Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Airlines

ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ പെ​ട്ടു; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

ടൂ​ണി​സ്: ഇ​സ്താം​ബു​ളി​ൽ നി​ന്നു ടു​നീ​ഷ്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ട​ർ​ക്കി​ഷ് എ​യ​ർ​ലൈ​ൻ​സ് വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ പെ​ട്ടു. ടു​നീ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ ടു​നീ​സി​ലെ കാ​ർ​ത്തേ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കു​ന്ന​തി​നെ വി​മാ​നം വാ​യു​വി​ൽ കു​ത്ത​നെ താ​ഴേ​ക്ക് പ​തി​ക്കാ​ൻ തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

യാ​ത്ര​യ്ക്കി​ടെ ഉ​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ൾ മ​റീ​ന മൈ​സ്കാ​യ എ​ന്ന യു​വ​തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ചി​രു​ന്നു. ലാ​ൻ​ഡിം​ഗി​നാ​യി വി​മാ​നം വ​ട്ട​മി​ട്ട് പ​റ​ക്കു​ന്ന​തും മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് വി​മാ​നം ശ​ക്ത​മാ​യി കു​ലു​ങ്ങു​ന്ന​തും മ​റീ​ന പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. "ന​മ്മ​ൾ മ​രി​ക്കാ​ൻ പോ​കു​ന്നു, ന​മ്മ​ൾ മ​രി​ക്കാ​ൻ പോ​കു​ന്നു" എ​ന്ന് നി​ല​വി​ളി​ക്കു​ന്ന യാ​ത്ര​ക്കാ​രെ​യും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

ലാ​ൻ​ഡിം​ഗി​നാ​യി പൈ​ല​റ്റ് കൊ​ടു​ങ്കാ​റ്റി​ലൂ​ടെ മൂ​ന്ന് ത​വ​ണ​യാ​ണ് വി​മാ​നം താ​ഴെ​യി​റ​ക്കാ​ൻ ശ്ര​മി​ച്ച​ത്. മൂ​ന്നാം ത​വ​ണ ശ്ര​മി​ച്ച​പ്പോ​ൾ വി​മാ​നം നി​യ​ന്ത്ര​ണം​വി​ട്ട് കു​ത്ത​നെ താ​ഴേ​ക്ക് പ​തി​ക്കാ​ൻ തു​ട​ങ്ങി. നാ​ലാം ത​വ​ണ​യും കാ​റ്റി​ലൂ​ടെ വി​മാ​നം ഇ​റ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് ക​രു​തി ത​ങ്ങ​ളെ മ​റ്റൊ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ക്കാ​ൻ യാ​ത്ര​ക്കാ​ർ ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടു.

ടൂ​ണി​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ടൂ​ണി​സി​ന് 60 മൈ​ൽ തെ​ക്കു​ള്ള എ​ൻ​ഫി​ധ-​ഹ​മ്മാ​മെ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ടു​ക​യും അ​വി​ടെ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു. പൈ​ല​റ്റു​മാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ കൊ​ണ്ട് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യി.

NRI

ഇ​ന്ധ​ന പ്ര​തി​സ​ന്ധി: ആ​കാ​ശ വ​ഴി​യും അ​ട​യു​ന്നു

ല​ണ്ട​ൻ: ഇ​ന്ധ​ന പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് വി​മാ​ന സ​ർ​വീ​സു​ക​ൾ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. ഇ​റാ​ൻ യു​ദ്ധ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി​യു​ടെ ഭാ​ഗ​മാ​യി ലോ​ക​ത്താ​ക​മാ​നമുള്ള അ​ന്താ​രാ​ഷ്ട്ര​ വി​മാ​നസ​ർ​വീ​സു​ക​ൾ ഭാ​ഗി​ക​മാ​യി മു​ട​ങ്ങിത്തു​ട​ങ്ങി.

യൂ​റോ​പ്പി​ൽ ഇ​നി അ​ഞ്ച് ആ​ഴ്ച​ത്തേ​ക്ക് മാ​ത്ര​മു​ള്ള ജെ​റ്റ് ഇ​ന്ധ​ന​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര എ​ന​ർ​ജി ഏ​ജ​ൻ​സി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ​റ്റി ബി​റ​ലാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

മ​റ്റ് രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം യൂ​റോ​പ്പി​ലും ഇ​ന്ധ​ന പ്ര​തി​സ​ന്ധി ഏ​റെ രൂ​ക്ഷ​മാ​ണ്. ഇ​തു​മൂ​ലം ഡൊ​മ​സ്റ്റി​ക് സ​ർ​വീ​സു​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​യി. യൂ​റോ​പ്പ്യ​ൻ യൂ​ണി​യ​ൻ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു.

