Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Asset Homes

അ​സ​റ്റ് ഹോം​സി​ന്‍റെ 125-ാം പ​ദ്ധ​തി​ക്കു തു​ട​ക്കം

കൊ​​​ച്ചി: പ്ര​​​മു​​​ഖ ബി​​​ല്‍​ഡ​​​റാ​​​യ അ​​​സ​​​റ്റ് ഹോം​​​സി​​​ന്‍റെ 125-ാമ​​​ത് പാ​​​ര്‍​പ്പി​​​ട പ​​​ദ്ധ​​​തി​​​യാ​​​യ എ​​​റൗ​​​ണ്ട് ദ് ​​​ട്രീ കൊ​​​ച്ചി പേ​​​ട്ട ഗാ​​​ന്ധി സ്‌​​​ക്വ​​​യ​​​റി​​​ല്‍ നി​​​ര്‍​മാ​​​ണ​​​മാ​​​രം​​​ഭി​​​ച്ചു. കൊ​​ച്ചി കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ കൗ​​​ണ്‍​സി​​​ല​​​ര്‍ സേ​​​വ്യ​​​ര്‍ പി. ​​​ആ​​​ന്‍റ​​​ണി വൃ​​​ക്ഷ​​​ത്തൈ ന​​​ട്ട് നി​​​ര്‍​മാ​​​ണോ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു.

അ​​​സ​​​റ്റ് ഹോം​​​സ് സ്ഥാ​​​പ​​​ക​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ വി. ​​​സു​​​നി​​​ല്‍ കു​​​മാ​​​ര്‍, ഡ​​​യ​​​റ​​​ക്ട​​​ര്‍ എ​​​ന്‍. മോ​​​ഹ​​​ന​​​ന്‍, ആ​​​ര്‍​ക്കി​​​ടെ​​​ക്ട് സി​​​റി​​​ല്‍ പോ​​​ള്‍, മാ​​​ത്യു ജോ​​​സ്, അ​​​സ​​​റ്റ് ഹോം​​​സ് ചീ​​​ഫ് ബി​​​സി​​​ന​​​സ് ഓ​​​ഫീ​​​സ​​​ര്‍ ഗോ​​​കു​​​ല്‍, സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്ക് സി​​​ഒ​​​ഒ ആന്‍റോ ജോ​​​ര്‍​ജ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു. പ​​​രി​​​സ്ഥി​​​തി സൗ​​​ഹാ​​​ര്‍​ദ പ​​​ദ്ധ​​​തി​​​യാ​​​കും എ​​​റൗ​​​ണ്ട് ദി ​​​ട്രീ​​​യെ​​​ന്ന് ച​​​ട​​​ങ്ങി​​​ല്‍ വി. ​​​സു​​​നി​​​ല്‍ കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു.

മെ​​​ച്ച​​​പ്പെ​​​ട്ട വാ​​​യു, പ്ര​​​കാ​​​ശ​​​സ​​​ഞ്ചാ​​​ര​​​ങ്ങ​​​ള്‍ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന കോ​​​ര്‍​ട്ട് യാ​​​ര്‍​ഡ് രൂ​​​പ​​​ക​​​ല്പ​​​ന​​​യാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടേ​​​ത്. 64 പ്രീ​​​മി​​​യം 2, 3 ബി​​​എ​​​ച്ച്‌​​​കെ അ​​​പ്പാ​​​ര്‍​ട്ട്‌​​​മെ​​​ന്‍റു​​​ക​​​ളു​​​ടെ പ​​​ദ്ധ​​​തി​​​യാ​​​യ എ​​​റൗ​​​ണ്ട് ദ് ​​​ട്രീ​​​ക്ക് ചു​​​റ്റും ഓ​​​പ്പ​​​ണ്‍ സ്‌​​​പേ​​​സി​​​ല്‍ അ​​​റു​​​പ​​​തോ​​​ളം വൃ​​​ക്ഷ​​​ങ്ങ​​​ള്‍ ന​​​ട്ടു​​​വ​​​ള​​​ര്‍​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

2026-27 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍​ഷം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി അ​​​സ​​​റ്റ് ഹോം​​​സ് മൊ​​​ത്തം 3821 പാ​​​ര്‍​പ്പി​​​ട യൂ​​​ണി​​​റ്റു​​​ക​​​ള്‍ നി​​​ര്‍​മി​​​ക്കു​​​ന്ന 28 പ​​​ദ്ധ​​​തി​​​ക​​​ളി​​​ലെ ആ​​​ദ്യ​​​ത്തേ​​​താ​​​ണ് എ​​​റൗ​​​ണ്ട് ദ് ​​​ട്രീ.

