Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brand Ambassador

Kottayam

ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത​യ്ക്കെ​തി​രേ പോ​രാ​ടാ​ൻ ബ്രാ​ൻ​ഡ് അം​ബാ​സഡ​റാ​യി വൈ​ക്കം വി​ജ​യ​ല​ക്ഷ്മി ചു​മ​ത​ല​യേ​റ്റു

വൈ​ക്കം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത​യ്ക്കെ​തി​രേ മ​ധു​രം ജീ​വി​ത​മെ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ആ​രം​ഭി​ക്കു​ന്ന ബോ​ധ​വ​ത്കര​ണ യ​ജ്ഞ​ത്തി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സഡ​റാ​യി ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യെ പ്ര​ഖ്യാ​പി​ച്ചു. വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ന്ന യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി​കു​മാ​ർ വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യെ ഷാ​ൾ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു​കൊ​ണ്ട് ആ​ത്മ​ഹ​ത്യ​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സഡ​റാ​യി പ്ര​ഖ്യാ​പി​ച്ചു.

ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടാ​തെ ജീ​വി​തം ഉ​പേ​ക്ഷി​ച്ചു പോ​കാ​ൻ തു​നി​യു​ന്ന​വ​രെ ഈ ​മ​നോ​ഹ​രതീ​ര​ത്ത് പി​ടി​ച്ചുനി​ർ​ത്താ​ൻ ത​ന്നെ​ക്കൊ​ണ്ടാ​വു​ന്ന​തൊ​ക്കെ ചെ​യ്യു​മെ​ന്നും ബ്രാ​ൻ​ഡ് അം​ബാ​സഡ​ർ സ്ഥാ​നം ഏ​റെ സ​ന്തോ​ഷ​ത്തോ​ട ഏ​റ്റെ​ടു​ക്കു​ന്നെ​ന്നും വി​ജ​യ​ല​ക്ഷ്മി പ​റ​ഞ്ഞു. ഒ​രു​പാ​ട് ധ​ന​മു​ള്ള​വ​രു​ടെ ജീ​വി​ത​ത്തെ അ​നു​ക​രി​ക്കാ​തെ ന​മ്മ​ൾ ആ​യി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ൽ സം​തൃ​പ്തി​യു​ള്ള​വ​രാ​കാ​ൻ ക​ഴി​യ​ണ​മെ​ന്ന് സ​ദ​സി​നെ ഉ​ദ്ബോ​ധി​പ്പി​ച്ച വി​ജ​യ​ല​ക്ഷ്മി ഒ​റ്റ​പ്പെ​ട​ലി​ലും ക​രു​ത്താ​ർ​ജി​ക്കാ​ൻ ഉ​ണ​ർ​ത്തു​പാ​ട്ടാ​കു​ന്ന ത​ന്‍റെ ര​ണ്ട് ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ച് സ​ദ​സി​നെ മാ​ന​സി​ക​മാ​യി ശ​ക്തി​പ്പെ​ടു​ത്തി​യാ​ണ് മ​ട​ങ്ങി​യ​ത്.

വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി സു​പ്ര​ണ്ട് ട്വി​ങ്കി​ൾ പ്ര​ഭാ​ക​ർ, ഇ​ട​യാ​ഴം സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​കെ.​ബി. ഷാ​ഹു​ൽ എ​ന്നി​വ​ർ ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന് ശാ​സ്‌​ത്രീ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ലേ​ക്ക് അ​ടു​ത്ത ഘ​ട്ട​ത്തി​ൽ നീ​ങ്ങ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ന​ന്ദ് ബാ​ബു, എം.​കെ. രാ​ജേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ​സോ​മ​ൻ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മ​നോ​രോ​ഗ വി​ദ​ഗ്ധ ഡോ. ​ജി.​രൂ​പ​ശ്രീ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​വി. ഹ​രി​ക്കു​ട്ട​ൻ, പി.​എ​സ്. പു​ഷ്പ​മ​ണി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ആ​ര​തി ര​മേ​ശ​ൻ, എ​സ്. ബി​ജു, പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ഡി.​ജോ​ർ​ജ്, കൊ​ത​വ​റ കോ​ള​ജ് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ റോ​യി മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​അ​ജി​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് പ്ലാ​ൻ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ വി.​എ​സ്. ര​ജ​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Business