യൂ​റോ​പ്പി​ലേ​ക്ക് 75 ശതമാനം ജെ​റ്റ് ഇ​ന്ധ​ന​വും മി​ഡി​ൽ ഈ​സ്റ്റി​ൽ നി​ന്നു​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​ന്ധ​ന പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് മി​ക്ക എ​യ​ർ​ലൈ​നു​ക​ളും നി​ര​ക്ക് വ​ർ​ധ​ന​വ് ഏ​ർ​പ്പെ​ടു​ത്തി തു​ട​ങ്ങി.

യൂ​റോ​പ്പി​ലെ പ്ര​മു​ഖ വി​മാ​ന ക​മ്പ​നി​യാ​യ ലു​ഫ്താ​ൻ​സാ, കെഎ​ൽഎം, ​റ​യ​നേ​ർ, എ​യ​ർ​ലിം​ഗ​സ്, എ​യ​ർ ഫ്രാ​ൻ​സ് തു​ട​ങ്ങി​യ​വ​യു​ടെ നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് വെ​ട്ടി​ച്ചു​രു​ക്കി​യ​ത്. വ​രും ആ​ഴ്ച​ക​ളി​ൽ യു​ദ്ധ​ത്തി​ന് പ​രി​ഹാ​രം ആ​യി​ല്ലെ​ങ്കി​ൽ ഭൂ​രി​ഭാ​ഗം വി​മാ​ന സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​യ്ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​വും.

നൈ​ജീ​രി​യ​ൻ എ​യ​ർ​ലൈ​ൻ​സ് ഇ​ന്ധ​ന ചെ​ല​വു​ക​ളി​ൽ 270 ശതമാത്തി​ന്‍റെ വ​ർ​ധന​വ് ഉ​ണ്ടാ​യ​തി​നാ​ൽ ത​ങ്ങ​ളു​ടെ സ​ർ​വീ​സു​ക​ൾ ഏ​തു​സ​മ​യ​വും നി​ർ​ത്തി​വയ്​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു.

പ്ര​മു​ഖ വി​മാ​ന ക​മ്പ​നി​ക​ളാ​യ സിം​ഗ​പ്പു​ർ എ​യ​ർ​ലൈ​ൻ​സ്, എ​യ​ർ ന്യൂ​സി​ല​ൻ​ഡ്, ക്വാ​ണ്ട​സ്, വെ​ർ​ജി​ൻ ഓ​സ്ട്രേ​ലി​യ, ഖ​ത്ത​ർ എ​യ​ർ​വെ​യ്സ്, എ​മി​റേ​റ്റ്സ്, എ​ത്തി​ഹാ​ദ്, ഗ​ൾ​ഫ് എ​യ​ർ തു​ട​ങ്ങി​യ​വ​യു​ടെ സ​ർ​വീ​സു​ക​ളും ഇ​തി​ന​കം വെ​ട്ടി​ച്ചു​രു​ക്കി.

National

'കുംഭമേളയുടെ പേരില്‍ നടക്കുന്നത് ചൂഷണം': വിമാനക്കമ്പനികളുടെ നിരക്ക് വര്‍ദ്ധനയില്‍ ഇടപെടുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉത്സവകാലങ്ങളിലും പ്രധാന ആഘോഷ വേളകളിലും വിമാന ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുന്നത് യാത്രക്കാരെ ചൂഷണം ചെയ്യുന്നതിന് തുല്യമാണെന്ന് സുപ്രീംകോടതി. കുംഭമേളയുടെയും മറ്റ് ഉത്സവങ്ങളുടെയും മറവില്‍ വിമാനക്കമ്പനികള്‍ നടത്തുന്ന കൊള്ളയില്‍ സുപ്രീംകോടതി ഇടപെടുമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

