ചങ്ങനാശേരി: സ്കൂൾ വിദ്യാർഥിനിയെ ബലമായി സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനു ശ്രമം നടത്തിയ കേസിൽ പ്രതിക്ക് ആറുവർഷം കഠിനതടവും 9,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
ചങ്ങനാശേരി പോലീസ് 2023ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി രഞ്ജിത്ത് കൃഷ്ണൻ വിധി പറഞ്ഞത്. വെരൂർ, ഏനാച്ചിറ കുരിശ്, പുറക്കടവ് ഭാഗത്ത് വടക്കേക്കര ജമാഅത്ത് പള്ളി വക കാർട്ടേഴ്സിൽ ഷെരീഫ് (38) ആണ് പ്രതി. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.എസ്. മനോജ് ഹാജരായി.
Tags : nattu vishesham Attempted sexual assault on student