രശ്മിക മന്ദാന പോപ്പായ്‌സ് ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍

കൊ​​​ച്ചി: അ​​​മേ​​​രി​​​ക്ക​​​ന്‍ ഫ്രൈ​​​ഡ് ചി​​​ക്ക​​​ന്‍ ബ്രാ​​​ന്‍ഡാ​​​യ പോ​​​പ്പാ​​​യ്‌​​​സ്, തെ​​​ന്നി​​​ന്ത്യ​​​ന്‍ താ​​​രം ര​​​ശ്മി​​​ക മ​​​ന്ദാ​​​ന​​​യെ ഇ​​​ന്ത്യ​​​യി​​​ലെ ബ്രാ​​​ന്‍ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.​​​

പോ​​​പ്പാ​​​യ്‌​​​സി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​മാ​​​യ കാ​​​ജു​​​ന്‍ ഫ്ലേ​​​വ​​​റു​​​ക​​​ളെ ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു ര​​​ശ്മി​​​ക മ​​​ന്ദാ​​​ന​​​യെ ബ്രാ​​​ന്‍ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

Business

എ​ജി​ഡി ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ കു​ഞ്ചാ​ക്കോ ബോ​ബ​ൻ

കൊ​​​​ച്ചി: എ​​​​ജി​​​​ഡി ഗോ​​​​ൾ​​​​ഡ് ആ​​​​ൻ​​​​ഡ് ഡ​​​​യ​​​​മ​​​​ണ്ട്സി​​​​ന്‍റെ ബ്രാ​​​​ൻ​​​​ഡ് അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യി ന​​​​ട​​​​ൻ കു​​​​ഞ്ചാ​​​​ക്കോ ബോ​​​​ബ​​​​നെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ലാ​​​​യി​​​​രു​​​​ന്നു പ്ര​​​​ഖ്യാ​​​​പ​​​​നം.

എ​​​​ജി​​​​ഡി ഗോ​​​​ൾ​​​​ഡ് ആ​​​​ൻ​​​​ഡ് ഡ​​​​യ​​​​മ​​​​ണ്ട്സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ അ​​​​ബ്‌​​​ദു​​​ൾ റ​​​​ഹ്‌​​​മാ​​​​ൻ കു​​​​ഞ്ഞ്, മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ എ. ​​​​ഷ​​​​ഫീ​​​​ഖ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.
പു​​​​തി​​​​യ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കാ​​​​യി ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​മാ​​​​യ ഓ​​​​ഫ​​​​റു​​​​ക​​​​ളും പു​​​​തി​​​​യ സ്വ​​​​ർ​​​​ണ​​​സ​​​​മ്പാ​​​​ദ്യ പ​​​​ദ്ധ​​​​തി​​​​ക​​​​ളും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും.

എ​​​​ജി​​​​ഡി ഗോ​​​​ൾ​​​​ഡ് ആ​​​​ൻ​​​​ഡ് ഡ​​​​യ​​​​മ​​​​ണ്ട്സി​​​​ന് കൊ​​​​ച്ചി, കാ​​​​യം​​​​കു​​​​ളം, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലും യു​​​​എ​​​​ഇ​​​​യി​​​​ലും ശാ​​​​ഖ​​​​ക​​​​ളു​​​​ണ്ട്.

100 ശ​​​​ത​​​​മാ​​​​നം എ​​​​ച്ച് യു​​​​ഐ​​​​ഡി, ബി​​​​ഐ​​​​എ​​​​സ് ഹാ​​​​ൾ​​​​മാ​​​​ർ​​​​ക്ക് ചെ​​​​യ്ത 916 സ്വ​​​​ർ​​​​ണാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ൾ, ഐ​​​​ജി​​​​ഐ സ​​​​ർ​​​​ട്ടി​​​​ഫൈ​​​​ഡ് ഡ​​​​യ​​​​മ​​​​ണ്ടു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ വി​​​​പു​​​​ല​​​​മാ​​​​യ ശേ​​​​ഖ​​​​രം എ​​​​ല്ലാ ഷോ​​​​റൂ​​​​മു​​​​ക​​​​ളി​​​​ലും ല​​​​ഭ്യ​​​​മാ​​​​ണെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Business

അനൂപ് മേനോന്‍ മൂപ്പന്‍സ് സോളാര്‍ ബ്രാന്‍ഡ് അംബാസഡര്‍

കൊ​​ച്ചി: കേ​​ര​​ള​​ത്തി​​ലെ സൗ​​രോ​​ര്‍ജ രം​​ഗ​​ത്ത് 14 വ​​ര്‍ഷ​​ത്തെ പ​​രി​​ച​​യ​​സ​​മ്പ​​ത്തു​​മാ​​യി കു​​തി​​ക്കു​​ന്ന മൂ​​പ്പ​​ന്‍സ് സോ​​ളാ​​റി​​ന്‍റെ ബ്രാ​​ന്‍ഡ് അം​​ബാ​​സ​​ഡ​​റാ​​യി ന​​ട​​നും സം​​വി​​ധാ​​യ​​ക​​നു​​മാ​​യ അ​​നൂ​​പ് മേ​​നോ​​നെ നി​​യ​​മി​​ച്ചു.