'കുംഭമേളയുടെ സമയത്ത് പ്രയാഗ്‌രാജ്, ജോധ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന നിരക്ക് സാധാരണയേക്കാള്‍ മൂന്നിരട്ടിയാണ് വര്‍ദ്ധിച്ചതെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനോട് പറഞ്ഞു. കുംഭമേളയില്‍ മാത്രമല്ല, എല്ലാ പ്രധാന ഉത്സവങ്ങളിലും വിമാനക്കമ്പനികള്‍ ഇത്തരത്തില്‍ നിരക്ക് ഉയര്‍ത്തുന്നുണ്ടെന്ന് ജസ്റ്റിസ് വിക്രം നാഥ് ചൂണ്ടിക്കാട്ടി. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വിമാന നിരക്കുകള്‍ നിയന്ത്രിക്കുന്നതിനായി കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. വിഷയത്തില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ഡിജിസിഎയോടും കോടതി ആവശ്യപ്പെട്ടു.

തിരക്കിനനുസരിച്ച് നിരക്ക് കൂട്ടുന്ന ടിക്കറ്റ് ബുക്കിംഗിലെ ഡൈനാമിക് പ്രൈസിംഗ് സംവിധാനത്തെയും മറ്റ് അധിക ചാര്‍ജുകൾ, സൗജന്യ ബാഗേജ് പരിധി വെട്ടിക്കുറച്ചത് എന്നിവയെല്ലാം ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഇത് പാവപ്പെട്ട യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

National

നിരക്ക് നിയന്ത്രണത്തിനു പുല്ലുവില;വിമാനടിക്കറ്റ് കൊള്ള തുടരുന്നു

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​നെ ത​​​ന്ത്ര​​​പ​​​ര​​​മാ​​​യി മ​​​റി​​​ക​​​ട​​​ന്ന് സ്വ​​​കാ​​​ര്യ വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ൾ യാ​​​ത്ര​​​ക്കാ​​​രി​​​ൽനി​​​ന്നു കൊ​​​ള്ള​​​നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കു​​​ന്ന​​​ത് തു​​​ട​​​രു​​​ന്നു. ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​ന​​​പ്ര​​​തി​​​സ​​​ന്ധി​​​യും ക്രി​​​സ്മ​​​സ് സീ​​​സ​​​ണും മു​​​ത​​​ലെ​​​ടു​​​ത്താ​​​ണ് കൊ​​​ള്ള.

നേ​​​രി​​​ട്ടു​​​ള്ള വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കു മാത്രമേ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കു​​​ക​​​ളി​​​ലെ പ​​​രി​​​ധി ബാ​​​ധ​​​ക​​​മാ​​​കൂ​​​വെ​​​ന്നാ​​​ണ് എ​​​യ​​​ർ ഇ​​​ന്ത്യ, ഇ​​​ൻ​​​ഡി​​​ഗോ അ​​​ട​​​ക്ക​​​മു​​​ള്ള ക​​​ന്പ​​​നി​​​ക​​​ളു​​​ടെ നി​​​ല​​​പാ​​​ട്. ആ​​​ഭ്യ​​​ന്ത​​​ര​​​വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലെ നോ​​​ണ്‍-​​​സ്റ്റോ​​​പ്പ് ഇ​​​ക്ക​​​ണോ​​​മി ക്ലാ​​​സ് ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ക​​​ട്ടെ ല​​​ഭ്യ​​​മ​​​ല്ലാ​​​താ​​​യി.

ഇ​​​തോ​​​ടെ ഒ​​​രു സ്റ്റോ​​​പ്പെ​​​ങ്കി​​​ലു​​​മു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്ക് മു​​​ന്പു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ നാ​​​ലും അ​​​ഞ്ചും ഇ​​​ര​​​ട്ടി​​​യാ​​​ണു നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. ഇ​​​ൻ​​​ഡി​​​ഗോ സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ റ​​​ദ്ദാ​​​ക്ക​​​ലി​​​നു​​​പി​​​ന്നാ​​​ലെ കൊ​​​ച്ചി- ഡ​​​ൽ​​​ഹി പോ​​​ലു​​​ള്ള വി​​​മാ​​​ന ടി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്ക് 60,000 രൂ​​​പ വ​​​രെ ഈ​​​ടാ​​​ക്കി​​​യ​​​തി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല.

