x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ക്കം വി​ജ​യ​ല​ക്ഷ്മി ബ്രാ​ന്‍​ഡ് അം​ബാ​സഡ​ര്‍

വെബ്ഡെസ്ക്
Published: November 19, 2026 02:39 AM IST | Updated: November 19, 2026 02:39 AM IST

കോ​ട്ട​യം: ആ​ത്മ​ഹ​ത്യ​ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ത്കര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ര്‍​ഷി​ക​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന "മ​ധു​രം ജീ​വി​തം' പ​ദ്ധ​തി​യു​ടെ ബ്രാ​ന്‍​ഡ് അം​ബാ​സഡ​റാ​യി ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യെ ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ സ്മാ​ര​ക ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങ് ജി​ല്ലാ ക​ള​ക്‌​ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്രാ​ന്‍​ഡ് അം​ബാ​സഡ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം വൈ​ക്കം വി​ജ​യ​ല​ക്ഷ്മി നി​ര്‍​വ​ഹി​ക്കും.

ആ​ത്മ​ഹ​ത്യാ പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ ഓ​ഫി​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നു​മാ​യി(​കെജിഎം​ഒഎ) സ​ഹ​ക​രി​ച്ചാ​ണ് ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ര​ണ്ട​ര​ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.

ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വീ​ടു​ക​ളി​ല്‍ ബോ​ധ​വ​ത്കര​ണ സ​ന്ദേ​ശം എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. വീ​ടു​തോ​റു​മു​ള്ള വി​വ​ര​ശേ​ഖ​ര​ണം, സെ​മി​നാ​റു​ക​ൾ, സം​വാ​ദ​ങ്ങ​ള്‍, പൊ​തു​യോ​ഗ​ങ്ങ​ള്‍, ക​ലാ-​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും.

കു​ടും​ബ​ശ്രീ-​ആ​ശ - പാ​ലി​യേ​റ്റീ​വ് പ്ര​വ​ര്‍​ത്ത​ക​ർ, ആ​രോ​ഗ്യ​വ​കു​പ്പ്, പൊ​ലി​സ്, എ​ക്സൈ​സ്, എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ർ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, ക്ല​ബ്ബു​ക​ൾ, രാ​ഷ്‌​ട്രീ​യ-​യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പാ​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​നും സെ​ക്ര​ട്ട​റി ക​ണ്‍​വീ​ന​റു​മാ​യു​ള്ള സ​മി​തി​യാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ആ​റു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​മാ​ന​മാ​യ സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്കും. വാ​ര്‍​ഡു​ത​ല​ത്തി​ലും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കും.

Tags : Brand Ambassador Nattuvishesham DistrictNews

Recent News

Corehub Up