Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Auction

മത്സ്യങ്ങള്‍ ലേലത്തില്‍ വാങ്ങി തട്ടിപ്പ്; പണം തിരികെ ചോദിച്ചപ്പോള്‍ വധഭീഷണി, പരാതി

കൊച്ചി: മത്സ്യങ്ങള്‍ വിറ്റ വകയില്‍ 11,07,664 രൂപ നല്‍കാതെ വഞ്ചിച്ചുവെന്ന് പരാതി. ഹാര്‍ബറുകളില്‍ നിന്നും മത്സ്യങ്ങള്‍ ലേലത്തില്‍ വാങ്ങി കയറ്റുമതി കമ്പനികള്‍ക്ക് നല്‍കുന്ന എപിഡി ആന്‍ഡ് കമ്പനിയുടെ ഉടമ ഞാറക്കല്‍ പറപ്പിള്ളി റിച്ചാര്‍ഡ് നല്‍കിയ പരാതിയില്‍ അരൂരിലെ റോയല്‍ മറൈന്‍ എന്ന സ്ഥാപനത്തിനെതിരെ കേസ് എടുത്തു.

2023 ജൂണ്‍ മുതല്‍ ജൂലൈ വരെയുള്ള ദിവസങ്ങളില്‍ 86,66,780 രൂപയുടെ മത്സ്യങ്ങള്‍ നല്‍കിയ വകയില്‍ 11,07,664 രൂപ ഇനിയും കയറ്റുമതി കമ്പനി നല്‍കാന്‍ ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ഇത് ചോദിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നാലെയാണ് എപിഡി ആന്‍ഡ് കമ്പനി ഉടമ ഞാറക്കല്‍ പൊലിസില്‍ പരാതി നല്‍കിയത്.

International

സർക്കാർ വാദം തള്ളി; മ​ണ്ടേ​ല​യു​ടെ വ്യക്തിഗത വസ്തുക്കൾ ലേലത്തിന്

ജൊഹാന​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ വി​മോ​ച​ന​നാ​യ​ക​ൻ നെ​ൽ​സ​ൺ മ​ണ്ടേ​ല​യു​ടെ വ്യ​ക്തി​ഗ​ത വ​സ്‌​തു​ക്ക​ൾ ലേ​ലം ചെ​യ്യു​ന്ന​തി​നെ​തി​രെ​യു​ള്ള സ​ർ​ക്കാ​ർ നീ​ക്കം കോ​ട​തി ത​ള്ളി. മ​ണ്ടേ​ല​യു​ടെ മൂ​ത്ത​മ​ക​ൾ മ​കാ​സി​വെ മ​ണ്ടേ​ല​യും അ​ദ്ദേ​ഹ​ത്തിന്‍റെ ജ​യി​ൽ വാ​ർ​ഡ​നാ​യി​രു​ന്ന ക്രി​സ്റ്റോ ബ്രാ​ൻ​ഡും കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന എഴുപതോളം അ​പൂ​ർ​വ വ​സ്‌​തു​ക്ക​ൾ ലേ​ലം ചെ​യ്യാ​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സു​പ്രീം കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​ന് ഇ​തോ​ടെ അ​ന്ത്യ​മാ​യി.