ഇ​​​ക്ക​​​ണോ​​​മി ക്ലാ​​​സ് നി​​​ര​​​ക്ക് 7,500 മു​​​ത​​​ൽ പ​​​ര​​​മാ​​​വ​​​ധി 18,000 രൂ​​​പ വ​​​രെ​​​യാ​​​ക്കി നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ക​​​ഴി​​​ഞ്ഞ നാ​​​ലു​​​മു​​​ത​​​ലാ​​​ണ്. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് 1,500 കി​​​ലോ​​​മീ​​​റ്റ​​​റി​​​ൽ കൂ​​​ടു​​​ത​​​ൽ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സി​​​ന് 18,000 രൂ​​​പ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ ഈ​​​ടാ​​​ക്കാ​​​നാ​​​കി​​​ല്ല. എ​​​ന്നാ​​​ൽ ഫ​​​ല​​​ത്തി​​​ൽ 30,000- 40,000 രൂ​​​പ നി​​​ര​​​ക്കി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ​​​യും യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​ന​​​ടി​​​ക്ക​​​റ്റി​​​നു ന​​​ൽ​​​കേ​​​ണ്ടി​​​വ​​​ന്ന​​​ത്.

ഡി​​​മാ​​​ൻ​​​ഡ് ആ​​​ൻ​​​ഡ് സ​​​പ്ലൈ സം​​​വി​​​ധാ​​​നം അ​​​നു​​​സ​​​രി​​​ച്ച് ഡി​​​മാ​​​ൻ​​​ഡ് കൂ​​​ടു​​​ന്പോ​​​ൾ നി​​​ര​​​ക്കു​​​ക​​​ൾ കു​​​ത്ത​​​നേ കൂ​​​ട്ടു​​​ക​​​യാ​​​ണ് വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ൾ. ഒ​​​റ്റ അ​​​ല്ലെ​​​ങ്കി​​​ൽ ര​​​ണ്ടു സ്റ്റോ​​​പ്പ് വി​​​മാ​​​ന​​​ങ്ങ​​​ളോ ഇ​​​ക്ക​​​ണോ​​​മി, പ്രീ​​​മി​​​യം ഇ​​​ക്ക​​​ണോ​​​മി എ​​​ന്നി​​​വ​​​യു​​​ടെ സം​​​യോ​​​ജ​​​ന​​​മോ മൂ​​​ന്നാം ക​​​ക്ഷി പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ൽ​​​നി​​​ന്നെ​​​ടു​​​ത്ത ബി​​​സി​​​ന​​​സ് ടി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്കോ ആ​​​ണ് വ​​​ലി​​​യ തു​​​ക ഈ​​​ടാ​​​ക്കി​​​യ​​​തി​​​ന്‍റെ സ്ക്രീ​​​ൻ ഷോ​​​ട്ടു​​​ക​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് എ​​​യ​​​ർ ഇ​​​ന്ത്യ പ​​​റ​​​യു​​​ന്ന​​​ത്. അ​​​ത്ത​​​രം എ​​​ല്ലാ ക്ര​​​മ​​​മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കും പ​​​രി​​​ധി നി​​​ശ്ച​​​യി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും എ​​​യ​​​ർ ഇ​​​ന്ത്യ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴി​​​നു ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്ന് കൊ​​​ച്ചി​​​യി​​​ലേ​​​ക്കു​​​ള്ള വ​​​ണ്‍ സ്റ്റോ​​​പ്പ് എ​​​യ​​​ർ ഇ​​​ന്ത്യ ഇ​​​ക്ക​​​ണോ​​​മി ക്ലാ​​​സ് ടി​​​ക്ക​​​റ്റി​​​ന് 26,357 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു നി​​​ര​​​ക്ക്. യാ​​​ത്ര​​​ക്കാ​​​രെ ചൂ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​​തു ത​​​ട​​​യു​​​മെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രാ​​​ക​​​ട്ടെ എ​​​ല്ലാം ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ക്കു​​​ക​​​യാ​​​ണ്. ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി 5,000 മു​​​ത​​​ൽ 8,000 രൂ​​​പ വ​​​രെ ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്ന ഡ​​​ൽ​​​ഹി- കൊ​​​ച്ചി വി​​​മാ​​​ന ടി​​​ക്ക​​​റ്റി​​​ന് ഒ​​​റ്റ​​​യ​​​ടി​​​ക്ക് 18,000 രൂ​​​പ​​​വ​​​രെ നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ച സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യും ദു​​​രൂ​​​ഹ​​​മാ​​​ണ്.

