Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Causes

Family Health

ആൽസ്ഹൈമേഴ്സ് ബാ​ധി​തരെ പരിചരിക്കുമ്പോൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക

* ഒ​രേ​കാ​ര്യം​ത​ന്നെ എ​ത്ര​വ​ട്ടം വേ​ണ​മെ​ങ്കി​ലും ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞ് ബോ​ധി​പ്പി​ക്കാ​നു​ള്ള ക്ഷ​മ വേ​ണം.

* വീ​ടി​നു​ള്ളി​ൽ​ത്ത​ന്നെ ഓ​രോ സ്ഥ​ല​വും വ​സ്തു​വും ചി​ഹ്ന​ങ്ങ​ളോ ചി​ത്ര​ങ്ങ​ളോ ഉ​പ​യോ​ഗി​ച്ച് സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് അ​വ​രെ സ​ഹാ​യി​ക്ക​ണം.

* അ​മി​ത​ദേ​ഷ്യം, വി​ഷാ​ദം, ചി​രി, ക​ര​ച്ചി​ൽ, നി​സം​ഗ​ത, അ​ക്ര​മാ​സ​ക്തി എ​ന്നി​വ​യെ സ​മ​ചി​ത്ത​ത​യോ​ടെ കൈ​കാ​ര്യം ചെ​യ്ത് സ്നേ​ഹ​പൂ​ർ​വം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് അ​വ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​ര​ണം.

* ചെ​റി​യ വ്യാ​യാ​മ​ങ്ങ​ളി​ലും ജോ​ലി​ക​ളി​ലും അ​വ​രെ പ​ങ്കെ​ടു​പ്പി​ക്ക​ണം. ആ​രോ​ഗ്യ​നി​ല​യ്ക്ക​നു​സ​രി​ച്ച് യോ​ഗ പ​രി​ശീ​ലി​പ്പി​ക്കാം. ഇ​ഷ്ട​പ്പെ​ട്ട പ​ഴ​യ പാ​ട്ടു​ക​ൾ, ക​ഥ​ക​ൾ എ​ന്നി​വ ആ​വ​ർ​ത്തി​ച്ച് കേ​ൾ​പ്പി​ക്കാം, പ്രി​യ​പ്പെ​ട്ട​വ​രു​ടെ ചി​ത്ര​ങ്ങ​ൾ കാ​ണി​ക്കാം, സാ​ധി​ക്കു​മെ​ങ്കി​ൽ പ​ത്ര-​പു​സ്ത​ക വാ​യ​ന​യും ചെ​യ്യി​ക്കാം.

* ഇ​ഷ്ട​ഭ​ക്ഷ​ണം ഇ​ഷ്ട​പ്പെ​ട്ട രീ​തി​യി​ൽ ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്ക​ണം. ച​വ​ച്ചി​റ​ക്കാ​ൻ പ്ര​യാ​സ​മു​ള്ള​വ​ർ​ക്ക് ഉ​ട​ച്ചു​ന​ൽ​കാം. പ​ഴ​ങ്ങ​ളും പാ​നീ​യ​ങ്ങ​ളും കൂ​ടു​ത​ൽ ന​ൽ​കാം.

* ശാ​രീ​രി​ക​മാ​യ പ​രി​ക്കു​ക​ളോ അ​പ​ക​ട​ങ്ങ​ളോ പ​റ്റാ​തെ ശ്ര​ദ്ധി​ക്ക​ണം

പാ​ലി​യേ​റ്റീ​വ് കെ​യ​ർ

കി​ട​പ്പു രോ​ഗി​ക​ളെ ദീ​ർ​ഘ​കാ​ലം പ​രി​ച​രി​ക്കു​ന്ന​ത് പ​രി​ച​രി​ക്കു​ന്ന ആ​ളു​ക​ളെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും സ​മ്മ​ർ​ദ​ത്തി​ൽ ആ​ക്കു​ന്നു. ഇ​ത്ത​രം അ​വ​സ​ര​ങ്ങ​ളി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ പോ​ലു​ള്ള സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക.

ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടേ​യും സ​ഹാ​യം തേ​ടാ​വു​ന്ന​താ​ണ്.​

കെയർ ഹോം

കൃ​ത്യ​മാ​യ ശു​ശ്രൂ​ഷ ന​ൽ​കാ​നു​ള്ള സാ​ഹ​ച​ര്യം വീ​ട്ടി​ലി​ല്ലെ​ങ്കി​ൽ പ​രി​ശീ​ല​നം സി​ദ്ധി​ച്ച പ​രി​ചാ​ര​ക​രു​ള്ള മു​ഴു​വ​ൻ​സ​മ​യ കെ​യ​ർ ഹോ​മു​ക​ളി​ലോ പ​ക​ൽ വീ​ടു​ക​ളി​ലോ രോ​ഗി​യെ പ്ര​വേ​ശി​പ്പി​ക്കാ​വു​ന്ന​താ​ണ്.​

അ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ, കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ രോ​ഗി​യു​ടെ സു​ഖ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യും അ​വ​രോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്യ​ണം.

രോഗവിവരം മറച്ചുവയ്ക്കരുത്

ഓ​ർ​ക്കു​ക, മ​റ​വിരോ​ഗം ഒ​രു രോ​ഗ​മാ​ണ്. പ്രാ​യ​മാ​കു​ന്ന​തി​ന്‍റെ സ്വാ​ഭാ​വി​ക ഘ​ട്ട​മ​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നേ​ര​ത്തെ ക​ണ്ടെ​ത്തി ചി​കി​ത്സ തേ​ടു​ക.

രോ​ഗവി​വ​ര​ങ്ങ​ൾ സ​മൂ​ഹ​ത്തി​ൽ നി​ന്നും മ​റ​ച്ചു വ​യ്ക്കാ​തെ സ​ർ​ക്കാ​രി​ന്‍റെ​യും സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ രോ​ഗി​ക്ക് മി​ക​ച്ച പ​രി​ച​ര​ണം ന​ൽ​കാ​ൻ ഒ​ത്തു ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ.

Health

കു​ട്ടി​ക​ളി​ലെ ആ​സ്ത്മ: മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

ആ​സ്ത്മ​യും കു​ട്ടി​ക​ളും

കു​ട്ടി​ക​ളി​ൽ ആ​സ്ത്മ ഒ​രു സാ​ധാ​ര​ണ രോ​ഗ​മാ​ണ്. ഇ​ത് അ​വ​രു​ടെ പ​ഠ​ന​ത്തെ​യും കാ​യി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാം. എ​ന്നാ​ൽ, ശ​രി​യാ​യ ചി​കി​ത്സ​യോ​ടെ കു​ട്ടി​ക​ൾ​ക്ക് സാ​ധാ​ര​ണ ജീ​വി​തം ന​യി​ക്കാ​നാ​കും.

മാ​താ​പി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഈ ​വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ൽ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

ആ​സ്ത്മ​യും കോ​വി​ഡി​നു ശേ​ഷ​മു​ള്ള മാ​റ്റ​ങ്ങ​ളും

കോ​വി​ഡ് 19 മ​ഹാ​മാ​രി​ക്കു​ശേ​ഷം ശ്വാ​സ​കോ​ശ ആ​രോ​ഗ്യ​ത്തി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ല​ഭി​ച്ചു. ആ​സ്ത്മാ​രോ​ഗി​ക​ൾ​ക്ക് അ​ണു​ബാ​ധ​ക​ളി​ൽ നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നും വാ​ക്സി​നേ​ഷ​ൻ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഇ​പ്പോ​ൾ പ്രാ​ധാ​ന്യം ന​ൽ​കി വ​രു​ന്നു.

ലോ​ക ആ​സ്ത്മ ദി​ന സ​ന്ദേ​ശം

2026 ലെ ​ലോ​ക ആ​സ്ത്മ ദി​ന​ത്തി​ന്‍റെ പ്ര​മേ​യം ‘രോ​ഗ​നി​യ​ന്ത്ര​ണം എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കു​ക’ എ​ന്ന​താ​ണ്. “Asthma Care for All” എ​ന്ന ആ​ശ​യം കൂ​ടു​ത​ൽ ശ​ക്ത​മാ​യി മു​ന്നോ​ട്ടു വ​യ്ക്ക​പ്പെ​ടു​ന്നു.

ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും ഡോ​ക്ട​ർ​മാ​രും സ​മൂ​ഹ​വും ചേ​ർ​ന്ന് ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ച്ചാ​ൽ മാ​ത്ര​മേ ആ​സ്ത്മ നി​യ​ന്ത്രി​ക്കാ​നാ​കൂ.

സ​മൂ​ഹ​ത്തി​നു ചെ​യ്യാ​നു​ള്ള​ത്...

  • സ്കൂ​ളു​ക​ളി​ൽ ശ്വാ​സ​കോ​ശ ആ​രോ​ഗ്യ​ത്ത​പ്പ​റ്റി അ​വ​ബോ​ധ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക.
  • പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ പു​ക​വ​ലി നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ക.
  • വാ​യു മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക.
  • ആ​രോ​ഗ്യ​ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക.

ജീ​വി​ത​ശൈ​ലി മാ​റ്റ​ങ്ങ​ൾ

  • പു​ക​വ​ലി പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക
  • വീ​ട്ടി​ൽ പൊ​ടി ഇ​ല്ലാ​ത്ത രീ​തി​യി​ൽ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക
  • മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ക (പ്ര​ത്യേ​കി​ച്ച് മ​ലി​നീ​ക​ര​ണം കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ)
  • വ്യാ​യാ​മം നി​യ​ന്ത്രി​ത​മാ​യി ചെ​യ്യു​ക
  • ശ്വാ​സ​കോ​ശ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ സ്ക്രീ​നിം​ഗാ​യി ന​ട​ത്തു​ക

ഓ​രോ വ്യ​ക്തി​യും ആ​സ്ത്മ​യെ​ക്കു​റി​ച്ച് ശ​രി​യാ​യ അ​റി​വ് നേ​ടു​ക​യും രോ​ഗി​ക​ളെ പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ രോ​ഗ​നി​യ​ന്ത്ര​ണം വേ​ഗ​ത്തി​ലാ​ക്കാ​നാ​വും. ശ്വാ​സം എ​ടു​ക്കു​ന്ന​ത് മ​നു​ഷ്യ​ന്‍റെ അ​ടി​സ്ഥാ​നാ​വ​കാ​ശ​മാ​ണ്.

ആ​സ്ത്മ​യു​ള്ള​വ​ർ​ക്കും അ​ത് ത​ട​സ​മി​ല്ലാ​തെ ഉ​റ​പ്പാ​ക്കു​ക എ​ന്ന​ത് സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ആ​ൻ മേ​രി ജേ​ക്ക​ബ്
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് പ​ൾ​മോ​ണ​ജി​സ്റ്റ്, എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Health

ആ​സ്ത്മ നിസാരമായി കാണരുത്; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

പ​ല​ർ​ക്കും ആ​സ്ത്മ ഒ​രു ചെ​റി​യ പ്ര​ശ്നം മാ​ത്ര​മാ​ണെ​ന്ന ധാ​ര​ണ​യു​ണ്ട്. എ​ന്നാ​ൽ, ശ​രി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​കാ​ത്ത പ​ക്ഷം ഇ​ത് ഗു​രു​ത​ര​മാ​യ ആരോഗ്യപ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാം എ​ന്നതാണു വ​സ്തു​ത.

പ്ര​ധാ​ന​മാ​യി ശ്ര​ദ്ധിക്കേണ്ടത്...

  • ശ​രി​യാ​യ രോ​ഗ​നി​ർ​ണ​യം (early diagnosis)
  • ഇ​ൻ​ഹെ​യ്‌​ല​ർ ചി​കി​ത്സ​യു​ടെ പ്രാ​ധാ​ന്യം
  • രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ൽ രോ​ഗി​യു​ടെ പ​ങ്ക്
  • ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ പ​ങ്ക്

ആ​സ്ത്മ നിരക്ക് കൂടുന്നത്...

ഇ​ന്ത്യ​യി​ൽ ആ​സ്ത്മ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​ണ്. ന​ഗ​ര​വ​ൽ​ക്ക​ര​ണം, വാ​ഹ​ന​മ​ലി​നീ​ക​ര​ണം, വീ​ടി​ന​ക​ത്തു​ള്ള വാ​യു മ​ലി​നീ​ക​ര​ണം (അ​ടു​ക്ക​ള പു​ക), ജീ​വി​ത​ശൈ​ലി​യി​ലെ മാ​റ്റ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ.

ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും ബ​യോ​മാ​സ് ഇ​ന്ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ സ്ത്രീ​ക​ളി​ലും കു​ട്ടി​ക​ളി​ലും ആ​സ്ത്മ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

സ്റ്റിറോയ്ഡ് ഭയം

ആ​രോ​ഗ്യസേ​വ​ന​ങ്ങ​ൾ എ​ല്ലാ​യി​ട​ത്തും ഒ​രു​പോ​ലെ ല​ഭ്യ​മ​ല്ലാ​ത്ത​തും, ഇ​ൻ​ഹെ​യ്‌​ല​ർ മ​രു​ന്നു​ക​ളെ​ക്കു​റി​ച്ചു​ള്ള ഭ​യ​വും തെ​റ്റി​ദ്ധാ​ര​ണ​ക​ളും (സ്റ്റിറോയ്ഡ് ഭയം- steroid phobia) നി​ല​നി​ൽ​ക്കു​ന്ന​തും രോ​ഗ​നി​യ​ന്ത്ര​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു.

