x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ധ​ന പ്ര​തി​സ​ന്ധി: ആ​കാ​ശ വ​ഴി​യും അ​ട​യു​ന്നു

ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
Published: April 22, 2026 10:28 AM IST | Updated: April 22, 2026 10:28 AM IST

ല​ണ്ട​ൻ: ഇ​ന്ധ​ന പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് വി​മാ​ന സ​ർ​വീ​സു​ക​ൾ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. ഇ​റാ​ൻ യു​ദ്ധ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി​യു​ടെ ഭാ​ഗ​മാ​യി ലോ​ക​ത്താ​ക​മാ​നമുള്ള അ​ന്താ​രാ​ഷ്ട്ര​ വി​മാ​നസ​ർ​വീ​സു​ക​ൾ ഭാ​ഗി​ക​മാ​യി മു​ട​ങ്ങിത്തു​ട​ങ്ങി.

യൂ​റോ​പ്പി​ൽ ഇ​നി അ​ഞ്ച് ആ​ഴ്ച​ത്തേ​ക്ക് മാ​ത്ര​മു​ള്ള ജെ​റ്റ് ഇ​ന്ധ​ന​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര എ​ന​ർ​ജി ഏ​ജ​ൻ​സി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ​റ്റി ബി​റ​ലാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

മ​റ്റ് രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം യൂ​റോ​പ്പി​ലും ഇ​ന്ധ​ന പ്ര​തി​സ​ന്ധി ഏ​റെ രൂ​ക്ഷ​മാ​ണ്. ഇ​തു​മൂ​ലം ഡൊ​മ​സ്റ്റി​ക് സ​ർ​വീ​സു​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​യി. യൂ​റോ​പ്പ്യ​ൻ യൂ​ണി​യ​ൻ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു.

യൂ​റോ​പ്പി​ലേ​ക്ക് 75 ശതമാനം ജെ​റ്റ് ഇ​ന്ധ​ന​വും മി​ഡി​ൽ ഈ​സ്റ്റി​ൽ നി​ന്നു​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​ന്ധ​ന പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് മി​ക്ക എ​യ​ർ​ലൈ​നു​ക​ളും നി​ര​ക്ക് വ​ർ​ധ​ന​വ് ഏ​ർ​പ്പെ​ടു​ത്തി തു​ട​ങ്ങി.

യൂ​റോ​പ്പി​ലെ പ്ര​മു​ഖ വി​മാ​ന ക​മ്പ​നി​യാ​യ ലു​ഫ്താ​ൻ​സാ, കെഎ​ൽഎം, ​റ​യ​നേ​ർ, എ​യ​ർ​ലിം​ഗ​സ്, എ​യ​ർ ഫ്രാ​ൻ​സ് തു​ട​ങ്ങി​യ​വ​യു​ടെ നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് വെ​ട്ടി​ച്ചു​രു​ക്കി​യ​ത്. വ​രും ആ​ഴ്ച​ക​ളി​ൽ യു​ദ്ധ​ത്തി​ന് പ​രി​ഹാ​രം ആ​യി​ല്ലെ​ങ്കി​ൽ ഭൂ​രി​ഭാ​ഗം വി​മാ​ന സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​യ്ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​വും.

നൈ​ജീ​രി​യ​ൻ എ​യ​ർ​ലൈ​ൻ​സ് ഇ​ന്ധ​ന ചെ​ല​വു​ക​ളി​ൽ 270 ശതമാത്തി​ന്‍റെ വ​ർ​ധന​വ് ഉ​ണ്ടാ​യ​തി​നാ​ൽ ത​ങ്ങ​ളു​ടെ സ​ർ​വീ​സു​ക​ൾ ഏ​തു​സ​മ​യ​വും നി​ർ​ത്തി​വയ്​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു.

പ്ര​മു​ഖ വി​മാ​ന ക​മ്പ​നി​ക​ളാ​യ സിം​ഗ​പ്പു​ർ എ​യ​ർ​ലൈ​ൻ​സ്, എ​യ​ർ ന്യൂ​സി​ല​ൻ​ഡ്, ക്വാ​ണ്ട​സ്, വെ​ർ​ജി​ൻ ഓ​സ്ട്രേ​ലി​യ, ഖ​ത്ത​ർ എ​യ​ർ​വെ​യ്സ്, എ​മി​റേ​റ്റ്സ്, എ​ത്തി​ഹാ​ദ്, ഗ​ൾ​ഫ് എ​യ​ർ തു​ട​ങ്ങി​യ​വ​യു​ടെ സ​ർ​വീ​സു​ക​ളും ഇ​തി​ന​കം വെ​ട്ടി​ച്ചു​രു​ക്കി.

Tags : Airlines Jet fuel War Europe

Recent News

Corehub Up