Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attempted

Kottayam

വി​ദ്യാ​ർ​ഥി​നി​ക്കു നേ​രേ ലൈം​ഗി​കാ​തി​ക്ര​മ ശ്ര​മം: പ്ര​തി​ക്ക് ആ​റു​വ​ർ​ഷം ക​ഠി​ന​ത​ട​വ്

ച​​ങ്ങ​​നാ​​ശേ​​രി: സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​നി​​യെ ബ​​ല​​മാ​​യി സ്കൂ​​ട്ട​​റി​​ൽ ക​​യ​​റ്റി​​ക്കൊ​​ണ്ടു​​പോ​​യി ലൈം​​ഗി​​കാ​​തി​​ക്ര​​മ​​ത്തി​​നു ശ്ര​​മം ന​​ട​​ത്തി​​യ കേ​​സി​​ൽ പ്ര​​തി​​ക്ക് ആ​​റു​​വ​​ർ​​ഷം ക​​ഠി​​ന​​ത​​ട​​വും 9,000 രൂ​​പ പി​​ഴ​​യും ശി​​ക്ഷ വി​​ധി​​ച്ചു. പി​​ഴ​​ത്തു​​ക അ​​തി​​ജീ​​വി​​ത​​യ്ക്ക് ന​​ൽ​​ക​​ണ​​മെ​​ന്നും കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു.

ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് 2023ൽ ​​ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സി​​ലാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി ഫാ​​സ്റ്റ് ട്രാ​​ക്ക് സ്പെ​​ഷ​​ൽ കോ​​ട​​തി ജ​​ഡ്ജി ര​​ഞ്ജി​​ത്ത് കൃ​​ഷ്ണ​​ൻ വി​​ധി പ​​റ​​ഞ്ഞ​​ത്. വെ​​രൂ​​ർ, ഏ​​നാ​​ച്ചി​​റ കു​​രി​​ശ്, പു​​റ​​ക്ക​​ട​​വ് ഭാ​​ഗ​​ത്ത് വ​​ട​​ക്കേ​​ക്ക​​ര ജ​​മാ​​അ​​ത്ത് പ​​ള്ളി വ​​ക കാ​​ർ​​ട്ടേ​​ഴ്സി​​ൽ ഷെ​​രീ​​ഫ് (38) ആ​​ണ് പ്ര​​തി. പ്രോ​​സി​​ക്യൂ​​ഷ​​നു വേ​​ണ്ടി സ്പെ​​ഷ​​ൽ പ​​ബ്ലി​​ക് പ്രോ​​സി​​ക്യൂ​​ട്ട​​ർ അ​​ഡ്വ. പി.​​എ​​സ്. മ​​നോ​​ജ് ഹാ​​ജ​​രാ​​യി.

Kerala

ദ​മ്പ​തി​ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്; പ്ര​തി​പി​ടി​യി​ൽ

കാ​യം​കു​ളം: അ​യ​ൽ​വാ​സി​ക​ളാ​യ ദ​മ്പ​തി​ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​തു​പ്പ​ള്ളി വാ​ര​ണ​പ്പ​ള്ളി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ക​ന്ന​ത്തേ​രി​ൽ വീ​ട്ടി​ൽ ഷാ​ജി (52) ആ​ണ് പി​ടി​യി​ലാ​യ​ത്.

പു​തു​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ന്ദ്ര​ൻ, ഭാ​ര്യ ഷീ​ജ എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​ണ് അ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. രാ​ജേ​ന്ദ്ര​ന്‍റെ പു​ര​യി​ട​ത്തി​ൽ ഷാ​ജി ക​രി​യി​ല വാ​രി​യി​ട്ട​ത് ഷീ​ജ ചോ​ദ്യം ചെ​യ്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ൽ ഷാ​ജി ഷീ​ജ​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജേ​ന്ദ്ര​ന് കു​ത്തേ​റ്റ​ത്. പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി ഷാ​ജി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; 25 ല​ക്ഷം​ വീ​തം ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യപ്പെട്ട് കെഎസ് യു പ്രവർത്തകർ ഹൈക്കോടതിയിലേക്ക്