താക്കോൽ മുതൽ പുതപ്പുവരെ

മ​ണ്ടേ​ല​യു​ടെ ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക നി​മി​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ട്ടേ​റെ വ​സ്‌​തു​ക്ക​ളാ​ണ് ലേ​ല​ത്തി​ന് എ​ത്തു​ന്ന​ത്. മ​ണ്ടേ​ല​യെ പാ​ർ​പ്പി​ച്ചി​രു​ന്ന റോ​ബ​ൻ ഐ​ല​ൻ​ഡ് ജ​യി​ൽ സെ​ല്ലി​ന്‍റെ താ​ക്കോ​ൽ, അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ഖ്യാ​ത​മാ​യ ഷ​ർ​ട്ടു​ക​ൾ, ഐ​ഡന്‍റി​റ്റി കാ​ർ​ഡ്, സ​ൺ​ഗ്ലാ​സു​ക​ൾ, വ​ടി എ​ന്നി​വയാണ് പ്രധാനമായുള്ളത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യി​രു​ന്ന ജോ​ർ​ജ് ബു​ഷ് ന​ൽ​കി​യ പേ​ന, ബി​ൽ ക്ലി​ന്‍റൺ ന​ൽ​കി​യ ഷാം​പെ​യ്ൻ കൂ​ള​ർ, ബ​രാ​ക് ഒ​ബാ​മ സ​മ്മാ​നി​ച്ച ക​മ്പി​ളി​പ്പു​ത​പ്പ് എന്നിവയും മ​ണ്ടേ​ല ഒ​പ്പി​ട്ട ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ക​ർ​പ്പ്, അ​ദ്ദേ​ഹം വ​ര​ച്ച ചി​ത്രം, കൈ​മു​ഷ്ടി​യു​ടെ വെ​ങ്ക​ല ശി​ൽ​പം എന്നിവയും ലേലത്തിൽ ഉൾപ്പെടുന്നു.

സ്മാരകം നിർമിക്കും

മ​ണ്ടേ​ല​യു​ടെ അ​ന്ത്യ​വി​ശ്ര​മ​സ്ഥ​ല​മാ​യ കു​നു​വി​ൽ സ്മാ​ര​കം നിർമിക്കാനുള്ള ഫ​ണ്ട് ശേ​ഖ​രി​ക്കാ​നാ​ണ് ​ലേ​ല​മെ​ന്ന് മ​കാ​സി​വെ മ​ണ്ടേ​ല അറിയിച്ചു. തന്‍റെ പി​താ​വി​ന്‍റെ അ​വ​സാ​ന ആ​ഗ്ര​ഹ​ങ്ങ​ൾ കു​ടും​ബ​ത്തേ​ക്കാ​ൾ ന​ന്നാ​യി മ​റ്റാ​ർ​ക്കും അ​റി​യി​ല്ല. ലേ​ല​ത്തെ എ​തി​ർ​ത്ത സാം​സ്‌​കാ​രി​ക പൈ​തൃ​ക അ​ഥോറി​റ്റി​യു​ടെ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് അ​വ​ർ പ​റ​ഞ്ഞു.

മ​ണ്ടേ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​സ്‌​തു​ക്ക​ൾ രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ സ്വ​ത്താ​ണെ​ന്നും അ​വ വി​ദേ​ശ​ത്തേ​ക്കു ക​ട​ത്തു​ന്ന​തു ത​ട​യ​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ​ർ​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ, ഈ ​വ​സ്‌​തു​ക്ക​ൾ വി​ൽ​ക്കാ​നു​ള്ള അ​വ​കാ​ശം കു​ടും​ബ​ത്തി​നാ​ണെന്നു കോ​ട​തി നി​രീ​ക്ഷി​ച്ചു. ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യു​ള്ള ഗേ​ൺ​സീ​സ് എ​ന്ന ​സ്ഥാ​പ​ന​മാ​ണ് ലേ​ല​ത്തിനു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Kerala

ലേലത്തില്‍ പോകാത്ത ആക്രി സാധനങ്ങള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി

കല്‍പ്പറ്റ: ഉപയോഗശൂന്യമായ വാഹനങ്ങള്‍ ഉള്‍പ്പെടെ ആക്രി സാധനങ്ങളില്‍ ഇ ലേലം വഴി വിറ്റുപോകാത്തത് വില്‍പ്പന നടത്താന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി ഉത്തരവായി. ഇ ഓക്ഷന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിറ്റുപോകാത്ത സാധനങ്ങള്‍ വീണ്ടും വില്‍പ്പന നടത്താന്‍ സര്‍ക്കാര്‍ അനുമതി തേടണമെന്നാണ് നിലവിലെ വ്യവസ്ഥ.