Business

അ​സ​റ്റ് ഫെ​യ​റി ലൈ​റ്റ്‌​സ്: എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ച്ചു

കൊ​​​​ച്ചി: ക്രി​​​​സ്മ​​​​സ്, പു​​​​തു​​​​വ​​​​ത്സ​​​​ര സീ​​​​സ​​​​ണ്‍ പ്ര​​​​മാ​​​​ണി​​​​ച്ച് ഫ്ലാ​​​​റ്റു​​​​ക​​​​ളി​​​​ലും വി​​​​ല്ല​​​​ക​​​​ളി​​​​ലും ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​ല​​​​ങ്കാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും മ​​​​ത്സ​​​​രം സ​​​​ഘ​​​​ടി​​​​പ്പി​​​​ച്ച് പ്ര​​​​മു​​​​ഖ ബി​​​​ല്‍​ഡ​​​​റാ​​​​യ അ​​​​സ​​​​റ്റ് ഹോം​​​​സ്. അ​​​​സ​​​​റ്റ് ഫെ​​​​യ​​​​റി ലൈ​​​​റ്റ്‌​​​​സ് എ​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ ഫ്ലാ​​​​റ്റ്, വി​​​​ല്ല ഓ​​​​ണേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​ക​​​​ള്‍​ക്ക് പ​​​​ങ്കെ​​​​ടു​​​​ക്കാം.

പാ​​​​ര്‍​പ്പി​​​​ട പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ പൊ​​​​തു​​​​പൂ​​​​മു​​​​ഖം, ക്ല​​​​ബ് ഹൗ​​​​സ് തു​​​​ട​​​​ങ്ങി​​​​യ കോ​​​​മ​​​​ണ്‍ ഏ​​​​രി​​​​യ​​​​ക​​​​ളി​​​​ല്‍ ഒ​​​​രു​​​​ക്കു​​​​ന്ന അ​​​​ല​​​​ങ്കാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും ആ​​​​ഘാ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ​​​​യും മൂ​​​​ന്ന് ആം​​​​ഗി​​​​ളു​​​​ക​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള ഫോ​​​​ട്ടോ​​​​ക​​​​ളും 30 സെ​​​​ക്ക​​​​ന്‍​ഡ് ദൈ​​​​ര്‍​ഘ്യ​​​​മു​​​​ള്ള വീ​​​​ഡി​​​​യോ​​​​യും delight<\@>assethomes.in എ​​​​ന്ന ഇ-​​​​മെ​​​​യി​​​​ല്‍ വി​​​​ലാ​​​​സ​​​​ത്തി​​​​ലോ 95267 99999 എ​​​​ന്ന വാ​​​​ട്‌​​​​സാ​​​​പ് ന​​​​മ്പ​​​​റി​​​​ലോ അ​​​​യ​​​​ച്ച് മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കാം. പ്ര​​​​വേ​​​​ശ​​​​ന ഫീ​​​​സ് ഇ​​​​ല്ല. എ​​​​ന്‍​ട്രി​​​​ക​​​​ള്‍ ല​​​​ഭി​​​​ക്കേ​​​​ണ്ട അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജ​​​​നു​​​​വ​​​​രി 10.

ഒ​​​​ന്നാം സ​​​​മ്മാ​​​​നം ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ്. ര​​​​ണ്ടാം സ​​​​മ്മാ​​​​നം 50,000 രൂ​​​​പ​​​യും മൂ​​​​ന്നാം സ​​​​മ്മാ​​​​നം 25,000 രൂ​​​​പ​​​യു​​​മാ​​​ണ്. 10 പ്രോ​​​​ത്സാ​​​​ഹ​​​​ന​​​​സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളു​​​​ണ്ട്. ഫോ​​​​ൺ- 99461 00252, 98464 99999.

Latest News

Corehub Up