കൊച്ചി: അസറ്റ് ഹോംസ് സംസ്ഥാനത്തെ ആദ്യ അന്ന്യൂറ്റി-എനേബിൾഡ് ഹൈബ്രിഡ് പദ്ധതി അവതരിപ്പിച്ചു. മെയിന്റനന്‍സ് ചെലവുകള്‍ തീരെയില്ലാത്തതും കമ്യൂണിറ്റിഉടമസ്ഥതയിലുള്ള തൊഴിലിടവും സിംഗുലര്‍ ലിവിംഗും ഒരുമിക്കുന്ന പദ്ധതിയാണിത്.
റേറ അനുമതി ലഭിച്ചാലുടന്‍ കൊച്ചി ഇന്ഫോപാര്ക്കിനു സമീപം നിര്‍മാണമാരംഭിക്കുമെന്നും അസറ്റ് ഹോംസ് സ്ഥാപകനും എംഡിയുമായ വി. സുനില്‍കുമാര്‍ അറിയിച്ചു.
സിംഗിൾ പ്രഫഷണലുകളുടെയും നോളജ് വര്‍ക്കര്‍മാരുടെയും ആധുനിക ജീവിതരീതിക്ക് അനുയോജ്യമായ രീതിയില്‍ 450 സെല്‍ഫി യൂണിറ്റുകളും 250 പേര്‍ക്ക് ഒരേസമയം ജോലി ചെയ്യാവുന്ന പ്രഫഷണല്‍ കോ-വര്‍ക്കിംഗ് സ്പേസുമാണ് ഇവിടെ സജ്ജീകരിക്കുക.
Tags : Asset Homes Annuity Hybrid Plan