x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​യ്ക്ക്‌ നേ​രേ ബ​സി​ൽ കൈ​യേറ്റ ശ്ര​മം


Published: May 26, 2026 07:22 AM IST | Updated: May 26, 2026 07:22 AM IST

പേ​രാ​മ്പ്ര: 23 ന് ​രാ​ത്രി 7.50 ന് ​കു​റ്റ്യാ​ടി​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ന്ന പ്രൈ​വ​റ്റ് ബ​സി​ൽ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ക്ക് അ​സ​ഭ്യ​വ​ർ​ഷ​വും കൈയേറ്റ ശ്ര​മ​വും ഉ​ണ്ടാ​യ​താ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക കെ.​എം. അ​ശ്വ​തി പേ​രാ​മ്പ്ര പോ​ലീ​സി​ൽ ന​ൽ​കി. കു​റ്റ്യാ​ടി നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട ഏ​സി ഗ്രൂ​പ്പ് ബ​സി​ൽ വ​ച്ചാ​ണ് യാ​ത്ര​ക്കാ​രു​ടെ മു​ന്നി​ൽ വ​ച്ച് ഓ​ൺ​ലൈ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യ്ക്ക് നേ​രെ കൈയേറ്റ ശ്ര​മ​വും കേ​ട്ടാ​ൽ അ​റ​ക്കു​ന്ന രീ​തി​യി​ൽ അ​സ​ഭ്യ​വും പ​റ​ഞ്ഞ​ത്.

സ്ത്രീ​ക​ൾ ഇ​രി​ക്കു​ന്ന സീ​റ്റി​ന്‍റെ അ​ടു​ത്ത് വ​ന്നു ഇ​തേ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന മ​റ്റൊ​രു ബ​സി​ലെ ക​ണ്ട​ക്ട​ർ​മാ​രാ​ണ് അ​സ​ഭ്യം പ​റ​ഞ്ഞ​തി​ന് ശേ​ഷം ത​ന്നെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് അ​ശ്വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഒ​രു വ​ർ​ഷം മു​ന്നേ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ൽ നി​ന്ന് ന​ടു റോ​ഡി​ൽ വ​ണ്ടി നി​ർ​ത്തി ഡ്രൈ​വ​ർ​മാ​ർ പ​ര​സ്പ​രം മാ​റി ഇ​രു​ന്ന​ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യാ​യ താ​ൻ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യും പി​ന്നീ​ട് ഫോ​ൺ ബ​ല​മാ​യി വാ​ങ്ങി വീ​ഡി​യോ മാ​യ്പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ന്‍റെ പേ​രി​ൽ ത​ന്നെ ബ​സി​ൽ ക​യ​റ്റാ​തി​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്ന് അ​ശ്വ​തി പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

സം​ഭ​വം ന​ട​ന്ന ദി​വ​സം ത​ന്നെ പേ​രാ​മ്പ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ട് ദി​വ​സം ആ​യി​ട്ടും ഒ​രു ന​ട​പ​ടി​യും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ആ​രോ​പി​ക്കു​ന്നു.

Tags : nattu vishesham Attempted

Recent News

Corehub Up