ആ​സ്ത്മ ചി​കി​ത്സ​യും നി​യ​ന്ത്ര​ണ​വും

ആ​സ്ത്മ​യു​ടെ ചി​കി​ത്സ​യി​ൽ പ്ര​ധാ​ന​മാ​യി ര​ണ്ടു ത​ര​ത്തി​ലു​ള്ള മ​രു​ന്നു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്:

  • റി​ലീ​വ​ർ മ​രു​ന്നു​ക​ൾ (Relievers) - ഉ​ട​ൻ ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​ന്
  • ക​ൺ​ട്രോ​ള​ർ മ​രു​ന്നു​ക​ൾ (Controllers) - രോ​ഗം ദീ​ർ​ഘ​കാ​ലം നി​യ​ന്ത്രി​ക്കു​ന്ന​തിന്

ഇ​ൻ​ഹെ​യ്‌​ല​ർ (inhaler)

ഇൻഹെയ്‌ലർ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗം. ഇ​ത് മ​രു​ന്ന് നേ​രി​ട്ട് ശ്വാ​സ​നാ​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​ൽ കു​റ​ഞ്ഞ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളോ​ടെ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ണ്.

ശ​രി​യാ​യ ഇ​ൻ​ഹെ​യ്‌​ല​ർ ടെ​ക്നി​ക് രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ൽ വ​ള​രെ പ്ര​ധാ​ന​മാ​ണ്. തെ​റ്റാ​യ രീ​തി​യി​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ മ​രു​ന്നി​ന്‍റെ ഗു​ണം ല​ഭി​ക്കി​ല്ല.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ആ​ൻ മേ​രി ജേ​ക്ക​ബ്
സീനിയർ ക​ൺ​സ​ൾ​ട്ട​ന്‍റ് പ​ൾ​മോ​ണ​ജി​സ്റ്റ്, എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Health

മ​ഞ്ഞ​പ്പി​ത്തം: കാ​ര​ണം ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കാം

കു​ടി​വെ​ള്ളം മ​ലി​ന​മാ​കു​ന്ന​തു മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​നി​യാ​ണു മ​ഞ്ഞ​പ്പി​ത്തം. പ​ല രോ​ഗാ​വ​സ്ഥ​ക​ൾ കൊ​ണ്ടും മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ക്കാം.

ജ​ല​ത്തി​ലൂ​ടെ വ്യാ​പി​ക്കു​ന്ന മ​ഞ്ഞ​പ്പി​ത്തം വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന ഹെ​പ്പ​റ്റൈ​റ്റി​സ് എ ​വി​ഭാ​ഗ​ത്തി​ലു​ള്ള​താ​ണ്. വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന ഹെ​പ്പ​റ്റൈ​റ്റി​സ് ബി,​സി എ​ന്നി​വ ശ​രീ​ര​സ്ര​വ​ങ്ങ​ളി​ലൂ​ടെ​യാ​ണു പ​ക​രു​ന്ന​ത്.

കൂ​ടാ​തെ പി​ത്താ​ശ​യ ക​ല്ലു​ക​ൾ, ക​ര​ൾ രോ​ഗ​ങ്ങ​ൾ, കാ​ൻ​സ​റു​ക​ൾ, ര​ക്ത​കോ​ശ ത​ക​രാ​റു​ക​ൾ, പ​രാ​ദ​ങ്ങ​ൾ എ​ന്നി​വ​കൊ​ണ്ടും മ​ഞ്ഞ​പ്പി​ത്തം വ​രാം എ​ന്ന​തി​നാ​ൽ കാ​ര​ണ​മ​റി​ഞ്ഞു​ള്ള ചി​കി​ൽ​സ​യ്ക്ക് പ്രാ​ധാ​ന്യ​മു​ണ്ട്.

ചി​ല​ർ ഡോ​ക്ട​റി​ന്‍റെ കു​റി​പ്പൊ​ന്നു​മി​ല്ലാ​തെ സ്വ​യം രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ന്ന കാ​ലം! എ​ന്നാ​ൽ, ചി​കി​ത്സ​യും കൂ​ടി ഇ​ന്‍റ​ർ​നെ​റ്റ് നോ​ക്കി ന​ട​ത്തു​ന്പോ​ഴാ​ണു പ്ര​ശ്ന​മാ​കു​ന്ന​ത്.

എ​ന്താ​ണു മ​ഞ്ഞ​പ്പി​ത്തം?

ക​ര​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പി​ത്ത​ര​സ​ത്തി​ന്‍റെ അ​ള​വ് വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ കൂ​ടു​ക​യോ അ​വ​യു​ടെ സ​ഞ്ചാ​ര​പാ​ത​യി​ൽ ത​ട​സ​മു​ണ്ടാ​വു​ക​യോ ചെ​യ്യു​ന്പോ​ൾ പി​ത്ത​ര​സ​ത്തി​ലെ ബി​ലി​റൂ​ബി​ൻ എ​ന്ന മ​ഞ്ഞ വ​ർ​ണ​വ​സ്തു ര​ക്ത​ത്തി​ൽ കൂ​ടു​ന്നു.

ക​ണ്ണി​ന്‍റെ വെ​ള്ള​ഭാ​ഗ​ത്തി​നും മൂ​ത്ര​ത്തി​നു​മൊ​ക്കെ മ​ഞ്ഞ​നി​റം കാ​ണു​ന്നു. മേ​ൽ​പ്പ​റ​ഞ്ഞ ല​ക്ഷ​ണ​ങ്ങ​ൾ കൂ​ടാ​തെ പ​നി, ഓ​ക്കാ​നം, ചൊ​റി​ച്ചി​ൽ എ​ന്നി​വ​യും വ​രാം.

പി​ത്ത​ര​സ​വാ​ഹി​നി​ക്കു ത​ട​സം വ​ന്നി​ട്ടു​ണ്ടാ​കു​ന്ന മ​ഞ്ഞ​പ്പി​ത്ത​മു​ണ്ടാ​കു​ന്പോ​ൾ രോ​ഗി​യു​ടെ മ​ല​ത്തി​നു മ​ഞ്ഞ​നി​റം കു​റ​ഞ്ഞു വി​ള​റി​യ വെ​ള്ള​നി​റ​മാ​വും.

എ​ങ്ങ​നെ തി​രി​ച്ച​റി​യാം?

പു​റ​മേ കാ​ണു​ന്ന ല​ക്ഷ​ണ​ങ്ങ​ളോ​ടൊ​പ്പം ര​ക്ത പ​രി​ശോ​ധ​ന​യും കൂ​ടി ചെ​യ്തു​റ​പ്പാ​ക്ക​ണം. ര​ക്ത​ത്തി​ലെ ബി​ലി​റൂ​ബി​ന്‍റെ അ​ള​വ് സാ​ധാ​ര​ണ ഗ​തി​യി​ൽ 1 മി​ല്ലി​ഗ്രാം ആ​യി​രി​ക്കും. അ​ത് 1.2 ൽ ​കൂ​ടി​യാ​ൽ മ​ഞ്ഞ​പ്പി​ത്ത​മാ​യി.

അ​ത് 2 ൽ ​കൂ​ടി​യാ​ൽ മാ​ത്ര​മേ ക​ണ്ണി​നു മ​ഞ്ഞ​നി​റം വ​രി​ക​യു​ള്ളു. അ​തി​നാ​ൽ പ​ക​ർ​ച്ച​വ്യാ​ധി​യു​ള്ള മേ​ഖ​ല​ക​ളി​ൽ ക​ണ്ണി​ൽ മ​ഞ്ഞ​നി​റം വ​രാ​ൻ വേ​ണ്ടി കാ​ത്തി​രി​ക്കേ​ണ്ട.

എ​ന്തൊ​ക്കെ ശ്ര​ദ്ധി​ക്ക​ണം

മ​ഞ്ഞ​പ്പി​ത്തം ക​ര​ൾ രോ​ഗ​മാ​യ​തി​നാ​ൽ ക​ര​ളി​നു വി​ശ്ര​മം കൊ​ടു​ക്ക​ണം. മ​ദ്യ​പാ​നം, ഉ​റ​ക്ക​മൊ​ഴി​യു​ക, കൂ​ണ്‍ പോ​ലു​ള്ള ചി​ല ഭ​ക്ഷ​ണ​ങ്ങ​ൾ, എ​ണ്ണ​യു​ടെ അ​മി​തോ​പ​യോ​ഗം, കൊ​ഴു​പ്പു​ക​ൾ, ചി​ല ഇം​ഗ്ലീ​ഷ് മ​രു​ന്നു​ക​ൾ എ​ന്നി​വ പ്ര​ശ്നം വ​ഷ​ളാ​ക്കാം.

ഹെ​പ്പ​റ്റൈ​റ്റി​സ് എ ​വ​ലി​യ ചി​കി​ൽ​സ​യൊ​ന്നു​മി​ല്ലാ​തെ ശ​മി​ക്കാ​മെ​ങ്കി​ലും വീ​ണ്ടും വ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ രോ​ഗ​കാ​ര​ണ സാ​ഹ​ച​ര്യ​ങ്ങ​ളെ​യും മ​ലി​ന​ജ​ല ഉ​റ​വി​ട​ത്തെ​യും ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കേ​ണ്ട​തു​ണ്ട്.

രോ​ഗി​യു​ടെ വി​സ​ർ​ജ്യം കു​ടി​വെ​ള്ള​വു​മാ​യി സ​ന്പ​ർ​ക്കം വ​രു​ന്ന​താ​ണു പ​ല​യി​ട​ങ്ങ​ളി​ലും പ്ര​ശ്ന​മാ​യി കാ​ണാ​റു​ള്ള​ത്.

ജ​ന്മ​നാ കൂ​ടി​യാ​ൽ

ക്രി​ഗ്ള​ർ ന​ജ്ജാ​ർ സി​ൻ​ഡ്രം, ഗി​ല്ബ​ർ​ട്സ് സി​ൻ​ഡ്രം എ​ന്നീ രോ​ഗ​മു​ള്ള​വ​രി​ൽ ര​ക്ത​ത്തി​ലെ ബി​ലി​റൂ​ബി​ന്‍റെ അ​ള​വ് ജ​ന്മ​നാ​ത​ന്നെ കൂ​ടി​യി​രി​ക്കും. ഇ​തി​നു ചി​കി​ൽ​സി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല.

ന​വ​ജാ​ത​ശി​ശു​ക്ക​ളി​ലെ മ​ഞ്ഞ​പ്പി​ത്തം

ഇ​തും പ​ക​രി​ല്ല. ജ​നി​ച്ച് ര​ണ്ടു​നാ​ൾ മു​ത​ൽ ര​ണ്ടാ​ഴ്ച​വ​രെ നീ​ണ്ടു​നി​ല്ക്കാം. ഇ​തു സാ​ധാ​ര​ണ​മാ​ണ്.

കു​ഞ്ഞി​ന്‍റെ ക​ര​ൾ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി എ​ന്ന​തി​ന്‍റെ​യും ത​ന്‍റെ ശ​രീ​ര​ത്തി​ലു​ള്ള, അ​മ്മ​യു​ടെ ചു​വ​ന്ന ര​ക്താ​ണു​ക്ക​ളെ വി​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ അ​ഥ​വാ സ്വ​യം നി​ല​നി​ല്ക്കാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്ന​തി​ന്‍റെ​യും തെ​ളി​വാ​ണ് ഈ ​മ​ഞ്ഞ​നി​റം.

വി​വി​ധ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടു​ണ്ടാ​കു​ന്ന മ​ഞ്ഞ​പ്പി​ത്ത​ത്തി​നു ഹോ​മി​യോ​പ്പ​തി​യി​ൽ ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ​യു​ണ്ട്.

ഡോ: ​റ്റി.​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പ്, ആറളം, ക​ണ്ണൂ​ർ
ഫോ​ൺ - 9447689239 [email protected].