ഇത് ഉപയോഗശൂന്യമായ സാധനങ്ങള്‍ സമയബന്ധിതമായി വിറ്റുപോകാതെ കുമിഞ്ഞുകൂടുന്നതിനു കാരണമാകുന്നുണ്ട്. അനവധി തവണ ഇ ഓക്ഷന്‍ നടത്തുന്നത് ഫലപ്രദമാകുന്നില്ല.

എല്ലാ വകുപ്പുകളിലെയും സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലെയും ആക്രി സാധനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് സംഭരിച്ച് വില്‍പന നടത്തുന്നതിന് അനുമതി ലഭിക്കുന്നതിന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ലേബര്‍ ഫെഡ് ചെയര്‍മാന്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് കണക്കിലെടുത്താണ് സര്‍ക്കാര്‍ ഉത്തരവ്.

ഒരു തവണ ലേലം ചെയ്തിട്ടും വിറ്റുപോകാത്ത ആക്രി സാധനങ്ങള്‍ പ്രാപ്തനായ അധികാരി നിശ്ചയിച്ച വിലയ്ക്ക് ലേബര്‍ ഫെഡിനു ഏറ്റെടുക്കാന്‍ അനുമതി നല്‍കിയതായി ഉത്തരവില്‍ പറയുന്നു. മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സമാന അധികാരം നല്‍കും. താത്പര്യമുള്ള സ്ഥാപനങ്ങള്‍ ധനവകുപ്പിന് അപേക്ഷ നല്‍കുന്നപക്ഷം പ്രപ്പോസല്‍ പരിശോധിച്ച് അനുമതി നല്‍കും.

രജിസ്‌ട്രേഡ് വെഹിക്കില്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി(ആര്‍വിഎസ്എഫ്) പ്രവര്‍ത്തനമാകുന്നതുവരെ ലേബര്‍ ഫെഡിന് എംപാനല്‍ഡ് ഏജന്‍സിയായി തുടരാം. ഇ ഓക്ഷന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഒരു തവണ ലേലം ചെയ്തിട്ടും വിറ്റുപോകാത്ത സാധനങ്ങള്‍ കൈവശമുള്ള സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും അവ സംബന്ധിച്ച വിവരം എം പാനല്‍ ചെയ്ത എല്ലാ സ്ഥാപനങ്ങളെയും ഒരേ ദിവസം അറിയിക്കണം.

യോഗ്യമായ പ്രപ്പോസല്‍ ലഭിക്കുന്നവരില്‍നിന്നു ഫസ്റ്റ് കം ഫസ്റ്റ് സര്‍വ് അടിസ്ഥാനത്തില്‍ സാധനങ്ങള്‍ വില്‍ക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും. എം പാനല്‍ ചെയ്യുന്നതിന് മറ്റു സ്ഥാപനങ്ങള്‍ക്ക് ധന വകുപ്പിന് പ്രപ്പോസല്‍ സമര്‍പ്പിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

Sports

ഐ​പി​എ​ൽ താ​ര​ലേ​ലം; പൃ​ഥ്വി ഷായ്​ക്കും ടീ​മാ​യി

അ​ബു​ദാ​ബി: ഐ​പി​എ​ല്ലി​ല്‍ പൃ​ഥ്വി ഷാ​യ്ക്കും ടീ​മാ​യി. ആ​ദ്യ ര​ണ്ട് റൗ​ണ്ടു​ക​ളി​ലും ആ​വ​ശ്യ​ക്കാ​രി​ല്ലാ​തി​രു​ന്ന താ​ര​ത്തെ മൂ​ന്നാം റൗ​ണ്ട് ലേ​ല​ത്തി​ലാ​ണ് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ് സ്വ​ന്ത​മാ​ക്കി​യ​ത്. അ​ടി​സ്ഥാ​ന വി​ല​യാ​യ 75 ല​ക്ഷം രൂ​പ​ക്കാ​ണ് പൃ​ഥ്വി ഷാ​യെ ഡ​ല്‍​ഹി ടീ​മി​ലെ​ത്തി​ച്ച​ത്.

