x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജിൻഡാൽ സ്റ്റെയിൻലെസ് ലിമിറ്റഡിന്‍റെ ആദ്യ ബ്രാൻഡ് അംബാസഡറായി രൺവീർ സിംഗ്


Published: April 7, 2026 01:58 PM IST | Updated: April 7, 2026 01:58 PM IST

ന്യു ഡൽഹി : രാജ്യത്തെ പ്രമുഖ സ്റ്റെയിൻലെസ് സ്റ്റീൽ നിർമാതാക്കളായ ജിൻഡാൽ സ്റ്റെയിൻലെസ് ലിമിറ്റഡ് ബോളിവുഡ് താരം രൺവീർ സിംഗിനെ കമ്പനിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി നിയമിച്ചു.
കമ്പനിയുടെ ബ്രാൻഡ് സാന്നിധ്യവും ഉപഭോക്താക്കളുമായുള്ള ബന്ധവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്.

രൺവീർ സിംഗിന്‍റെ ഊർജസ്വലമായ വ്യക്തിത്വവും ജനപ്രീതിയും ജിൻഡാൽ സ്റ്റെയിൻലെസിന്‍റെ നൂതന ആശയങ്ങൾക്കും ഈടിനും മുതൽക്കൂട്ടാകുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ അഭ്യുദയ് ജിൻഡാൽ പറഞ്ഞു.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പോലെയുള്ള അടിസ്ഥാന സൗകര്യ വികസനം മുതൽ ബ്രഹ്മോസ് മിസൈൽ, ചന്ദ്രയാൻ-3 തുടങ്ങിയ പ്രതിരോധ ബഹിരാകാശ പദ്ധതികളിൽ വരെ സ്റ്റെയിൻലെസ് സ്റ്റീലിന്‍റെ പങ്കാളിത്തം വലുതാണെന്നും, ഈ സഹകരണത്തിലൂടെ അത്തരം നേട്ടങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത് എന്നും അദേഹം കൂട്ടിചേർത്തു.

2025 സാമ്പത്തിക വർഷത്തിൽ 40,182 കോടി രൂപ വിറ്റുവരവ് രേഖപ്പെടുത്തിയ ജിൻഡാൽ സ്റ്റെയിൻലെസ്, 2027 സാമ്പത്തിക വർഷത്തോടെ ഉത്പാദന ശേഷി 4.2 ദശലക്ഷം ടണ്ണായി ഉയർത്താനുള്ള തയ്യാറെടുപ്പിലാണ്. നിലവിൽ ഇന്ത്യയിലും വിദേശ രാജ്യങ്ങളായ സ്പെയിൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും 16 നിർമാണ പ്രോസസിംഗ് യൂണിറ്റുകൾ കമ്പനിക്കുണ്ട്. 12 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിപുലമായ ശൃംഖലയുള്ള ജിൻഡാൽ സ്റ്റെയിൻലെസ്, രൺവീർ സിംഗുമായുള്ള ഈ പങ്കാളിത്തത്തിലൂടെ തങ്ങളുടെ വിപണി സാന്നിധ്യം രാജ്യത്തുടനീളം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിടുന്നു.

Tags : business jindal stainless ranveer singh brand ambassador

Recent News

Corehub Up