Health

വില്ലൻ മദ്യം മാത്രമല്ല; ക​ര​ളി​നെ ത​ള​ർ​ത്തു​ന്ന "മ​ദ്യ​പാ​ന​മ​ല്ലാ​ത്ത' കാ​ര​ണ​ങ്ങ​ൾ

ഏ​പ്രി​ൽ - 19: ലോ​ക ക​ര​ൾ ദി​നം

മ​ദ്യ​പാ​നം മാ​ത്ര​മാ​ണ് ക​ര​ൾ രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണം എ​ന്ന തെ​റ്റാ​യ ധാ​ര​ണ ഇ​ന്ന് സ​മൂ​ഹ​ത്തി​ൽ വ്യാ​പ​ക​മാ​ണ്. എ​ന്നാ​ൽ മ​ദ്യ​പി​ക്കാ​ത്ത​വ​രി​ലും ക​ര​ളി​ലെ കൊ​ഴു​പ്പ് (ഫാ​റ്റി ലി​വ​ർ), സി​റോ​സി​സ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ വ​ർ​ധിച്ചു​വ​രു​ന്ന​താ​യി ആ​ധു​നി​ക പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ന​മ്മു​ടെ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഭ​ക്ഷ​ണ​രീ​തി​ക​ളും ജീ​വി​ത​ശൈ​ലി​യും എ​ങ്ങ​നെ​യാ​ണ് നി​ശ​ബ്‌ദ​മാ​യി ന​മ്മു​ടെ ക​ര​ളി​ന്‍റെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്ന​ത് എ​ന്ന് പ​രി​ശോ​ധി​ക്കാം.

1. അ​മി​ത​മാ​യ പ​ഞ്ച​സാ​ര​യും മ​ധു​ര​പാ​നീ​യ​ങ്ങ​ളും

മ​ധു​ര​പാ​നീ​യ​ങ്ങ​ളി​ലും ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ളി​ലും അ​ട​ങ്ങി​യി​രി​ക്കു​ന്ന ഫ്ര​ക്റ്റോ​സ് ക​ര​ളി​ന് വ​ലി​യ ഭീ​ഷ​ണി​യാ​ണ്.

ശ​രീ​രം പ​ഞ്ച​സാ​ര​യെ കൊ​ഴു​പ്പാ​യി മാ​റ്റി ക​ര​ളി​ൽ ശേ​ഖ​രി​ക്കാ​ൻ തു​ട​ങ്ങു​ന്ന​തോ​ടെ നോ​ൺ-​ആ​ൽ​ക്ക​ഹോ​ളി​ക് ഫാ​റ്റി ലി​വ​ർ ഡി​സീ​സ് എ​ന്ന അ​വ​സ്ഥ​യു​ണ്ടാ​കു​ന്നു.

2. അ​മി​ത​വ​ണ്ണ​വും വ്യാ​യാ​മ​മി​ല്ലാ​യ്മ​യും

ശ​രീ​ര​ഭാ​രം വ​ർ​ധിക്കു​ന്ന​ത് ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ​ക്ക് ചു​റ്റും അ​നാ​വ​ശ്യ കൊ​ഴു​പ്പ്(​വി​സെ​റ​ൽ ഫാ​റ്റ്) അ​ടി​യാ​ൻ കാ​ര​ണ​മാ​കു​ന്നു.

പ്ര​ത്യേ​കി​ച്ച് വ​യ​റി​ന് ചു​റ്റു​മു​ള്ള കൊ​ഴു​പ്പ് ലി​വ​ർ സി​റോ​സി​സ് പോ​ലു​ള്ള ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​ക​ളി​ലേ​ക്ക് ന​യി​ക്കാം.

3. സം​സ്‌​ക​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ൾ

പാ​ക്ക​റ്റു​ക​ളി​ൽ ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ളി​ലെ ട്രാ​ൻ​സ് ഫാ​റ്റും പ്രി​സ​ർ​വേ​റ്റീ​വു​ക​ളും ക​ര​ളി​ന് അ​മി​ത ജോ​ലി​ഭാ​രം ന​ൽ​കു​ന്നു. ഇ​വ ക​ര​ളി​ൽ വീ​ക്കം ഉ​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

4. ഹെ​പ്പ​റ്റൈ​റ്റി​സ് വൈ​റ​സു​ക​ൾ

മ​ലി​ന​മാ​യ ആ​ഹാ​ര​ത്തി​ലൂ​ടെ​യും വെ​ള്ള​ത്തി​ലൂ​ടെ​യും പ​ക​രു​ന്ന ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ വൈ​റ​സു​ക​ളും, ര​ക്ത​ത്തി​ലൂ​ടെ​യും ശ​രീ​ര സ്ര​വ​ങ്ങ​ളി​ലൂ​ടെ​യും പ​ക​രു​ന്ന ബി, ​സി വൈ​റ​സു​ക​ളും ക​ര​ളി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്നു.

പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ

• ഭ​ക്ഷ​ണ​ക്ര​മം: നാ​രു​ക​ൾ അ​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.
• വ്യാ​യാ​മം: ദി​വ​സ​വും കു​റ​ഞ്ഞ​ത് 30 മി​നി​റ്റ് കാ​യി​ക അ​ധ്വാ​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ക.

ന​മ്മു​ടെ ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ശു​ദ്ധീ​ക​ര​ണ പ്ലാന്‍റാ​ണ് ക​ര​ൾ. മ​ദ്യ​പാ​നം ഒ​ഴി​വാ​ക്കു​ന്ന​ത് പോ​ലെ ത​ന്നെ പ്ര​ധാ​ന​മാ​ണ് സ​മീ​കൃ​ത​മാ​യ ഭ​ക്ഷ​ണ​ക്ര​മ​വും ചി​ട്ട​യാ​യ വ്യാ​യാ​മ​വും ശീ​ല​മാ​ക്കു​ന്ന​ത്.

ല​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി കാ​ത്തു​നി​ൽ​ക്കാ​തെ, ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു ജീ​വി​ത​ശൈ​ലി​യി​ലൂ​ടെ ഈ ​അ​വ​യ​വ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​ത് ദീ​ർ​ഘാ​യു​സി​നും ഊ​ർ​ജ്ജ​സ്വ​ല​ത​യ്ക്കും അ​നി​വാ​ര്യ​മാ​ണ്.

ന​ല്ല ശീ​ല​ങ്ങ​ളി​ലൂ​ടെ ക​രു​ത്തു​ള്ള ക​ര​ൾ എ​ല്ലാ​വ​ർ​ക്കും സാ​ധ്യ​മാ​ക്കാം.

തയാറാക്കിയത്: ഡോ. ഡാനി ജോയ്
കൺസൾട്ടന്‍റ് - ഹെപ്പറ്റോപാൻക്രിയാറ്റോബിലിയറി & ലിവർ ട്രാൻസ്പ്ലാന്‍റ് സർജറി, ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി.

Leader Page

വി​ഷു​സം​ക്ര​മപ്പക്ഷിയുടെ നൊമ്പരം

വ​സ​ന്ത​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ചു​കൊ​ണ്ടാ​ണ് വി​ഷു​സം​ക്ര​മ​പ്പ​ക്ഷി​യു​ടെ സ്വ​ര​മാ​ധു​രി അ​ല​യ​ടി​ക്കു​ക. പൊ​ന്മ​ണി​ച്ചു​ണ്ടി​നാ​ല്‍ കാ​ല​ത്തി​ന്‍ ചു​മ​രി​ലെ പു​ഷ്പ​പ​ഞ്ചാം​ഗ​ങ്ങ​ള്‍ മാ​റ്റി​യെ​ത്തു​ന്ന സം​ക്ര​മ​വി​ഷു​പ്പ​ക്ഷി​യെ​ക്കു​റി​ച്ച് വ​യ​ലാ​ർ വ​ർ​ഷ​ങ്ങ​ൾ​ക്കു​ മു​മ്പു പാ​ടി​യി​ട്ടു​ണ്ട്.

ഓ​ർ​മ​യി​ലെ വി​ഷു​ക്കാ​ഴ്ച​ക​ളി​ൽ പൂ​ത്തി​രി ക​ത്തി​ച്ച ബാ​ല്യ​മു​ണ്ട്. കൊ​ച്ചു​വെ​ളു​പ്പാ​ൻ​കാ​ല​ത്ത് മേ​ശ​പ്പൂ​വി​ന്‍റെ​യും മ​ത്താ​പ്പി​ന്‍റെ​യും നി​ല​ച്ച​ക്ര​ങ്ങ​ളു​ടെ​യു​മൊ​ക്കെ പ്ര​ഭ​യി​ൽ ജ്വ​ലി​ക്കു​ന്ന ആ​ഹ്ലാ​ദം തു​ടി​ക്കു​ന്ന മു​ഖ​ങ്ങ​ളു​ടെ സൈ​ക്ക​ഡെ​ലി​ക് ചി​ത്ര​ങ്ങ​ളു​ണ്ട്. മു​ത്ത​ശി​യു​ടെ അ​റ​യി​ൽ​നി​ന്ന് അ​റി​യി​പ്പു​ വ​രു​ന്ന​തും കാ​ത്ത് മി​ടി​ക്കു​ന്ന ഹൃ​ദ​യ​ത്തോ​ടെ​യു​ള്ള കാ​ത്തി​രി​പ്പി​ന്‍റെ ആ​ന​ന്ദ​മു​ണ്ട്. കൈ​വെ​ള്ള​യി​ൽ പ​തി​ക്കു​ന്ന ഒ​റ്റ​രൂ​പ നാ​ണ​യ​ത്തി​ന്‍റെ തി​ള​ക്ക​ത്തി​നോ​ളം സൗ​ന്ദ​ര്യം മ​റ്റൊ​ന്നി​ലും അ​ന്ന് ക​ണ്ടി​ട്ടി​ല്ല.

ക​ണി​യൊ​രു​ക്കു​ന്ന​തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ത​ലേ​ന്നേ തു​ട​ങ്ങും. ച​ക്ക​യും മാ​ങ്ങ​യും ധാ​ന്യ​ങ്ങ​ളും വ​സ്ത്ര​വും കൊ​ന്ന​പ്പൂ​വു​മെ​ല്ലാം ചേ​ർ​ന്നൊ​രു​ക്കു​ന്ന മാ​യ​ക്ക​ണി​യി​ലേ​ക്ക് ആ​രോ കൈ​പി​ടി​ച്ചു ന​ട​ത്തു​മ്പോ​ൾ മു​റു​ക്കി​യ​ട​ച്ച ക​ണ്ണു തു​റ​ക്കാ​നു​ള്ള വെ​മ്പ​ൽ പ​ണി​പ്പെ​ട്ട​ട​യ്ക്കും. ക​ണി ക​ണ്ടാ​ലേ കൈ​നീ​ട്ട​വും ക​ണി​യ​പ്പ​വും കി​ട്ടൂ. നൂ​റു മീ​റ്റ​ർ മാ​ത്രം അ​ക​ലമു​ള്ള സ്വ​ന്തം വീ​ടി​നും അ​മ്മവീ​ടി​നു​മി​ട​യി​ൽ വി​ഷു​പ്പു​ല​ർ​ച്ച​യ്ക്കു​ള്ള റോ​ന്തു​ചു​റ്റ​ലി​ന്‍റെ സ​ന്തോ​ഷം അ​വ​ർ​ണ​നീ​യ​മാ​ണ്.

വ​ർ​ഷ​ങ്ങ​ൾ‌ ക​ട​ന്നു​പോ​കെ വി​ഷു​പ്പൊ​ലി​മ കു​റ​ഞ്ഞു​വ​ന്നു. മു​ത്ത​ശി പോ​യ​തോ​ടെ ആ​ചാ​ര​ങ്ങ​ളും ചി​ട്ട​ക​ളും നേ​ർ​ത്തു. പി​ന്നെ​പ്പി​ന്നെ മ​നു​ഷ്യ​ർ തി​ര​ക്കു​ക​ളി​ലേ​ക്കു മു​ങ്ങി. വി​ഷു​ദി​ന​ത്തി​ലെ കൂ​ടി​ച്ചേ​ര​ലു​ക​ൾ വ​ഴി​പാ​ടു​പോ​ലെ​യാ​യി.

വി​ഷു ഓ​ർ​മ​ക​ളി​ൽ സ​ന്തോ​ഷ​ത്തി​ള​ക്കം മാ​ത്ര​മാ​യി​രു​ന്നി​ല്ല. ദു​ര​ന്ത​ങ്ങ​ളു​ടെ നി​ഴ​ൽ വീ​ണു​കി​ട​ക്കു​ന്ന ഇ​ട​വ​ഴി​ക​ളു​ടെ ഇ​രു​ൾ ന​ടു​ക്ക​മാ​യി ഇ​ന്നും അ​വ​ശേ​ഷി​ക്കു​ന്നു. ആ​ദ്യ​ത്തേ​ത് വ​ള​രെ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പാ​ണ്. ക​ണി, കൈ​നീ​ട്ടം, പൂ​ത്തി​രി, മ​ത്താ​പ്പ്, നി​ല​ച്ച​ക്രം, മേ​ശ​പ്പൂ​വ്... ആ​ഹ്ലാ​ദം പൊ​ട്ടി​ത്തെ​റി​ച്ച പു​ല​രി​യി​ൽ​നി​ന്നു രു​ചി​സ​മൃ​ദ്ധി​യി​ലേ​ക്കു ജ്വ​ലി​ച്ച സൂ​ര്യ​ൻ സാ​ക്ഷി​യാ​യ ഒ​രു ദി​നം.