എ​​​യ​​​ർ ഇ​​​ന്ത്യ​​​കൂ​​​ടി ടാ​​​റ്റ ക​​​ന്പ​​​നി​​​ക്കു വി​​​റ്റു സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​രി​​​ച്ച​​​തോ​​​ടെ സ​​​ർ​​​ക്കാ​​​രും യാ​​​ത്ര​​​ക്കാ​​​രെ കൈ​​​വി​​​ട്ടു. രാ​​​ജ്യ​​​ത്തെ ആ​​​ഭ്യ​​​ന്ത​​​ര​​​സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ 60 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ ഇ​​​ൻ​​​ഡി​​​ഗോ​​​യും 35 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം എ​​​യ​​​ർ ഇ​​​ന്ത്യ​​​യും കൈ​​​യ​​​ട​​​ക്കി​​​യ​​​തോ​​​ടെ മ​​​ത്സ​​​രം ഫ​​​ല​​​ത്തി​​​ൽ ഇ​​​ല്ലാ​​​താ​​​യി. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പൂ​​​ർ​​​ണ ഒ​​​ത്താ​​​ശ​​​യോ​​​ടെ​​​യാ​​​ണ് ചെ​​​റു​​​കി​​​ട ക​​​ന്പ​​​നി​​​ക​​​ളെ വി​​​ഴു​​​ങ്ങി​​​യും അ​​​പ്ര​​​സ​​​ക്ത​​​മാ​​​ക്കി​​​യും ഇ​​​ൻ​​​ഡി​​​ഗോ​​​യും എ​​​യ​​​ർ ഇ​​​ന്ത്യ​​​യും കു​​​ത്ത​​​ക നേ​​​ടി​​​യ​​​തെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഇ​​​ൻ​​​ഡി​​​ഗോ​​​യു​​​ടെ ക​​​ള്ള​​​ക്ക​​​ളി​​​യാ​​​ണ് രാ​​​ജ്യ​​​ത്ത് ആ​​​യി​​​ര​​​ങ്ങ​​​ളെ ബാ​​​ധി​​​ച്ച വി​​​മാ​​​ന​​​യാ​​​ത്രാ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​​ണ് നി​​​ര​​​ക്കി​​​ലെ പ​​​ക​​​ൽ​​​ക്കൊ​​​ള്ള തു​​​ട​​​രു​​​ന്ന​​​ത്. അ​​​യ്യാ​​​യി​​​ര​​​ത്തോ​​​ളം ആ​​​ഭ്യ​​​ന്ത​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​പ്പോ​​​ൾ, വി​​​ദേ​​​ശ​​​സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ മ​​​ഹാ​​​ഭൂ​​​രി​​​പ​​​ക്ഷ​​​വും ത​​​ട​​​സ​​​മി​​​ല്ലാ​​​തെ ഇ​​​ൻ​​​ഡി​​​ഗോ ന​​​ട​​​ത്തി​​​യ​​​ത് ദു​​​രൂ​​​ഹ​​​മാ​​​ണ്.

National

പ്രതിസന്ധിയിൽ പിഴിഞ്ഞ് വിമാനക്കന്പനികൾ


ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​കാ​​​ശ​​​യാ​​​ത്ര​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി മു​​​ത​​​ലെ​​​ടു​​​ത്ത് വി​​​മാ​​​ന​​​യാ​​​ത്ര​​​യ്ക്കു​​​ള്ള ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് ആ​​​കാ​​​ശ​​​ത്തോ​​​ള​​​മു​​​യ​​​ർ​​​ത്തി​​​യാ​​​ണ് മ​​​റ്റു വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ൾ നേ​​​ട്ടം കൊ​​​യ്ത​​​ത്. ഡ​​​ൽ​​​ഹി-​​​കൊ​​​ച്ചി എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് 45,000 രൂ​​​പ വ​​​രെ​​​യാ​​​യും ഡ​​​ൽ​​​ഹി-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് 48,000 രൂ​​​പ വ​​​രെ​​​യാ​​​യും ഇ​​​ന്ന​​​ലെ ഉ​​​യ​​​ർ​​​ന്നു. ഞാ​​​യ​​​റാ​​​ഴ്ച​​​ത്തെ വി​​​മാ​​​ന​​​ടി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്ക് 50,000 മു​​​ത​​​ൽ 70,000 രൂ​​​പ​​​യു​​​ടെ ഇ​​​ട​​​യി​​​ലാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ നി​​​ര​​​ക്ക്. 5000-6000 രൂ​​​പ​​​യ്ക്കു ല​​​ഭ്യ​​​മാ​​​യി​​​രു​​​ന്ന ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് ഇ​​​ൻ​​​ഡി​​​ഗോ പ്ര​​​തി​​​സ​​​ന്ധി മൂ​​​ലം മൂ​​​ന്നി​​​ര​​​ട്ടി​​​യി​​​ല​​​ധി​​​കം വ​​​ർ​​​ധി​​​ച്ച​​​ത്.

