കൊച്ചി: ജല, പാര്‍പ്പിട, പരിസ്ഥിതി ദിനങ്ങളോടനുബന്ധിച്ച് അസറ്റ് ഹോംസ് സംഘടിപ്പിച്ച ബിയോണ്ട് സ്ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയുടെ 33-ാം പതിപ്പില്‍ എഴുത്തുകാരനും ആകാശവാണി തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടറുമായ ശ്രീകുമാര്‍ മുഖത്തല പ്രഭാഷണം നടത്തി.
ജലക്ഷാമവും പ്രകൃതിക്ഷോഭങ്ങളും മറ്റും വരുമ്പോള്‍ മാത്രമാണ് ജലത്തിന്റെയും മറ്റ് പ്രകൃതിസമ്പത്തുകളുടെയും വില നമ്മള് ഓര്‍ക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ന് യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണം നേരിടുന്ന ഇറാനില്‍നിന്ന് നേരത്തേ അഭയാര്‍ഥി പ്രവാഹങ്ങളുണ്ടായിരുന്നു. അത് കുടിവെള്ളത്തിനു വേണ്ടിയായിരുന്നു. വനസംരക്ഷണം വനവിഭവങ്ങള്‍ക്കു വേണ്ടിയല്ല, അത് ജലസംരക്ഷണത്തിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
Tags : Asset Homes lecture Beyond Square Feet