പ​ഴ​യ ത​റ​വാ​ടു​വീ​ട്ടി​ന്‍റെ ഉ​മ്മ​റ​ത്ത് നി​ല​ത്ത് ഇ​ല​യി​ട്ടി​രി​ക്കു​ന്നു. വാ​തി​ലി​നു തൊ​ട്ട​ടു​ത്ത് അ​ച്ഛ​ൻ. പി​ന്നെ ഞാ​ൻ, ചേ​ച്ചി, അ​നി​യ​ത്തി. ക​റി​ക​ൾ വി​ള​മ്പി​ക്കൊ​ണ്ട് അ​മ്മ. ര​സ​മു​കു​ള​ങ്ങ​ളി​ൽ​നി​ന്ന് ഉ​ഷ്ണ​ജ​ല​പ്ര​വാ​ഹം.

പെ​ട്ടെ​ന്ന് ഗേ​റ്റു ക​ട​ന്നൊ​രാ​ൾ ക​ട​ന്നു​വ​ന്നു. ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ​പ്പെ​ട്ട ക​പ്പ​ൽ​പോ​ലെ ത​ക​ർ​ന്നു​നീ​ങ്ങു​ന്ന മ​നു​ഷ്യ​ൻ. ആ​ടി​യു​ല​ഞ്ഞു​കൊ​ണ്ട് ആ ​ക​പ്പ​ൽ അ​ച്ഛ​നു​ സ​മീ​പം കു​ന്ത​ക്കാ​ലി​ൽ ന​ങ്കൂ​ര​മി​ട്ടു. പ​രി​ഭ്ര​മ​വും സ​ങ്ക​ട​വും മ​റ്റെ​ന്തൊ​ക്കെ​യോ വി​കാ​ര​ങ്ങ​ളും ആ​ഞ്ഞ​ടി​ച്ചു ചി​ത​റു​ന്ന​മു​ഖം. ത​ന്‍റെ വി​ശ്വ​സ്ത​നാ​യ സ​ഹ​ചാ​രി​യു​ടെ ക​ണ്ണി​ലേ​ക്കു സൂ​ക്ഷി​ച്ചു​നോ​ക്കി അ​ച്ഛ​ൻ നി​ശ്ച​ല​നാ​യി. ഒ​രാ​യി​രം ചോ​ദ്യ​ങ്ങ​ൾ അ​വ​ർ​ക്കി​ട​യി​ൽ കു​രു​ങ്ങി​നി​ന്നു. വി​ള​മ്പാ​നെ​ടു​ത്ത സാ​മ്പാ​ർ​പാ​ത്രം താ​ഴെ​വ​ച്ച് അ​മ്മ നി​വ​ർ​ന്നു​നി​ന്നു. നാ​വി​ലെ ഉ​ൾ​വ​ലി​ഞ്ഞ ര​സ​മു​കു​ള​ങ്ങ​ളു​മാ​യി ഞ​ങ്ങ​ളും ഒ​രു​വേ​ള സ്തം​ഭി​ച്ചി​രു​ന്നു.

മു​ന്നി​ൽ വി​ള​മ്പി​യ ഭ​ക്ഷ​ണ​ത്തി​ലേ​ക്കൊ​ന്നു നോ​ക്കി​യ അ​ദ്ദേ​ഹം ഒ​രു നി​മി​ഷം ശ​ങ്കി​ച്ചു. പ​റ​യ​ണോ വേ​ണ്ട​യോ? നാ​വു പ​റ​യും​മു​മ്പ് ആ ​വാ​ർ​ത്ത ക​ണ്ണി​ൽ​നി​ന്ന് ഇ​റ്റു​വീ​ണു. അ​പ​മൃ​ത്യു​വി​ന്‍റെ ദു​ര​ന്ത​വാ​ർ​ത്ത കേ​ട്ട​തേ അ​ച്ഛ​ൻ കൈ​കു​ട​ഞ്ഞെ​ഴു​ന്നേ​റ്റു. ഷ​ർ​ട്ടെ​ടു​ത്തി​ട്ട് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ക​ട​ൽ​ക്കാ​റ്റു​പോ​ലെ ഗേ​റ്റ് ക​ട​ന്നു​പോ​യി. അ​ന്ന് ആ ​വീ​ട്ടി​ലും ഈ ​വീ​ട്ടി​ലും ആ​രും ഭ​ക്ഷ​ണം ക​ഴി​ച്ചി​ല്ല. ക​ത്തി​ത്തീ​ർ​ന്ന ക​മ്പി​ത്തി​രി​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ മു​റ്റ​ത്തു ചി​ത​റി​ക്കി​ട​ന്നു.

വ​ള​രെ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മു​ള്ള ഒ​രു വി​ഷു​പ്പി​റ്റേ​ന്ന്. ഒ​രു യാ​ത്ര ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്ടെ​ത്തി. നീ​ണ്ട യാ​ത്ര​യ്ക്കു ശേ​ഷം ക്ഷീ​ണി​ത​നാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി ന​ന്നാ​യൊ​ന്നു​റ​ങ്ങ​ണം. അ​തു മാ​ത്ര​മാ​യി​രു​ന്നു മ​ന​സി​ൽ. വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് വി​വ​ര​മ​റി​ച്ചു​ള്ള ഫോ​ൺ വ​ന്ന​ത്. ന​ട്ടെ​ല്ലി​ല്ലൂ​ടെ പാ​ഞ്ഞ മി​ന്ന​ൽ. തൊ​ണ്ട​യാ​ട് ജം​ഗ്ഷ​നി​ലെ ചു​വ​പ്പു സി​ഗ്ന​ൽ​പോ​ലും കാ​ണാ​തെ കാ​ർ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ പാ​ഞ്ഞു.

വീ​ട്ടി​ലെ​ത്തി. അ​നുജ​ത്തി​യെ​യും കൊ​ണ്ട് മു​പ്പ​തു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള അ​വ​ളു​ടെ ഭ​ർ​തൃ​വീ​ട്ടി​ലേ​ക്ക്. മു​പ്പ​തു കി​ലോ​മീ​റ്റ​റി​നു മൂ​വാ​യി​രം കി​ലോ​മീ​റ്റ​റി​ന്‍റെ ദൂ​ര​ഭാ​രം. വീ​ടി​നു തൊ​ട്ട​ടു​ത്തു​ള്ള അ​മ്പ​ല​ക്കു​ള​ത്തി​ൽ മ​ക്ക​ളോ​ടൊ​ത്തു കു​ളി​ക്കാ​ൻ പോ​യ ഞ​ങ്ങ​ളു​ടെ ഉ​ണ്ണി​യു​ടെ, അ​നു​ജ​ത്തി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ, ചേ​ത​ന​യ​റ്റ ശ​രീ​രം അ​പ്പോ​ഴേ​ക്കും ആ​ശു​പ​ത്രി​യി​ൽ​നി​ന്നു വീ​ട്ടി​ലേ​ക്കു​ള്ള അ​വ​സാ​ന​യാ​ത്ര തു​ട​ങ്ങി​യി​രു​ന്നു.

ഈ ​ദു​ര​ന്ത​ങ്ങ​ൾ​ക്കി​ട​യി​ലെ ചി​ല മി​ന്നി​ത്തി​ള​ക്ക​ങ്ങ​ൾ മാ​ത്ര​മാ​യി പി​ന്നെ വി​ഷു ഓ​ർ​മ​ക​ൾ. വേ​ന​ല​വ​ധി​യിലെ ആ​ഘോ​ഷ​ത്തി​മ​ർ​പ്പി​ന്‍റെ മൂ​ർ​ധ​ന്യ ഭാവമാ​യി​രു​ന്നു കു​ട്ടി​ക്കാ​ല​ത്തെ വി​ഷുവിന്. ദൂ​രെ​നി​ന്ന് വ​ന്നെ​ത്തു​ന്ന ക​സി​ൻ​സ് ആ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ മേ​ള​ക്കൊ​ഴു​പ്പു കൂ​ട്ടും. അ​വ​രു​ടെ തി​രി​ച്ചു​പോ​ക്കി​ന്‍റെ നൊ​മ്പ​ര​വും പു​തി​യ ക്ലാ​സി​ലേ​ക്കു​ള്ള പു​തു​മോ​ടി​യു​ടെ ആ​ഹ്ലാ​ദ​വും ചേ​ർ​ന്നു​ള്ള വ​ല്ലാ​ത്തൊ​രു മാ​ന​സി​കാ​വ​സ്ഥ​യാ​കും വേ​ന​ല​വ​ധി​യു​ടെ അ​വ​സാ​ന​ നാ​ളു​ക​ളി​ൽ.

പ്ര​തീ​ക്ഷ​യു​ടെ​യും പു​ത്ത​നു​ണ​ർ​വി​ന്‍റെ​യും കാ​വ്യ​ധ്വ​നി​യാ​ണ് മ​ല​യാ​ള​ത്തി​ന് വി​ഷു. പി. ​കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ, വൈ​ലോ​പ്പി​ള്ളി ശ്രീ​ധ​ര​മേ​നോ​ൻ, ഒ.​എ​ൻ.​വി. കു​റു​പ്പ്, അ​യ്യ​പ്പ​പ്പ​ണി​ക്ക​ർ, സു​ഗ​ത​കു​മാ​രി...​ വി​ഷു​വി​നെ ഭാ​വ​ന​യു​ടെ പൂ​ത്താ​ല​ത്തി​ൽ എ​ഴു​ന്നെ​ള്ളി​ച്ച പ്ര​തി​ഭ​ക​ൾ എ​ത്ര​യെ​ത്ര. പാ​ര​മ്പ​ര്യ​ത്ത​നി​മ, ആ​ഘോ​ഷ​ക്കൂ​ട്ടാ​യ്മ, കാ​രു​ണ്യ​ത്തി​ന്‍റെ വി​ഷു​ഫ​ല​ങ്ങ​ൾ, ഗ്രാ​മീ​ണ​സൗ​ന്ദ​ര്യ​ത്തി​ന്‍റെ തി​ര​നോ​ട്ട​ങ്ങ​ൾ, പ്ര​കൃ​തി​യു​ടെ സം​ക്ര​മ​ണ​ങ്ങ​ൾ... അ​വ​രു​ടെ തൂ​ലി​ക​യി​ൽ​നി​ന്ന് വി​വി​ധ ര​സ​ക്കൂ​ട്ടു​ക​ൾ അ​ക്ഷ​ര​ച്ചാ​ലു​ക​ളാ​യി ഒ​ഴു​കി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ഇ​ക്കാ​ല​ത്ത് ധൂ​സ​ര​മാ​യ കാ​ഴ്ച​ക​ൾ​ക്കി​ട​യി​ലും അ​വ​രു​ടെ വ​രി​ക​ൾ ആ​ശം​സ​ക​ളു​ടെ ആ​യി​ര​ക്ക​ണ​ക്കി​നു പ​ക​ർ​പ്പു​ക​ളാ​യി ലോ​കം ചു​റ്റു​ന്നു.

സൂ​ര്യ​ന്‍റെ സ​ഞ്ചാ​ര​പ​ഥ​ത്തി​ലെ മാ​റ്റം ഋ​തു​ക്ക​ളെ​യും മ​നു​ഷ്യ​രെ​യും മാ​റ്റി​ത്തീ​ർ​ക്കു​ന്ന​തി​ന്‍റെ സാം​സ്കാ​രി​ക​മാ​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​ണ് വി​ഷു. യു​ദ്ധ​ത്തി​ന്‍റെ​യും വി​ഭാ​ഗീ​യ​ത​യു​ടെ​യും അ​സ​ഹി​ഷ്ണു​ത​ക​ളു​ടെ​യും ദു​ര​ന്ത​സ്ഥ​ലി​ക​ളി​ൽ​നി​ന്ന് വി​ഷു​പ്പ​ക്ഷി മ​റ്റൊ​രു വ​സ​ന്ത​ത്തി​ലേ​ക്ക് വി​ളി​ച്ചു​ണ​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. മ​ധു​ര​മാ​യ ആ ​വി​ളി​യെ​ത്താ​ത്ത​വി​ധം മ​നു​ഷ്യ​രാ​ശി​യു​ടെ ഇ​ന്ദ്രി​യ​ങ്ങ​ൾ അ​ട​ഞ്ഞു​പോ​യോ എ​ന്ന ആ​ശ​ങ്ക​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​റ്റൊ​രു വി​ഷു​ക്ക​ണി​യി​ലേ​ക്ക് പ്ര​തീ​ക്ഷ​യോ​ടെ മി​ഴി​തു​റ​ക്കു​ന്ന​ത്.

Health

ഫംഗസ് രോഗങ്ങൾ: കൃത്യമായ രോഗനിർണയം പ്രധാനം

ഈ​ർ​പ്പ​മു​ള്ള ഏ​തു പ്ര​ത​ല​ത്തി​ലും ഫം​ഗ​സു​ക​ൾ​ക്കു വ​ള​രാ​ൻ ക​ഴി​യും. ഫം​ഗ​സ് ബാ​ധ ലോകത്തിന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ​ക്ക് ആരോഗ്യ പ്ര​ശ്ന​ങ്ങ​ൾക്കു കാരണമായിട്ടുണ്ട്. ഫം​ഗ​സ് രോഗങ്ങൾ കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ഷ​യ​ത്തി​ൽ വൈ​ദ്യ​ശാ​സ്ത്രരം​ഗം ജാ​ഗ്ര​ത​യി​ലു​മാ​ണ്.

