക്ക​ൽ പാ​ട​ശേ​ഖ​രം ദേ​ശീ​യ​പാ​ത 66ന് ​സ​മീ​പ​മാ​ണ്. ആ​രെ​യും കു​ടി​യൊ​ഴി​പ്പി​ക്കാ​തെ ത​ന്നെ ഈ ​സ​ർ​ക്കാ​ർ ഭൂ​മി എ​യിം​സി​നാ​യി ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യും.


ദേ​ശീ​യ​ജ​ല​പാ​ത​യാ​യ ടി.എ​സ് കാ​യ​ലോ​ര​ത്താ​ണ് മ​ണ​ക്ക​ൽ പാ​ട​ശേ​ഖ​രം. കു​ട്ട​നാ​ട്, അ​പ്പ​ർ​കു​ട്ട​നാ​ട് പോ​ലു​ള്ള ഉ​ൾ​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലുള്ള​വ​ർ​ക്ക് ജ​ല​മാ​ർ​ഗം ഇ​വി​ടെ എ​ത്താ​ൻ ക​ഴി​യും. കൂ​ടാ​തെ ക​രു​വാ​റ്റ-ക​രു​മാ​ടി ബൈ​പാസ് നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ തെ​ക്ക്, കി​ഴ​ക്ക​ൻ ജി​ല്ല​യി​ലു​ള്ള​വ​ർ​ക്കും ഇ​വി​ടെ എ​ത്താ​നാ​കും. അ​മ്പ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽനി​ന്നും അ​ഞ്ചു കി​ലോ​മീ​റ്റ​ർ​ മാ​ത്ര​മാ​ണ് ദൂ​രം. റെ​യി​ൽ മാ​ർ​ഗ​വും ജ​ന​ത്തി​ന് എ​ത്താ​ൻ സാ​ധ്യ​മാ​കു​മെ​ന്ന​തു​ പു​റ​ക്കാ​ട് മ​ണ​ക്ക​ൽ പാ​ട​ശേ​ഖ​ര​ത്തിന്‍റെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.


ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മ​റ്റ് ജി​ല്ല​ക​ളി​ൽനി​ന്ന് ആ​ല​പ്പു​ഴ​യി​ൽ എ​ത്താ​ൻ ര​ണ്ടു മ​ണി​ക്കൂ​ർ മ​തി​യാ​കും. കൂ​ടാ​തെ എ​യിം​സി​ന് ആ​വ​ശ്യ​മാ​യ സ​ർ​ക്കാ​ർ വ​ക സ്ഥ​ലം മ​റ്റി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​കി​ല്ല. മ​ണ​ക്ക​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ 636 ഏ​ക്ക​റി​ൽ 460 ഏ​ക്ക​റും സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ട്. ആ​ശു​പ​ത്രി​ക്കാ​യി നൂ​റ് ഏ​ക്ക​റോ​ളം വേ​ണ്ടി​വ​രും.
ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ, ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി കേ​ന്ദ്രീ​യ​വി​ദ്യാ​ല​യം, ഷോ​പ്പിം​ഗ് കോ​പ്ല​ക്സ്, വി​നോ​ദ​ത്തി​നാ​യി ക​ളി​സ്ഥ​ല​ങ്ങ​ളും മ​റ്റു​മാ​യി 400 ഏ​ക്ക​റോ​ള​മാ​ണ് വേ​ണ്ടി​വ​രു​ന്ന​ത്. മ​റ്റ് ജി​ല്ല​ക​ളി​ലാ​ണെ​ങ്കി​ൽ സ​ർ​ക്കാ​ർ ഇ​തി​നാ​യി സ്ഥ​ലം വേ​റെ ക​ണ്ടെ​ത്തേ​ണ്ടി​വ​രും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പു​റ​ക്കാ​ട് എ​യിം​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​കീ​യ പ്ര​വ​ർ​ത്ത​കസ​മി​തി​യു​ടെ ആ​വ​ശ്യം. പു​ന്ന​പ്ര ജ്യോ​തി നി​കേ​ത​ൻ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ജ​ന​കീ​യ പ്ര​വ​ർ​ത്ത​കസ​മി​തി ചെ​യ​ർ​മാ​ൻ മ​നോ​ജ്‌​കു​മാ​ർ അധ്യക്ഷ​ത വ​ഹി​ച്ചു.​ ക​ൺ​വീ​ന​ർ മു​ജീ​ബ് റ​ഹ്മാ​ൻ, ചീ​ഫ് കോ​-ഓർഡി​നേ​റ്റ​ർ അ​ഗ​സ്റ്റി​ൻ ലാ​സ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഷാ​ഹി​ദ പു​റ​ക്കാ​ട്, മോ​ൻ​സി എ​ന്നി​വ​ർ പ്രസംഗിച്ചു.

Tags : local nattuvishesham AIIMS

Recent News

Corehub Up