തു​​​ക തി​​​രി​​​കെ ന​​​ൽ​​​കും

അ​​​ഭൂ​​​ത​​​പൂ​​​ർ​​​വ​​​മാ​​​യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ ആ​​​ശ​​​ങ്ക അ​​​റി​​​യി​​​ച്ച ഇ​​​ൻ​​​ഡി​​​ഗോ റ​​​ദ്ദാ​​​ക്കി​​​യ വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്ക് പൂ​​​ർ​​​ണ റീ​​​ഫ​​​ണ്ടിം​​​ഗ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഡി​​​സം​​​ബ​​​ർ അ​​​ഞ്ചി​​​നും 15നു​​​മി​​​ട​​​യി​​​ലു​​​ള്ള എ​​​ല്ലാ റ​​​ദ്ദാ​​​ക്ക​​​ലു​​​ക​​​ൾ​​​ക്കും/ റീ​​​ഷെ​​​ഡ്യൂ​​​ൾ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കും മു​​​ഴു​​​വ​​​ൻ പ​​​ണം റീ​​​ഫ​​​ണ്ട് ന​​​ൽ​​​കു​​​മെ​​​ന്നും ഇ​​​ൻ​​​ഡി​​​ഗോ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

യാ​​​ത്ര​​​ക്കാ​​​രു​​​ടെ സൗ​​​ക​​​ര്യ​​​ത്തി​​​നാ​​​യി ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ഹോ​​​ട്ട​​​ൽ മു​​​റി​​​ക​​​ൾ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഭ​​​ക്ഷ​​​ണ​​​വും ല​​​ഘു​​​ഭ​​​ക്ഷ​​​ണ​​​ങ്ങ​​​ളും ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​ൻ​​​ഡി​​​ഗോ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

വി​​​ഷ​​​യം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും

ഇ​​​ൻ​​​ഡി​​​ഗോ​​​യു​​​ടെ വ​​​ൻ​​​തോ​​​തി​​​ലു​​​ള്ള റ​​​ദ്ദാ​​​ക്ക​​​ലു​​​ക​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​യി. വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി​​​യ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ൾ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​യും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​ടി​​​യ​​​ന്ത​​​ര പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള വി​​​ഷ​​​യ​​​മാ​​​യി ഇ​​​ൻ​​​ഡി​​​ഗോ പ്ര​​​തി​​​സ​​​ന്ധി​​​യെ കാ​​​ണ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ശി​​​വ​​​സേ​​​ന (ഉ​​​ദ്ധ​​​വ്) എം​​​പി പ്രി​​​യ​​​ങ്ക ച​​​തു​​​ർ​​​വേ​​​ദി രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി.

വി​​​ഷ​​​യം എം​​​പി​​​മാ​​​രെ ബാ​​​ധി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും കേ​​​ന്ദ്രം എ​​​ന്തൊ​​​ക്കെ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു​​​വെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് എം​​​പി പ്ര​​​മോ​​​ദ് തി​​​വാ​​​രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ൻ​​​ഡി​​​ഗോ​​​യ്ക്കു വ്യോ​​​മ​​​യാ​​​ന​​​രം​​​ഗ​​​ത്തെ കു​​​ത്ത​​​കാ​​​വ​​​കാ​​​ശം ന​​​ൽ​​​കി​​​യ​​​തു​​​കൊ​​​ണ്ടാ​​​ണ് ഈ ​​​പ്ര​​​ശ്നം ഉ​​​ട​​​ലെ​​​ടു​​​ത്ത​​​തെ​​​ന്നും തി​​​വാ​​​രി സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