ഗുരുതരമാകുമോ?

ശ്വാ​സ​കോ​ശം, വൃ​ക്ക​ക​ൾ, കു​ട​ൽ, ആ​മാ​ശ​യം, സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ൾ, ന​ഖ​ങ്ങ​ൾ, ച​ർ​മം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഫം​ഗ​സ് ബാ​ധ​ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​ത്. ചു​രു​ക്കം ചി​ല​രി​ൽ ചി​ല​പ്പോ​ൾ ഇ​ത് ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലേ​യ്ക്ക് നീ​ങ്ങാ​വു​ന്ന​തു​മാ​ണ്.

ക​ണ്ണ് നീ​ക്കം ചെ​യ്ത സം​ഭ​വം വ​രെ മുമ്പ് വാ​ർ​ത്ത​ക​ളി​ൽ കാ​ണു​ക​യു​ണ്ടാ​യി.ചിലരിൽ സൈ​ന​സു​ക​ൾ, ശ്വാ​സ​കോ​ശം എ​ന്നി​വ ന​ശി​ക്കു​ന്ന​തി​ന് ചി​ല ഫംഗസ് ബാ​ധ​ക​ൾ കാ​ര​ണ​മാ​കാ​റു​ണ്ട്.

പ്രതിരോധം കുറഞ്ഞവർ

മ​റ്റു​ള്ള സൂ​ക്ഷ്മ​ജീ​വി​ക​ളെ പോ​ലെ ത​ന്നെ ശ​രീ​ര​ത്തി​ലെ സ​ഹ​ജ​മാ​യ രോ​ഗ പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​ർ, പ്ര​മേ​ഹം, ആ​സ്ത്മ, കാ​ൻ​സ​ർ, നീ​ണ്ട കാ​ല​മാ​യി സ്റ്റി​റോ​യ്ഡ് ഔ​ഷ​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് ഫം​ഗ​സു​ക​ളും ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ൽ ആ​യി​രി​ക്കും.

ഗ​ർ​ഭി​ണി​ക​ളും കു​ട്ടി​ക​ളും മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ന​ല്ല​താ​യി​രി​ക്കും.

ഇവർക്കു വേണം മുൻകരുതൽ

കാ​ൻ​സ​ർ ബാ​ധി​ച്ച​വ​ർ, പ്ര​മേ​ഹ രോ​ഗി​ക​ൾ, ഏ​തെ​ങ്കി​ലും അ​വ​യ​വം മാ​റ്റിവച്ചി​രി​ക്കു​ന്ന​വ​ർ, സ്റ്റി​റോ​യ്ഡ് ഔ​ഷ​ധ​ങ്ങ​ൾ നീ​ണ്ട കാ​ല​മാ​യി ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​വ​ർ എ​ന്നി​വ​ർ ഫം​ഗ​സ് ബാ​ധ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ ഡോ​ക്ട​റോ​ട് ചോ​ദി​ച്ച് മ​നസി​ലാ​ക്ക​ണം.

ശ്വാസകോശങ്ങളെ ആക്രമിച്ചാൽ

ഫം​ഗ​സ് ശ്വാ​സ​കോ​ശ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യാ​ണെ​ങ്കി​ൽ​ ചു​മ, നെ​ഞ്ചു​വേ​ദ​ന, ശ്വാ​സം മു​ട്ട​ൽ എ​ന്നി​വ ആ​യി​രി​ക്കും പ്ര​ധാ​ന​മാ​യി കാ​ണു​ന്ന അ​സ്വ​സ്ഥ​ത​ക​ൾ. ചി​ല​രി​ൽ ഇ​തിന്‍റെ കൂ​ടെ ത​ല​വേ​ദ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

ഫം​ഗ​സ് ബാ​ധ​ക​ളി​ൽ പൊ​തു​വാ​യി കാ​ണാ​ൻ ക​ഴി​യു​ന്ന ല​ക്ഷ​ണ​ങ്ങ​ളി​ൽ അ​സ്വ​സ്ഥ​ത, ത​ള​ർ​ച്ച, ചി​ന്താ​ക്കു​ഴ​പ്പം, ദ​ഹ​നേ​ന്ദ്രി​യ പ്ര​ശ്ന​ങ്ങ​ൾ, വി​ശ​പ്പ് കു​റ​യു​ക, ശ​രീ​ര​ഭാ​രം കു​റ​യു​ക, ക​ണ്ണു​ക​ളി​ൽ ചു​വ​പ്പ് നി​റം, കാ​ഴ്ച മ​ങ്ങ​ൽ, മു​റി​വു​ക​ൾ ഉ​ണ​ങ്ങാ​തി​രി​ക്കു​ക​യോ പ​ഴു​ക്കു​ക​യോ ചെ​യ്യു​ക എന്നിവ കൂ​ടി ഉ​ണ്ടാ​കാ​വു​ന്ന​താ​ണ്.

ചികിത്സ വൈകരുത്

നാം ​ജീ​വി​ക്കു​ന്ന വീ​ടും പ​രി​സ​ര​വും ന​ല്ല വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം. വൃ​ത്തി​യി​ല്ലാ​ത്ത പ​രി​സ​ര​ങ്ങ​ളി​ൽ നി​ന്നും ഫം​ഗ​സ് ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ൽ ആ​യി​രി​ക്കും, പ്ര​ത്യേ​കി​ച്ച് പ്ര​മേ​ഹം, ആ​സ്ത്മ എ​ന്നി​വ​യു​ള്ള​വ​രി​ൽ.

ഫം​ഗ​സ് ബാ​ധി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ ഒ​ട്ടും വൈ​കാ​തെ ആ​ശു​പ​ത്രി​യി​ൽ പോ​കു​ക​യാ​ണ് വേ​ണ്ട​ത്. ശ​രി​യാ​യ​രീ​തി​യി​ൽ രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സ​യും സാ​ധ്യ​മാ​കു​ന്ന കാ​ല​ത്താ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. അ​ശ്ര​ദ്ധ​യും അ​ല​സ​ത​യും ഒ​ഴി​വാ​ക്കി​യാ​ൽ ത​ന്നെ ഒ​രു​പാ​ട് ദു​രി​ത​ങ്ങ​ളും മ​ര​ണ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യും.

പ​ഴ​കി​യ ആഹാ​രം ക​ഴി​ക്കരുത്. വ്യ​ക്തി​ശു​ചിത്വമില്ലാ​യ്മ​യും അപകട കരമാണ്. ശു​ചി​ത്വം പാ​ലി​ക്കു​ക​യും വൃ​ത്തി​യാ​യി ജീ​വി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഫം​ഗ​സ് ബാ​ധ​ക​ളെ അ​ക​റ്റി നി​ർ​ത്താ​ൻ സ​ഹാ​യി​ക്കും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.

Health

പാ​ര്‍​ക്കി​ന്‍​സ​ണ്‍​സ് രോഗികൾക്ക് സൈക്കിൾ ചവിട്ടാനാകുമോ ?

എ​ല്ലാ വ​ര്‍​ഷ​വും ഏ​പ്രി​ല്‍ 11 ലോ​ക പാ​ര്‍​ക്കി​ന്‍​സ​ണ്‍​സ് ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. പൊ​തു​ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​ദി​നം ആ​ച​രി​ക്കു​ന്ന​ത്. 1817ല്‍ ​ഡോ. ജെ​യിം​സ് പാ​ര്‍​ക്കി​ന്‍​സ​ണ്‍ ആ​ണ് ഈ ​രോ​ഗ​ത്തെ പ​റ്റി ആ​ദ്യ​മാ​യി ഒ​രു വി​വ​ര​ണം ന​ല്‍​കി​യ​ത്.

ന​മ്മു​ടെ ശ​രീ​ര​ത്തി​ലെ ച​ല​ന​ത്തെ ബാ​ധി​ക്കു​ന്ന ഒ​രു രോ​ഗാ​വ​സ്ഥ​യാ​ണ് പാ​ര്‍​ക്കി​ന്‍​സോ​ണി​സം രോ​ഗം. ത​ല​ച്ചോ​റി​ലെ ന​മ്മു​ടെ ച​ല​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന ഭാ​ഗ​ങ്ങ​ള്‍ ആ​ണ് ബേ​സ​ൽ ഗാം​ഗ്ലി​യ​യും സ​ബ്സാ​ന്‍റി​യ നി​ഗ്ര​യും.

ഇ​വി​ട​ങ്ങ​ളി​ലെ ഡോ​പ്പാ​മി​ന്‍ എ​ന്ന പ​ദാ​ര്‍​ഥം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഞെ​ര​മ്പു​ക​ള്‍ ന​ശി​ച്ചു പോ​കു​ന്ന​താ​ണ് ഈ ​രോ​ഗ​ത്തി​ന് ആ​ധാ​രം. ആ​യു​ര്‍​വേ​ദ​ത്തി​ല്‍ 4500 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്നേ ക​മ്പ​വാ​തം എ​ന്നൊ​രു രോ​ഗ​ത്തെ പ​റ്റി പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നു പാ​ര്‍​ക്കി​ന്‍​സ​ണ്‍ രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളു​ടെ സാ​മ്യം ഉ​ണ്ട്. സാ​ധ​ര​ണ​യാ​യി 60 വ​യ​സി​നു മേ​ല്‍ പ്രാ​യം ഉ​ള്ള​വ​രി​ലാ​ണ് ഈ ​രോ​ഗം ക​ണ്ടു​വ​രു​ന്ന​ത്. 40 വ​യ​സി​നു മേ​ല്‍ പ്രാ​യം ഉ​ള്ള​വ​രി​ല്‍ 0.3 ശ​ത​മാ​നം പേ​രി​ല്‍ ഈ ​രോ​ഗം ക​ണ്ടു​വ​രു​ന്നു. ഇ​ന്ത്യ​യി​ല്‍ ഏ​ക​ദേ​ശം ഏ​ഴു ദ​ശ​ല​ക്ഷം പേ​ര്‍​ക്ക് പാ​ര്‍​ക്കി​ന്‍​സ​ണ്‍ രോ​ഗം ഉ​ണ്ടെ​ന്നു ക​ണ​ക്കാ​ക്ക​പെ​ടു​ന്നു.

"Bridge the care gap' എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ പാ​ര്‍​ക്കി​ന്‍​സ​ണ്‍​സ് ദി​ന പ്ര​മേ​യം. രോ​ഗി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ സു​ഗ​മ​മാ​യി നാ​ഡീ​രോ​ഗ ചി​കി​ത്സാ​വി​ദ​ഗ്ധ​നെ (Neurologist) കാ​ണാ​നും കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കു​ക എ​ന്ന​താ​ണ് ഇ​തു കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

രോ​ഗ​കാ​ര​ണ​ങ്ങ​ള്‍

ച​ല​ന​ത്തെ നി​യ​ന്ത്രി​ക്കു​ന്ന ഞെ​ര​മ്പു​ക​ള്‍ ന​ശി​ച്ചു പോ​കു​ന്ന​തി​നു വ്യ​ക്ത​മാ​യ ഒ​രു കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും ജ​നി​ത​ക​വും പ​രി​സ്ഥി​ക​വു​മാ​യ പ​ല കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ടും പാ​ര്‍​ക്കി​ന്‍​സ​ണ്‍ രോ​ഗം ഉ​ണ്ടാ​കാം.

40 വ​യ​സി​ല്‍ താ​ഴെ​യു​ള്ള ചെ​റു​പ്പ​ക്കാ​രി​ല്‍ രോ​ഗം വ​രി​ക​യാ​ണെ​ങ്കി​ല്‍ അ​ത് കൂ​ടു​ത​ലും ജ​നി​ത​ക കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ടാ​യി​രി​ക്കും. താ​ഴെ പ​റ​യു​ന്ന കാ​ര​ണ​ങ്ങ​ള്‍ പാ​ര്‍​ക്കി​ന്‍​സ​ണ്‍ രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത പ​തി​ന്മ​ട​ങ്ങു കൂ​ട്ടു​ന്ന​വ​യാ​ണ്.

1. അ​ടി​ക്ക​ടി ത​ല​യ്ക്കു ക്ഷ​തം ഏ​ല്‍​ക്കു​ന്ന​ത്.

2. ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഏ​രി​യ​യി​ല്‍ ജീ​വി​ക്കു​ന്ന​വ​ര്‍, പ്ര​ത്യേ​കി​ച്ചു കോ​പ്പ​ര്‍, മാം​ഗ​നീ​സ്, ലെ​ഡ് എ​ന്നി​വ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍.

3. കീ​ട​നാ​ശി​നി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍.

4. അ​മി​ത​വ​ണ്ണം, ഡയബറ്റീസ് രോ​ഗം ഉ​ള്ള​വ​ര്‍.

5. ട്രൈക്ലോറോഎത്തിലീൻ രാ​സ​വ​സ്തു ഉ​പ​യോ​ഗി​ക്കു​ന്ന ഫാ​ക്ട​റി​യി​ല‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍.

6. വി​റ്റാ​മി​ന് ഡിയു​ടെ അ​ഭാ​വം ഉ​ള്ള​വ​ര്‍.