ക​​​ണ്ണൂ​​​ർ: മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​നെതിരേ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ക​​​രി​​​ങ്കൊ​​​ടി കാ​​​ട്ടി​​​യ​​​തി​​​ന് വ​​​ധ​​​ശ്ര​​​മ കേ​​​സി​​​ൽ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യേ​​​ണ്ടി​​വ​​​ന്ന കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്, മ​​​ന്ത്രി​​​യു​​​ടെ ഗ​​​ൺ​​​മാ​​​ൻ, കേ​​​സെ​​​ടു​​​ത്ത പോ​​​ലീ​​​സു​​​കാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കതിരേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക്കൊ​​​രു​​​ങ്ങു​​​ന്നു.​

കേ​​​സി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ലാ​​​യി 15 ദി​​​വ​​​സം ജ​​​യി​​​ലി​​​ല​​​ട​​​യ്ക്ക​​​പ്പെ​​​ട്ട ഒ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും 25 ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ ടി.​​​ഒ. മോ​​​ഹ​​​ന​​​ൻ മു​​​ഖേ​​​ന​​​യാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്യു​​​ക.

കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​ന്നെ ആ​​​ക്ര​​​മി​​​ച്ചു വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് സം​​​ഭ​​​വ സ​​​മ​​​യ​​​ത്ത് പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. ര​​​ണ്ടു മാ​​​സ​​​ത്തി​​​നു ശേ​​​ഷം ത​​​ന്‍റെ നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് മ​​​ന്ത്രി പോ​​​ലീ​​​സി​​​നു മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്.

അ​​​ക്ര​​​മ​​​ത്തി​​​ൽ പ​​​രി​​​ക്കു​​​പ​​​റ്റി​​​യാ​​​ൽ മെ​​​ഡി​​​ക്കോ ലീ​​​ഗ​​​ൽ കേ​​​സ് ആ​​​യി​​​ട്ടാ​​​ണു കേ​​​സെ​​​ടു​​​ക്കേ​​​ണ്ട​​​തെ​​​ന്നി​​​രി​​ക്കേ ത​​​നി​​​ക്ക് പ​​​രി​​​ക്ക് പ​​​റ്റി​​​യി​​​ട്ടി​​​ല്ല എ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​തോ​​​ടു​​​കൂ​​​ടി ആ ​​​കേ​​​സ് അ​​​പ്ര​​​സ​​​ക്ത​​​മാ​​​കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ഡ്വ. ടി.​​​ഒ. മോ​​​ഹ​​​ന​​​ൻ പ​​​റ​​​ഞ്ഞു.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.15ന് ​​​ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​പ്പോ​​​ൾ ത​​​ന്നെ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തെ​​​ങ്കി​​​ലും രാ​​​ത്രി 10.45 ഓ​​​ടെ മാ​​​ത്ര​​​മാ​​​ണ് എ​​​ഫ്ഐ​​​ആ​​​ർ ഇ​​​ട്ട​​​ത്. അ​​​തു​​​വ​​​രെ അ​​​വ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ പാ​​​ർ​​​പ്പി​​​ച്ച​​​ത് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ടി.​​​ഒ. മോ​​​ഹ​​​ന​​​ൻ പ​​​റ​​​ഞ്ഞു.​ കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ മ​​​നഃ​​​പൂ​​​ർ​​​വം ജ​​​യി​​​ലി​​​ല​​​ട​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യും ഗ​​​ൺ​​​മാ​​​നും പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ത്.

ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യേ​​​ണ്ടി വ​​​ന്ന​​​വ​​​ർ അ​​​നു​​​ഭ​​​വി​​​ച്ച അ​​​പ​​​മാ​​​ന​​​ത്തി​​​നും മാ​​​ന​​​സി​​ക പീ​​​ഡ​​​ന​​​ത്തി​​​നും 25 ല​​​ക്ഷം വീ​​​തം സ​​​ർ​​​ക്കാ​​​ർ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​ക, ഈ ​​​തു​​​ക മ​​​ന്ത്രി​​​യി​​​ൽ​​നി​​​ന്നും ഗ​​​ൺ​​​മാ​​​നി​​​ൽ നി​​​ന്നും കേ​​​സെ​​​ടു​​​ത്ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ൽ​​നി​​​ന്നും ഈ​​​ടാ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്യു​​​ക​​​യെ​​​ന്നും അ​​​ഡ്വ. ടി.​​​ഒ. മോ​​​ഹ​​​ന​​​ൻ പ​​​റ​​​ഞ്ഞു.

