x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ട്ടി​ല്‍ ഈ​ട്ടി മു​റി: കു​പ്പാ​ടി ഡി​പ്പോ​യി​ലെ ത​ടി​ക​ള്‍ ലേ​ലം ചെ​യ്യു​ന്ന​തി​ന് സ്റ്റേ

വയനാട് ബ്യൂറോ
Published: June 27, 2026 10:11 PM IST | Updated: June 27, 2026 10:11 PM IST

പ്രതീകാത്മക ചിത്രം

ക​ല്‍​പ്പ​റ്റ: മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ല്‍​നി​ന്നു മു​റി​ച്ച​തും കു​പ്പാ​ടി ഡി​പ്പോ​യി​ല്‍ സൂ​ക്ഷി​ച്ച​തു​മാ​യ ഈ​ട്ടി​ത്ത​ടി​ക​ള്‍ ലേ​ലം ചെ​യ്യു​ന്ന​തി​ന് ബ​ത്തേ​രി മു​ന്‍​സി​ഫ് മ​ജി​ട്രേ​റ്റ് കോ​ട​തി(​ഒ​ന്ന്) ക​ഴി​ഞ്ഞ 16ന് ​വ​നം വ​കു​പ്പി​നു ന​ല്‍​കി​യ അ​നു​മ​തി ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞു.

മ​രം​മു​റി​ക്കേ​സി​ലെ പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ വാ​ഴ​വ​റ്റ റോ​ജി അ​ഗ​സ്റ്റി​ന്‍റെ റി​വി​ഷ​ന്‍ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഹ​ര്‍​ജി​യി​ല്‍ അ​ന്തി​മ​തീ​ര്‍​പ്പ് ആ​കു​ന്ന​തു​വ​രെ ലേ​ല ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​ക​രു​തെ​ന്നാ​ണ് ജ​സ്റ്റീ​സ് എ​സ്. ഈ​ശ്വ​ര​ന്‍റെ ഉ​ത്ത​ര​വ്.

സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ​യു​ടെ ഹ​ര്‍​ജി​യി​ലാ​ണ് ത​ടി​ക​ള്‍ ലേ​ലം ചെ​യ്യു​ന്ന​തി​ന് ബ​ത്തേ​രി കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്. അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ച​തി​ല്‍ 800 ക​ഷ​ണം ഈ​ട്ടി​യാ​ണ് ഡി​പ്പോ​യി​ല്‍. 112 മ​ര​ങ്ങ​ളു​ടേ​താ​ണ് ഇ​ത്ര​യും ക​ഷ​ണ​ങ്ങ​ള്‍.

ത​ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ച്ചു​മ​ത​ല ല​ഭി​ക്കു​ന്ന​തി​ന് മ​രം​മു​റി​ക്കേ​സ് പ്ര​തി​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ബ​ത്തേ​രി കോ​ട​തി നേ​ര​ത്തേ ത​ള്ളി​യി​രു​ന്നു. മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ല്‍​നി​ന്നു മു​റി​ച്ച​തി​ല്‍ 231 ക്യു​ബി​ക് മീ​റ്റ​ര്‍ ഈ​ട്ടി 2021 ജൂ​ണി​ലാ​ണ് വ​നം വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ഡി​പ്പോ​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ത​ടി​ക​ള്‍ വെ​യി​ലും മ​ഴ​യു​മേ​റ്റ് ന​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലേ​ലം ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി​ക്ക് 2023 അ​വ​സാ​ന​ത്തോ​ടെ ഡി​എ​ഫ്ഒ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്.

Tags : muttil tree cut case high court stays auction

Recent News

Corehub Up