7. അയൺ കൂ​ടു​ത​ലു​ള്ള ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍.

8. കു​ടും​ബ​ത്തി​ല്‍ പാ​ര്‍​ക്കി​ന്‍​സ​ണ്‍ രോ​ഗം ഉ​ള്ള​വ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍

പ്രാ​ധ​ന​മാ​യും നാ​ല് ല​ക്ഷ​ണ​ങ്ങ​ള്‍ ആ​ണ് പാ​ര്‍​ക്കി​ന്‍​സ​ണ്‍ രോ​ഗ​ത്തി​ല്‍ ഉ​ള്ള​ത്.

1. വി​റ​യ​ല്‍

സാ​ധാ​ര​ണ​യാ​യി വി​റ​യ​ല്‍ ഏ​തെ​ങ്കി​ലും ഒ​രു വ​ശ​ത്തെ കെെ​യി​ലോ കാ​ലി​ലോ ആ​യി​രി​ക്കും ആ​ദ്യം തു​ട​ങ്ങു​ന്ന​ത്. ഇ​ത് വി​ശ്ര​മി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രി​ക്കും കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. എ​ന്തെ​ങ്കി​ലും കെെയില്‍ പി​ടി​ക്കു​മ്പോ​ഴോ അ​ല്ലെ​ങ്കി​ല്‍ ജോ​ലി ചെ​യ്യു​മ്പോ​ഴോ വി​റ​യ​ല്‍ കു​റ​വാ​യി​രി​ക്കും.

രോ​ഗ​ത്തി​ന്‍റെ കാ​ല​ദൈ​ര്‍​ഖ്യം കൂ​ടു​ന്ന​ത് അ​നു​സ​രി​ച്ചു വി​റ​യ​ലി​ന്‍റെ തീ​വ്ര​ത​യും അ​തോ​ടൊ​പ്പം എ​ത്തു​ന്നു മ​റ്റു കൈ ​കാ​ലു​ക​ളി​ലേ​ക്കും പ​ട​രു​ക​യും ചെ​യ്യും. കൂ​ടു​ത​ല്‍ ടെ​ന്‍​ഷ​ന്‍ ഉ​ള്ള​പ്പോ​ഴോ ക്ഷീ​ണാ​വ​സ്ഥ​യി​ലോ വി​റ​യ​ലി​ന്‍റെ തീ​വ്ര​ത കൂ​ടു​ത​ലാ​യി​രി​ക്കും.

2. പേ​ശി​ക​ളു​ടെ ദൃ​ഢ​ത

എ​ല്ലാ സ​ന്ധി​ക​ളും ച​ലി​പ്പി​ക്കു​ന്ന​തി​നു ബു​ദ്ധി​മു​ട്ടു അ​നു​ഭ​വ​പ്പെ​ടു​ക​യും മൊ​ത്ത​ത്തി​ല്‍ ഒ​രു stiffness അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും. ഇ​ത് ആ​ദ്യ​മേ​തെ​ങ്കി​ലും ഒ​രു വ​ശ​ത്തെ കൈ​കാ​ലു​ക​ളി​ല്‍ ആ​യി​രി​ക്കും ആ​ദ്യം വ​രു​ന്ന​ത്.

പി​ന്നീ​ട് കാ​ല​ക്ര​മേ​ണ എ​ല്ലാ കൈ​കാ​ലു​ക​ളെ​യും ബാ​ധി​ക്കും. ഒ​ടു​വി​ല്‍ ക​ഴു​ത്തി​ലെ​യും ന​ട്ടെ​ലി​ലെ​യും പേ​ശി​ക​ളെ ബാ​ധി​ക്കു​മ്പോ​ള്‍ കൂ​നു ഉ​ണ്ടാ​കാം.

3. പ്ര​വ​ര്‍​ത്തി​ക​ളി​ല്‍ വേ​ഗ​ത കു​റ​യു​ന്നു

പ​ഴ​യൊ​രു സ്പീ​ഡി​ല്‍ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ പ​റ്റാ​താ​കു​ക, ന​ട​ത്ത​ത്തി​ന്‍റെ സ്പീ​ഡ് കു​റ​യു​ക ഒ​ക്കെ ഈ ​രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ ആ​ണ്. ഇ​ത് ചി​ല​പ്പോ​ള്‍ കൂ​ടെ ഉ​ള്ള​വ​രാ​യി​രി​ക്കും ആ​ദ്യം ശ്ര​ദ്ധി​ക്കു​ന്ന​ത്. സം​സാ​ര​ത്തി​ലും ഈ ​വേ​ഗ​ത​ക്കു​റ​വ് കാ​ല​ക്ര​മേ​ണ പ്ര​ക​ട​മാ​കും.

4. ബാ​ല​ന്‍​സ് ഇ​ല്ലാ​യ്മ

പാ​ര്‍​ക്കി​ന്‍​സ​ണ്‍ രോ​ഗി​ക​ളി​ല്‍ വീ​ഴ്ച​ക​ള്‍ സാ​ധാ​ര​ണ​മാ​ണ്. കി​ട​ന്നി​ട്ടു എ​ഴു​ന്നേ​ല്‍​ക്കു​മ്പോ​ഴോ പെ​ട്ട​ന്ന് തി​രി​യു​മ്പോ​ഴോ നി​ര​പ്പി​ല്ലാ​ത്ത ത​റ​യി​ലൂ​ടെ ന​ട​ക്കു​മ്പോ​ഴോ, പ​ടി​ക​ള്‍ ഇ​റ​ങ്ങു​മ്പോ​ഴോ ഒ​ക്കെ ബാ​ല​ന്‍​സ് തെ​റ്റി വീ​ഴാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

മേ​ല്‍​പ​റ​ഞ്ഞ ല​ക്ഷ​ണ​ങ്ങ​ള്‍ കൂ​ടാ​തെ മ​റ്റു ചി​ല കാ​ര്യ​ങ്ങ​ളി​ലും മാ​റ്റ​ങ്ങ​ള്‍ പ്ര​ക​ട​മാ​കാം. കൈ​യ​ക്ഷ​ര​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള്‍ ആ​ണ് അ​തി​ലൊ​ന്ന്. അ​ക്ഷ​ര​ങ്ങ​ളു​ടെ വ​ലി​പ്പം എ​ഴു​തു​മ്പോ​ള്‍ കു​റ​ഞ്ഞു കു​റ​ഞ്ഞു വ​രു​ക​യും പി​ന്നീ​ട് തീ​രെ എ​ഴു​താ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യും ഉ​ണ്ടാ​കാം.

അ​ത് പോ​ലെ മു​ഖ​ത്തെ പേ​ശി​ക​ളു​ടെ ദൃ​ഢ​ത കാ​ര​ണം മു​ഖ​ത്ത് ഭാ​വ​മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​ന്‍ രോ​ഗി​ക്ക് ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. അ​ത് കൊ​ണ്ട് ത​ന്നെ ദു​ഖ​മാ​യാ​ലും സ​ന്തോ​ഷ​മാ​യാ​ലും മു​ഖ​ത്ത് ഒ​രേ ഭാ​വം ആ​യി​രി​ക​കും.

സാ​ധാ​ര​ണ​യാ​യി ന​മ്മ​ള്‍ ന​ട​ക്കു​മ്പോ​ള്‍ കൈ​ക​ള്‍ വീ​ശി​യാ​ണ് ന​ട​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പാ​ര്‍​ക്കി​ന്‍​സ​ണ്‍ രോ​ഗി​ക​ള്‍ ന​ട​ക്കു​മ്പോ​ള്‍ കൈ​ക​ള്‍ വീ​ശാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. അ​വ​രു​ടെ സം​സാ​ര​വും വ​ള​രെ പ​തി​ഞ്ഞ​തും ഒ​രേ ടോ​ണി​ല്‍ ഉ​ള്ള​തു​മാ​യി​രി​ക്കും.

അ​വ​രു​ടെ ആ​മാ​ശ​യ​ത്തി​ന്‍റെ ച​ല​ന​ങ്ങ​ളും പ​തു​ക്കെ ആ​യ​തി​നാ​ല്‍ മ​ല​ബ​ന്ധം ഇ​ത്ത​രം രോ​ഗി​ക​ള്‍​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ഒ​ന്നാ​ണ്. ശ​രീ​രം മൊ​ത്ത​ത്തി​ലു​ള്ള വേ​ദ​ന, പ്ര​ത്യേ​കി​ച്ചു തോ​ളു​ക​ളു​ടെ വേ​ദ​ന കൂ​ടു​ത​ലാ​യി​രി​ക്കും.

ഉ​റ​ക്ക​മി​ല്ലാ​യ്മ​യും ഇ​വ​രെ അ​ല​ട്ടു​ന്ന ഒ​രു പ്ര​ശ്ന​മാ​ണ്. പാ​ര്‍​ക്കി​ന്‍​സ​ണ്‍ രോ​ഗി​ക​ളി​ല്‍ വി​ഷാ​ദ​രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്.

രോ​ഗ​നി​ര്‍​ണ​യം

പ്ര​ധാ​ന​മാ​യും ല​ക്ഷ​ണ​ങ്ങ​ള്‍ അ​പ​ഗ്ര​ഥി​ച്ചും ഒ​രു ന്യൂ​റോ​ള​ജ​സ്റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക്ലി​നി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യു​മാ​ണ് പാ​ര്‍​ക്കി​ന്‍​സ​ണ്‍ രോ​ഗം സ്ഥി​തി​ക​രി​ക്കു​ന്ന​ത്.

കാ​ലു​ക​ളു​ടെ ച​ല​ന​ത്തെ മാ​ത്ര​മാ​ണ് കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​തെ​ങ്കി​ല്‍ അ​ത് ചി​ല​പ്പോ​ള്‍ ത​ല​ച്ചോ​റി​ലെ ചെ​റു ര​ക്ത​ധ​മ​നി​ക​ളു​ടെ അ​ട​വ് മൂ​ല​മോ (വാ​സ്‌​കു​ല​ര്‍ പാ​ര്‍​ക്കി​ന്‍​സോ​ണി​സം) അ​ല്ലെ​ങ്കി​ല്‍ ത​ല​ച്ചോ​റി​നു​ള്ളി​ലെ ഫ്ലൂ​യി​ഡി​ന്‍റെ അ​ള​വ് കൂ​ടു​ന്ന​ത് മൂ​ല​മോ (normal pressure hydrocephalus) ആ​കാം.

ഇ​തി​നാ​യി ത​ല​ച്ചോ​റി​ന്‍റെ സ്‌​കാ​നിം​ഗ് ആ​വ​ശ്യ​മാ​യി വ​രാം. അ​തു പോ​ലെ പ്ര​വ​ര്‍​ത്തി​ക​ളി​ല്‍ മ​ന്ദ​ത ഉ​ണ്ടാ​കു​ന്ന മ​റ്റു രോ​ഗ​ങ്ങ​ള്‍ ഉ​ണ്ടോ എ​ന്ന് അ​റി​യാ​ന്‍ ചി​ല ര​ക്ത പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തേ​ണ്ടി വ​രും.

ചി​കി​ത്സാ രീ​തി​ക​ള്‍

പാ​ര്‍​ക്കി​ന്‍​സ​ണ്‍ രോ​ഗം പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​ക്കാ​ന്‍ പ​റ്റു​ന്ന ഒ​രു അ​സു​ഖം അ​ല്ല. എ​ന്നാ​ല്‍ നേ​ര​ത്തെ ത​ന്നെ മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങി​യാ​ല്‍ അ​സു​ഖ​ത്തി​ന്‍റെ തീ​വ്ര​ത കൂ​ടു​ന്ന​ത് വ​ലി​യൊ​രു അ​ള​വ് വ​രെ ന​മു​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കും.

അ​തോ​ടൊ​പ്പം രോ​ഗി​ക്ക് പ​ര​സ​ഹാ​യം ഇ​ല്ലാ​തെ സ്വ​ന്തം കാ​ര്യ​ങ്ങ​ള്‍ നോ​ക്കാ​നും സാ​ധി​ക്കും. കൃ​ത്യ​മാ​യ ചി​കി​ത്സാ​യി​ല്ലെ​ങ്കി​ല്‍ ഒ​രു 7 - 10 വ​ര്‍​ഷം ഇ​ത് ത​ന്നെ രോ​ഗി കി​ട​പ്പി​ലാ​കു​ക​യും മ​ര​ണ​ത്തി​ലേ​ക്ക് എ​ത്തി​പ്പെ​ടു​ക​യും ചെ​യ്യും.