Kerala

വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യെ മോ​ചി​പ്പി​ക്കാ​ന്‍ ശ്ര​മം: ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

പെ​​​രി​​​ങ്ങോം: പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി അ​​​ക്ര​​​മം ന​​​ട​​​ത്തി പോ​​​ലീ​​​സി​​​നെ കൈ​​​യേ​​​റ്റം ചെ​​​യ്ത് സി​​​പി​​​എം പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​യ വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​യെ മോ​​​ചി​​​പ്പി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ ര​​​ണ്ടു​ പേ​​​ര്‍ അ​​​റ​​​സ്റ്റി​​​ല്‍.

കൊ​​​ഴു​​​മ്മ​​​ലി​​​ലെ സി.​​​വി. വി​​​ഷ്ണു​​​പ്ര​​​സാ​​​ദ്, പെ​​​രി​​​ന്ത​​​ട്ട​​​യി​​​ലെ നി​​​ധി​​​ന്‍ എ​​​ന്നി​​​വ​​​രെ​​​യാ​​ണു പെ​​​രി​​​ങ്ങോം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. കോ​​​ട​​​തി ഇ​​​വ​​​രെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

ചൊ​​​വ്വാ​​​ഴ്ച അ​​​ര്‍​ധ​​​രാ​​​ത്രി 11.45 ഓ​​​ടെ പെ​​​രി​​​ങ്ങോം പോ​​​ലീ​​​സ് സ്റ്റേ​​ഷ​​​നി​​​ലാ​​​ണ് സം​​​ഭ​​​വം.

ക​​​ഴി​​​ഞ്ഞ​​​മാ​​​സം 25ന് ​​​ഉ​​​ച്ച​​​യ്ക്ക് യൂ​​​ത്ത് ലീ​​​ഗ് നേ​​​താ​​​വ് ഷ​​​ജീ​​​ര്‍ ഇ​​​ഖ്ബാ​​​ലി​​​നെ സം​​​ഘം ചേ​​​ര്‍​ന്ന് ഇ​​​രു​​​മ്പു​​​വ​​​ടി​​​യും ഹെ​​​ല്‍​മ​​​റ്റും​​​കൊ​​​ണ്ട് വ​​​ധി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ വി​​​ഷ്ണു​​​പ്ര​​​സാ​​​ദി​​​നെ വീ​​​ട്ടി​​​ല്‍​നി​​​ന്നു പി​​​ടി​​​കൂ​​​ടി സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​ച്ച​​​പ്പോ​​​ഴാ​​​ണ് പ​​​തി​​​ന​​​ഞ്ചോ​​​ളം സി​​​പി​​​എം പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ സം​​​ഘ​​​ടി​​​ച്ചെ​​​ത്തി മോ​​​ചി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.

District News

കാ​ണി​ക്ക എ​ണ്ണു​ന്ന​തി​നി​ട​യി​ൽ മോ​ഷ​ണ​ത്തി​നു ശ്ര​മി​ച്ച ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് ശ്രീ ​സു​ബ്ര​ഹ‌്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ കാ​ണി​ക്ക എ​ണ്ണു​ന്ന​തി​നി​ടെ പ​ണം മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ഹ​രി​പ്പാ​ട് സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ വാ​ച്ച​ർ കു​മാ​ര​പു​രം പോ​ത്ത​പ്പ​ള്ളി തെ​ക്ക് രാ​കേ​ഷ് കൃ​ഷ്ണ​ൻ (40) ആ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.


