കൊച്ചി: പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസിന്റെ 125-ാമത് പാര്‍പ്പിട പദ്ധതിയായ എറൗണ്ട് ദ് ട്രീ കൊച്ചി പേട്ട ഗാന്ധി സ്ക്വയറില്‍ നിര്‍മാണമാരംഭിച്ചു. കൊച്ചി കോര്പറേഷന് കൗണ്‍സിലര്‍ സേവ്യര്‍ പി. ആന്റണി വൃക്ഷത്തൈ നട്ട് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു.
അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി. സുനില്‍ കുമാര്‍, ഡയറക്ടര്‍ എന്‍. മോഹനന്, ആര്‍ക്കിടെക്ട് സിറില്‍ പോള്‍, മാത്യു ജോസ്, അസറ്റ് ഹോംസ് ചീഫ് ബിസിനസ് ഓഫീസര്‍ ഗോകുല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഒഒ ആന്റോ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. പരിസ്ഥിതി സൗഹാര്‍ദ പദ്ധതിയാകും എറൗണ്ട് ദി ട്രീയെന്ന് ചടങ്ങില്‍ വി. സുനില്‍ കുമാര്‍ പറഞ്ഞു.
മെച്ചപ്പെട്ട വായു, പ്രകാശസഞ്ചാരങ്ങള് ഉറപ്പുവരുത്തുന്ന കോര്‍ട്ട് യാര്‍ഡ് രൂപകല്പനയാണ് പദ്ധതിയുടേത്. 64 പ്രീമിയം 2, 3 ബിഎച്ച്കെ അപ്പാര്‍ട്ട്മെന്റുകളുടെ പദ്ധതിയായ എറൗണ്ട് ദ് ട്രീക്ക് ചുറ്റും ഓപ്പണ്‍ സ്പേസില്‍ അറുപതോളം വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
2026-27 സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അസറ്റ് ഹോംസ് മൊത്തം 3821 പാര്‍പ്പിട യൂണിറ്റുകള്‍ നിര്‍മിക്കുന്ന 28 പദ്ധതികളിലെ ആദ്യത്തേതാണ് എറൗണ്ട് ദ് ട്രീ.
Tags : Asset Homes builder Kochi Pettah residential project