എ​ന്നാ​ല്‍ ന​ല്ല ചി​കി​ത്സാ ല​ഭി​ക്കു​ക ആ​ണെ​ങ്കി​ല്‍ 25 - 30 വ​ര്‍​ഷം വ​രെ ആ​യു​ര്‍​ദൈ​ര്‍​ഖ്യം ഉ​ണ്ടാ​കും. തു​ട​ക്ക​ത്തി​ല്‍ ചെ​റി​യ ഡോ​സി​ല്‍ ഉ​ള്ള മ​രു​ന്നു​ക​ളോ​ട് ത​ന്നെ ന​ല്ല പോ​ലെ പ്ര​തി​ക​രി​ക്കു​മെ​ങ്കി​ലും വ​ര്‍​ഷം കൂ​ടു​ന്ന​ത് അ​നു​സ​രി​ച്ചു മ​രു​ന്നി​ന്‍റെ ഡോ​സ് കൂ​ട്ടി കൂ​ട്ടി കൊ​ണ്ട് വ​രേ​ണ്ടി വ​രും.

അ​ങ്ങ​നെ വ​രു​മ്പോ​ള്‍ ചി​ല​പ്പോ​ള്‍ മ​രു​ന്നി​ന്‍റെ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളും രോ​ഗി​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാം. അ​പ്പോ​ള്‍ മ​രു​ന്ന് നി​ര്‍​ത്തു​ക അ​ല്ല വേ​ണ്ട​ത്, മ​റി​ച്ചു ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ഓ​രോ സ​മ​യ​ത്തു​മു​ള്ള ഡോ​സ് കു​റ​ച്ചു പ​ല നേ​ര​മാ​യി മ​ര​ന്ന് ക​ഴി​ക്ക​ണം.

ശ​സ്ത്ര​ക്രി​യാ മാ​ര്‍​ഗം

മ​രു​ന്നു​ക​ള്‍ കൊ​ണ്ട് ല​ക്ഷ​ണ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ പ​റ്റി​യി​ല്ലെ​ങ്കി​ല്‍ ശ​സ്ത്ര​ക്രി​യാ മാ​ര്‍​ഗം സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്. ത​ല​ച്ചോ​റി​നു​ള്ളി​ല്‍ പേ​സ്‌​മേ​ക്ക​ര്‍ പോ​ലു​ള്ള എ​ലെ​ക്ട്രോ​ഡ്സ് വ​ച്ച് ത​ല​ച്ചോ​റി​നെ ഉ​ദ്ധീ​പി​പ്പി​ക്കു​ന്ന (deep brain stimulation) ചി​കി​സ​ത​രീ​തി ഇ​ന്ന് ല​ഭ്യ​മാ​ണ്.

രോ​ഗം മൂ​ര്‍​ച്ഛി​ക്കു​ന്ന​തി​ന് മു​മ്പ് രോ​ഗി​ക്ക് ന​ട​ക്കാ​ന്‍ സാ​ധി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഇ​ത് ചെ​യ്യു​ന്ന​ത്. മ​രു​ന്നു​ക​ളോ​ടൊ​പ്പം ത​ന്നെ പ്ര​ധാ​ന​മാ​ണ് ദി​വ​സേ​ന​യു​ള്ള വ്യാ​യാ​മം. ഇ​ത് പേ​ശി​ക​ളു​ടെ ദൃ​ഢ​ത കു​റ​ച്ചു​കൊ​ണ്ട് വേ​ദ​ന​യും ക്ഷീ​ണ​വും മാ​റ്റി ന​ട​ത്തം ഒ​ക്കെ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്നു.

സൈ​ക്ലിം​ഗ് ആ​ണ് പാ​ര്‍​ക്കി​ന്‍​സ​ണ്‍ രോ​ഗി​ക​ള്‍​ക്ക് ഏ​റെ അ​ഭി​കാ​മ്യം ആ​യ വ്യാ​യാ​മം. രോ​ഗാ​വ​സ്ഥ​യു​ടെ അ​ന്ത്യ​ഘ​ട്ട​ത്തി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് വ​ള​രെ അ​ധി​കം കു​റ​യു​ക​യും പെ​ട്ടെ​ന്ന് ന്യൂ​മോ​ണി​യ പോ​ലു​ള്ള അ​ണു​ബാ​ധ ഉ​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു.

ഇ​താ​ണ് സാ​ധാ​ര​ണ​യാ​യി മ​ര​ണ​ത്തി​നു കാ​ര​ണം ആ​കു​ന്ന​ത്. നേ​ര​ത്തെ ത​ന്നെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് ചി​കി​ത്സ ആ​രം​ഭി​ച്ചാ​ല്‍ വ​ലി​യൊ​രു പ​രി​ധി വ​രെ ഇ​തി​ന്‍റെ വൈ​ഷ​മ്യ​ത​ക​ള്‍ കു​റ​ച്ച് രോ​ഗി​യു​ടെ ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യി​ക്കും.

വിവരങ്ങൾ: Dr. Susanth MJ MD, D
Consultant Neurologist, SUT Hospital, Pattom.

Health

മൈ​ഗ്രേൻ:​ മ​ദ്യ​പാ​ന​വും പു​ക​യി​ല​യും മുതൽ അ​മി​ത വ്യാ​യാ​മവും ദേ​ഷ്യവും വരെ വില്ലൻമാർ

ഓ​രോ​രു​ത്ത​രി​ലും മൈ​ഗ്രേനു നി​ദാ​ന​മാ​കു​ന്ന ട്രി​ഗ​റു​കൾ (ഉത്തേജക ഘടകങ്ങൾ) ക​ണ്ടെ​ത്തണം. ത​ങ്ങ​ൾ​ക്ക് ഹാ​നി​ക​ര​മാ​കു​ന്ന ട്രി​ഗ​റു​ക​ൾ ക​ണ്ടു​പി​ടി​ച്ച് ഒ​ഴി​വാ​ക്കു​ന്ന​താ​ണ് പ്ര​ധാ​ന മു​ൻ​ക​രു​ത​ൽ.

പ്ര​ധാ​ന ട്രി​ഗ​റു​ക​ളെക്കുറിച്ച്...

ചു​വ​ന്ന വൈൻ, ക​റു​ത്ത ബി​യ​ർ, പുകയില...

ചു​വ​ന്ന വൈ​നും ക​റു​ത്ത ബി​യ​റും വി​സ്കി​യും മൈ​ഗ്രേ​നു​ള്ള ട്രി​ഗ​റു​ക​ളാണ്. പു​ക​യി​ല​യില​ട​ങ്ങി​യി​രി​ക്കു​ന്ന നി​ക്കോ​ട്ടി​ൻ ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും നാ​ഡി​ക​ളെ ക്ഷ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. മ​ദ്യ​പാ​ന​വും പു​ക​യി​ല​യും പാ​ടെ വ​ർ​ജി​ക്കു​ക.

മാനസികപിരിമുറുക്കം, ദേ​ഷ്യം

മാനസിക പിരിമുറുക്കം, ഉ​ത്ക​ണ്ഠ, മാ​ന​സി​ക ത​ള​ർ​ച്ച, അ​മി​ത ഉ​ത്തേ​ജി​താ​വ​സ്ഥ, ദേ​ഷ്യം തു​ട​ങ്ങി​യ​വ​യെ​ല്ലാം ട്രി​ഗ​റു​ക​ളാ​കു​ന്നു. മ​ന​സി​നെ സ​ന്തു​ലി​ത​മാ​ക്കി സ്ട്രെ​സ് മാനേജ്​മെ​ന്‍റ് തെ​റാ​പ്പി പ​രി​ലീ​ശി​ക്കു​ക.

അ​മി​ത വ്യാ​യാ​മം

കൃ​ത്യ​വും ഊർ​ജ​സ്വ​ല​വു​മാ​യ വ്യാ​യാ​മ പ​ദ്ധ​തി​ക​ൾ മൈ​ഗ്രേ​നെ​തി​രാ​യ മു​ൻ​ക​രു​ത​ൽ ത​ന്നെ. ഇ​ത് ശ​രീ​ര​ത്തി​ലെ ‘എ​ൻ​ഡോ​ർ​ഫി​നു​ക​ളെ’ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും അ​വ വേ​ദ​ന​സം​ഹാ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു.

എ​ന്നാ​ൽ, അ​മി​താ​ധ്വാ​നം, അ​മി​ത വ്യാ​യാ​മം, അ​സാ​ധാ​ര​ണ​മാ​യ ലൈം​ഗി​ക ചേ​ഷ്ട​ക​ൾ ഇ​വ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​​ന്നു.

ക​ടു​ത്ത ഗന്ധം

അ​സാ​ധാ​ര​ണ​വും അ​തി​തീ​വ്ര​വു​മാ​യ ഗ​ന്ധ​ങ്ങ​ൾ ത​ല​വേ​ദ​ന​യു​ടെ ഉ​ദ്ദീ​പ​ന​ഘ​ട​ക​ങ്ങ​ളാ​ണ്. പ​ല​ത​ര​ത്തി​ലു​ള്ള രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് പെ​ർ​ഫ്യൂ​മു​ക​ൾ. അ​വ നാ​ഡി​വ്യൂ​ഹ​ത്തി​ന്‍റെ സം​വേ​ദ​ന ശ​ക്തി​യെ ത​കി​ടം​മ​റി​ക്കു​ന്നു.

ക​ടു​ത്ത മ​ണ​ങ്ങ​ൾ ചി​ല​രി​ൽ മൈ​ഗ്രേ​നു​ണ്ടാ​ക്കു​ന്നു. ത​ല​യി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ വി​ക​സ​നം ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ചില മരുന്നുകൾ ചിലരിൽ...

പ​ല ഗു​ളി​ക​ക​ളും മൈ​ഗ്രേ​നു​ണ്ടാ​ക്കു​ന്നു. ഗ​ർ​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ൾ, പ്ര​ഷ​ർ കു​റ​യ്ക്കു​ന്ന മ​രു​ന്നു​ക​ൾ, ഹൃ​ദ്രോ​ഗി​ക​ളു​പ​യോ​ഗി​ക്കു​ന്ന നൈ​ട്രേ​റ്റു​ക​ൾ ഇ​വ അ​വ​യി​ൽ ചി​ല​തു​മാ​ത്രം.

ഏ​തു മ​രു​ന്ന് ക​ഴി​ക്കുമ്പോഴാ​ണ് ത​ല​വേ​ദ​ന​യു​ണ്ടാ​കു​ന്ന​ത് എ​ന്നു മ​ന​സി​ലാ​ക്കി അ​വ ഒ​ഴി​വാ​ക്കു​ക.

വിവരങ്ങൾ - ഡോ. ​ശു​ഭ ജോ​ർ​ജ് ത​യ്യി​ൽ
MBBS, MIHS, MNHF(USA), ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.

Health

മരുന്നുകളുടെ ഉപയോഗം മൈഗ്രേന് കാരണമാവുമോ?

ചി​ല മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം മൈ​ഗ്രേ​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഹൃ​ദ്രോ​ഗ ചി​കി​ത്സ​യി​ലെ പ്ര​ധാ​ന മ​രു​ന്നാ​യ ’നൈ​ട്രേ​റ്റ്’ ചി​ല​രി​ൽ ശ​ക്ത​മാ​യ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു. ത​ല​യി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ൾ വി​ക​സി​ക്കു​ന്ന​തു​മൂ​ല​മാ​ണ് ഇ​തു സം​ഭ​വി​ക്കു​ന്ന​തും.

ത​ല​യു​ടെ അ​മി​ത​ഭാ​ര​വും ത​ല​ക​റ​ക്കം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കു​ന്നു. വേ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന ’നൈ​ട്രേ​റ്റു’​ക​ളാ​ണ് ഈ ​വി​ധം ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​ത്.

ഇ​തി​നു പ​രി​ഹാ​രം സാ​വ​ധാ​നം അ​ലി​ഞ്ഞു ചേ​രു​ന്ന "നൈ​ട്രേ​റ്റ് മി​ശ്രി​ത​ങ്ങ​ൾ' ത​ന്നെ. ചി​ല​പ്പോ​ൾ മ​രു​ന്ന് ഒ​ട്ടും ത​ന്നെ രോ​ഗി​ക്ക് പി​ടി​ച്ചി​ല്ലെ​ന്നു വ​രും. അ​പ്പോ​ൾ അ​വ പൂ​ർ​ണ​മാ​യി നി​ർ​ത്തു​ക​ത​ന്നെ വേ​ണം.

ഗ​ർ​ഭ നി​രോ​ധ​ന ഗു​ളി​ക​ക​ൾ പ​തി​വാ​യി ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മി​ക്ക​വ​രി​ലും ത​ല​വേ​ദ​ന സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്നു​ണ്ട്. ഇ​തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഈ​സ്ട്ര​ജ​ൻ ഹോ​ർ​മോ​ണാ​ണ് കാ​ര​ണ​ക്കാ​ര​ൻ.

പ്ര​ത്യേ​കി​ച്ചും ഈ​സ്ട്ര​ജ​ൻ ഹോ​ർ​മോ​ണി​ന്‍റെ ഡോ​സി​ലു​ള്ള ഏ​റ്റ​ക്കു​റി​ച്ചി​ലു​ക​ളാ​ണ് പ്ര​ധാ​ന ഹേ​തു.