ന്യൂ​സി​ല​ന്‍​ഡ് പേ​സ​ര്‍ കെ​യ്ല്‍ ജൈ​മി​സ​ണെ അ​ടി​സ്ഥാ​ന വി​ല​യാ​യ ര​ണ്ട് കോ​ടി രൂ​പ​ക്ക് ഡ​ല്‍​ഹി അ​വ​സാ​ന റൗ​ണ്ടി​ല്‍ ടീ​മി​ലെ​ടു​ത്തു. അ​തേ​സ​മ​യം ആ​ദ്യ റൗ​ണ്ടി​ല്‍ ആ​രും വാ​ങ്ങാ​തി​രു​ന്ന ഇം​ഗ്ല​ണ്ട് ഓ​ള്‍ റൗ​ണ്ട​ര്‍ ലി​യാം ലി​വിം​ഗ്‌​സ്റ്റ​ണെ ര​ണ്ടാം റൗ​ണ്ടി​ല്‍ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് സ്വ​ന്ത​മാ​ക്കി.

ര​ണ്ട് കോ​ടി രൂ​പ അ​ടി​സ്ഥാ​ന വി​ല​യു​ണ്ടാ​യി​രു​ന്ന ലി​വിം​ഗ്സ്റ്റ​ണാ​യി ര​ണ്ടാം റൗ​ണ്ടി​ല്‍ കോ​ല്‍​ക്ക​ത്ത​യാ​ണ് ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത്. പി​ന്നാ​ലെ 13 കോ​ടി രൂ​പ​ക്ക് ഹൈ​ദ​രാ​ബാ​ദ് ലി​വിം​ഗ്സ്റ്റ​ണെ ത​ങ്ങ​ളു‌​ടെ കൂ‌​ടാ​ര​ത്തി​ലെ​ത്തി​ച്ചു.

 

 

Sports

ഐ​പി​എ​ൽ; വി​ഘ്നേ​ഷ് പു​ത്തൂ​ര്‍ രാ​ജ​സ്ഥാ​നി​ല്‍

അ​ബു​ദാ​ബി: ഐ​പി​എ​ൽ താ​ര​ലേ​ല​ത്തി​ൽ മ​ല​യാ​ളി താ​രം വി​ഘ്നേ​ഷ് പു​ത്തൂ​രി​നെ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് സ്വ​ന്ത​മാ​ക്കി. അ​ടി​സ്ഥാ​ന​വി​ല​യാ​യ 30 ല​ക്ഷം രൂ​പ​ക്കാ​ണ് ചൈ​നാ​മാ​ന്‍ സ്പി​ന്ന​റാ​യ വി​ഘ്നേ​ഷി​നെ രാ​ജ​സ്ഥാ​ന്‍ ടീ​മി​ലെ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സ് താ​ര​മാ​യി​രു​ന്നു വി​ഘ്‌​നേ​ഷ്. അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ​തി​രെ 32 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി തി​ള​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ​ച്ച​യാ​യു​ള്ള പ​രി​ക്ക് തി​രി​ച്ച​ടി​യാ​യി.

സ​ഞ്ജു സാം​സ​ണ്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ല്‍ നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് എ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മ​റ്റൊ​രു മ​ല​യാ​ളി താ​രം രാ​ജ​സ്ഥാ​നി​ല്‍ എ​ത്തു​ന്ന​ത്. മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യാ​യ വി​ഘ്നേ​ഷ് കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ ആ​ല​പ്പി റി​പ്പി​ൾ​സി​ന്‍റെ താ​ര​മാ​യി​രു​ന്നു.