ക​ഴി​ഞ്ഞ ചൊ​വ്വ​ഴ്ച​യാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ദേ​വ​സ്വം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ന​ർ ജ​യ​ല​ക്ഷ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ലെ ആ​ന​ക്കൊ​ട്ടി​ലി​ൽ കാ​ണി​ക്ക വ​ഞ്ചി​ക​ളി​ലെ പ​ണം എ​ണ്ണു​ന്ന​തി​നി​ടെ പ്ലാ​സ്റ്റി​ക് ചാ​ക്കും മ​റ്റും കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള കാ​ർ​ഡ് ബോ​ർ​ഡ് പെ​ട്ടി​യി​ലേ​ക്ക് നോ​ട്ടു​കെ​ട്ടു​ക​ൾ ചു​രു​ട്ടിയിട്ടു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട അ​ധി​കൃ​ത​ർ കൈ യോ​ടെ പി​ടി​കൂ​ടുകയാ​യി​രു​ന്നു. 32300 രൂ​പ​യാ​ണ് പെട്ടിയിൽനിന്നു ക​ണ്ടെ​ടു​ത്ത​ത്.

International

ലോ​സ് ആ​ഞ്ച​ല​സി​ൽ ഇ​റെനിയൻ പ്ര​ക്ഷോ​ഭാ​നു​കൂ​ലി​ക​ൾ​ക്കി​ട​യി​ലേ​ക്ക് ട്ര​ക്ക് ഇ‌​ടി​ച്ചു​ക​യ​റ്റാ​ൻ ശ്ര​മം

ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ്: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സി​​​​ൽ ഇറേനിയൻ പ്ര​​​​ക്ഷോ​​​​ഭ​​​​ത്തെ അ​​​​നു​​​​കൂ​​​​ലി​​​​ച്ചു ന​​​​ട​​​​ന്ന റാ​​​​ലി​​​​യി​​​​ലേ​​​​ക്ക് ട്ര​​​​ക്ക് ഓ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റ്റാ​​​​ൻ ശ്ര​​​​മം.

വെ​​​​റ്റ​​​​റ​​​​ൻ അ​​​​വ​​​​ന്യുവി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ആ​​​​ർ​​​​ക്കും കാ​​​​ര്യ​​​​മാ​​​​യ പ​​​​രി​​​​ക്കേ​​​​റ്റി​​​​ട്ടി​​​​ല്ല. ഡ്രൈ​​​​വ​​​​റെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു. ഇ​​​​യാ​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല. പ്ര​​​​ക​​​​ട​​​​ന​​​​ക്കാ​​​​രി​​​​ൽ ഒ​​​​രാ​​​​ളെ​​​​യാ​​​​ണു ട്ര​​​​ക്ക് ത​​​​ട്ടി​​​​യ​​​​ത്. ആ​​​​ളു​​​​ക​​​​ൾ ട്ര​​​​ക്ക് ഡ്രൈ​​​​വ​​​​റെ കൈ​​​​യേ​​​​റ്റം ചെ​​​​യ്യാ​​​​ൻ ശ്ര​​​​മി​​​​ച്ചു.

ട്ര​​​​ക്കി​​​​ന്‍റെ ജ​​​​നാ​​​​ല​​​​ക​​​​ളും ക​​​​ണ്ണാ​​​​ടി​​​​യും ത​​​​ക​​​​ര്‍​ന്നി​​​​ട്ടു​​​​ണ്ട്. ‘ഷാ ​​​​വേ​​​​ണ്ട, രാ​​​​ജ​​​​വാ​​​​ഴ്ച വേ​​​​ണ്ട, അ​​​​മേ​​​​രി​​​​ക്ക 1953 ആ​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​രു​​​​ത്’ എ​​​​ന്നീ മു​​​​ദ്രാ​​​​വാ​​​​ക്യ​​​​ങ്ങ​​​​ൾ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ബാ​​​​ന​​​​ർ കെ​​​​ട്ടി​​​​യ ട്ര​​​​ക്കാ​​​​ണ് പ്ര​​​​ക​​​​ട​​​​ന​​​​ക്കാ​​​​ർ​​​​ക്കു​​​​നേ​​​​രേ ഓ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റ്റി​​​​യ​​​​ത്.

1953ൽ ​​​​അ​​​​മേ​​​​രി​​​​ക്ക​​​​യും ബ്രി​​​​ട്ട​​​​നും ചേ​​​​ർ​​​​ന്ന് ഇ​​​​റാ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തെ അ​​​​ട്ടി​​​​മ​​​​റി​​​​ച്ച​​​​തി​​​​നെ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ബാ​​​​ന​​​​റി​​​​ലെ മു​​​​ദ്രാ​​​​വാ​​​​ക്യം.

Latest News

Corehub Up