Kerala

വി​മാ​ന​ക്ക​ന്പ​നി​ക​ളു​ടെ പ​ക​ൽ​ക്കൊ​ള്ള അ​വ​സാ​നി​പ്പി​ക്ക​ണം: ബി​നോ​യ് വി​ശ്വം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ൻ​​​​ഡി​​​​ഗോ വി​​​​മാ​​​​ന​​​​സ​​​​ർ​​​​വീ​​​​സ് പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ ആ​​​​ഭ്യ​​​​ന്ത​​​​ര യാ​​​​ത്ര​​​​ക്കാ​​​​രെ കൊ​​​​ള്ള​​​​യ​​​​ടി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മാ​​​​ക്കി മാ​​​​റ്റാ​​​​നു​​​​ള്ള എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​യും മ​​​​റ്റു വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി ക​​​​ളു​​​​ടെ​​​​യും നീ​​​​ക്കം പ്ര​​​​തി​​​​ഷേ​​​​ധാ​​​​ർ​​​​ഹ​​​​മാ​​​​ണെ​​​​ന്ന് സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യ് വി​​​​ശ്വം.

അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര യാ​​​​ത്ര​​​​ക​​​​ൾ​​​​ക്കു പോ​​​​ലും ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​രു​​​​ന്ന തു​​​​ക​​​​യി​​​​ല​​​​ധി​​​​കം രാ​​​​ജ്യ​​​​ത്തി​​​​ന​​​​ക​​​​ത്തെ വി​​​​മാ​​​​ന​​​​യാ​​​​ത്ര​​​​യ്ക്കു ചാ​​​​ർ​​​​ജ് ഈ​​​​ടാ​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​തു പ​​​​ക​​​​ൽ​​​​ക്കൊ​​​​ള്ള​​​​യ​​​​ല്ലാ​​​​തെ മ​​​​റ്റൊ​​​​ന്നു​​​​മ​​​​ല്ല. പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ വ്യോ​​​​മ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്നും ബി​​​​നോ​​​​യ് ആവശ്യപ്പെട്ടു.

National

സാ​ങ്കേ​തി​ക ത​ക​രാ​ർ; താ​യ് വിമാനം അവസാനനിമിഷം സ​ർ​വീ​സ് റ​ദ്ദാ​ക്കി

കോ​​​​ൽ​​​​ക്ക​​​​ത്ത: സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​റി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള താ​​​​യ് ല​​​​യ​​​​ണ​​​​ൽ എ​​​​യ​​​​ർ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ സ​​​​ർ​​​​വീ​​​​സ് റ​​​​ദ്ദാ​​​​ക്കി.

കോ​​​​ൽ​​​​ക്ക​​​​ത്ത വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നും വി​​​​മാ​​​​നം പ​​​​റ​​​​ന്നു​​​​യ​​​​രാ​​​​ൻ ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ത​​​​ക​​​​രാ​​​​ർ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ സ​​​​ർ​​​​വീ​​​​സ് റ​​​​ദ്ദാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ 2.35നാ​​​​ണ് വി​​​​മാ​​​​നം കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ ഇ​​​​റ​​​​ങ്ങി​​​​യ​​​​ത്. 2.35ന് ​​​​ഇ​​​​വി​​​​ടെ​​​​നി​​​​ന്നും ബാ​​​​ങ്കോ​​​​ക്കി​​​​ലേ​​​​ക്ക് പോ​​​​കേ​​​​ണ്ട​​​​തു​​​​മാ​​​​യി​​​​രു​​​​ന്നു. വി​​​​മാ​​​​ന​​​​ത്തി​​​​ൽ 130 യാ​​​​ത്ര​​​​ക്കാ​​​​രും ഏ​​​​ഴ് ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

വി​​​​മാ​​​​നം പ​​​​റ​​​​ന്നു​​​​യ​​​​രാ​​​​നും ഇ​​​​റ​​​​ങ്ങാ​​​​നും സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന ചി​​​​റ​​​​കി​​​​നോ​​​​ട് ചേ​​​​ർ​​​​ന്ന ഫ്ലാ​​​​പ്പിലാ​​​​യി​​​​രു​​​​ന്നു ത​​​​ക​​​​രാ​​​​ർ.

Latest News

Corehub Up