 

Sports

പൊ​ന്നും​വി​ല; പ​തി​രാ​ന​യെ കോ​ൽ​ക്ക​ത്ത റാ​ഞ്ചി

അ​ബു​ദാ​ബി: ഐ​പി​എ​ല്‍ താ​ര​ലേ​ല​ത്തി​ല്‍ ശ്രീ​ല​ങ്ക​ന്‍ പേ​സ​ര്‍ മ​തീ​ഷ പ​തി​രാ​ന​യെ റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് കോ​ല്‍​ക്ക​ത്ത സ്വ​ന്ത​മാ​ക്കി. വാ​ശി​യേ​റി​യ വി​ളി​ക്കൊ​ടു​വി​ല്‍ 18 കോ​ടി രൂ​പ​യ്ക്കാ​ണ് ല​ങ്ക​ന്‍ താ​ര​ത്തെ കോ​ൽ​ക്ക​ത്ത സ്വ​ന്ത​മാ​ക്കി​യ​ത്.

ര​ണ്ട് കോ​ടി രൂ​പ അ​ടി​സ്ഥാ​ന വി​ല​ക്ക് തു​ട​ങ്ങി​യ ലേ​ലം വി​ളി​യി​ല്‍ തു​ട​ക്ക​ത്തി​ല്‍ ല​ക്നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സും ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സു​മാ​ണ് ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​രി​ച്ച​ത്. പ​തി​രാ​ന​യ്ക്കാ​യി ല​ക്നോ 16 കോ​ടി മു​ട​ക്കാ​ന്‍ ത​യാ​റാ​യ​തോ​ടെ ഡ​ല്‍​ഹി പി​ന്‍​മാ​റി.

20 കോ​ടി രൂ​പ​മാ​ത്രം കൈ​വ​ശ​മു​ള്ള​പ്പോ​ഴാ​യി​രു​ന്നു ല​ക്നോ 16 കോ​ടി മു​ട​ക്കാ​ന്‍ ത​യാ​റാ​യ​ത്. എ​ന്നാ​ല്‍ കോ​ല്‍​ക്ക​ത്ത​വി​ട്ടു​കൊ​ടു​ക്കാ​ന്‍ ‌ത​യാ​റാ​യി​ല്ല. വാ​ശി​യേ​റി​യ വി​ളി​ക്കൊ​ടു​വി​ല്‍ 18 കോ​ടി രൂ​പ​ക്ക് ല​ങ്ക​ന്‍ പേ​സ​റെ കോ​ല്‍​ക്ക​ത്ത സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

 

Sports

ഐപിഎൽ ലേലം: കാമറൂണ്‍ ഗ്രീനിനെ 25.20 കോടിക്ക് സ്വന്തമാക്കി കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

അബുദാബി: ഐപിഎൽ താരലേലത്തിൽ 25.20 കോടിക്ക് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ സ്വന്തമാക്കി കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ വാശിയേറിയ ലേലത്തിനൊടുവിലാണ് വൻ തുകയ്ക്ക് കോൽക്കത്ത പാളയത്തിലെത്തിച്ചത്.

രാജസ്ഥാന്‍ റോയല്‍സാണ് ആദ്യം താരത്തിനു വേണ്ടി കോൽക്കത്തയ്ക്കൊപ്പം ലേലം വിളിച്ചത്. 13.60 കോടിയിൽ രാജസ്ഥാൻ പിന്മാറിയതോടെ, ചെന്നൈ സൂപ്പർ കിംഗ്സും കോൽക്കത്തയും തമ്മിലായി പോരാട്ടം. വാശിയേറിയ ലേലത്തിനൊടുവിൽ ചെന്നൈ പിന്മാറിയതോടെ ഗ്രീൻ കോൽക്കത്തയ്ക്ക് സ്വന്തമായി.

Latest News

Corehub Up