വ​​ള​​ര്‍ച്ച​​യു​​ടെ പു​​തി​​യ ഘ​​ട്ട​​ത്തി​​ലേ​​ക്ക് ക​​ട​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി വി​​പു​​ല​​വും അ​​ത്യാ​​ധു​​നി​​ക​​വു​​മാ​​യ പു​​തി​​യ ഓ​​ഫീ​​സ് സ​​മു​​ച്ച​​യ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഉ​​ട​​ന്‍ ന​​ട​​ത്തു​​മെ​​ന്നും അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു.

പ്ര​​ശ​​സ്ത സം​​വി​​ധാ​​യ​​ക​​ന്‍ ശ​​ങ്ക​​ര്‍ രാ​​മ​​കൃ​​ഷ്ണ​​ന്‍ സം​​വി​​ധാ​​നം ചെ​​യ്ത് അ​​നൂ​​പ് മേ​​നോ​​ന്‍, ബാ​​ല​​താ​​രം ദേ​​വ​​ന​​ന്ദ എ​​ന്നി​​വ​​ര്‍ അ​​ഭി​​ന​​യി​​ക്കു​​ന്ന പു​​തി​​യ പ​​ര​​സ്യ​​ചി​​ത്ര​​ത്തി​​ന്‍റെ ലോ​​ഞ്ചും ന​​ട​​ന്നു.

Business

ജിൻഡാൽ സ്റ്റെയിൻലെസ് ലിമിറ്റഡിന്‍റെ ആദ്യ ബ്രാൻഡ് അംബാസഡറായി രൺവീർ സിംഗ്

ന്യു ഡൽഹി : രാജ്യത്തെ പ്രമുഖ സ്റ്റെയിൻലെസ് സ്റ്റീൽ നിർമാതാക്കളായ ജിൻഡാൽ സ്റ്റെയിൻലെസ് ലിമിറ്റഡ് ബോളിവുഡ് താരം രൺവീർ സിംഗിനെ കമ്പനിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി നിയമിച്ചു.
കമ്പനിയുടെ ബ്രാൻഡ് സാന്നിധ്യവും ഉപഭോക്താക്കളുമായുള്ള ബന്ധവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്.

രൺവീർ സിംഗിന്‍റെ ഊർജസ്വലമായ വ്യക്തിത്വവും ജനപ്രീതിയും ജിൻഡാൽ സ്റ്റെയിൻലെസിന്‍റെ നൂതന ആശയങ്ങൾക്കും ഈടിനും മുതൽക്കൂട്ടാകുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ അഭ്യുദയ് ജിൻഡാൽ പറഞ്ഞു.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പോലെയുള്ള അടിസ്ഥാന സൗകര്യ വികസനം മുതൽ ബ്രഹ്മോസ് മിസൈൽ, ചന്ദ്രയാൻ-3 തുടങ്ങിയ പ്രതിരോധ ബഹിരാകാശ പദ്ധതികളിൽ വരെ സ്റ്റെയിൻലെസ് സ്റ്റീലിന്‍റെ പങ്കാളിത്തം വലുതാണെന്നും, ഈ സഹകരണത്തിലൂടെ അത്തരം നേട്ടങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത് എന്നും അദേഹം കൂട്ടിചേർത്തു.

2025 സാമ്പത്തിക വർഷത്തിൽ 40,182 കോടി രൂപ വിറ്റുവരവ് രേഖപ്പെടുത്തിയ ജിൻഡാൽ സ്റ്റെയിൻലെസ്, 2027 സാമ്പത്തിക വർഷത്തോടെ ഉത്പാദന ശേഷി 4.2 ദശലക്ഷം ടണ്ണായി ഉയർത്താനുള്ള തയ്യാറെടുപ്പിലാണ്. നിലവിൽ ഇന്ത്യയിലും വിദേശ രാജ്യങ്ങളായ സ്പെയിൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും 16 നിർമാണ പ്രോസസിംഗ് യൂണിറ്റുകൾ കമ്പനിക്കുണ്ട്. 12 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിപുലമായ ശൃംഖലയുള്ള ജിൻഡാൽ സ്റ്റെയിൻലെസ്, രൺവീർ സിംഗുമായുള്ള ഈ പങ്കാളിത്തത്തിലൂടെ തങ്ങളുടെ വിപണി സാന്നിധ്യം രാജ്യത്തുടനീളം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിടുന്നു.

Business

യുവരാ​ജ് സിം​ഗ് ധ​ന​ല​ക്ഷ്മി ഗ്രൂ​പ്പ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ

തൃ​​​​ശൂ​​​​ർ: പ്ര​​​​മു​​​​ഖ ധ​​​​ന​​​​കാ​​​​ര്യ​​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ധ​​​​ന​​​​ല​​​​ക്ഷ്മി ഗ്രൂ​​​​പ്പ് ബ്രാ​​​​ൻ​​​​ഡ് മൂ​​​​ല്യം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മു​​​​ൻ ഇ​​​​ന്ത്യ​​​​ൻ ക്രി​​​​ക്ക​​​​റ്റ് താ​​​​രം യു​​​​വ​​​​രാ​​​​ജ് സിം​​​​ഗി​​​​നെ ബ്രാ​​​​ൻ​​​​ഡ് അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

യു​​​​വ​​​​രാ​​​​ജ് ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു നോ​​​​ണ്‍ ബാ​​​​ങ്കിം​​​​ഗ് ഫി​​​​നാ​​​​ൻ​​​​ഷ്യ​​​​ൽ ക​​​​ന്പ​​​​നി​​​​യു​​​​ടെ ബ്രാ​​​​ൻ​​​​ഡ് അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​കു​​​​ന്ന​​​​ത്. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ക​​​​രു​​​​ത്തു​​​​റ്റ വ്യ​​​​ക്തി​​​​ത്വ​​​​ത്തി​​​​ലൂ​​​​ടെ ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ പു​​​​തി​​​​യ നി​​​​ക്ഷേ​​​​പ​​​​ക​​​​രെ​​​​ ആ​​​​ക​​​​ർ​​​​ഷി​​​​ക്കാ​​​​നാ​​​​ണു ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

മേ​​​​യ് എ​​​​ട്ടി​​​​ന് യു​​​​വ​​​​രാ​​​​ജ് സിം​​​​ഗ് തൃ​​​​ശൂ​​​​ർ മ​​​​ര​​​​ത്താ​​​​ക്ക​​​​ര​​​​യി​​​​ലെ കോ​​​​ർ​​​​പ​​​​റേ​​​​റ്റ് ഓ​​​​ഫീ​​​​സ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും.

യു​​​​വ​​​​രാ​​​​ജിന്‍റെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​വും പോ​​​​രാ​​​​ട്ട​​​​വീ​​​​ര്യ​​​​വും ധ​​​​ന​​​​ല​​​​ക്ഷ്മി ഗ്രൂ​​​​പ്പി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ശൈ​​​​ലി​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് സി​​​​എം​​​​ഡി ഡോ. ​​​​വി​​​​ബി​​​​ൻ​​​​ദാ​​​​സ് ക​​​​ട​​​​ങ്ങോ​​​​ട്ട് അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

Business

മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ഭീം ​ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ഷ​​​ണ​​​ല്‍ പെ​​​യ്‌​​​ന്‍റ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ ഭീം ​​​സ​​​ര്‍​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ് (എ​​​ന്‍​ബി​​​എ​​​സ്എ​​​ല്‍) ഇ​​​ന്ത്യ​​​ന്‍ ക്രി​​​ക്ക​​​റ്റ് ടീം ​​​മു​​​ന്‍ ക്യാ​​​പ്റ്റ​​​ന്‍ മ​​​ഹേ​​​ന്ദ്ര സിം​​​ഗ് ധോ​​​ണി​​​യെ ഭീം ​​​പേ​​​യ്‌​​​മെ​​​ന്‍റ്സ് ആ​​​പ്പി​​​ന്‍റെ ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.

വി​​​ശ്വാ​​​സം, സ്ഥി​​​ര​​​ത, ആ​​​ശ്ര​​​യ​​​ത്വം എ​​​ന്നീ മൂ​​​ല്യ​​​ങ്ങ​​​ളി​​​ല്‍ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ ഈ ​​​പ​​​ങ്കാ​​​ളി​​​ത്തം ഭീ​​​മി​​​ന്‍റെ വ​​​ള​​​ര്‍​ച്ച​​​യെ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നു എ​​​ന്‍​ബി​​​എ​​​സ്എ​​​ല്‍ അ​​​റി​​​യി​​​ച്ചു.

ഡി​​​ജി​​​റ്റ​​​ല്‍ പേ​​​യ്‌​​​മെ​​​ന്‍റു​​​ക​​​ള്‍ എ​​​ളു​​​പ്പ​​​മാ​​​ക്കാ​​​നു​​​ള്ള ഭീ​​​മി​​​ന്‍റെ ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​തി​​​ല്‍ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് മ​​​ഹേ​​​ന്ദ്ര സിം​​​ഗ് ധോ​​​ണി പ​​​റ​​​ഞ്ഞു.

Business

പ്ര​ഭു​ദേ​വ ലൂ​ക്ക​ർ ഇ​ല​ക്‌ട്രി​ക് ടെ​ക്നോ​ള​ജീ​സ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ

കോ​​​യ​​​ന്പ​​​ത്തൂ​​​ർ: ഇ​​​ല​​​ക്‌ട്രി​​​ക് ബ്രാ​​​ൻ​​​ഡാ​​​യ ലൂ​​​ക്ക​​​ർ പു​​​തു​​​താ​​​യി വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കു​​​ന്ന കേ​​​ബി​​​ൾ​​​സി​​​ന്‍റെ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി ച​​​ല​​​ച്ചി​​​ത്ര​​​ന​​​ട​​​നും നൃ​​​ത്ത​​​സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ പ്ര​​​ഭു​​​ദേ​​​വ നി​​​യ​​​മി​​​ത​​​നാ​​​യി. ലൂ​​​ക്ക​​​റി​​​ന്‍റെ കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ലെ അ​​​ഞ്ചു ല​​​ക്ഷം ച​​​തു​​​ര​​​ശ്ര​​​യ​​​ടി വി​​​സ്തീ​​​ർ​​​ണ​​​മു​​​ള്ള ഫാ​​​ക്ട​​​റി​​​ സ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ ഒ​​​രു​​​ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി​​​യി​​​ൽ 160 കോ​​​ടി രൂ​​​പ മു​​​ത​​​ൽ​​​മു​​​ട​​​ക്കി​​​ലാ​​​ണ് എ​​​ഐ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ പി​​​ൻ​​​ബ​​​ല​​​ത്തോ​​​ടെ​​​യു​​​ള്ള വ​​​യ​​​ർ​​​നി​​​ർ​​​മാ​​​ണ ഫാ​​​ക്ട​​​റി ആ​​​രം​​​ഭി​​​ച്ച​​​ത്.


മി​​​ക​​​ച്ച ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യും ലൂ​​​ക്ക​​​ർ വ​​​യ​​​റു​​​ക​​​ൾ ഉ​​​റ​​​പ്പു​​​ ന​​​ൽ​​​കു​​​ന്നു. ഫ​​​യ​​​ർ സീ​​​റോ, ഇ​​​ക്കോ ഗ്രീ​​​ൻ എ​​​ന്നീ ര​​​ണ്ടു മോ​​​ഡ​​​ൽ വ​​​യ​​​റു​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ വി​​​പ​​​ണി​​​യി​​​ൽ ഇ​​​റ​​​ക്കു​​​ന്ന​​​ത്. ആ​​​രം​​​ഭ​​​കാ​​​ലം മു​​​ത​​​ൽ ക​​​മ്പ​​​നി പി​​​ന്തു​​​ട​​​രു​​​ന്ന പ്ര​​​കൃ​​​തി​​​യോ​​​ടി​​​ണ​​​ങ്ങി​​​യ, പ്ര​​​കൃ​​​തി​​​ക്കു ദോ​​​ഷം​​​വ​​​രു​​​ത്താ​​​ത്ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കു​​​ക​​​യെ​​​ന്ന ന​​​യ​​​ത്തി​​​ൽ ഊ​​​ന്നി​​​യാ​​​ണു വ​​​യ​​​റു​​​ക​​​ളും നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്.


എ​​​ല്ലാ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള വി​​​വി​​​ധ നി​​​റ​​​ത്തി​​​ലും ഗേ​​​ജി​​​ലു​​​മു​​​ള്ള വ​​​യ​​​റു​​​ക​​​ൾ ക​​​ന്പ​​​നി നി​​​ർ​​​മി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​പ്പോ​​​ൾ വി​​​പ​​​ണി​​​യി​​​ലു​​​ള്ള വ​​​യ​​​റു​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും ഫ്ലെ​​​ക്സി​​​ബി​​​ലി​​​റ്റി ഉ​​​ള്ള​​​താ​​​ണ് ലൂ​​​ക്ക​​​ർ വ​​​യ​​​റു​​​ക​​​ളെ​​​ന്നും ശു​​​ദ്ധ​​​മാ​​​യ ചെ​​​മ്പു​​​ മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ച്ച് നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ കേ​​​ബി​​​ളു​​​ക​​​ൾ ചൂ​​​ടാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും കു​​​റ​​​വാ​​​ണെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up