വേ​ദ​ന​സം​ഹാ​രി​ക​ൾ പ​തി​വാ​ക്കി​യാ​ൽ

വേ​ദ​ന​സം​ഹാ​രി​ക​ളെ​ല്ലാം​ത​ന്നെ താ​ത്കാ​ലി​ക ആ​ശ്വാ​സ​ത്തി​നു​വേ​ണ്ടി മാ​ത്ര​മേ ഉ​പ​ക​രി​ക്കു​ക​യു​ള്ളൂ. ത​ല​വേ​ദ​ന​യു​ടെ മൂ​ല​കാ​ര​ണം തി​രി​ച്ച​റി​ഞ്ഞ് ചി​കി​ത്സാ​വി​ധേ​യ​മാ​കാ​ത്തി​ട​ത്തോ​ളം ഇ​ത്ത​രം സം​ഹാ​രി​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​യു​ന്പോ​ൾ മൈ​ഗ്രേ​ൻ വീ​ണ്ടും പ്ര​ക​ട​മാ​കും.

ചി​ല​പ്പോ​ൾ ശ​ക്ത​മാ​യ ’റീ​ബൗ​ണ്ട് ഹെ​ഡ്എ​യ്ക്’ ഉ​ണ്ടാ​കും. ചി​ല ആ​ന്‍റി ബ​യോ​ട്ടി​ക്ക് മ​രു​ന്നു​ക​ൾ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കും. ത​ല​വേ​ദ​ന​യ്ക്കാ​യി പ​ല​രും കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പാ​ര​സെ​റ്റാ​മോ​ൾ ഗു​ളി​ക​ക​ളു​ടെ ദു​ർ​വി​നി​യോ​ഗം വൃ​ക്ക​ക​ളി​ൽ അ​പ​ച​യം ഉ​ണ്ടാ​ക്കാ​റു​ണ്ട്.

ഫെ​നാ​സെ​റ്റി​ൻ കി​ഡ്നി എ​ന്ന് ഈ ​വൃ​ക്ക​രോ​ഗ​ത്തെ വി​ളി​ക്കു​ന്നു. ത​ല​വേ​ദ​ന​യു​ണ്ടാ​കു​ന്പോ​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​റ്റൊ​ന്നാ​ണ് വി​വി​ധ ബാ​മു​ക​ൾ നെ​റ്റി​യി​ൽ പു​ര​ട്ടു​ക എ​ന്ന​ത്.

ബാം ​പു​ര​ട്ടു​ന്പോ​ൾ ആ ​ഭാ​ഗ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ടു​ത്ത നീ​റ്റ​ലും മ​റ്റും കാ​ര​ണം മൈ​ഗ്രേ​ൻ കു​റ​ഞ്ഞു​വെ​ന്നു തോ​ന്നാ​റു​ണ്ട്. ’കൗ​ണ്ട​ർ ഇ​റി​റ്റ​ന്‍റ്’ പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് ഈ ​ആ​ശ്വാ​സം ല​ഭി​ക്കു​ന്ന​തും. താ​ത്കാ​ലി​ക ആ​ശ്വാ​സം മാ​ത്ര​മാ​ണ് ബാ​മി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​ത്.

അ​മി​ത​വെ​ട്ട​വും ഒ​ച്ച​യും

ചി​ല​ർ​ക്ക് മൈ​ഗ്രേ​ൻ ഉ​ണ്ടാ​കു​ന്ന സ​മ​യ​ത്ത്, കൂ​ടു​ത​ൽ വെ​ളി​ച്ചം, ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്ദം കേ​ൾ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ അ​രോ​ച​ക​മാ​യി അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. അ​തി​ന്‍റെ കാ​ര​ണം പ​രി​ശോ​ധി​ക്കാം.

മൈ​ഗ്രേ​ൻ​രോ​ഗി​ക​ളു​ടെ നാ​ഡി​വ്യൂ​ഹ​ത്തി​ന്‍റെ സൂ​ക്ഷ്മ സം​വേ​ദ​ന​ശ​ക്തി സാ​ധാ​ര​ണ​ക്കാ​രേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ലാ​ണ്. ത​ന്മൂ​ലം ക​ടു​ത്ത പ്ര​കാ​ശ​ര​ശ്മി​ക​ളും ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ളും മൈ​ഗ്രേ​ൻ ഉ​ണ്ടാ​ക്കു​ന്ന ഉ​ദ്ദീ​പ​ന ഘ​ട​ക​ങ്ങ​ളാ​കു​ന്നു.

അ​തു​പോ​ലെ കൊ​ടി​ഞ്ഞി​യു​ള്ള സ​മ​യ​ത്തും പ്ര​കാ​ശ​മ​ധി​ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലും ശ​ബ്ദാ​യ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലും പോ​യാ​ൽ അ​തി​ന്‍റെ കാ​ഠി​ന്യം വ​ർ​ധി​ക്കു​ന്നു.

Health

ഡൗ​ണ്‍ സി​ന്‍​ഡ്രോം ഒ​രു രോ​ഗ​മാ​ണോ?; വില്ലനാവുന്നത് അമ്മമാരുടെ പ്രായമോ?

മാർച്ച് 21: ഡൗ​ണ്‍ സി​ന്‍​ഡ്രോം ദിനം

ഡൗ​ണ്‍ സി​ന്‍​ഡ്രോം എ​ന്ന​ത് ഒ​രു രോ​ഗ​മാ​ണോ? പ​ല​രും ചോ​ദി​ക്കാ​റു​ണ്ട്. സ​ത്യ​ത്തി​ൽ ഇ​തൊ​രു ജ​നി​ത​ക ക്രോ​മ​സോം വ്യ​തി​യാ​നം ആ​ണ്. സാ​ധാ​ര​ണ​യാ​യി മ​നു​ഷ്യ ശ​രീ​ര​ത്തി​ല്‍ 46 ക്രോ​മ​സോ​മു​ക​ള്‍ ആ​ണ് ഉ​ണ്ടാ​കു​ന്ന​ത്.

എ​ന്നാ​ല്‍ ഡൗ​ണ്‍ സി​ന്‍​ഡ്രോം ഉ​ള്ള ഒ​രാ​ളു​ടെ കോ​ശ​ങ്ങ​ളി​ല്‍ 47 ക്രോ​മ​സോ​മു​ക​ള്‍ ഉ​ണ്ടാ​കും. മ​നു​ഷ്യ​രി​ല്‍ ബു​ദ്ധി​വൈ​ക​ല്യം ഉ​ണ്ടാ​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ജ​നി​ത​ക രോ​ഗം ആ​ണ് ഡൗ​ണ്‍ സി​ന്‍​ഡ്രോം.

ലോ​ക വ്യാ​പ​ക​മാ​യി 800-ല്‍ ​ഒ​രു കു​ട്ടി ഡൗ​ണ്‍ സി​ന്‍​ഡ്രോം ആ​യി ജ​നി​ക്കു​ന്നു. 1866-ല്‍ ​രോ​ഗം ആ​ദ്യ​മാ​യി വി​ശ​ദീ​ക​രി​ച്ച ഡോ. ​ജോ​ൺ ലാം​ഗ്ഡ​ൺ ഡൗ​ണി​ന്‍റെ പേ​രി​ലാ​ണ് ഇ​ത് അ​റി​യ​പ്പെ​ടു​ന്ന​ത്. എ​ല്ലാ വ​ര്‍​ഷ​വും മാ​ര്‍​ച്ച് 21 ഡൗ​ണ്‍ സി​ന്‍​ഡ്രോം ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു.

എ​ന്താ​ണ് ഡൗ​ണ്‍ സി​ന്‍​ഡ്രോം?

ഇ​ത് ഒ​രു രോ​ഗ​മ​ല്ല, ഒ​രു അ​വ​സ്ഥ​യാ​ണ്. മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ എ​ല്ലാ കോ​ശ​ങ്ങ​ളി​ലും 23 ജോ​ഡി ക്രോ​മ​സോ​മു​ക​ള്‍ ആ​ണ് ഉ​ള്ള​ത്. എ​ന്നാ​ല്‍ ഡൗ​ണ്‍ സി​ന്‍​ഡ്രോം ഉ​ള്ള കു​ട്ടി​ക​ളി​ല്‍ ന​മ്പ​ര്‍ 21 ക്രോ​മ​സോ​മി​ൽ, ര​ണ്ടി​ന് പ​ക​രം ഒ​രു അ​ധി​ക ക്രോ​മ​സോം കൂ​ടി ഉ​ണ്ടാ​കു​ന്നു.

പ്ര​ത്യേ​ക​ത​ക​ള്‍ എ​ന്തെ​ല്ലാം?

മ​റ്റു കു​ട്ടി​ക​ളെ അ​പേ​ക്ഷി​ച്ച് ശാ​രീ​രി​ക​വും ബു​ദ്ധി​പ​ര​വും ആ​യി ഇ​വ​രി​ല്‍ ചി​ല വ്യ​ത്യാ​സ​ങ്ങ​ള്‍ ഉ​ണ്ട്. ക​ഴു​ത്തു​റ​യ്ക്കാ​നും ന​ട​ക്കു​വാ​നും സം​സാ​രി​ക്കാ​നും ബു​ദ്ധി വി​കാ​സ​ത്തി​നും കാ​ല​താ​മ​സം ഉ​ണ്ടാ​കും. ശാ​രീ​രി​ക​മാ​യി ഉ​ള്ള ചി​ല പ്ര​ത്യേ​ക​ത​ക​ള്‍ കാ​ര​ണം ജ​നി​ച്ച് അ​ധി​കം വൈ​കാ​തെ ത​ന്നെ ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യും.

പ​ര​ന്ന മു​ഖം, ക​ണ്ണി​ല്‍ ഉ​ള്ള വ്യ​ത്യാ​സം, പു​റ​ത്തേ​ക്ക് ത​ള്ളി നി​ല്‍​ക്കു​ന്ന നാ​വ്, പേ​ശി ബ​ല​ക്കു​റ​വ് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍, കാ​ഴ്ച, കേ​ള്‍​വി ത​ക​രാ​റ്, ഇ​ട​യ്ക്കി​ട​യ്ക്ക് ഉ​ള്ള ചെ​വി, സൈ​ന​സ് അ​ണു​ബാ​ധ തൈ​റോ​യ്ഡ് പ്ര​ശ്‌​ന​ങ്ങ​ള്‍, കു​ട​ല്‍ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍, ക​ഴു​ത്തി​ന്‍റെ ഭാ​ഗ​ത്തെ എ​ല്ലി​ന്‍റെ ബ​ല​ക്കു​റ​വ് തു​ട​ങ്ങി​യ​വ ഈ ​കു​ട്ടി​ക​ളി​ല്‍ ഉ​ണ്ടാ​കാം.

മു​തി​ര്‍​ന്നു ക​ഴി​യു​മ്പോ​ള്‍ ര​ക്താ​ര്‍​ബു​ദം, മ​റ​വി​രോ​ഗം തു​ട​ങ്ങി​യ​വ പൊ​തു​സ​മൂ​ഹ​ത്തെ അ​പേ​ക്ഷി​ച്ച് ഡൗ​ണ്‍ സി​ന്‍​ഡ്രോം ബാ​ധി​ത​രി​ല്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

കാ​ര​ണം എ​ന്താ​ണ്?

ഇ​ത് ഒ​രു പാ​ര​മ്പ​ര്യ രോ​ഗം അ​ല്ല. ജ​നി​ത​ക​മാ​യ ഒ​രു അ​വ​സ്ഥ ആ​ണ്. ജ​നി​ക്കു​ന്ന ഏ​ത് കു​ഞ്ഞി​നെ​യും ബാ​ധി​ക്കാം. അ​മ്മ​യു​ടെ പ്രാ​യ കൂ​ടു​ത​ല്‍ ആ​ണ് ഇ​തി​ന് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര​ണ​മാ​യി കാ​ണു​ന്ന​ത്.

അ​മ്മ​യു​ടെ പ്രാ​യം 45 വ​യ​സ്സി​നു മു​ക​ളി​ല്‍ ആ​ണെ​ങ്കി​ല്‍ ശ​രാ​ശ​രി 30-ല്‍ ​ഒ​രു കു​ട്ടി എ​ന്ന രീ​തി​യി​ല്‍ ഡൗ​ണ്‍ സി​ന്‍​ഡ്രോം ഉ​ണ്ടാ​കാം. പ​ക്ഷേ, ഏ​തു പ്രാ​യ​ത്തി​ലെ അ​മ്മ​യു​ടെ കു​ഞ്ഞി​നെ​യും ഇ​ത് ബാ​ധി​ക്കാം.

രോ​ഗ​നി​ര്‍​ണ​യം എ​ങ്ങ​നെ?

ഗ​ര്‍​ഭ​കാ്തു ത​ന്നെ ട്രി​പ്പി​ള്‍ ടെ​സ്റ്റ്, ക്വാ​ഡ്രി​പ്പി​ള്‍ ടെ​സ്റ്റ്, അ​ള്‍​ട്രാ സൗ​ണ്ട് സ്‌​കാ​നിം​ഗ് എ​ന്നി​ങ്ങ​നെ സ്‌​ക്രീ​നി​ങ് ടെ​സ്റ്റു​ക​ള്‍ ല​ഭ്യ​മാ​ണ്.

സ്‌​ക്രീ​നിം​ഗ് ടെ​സ്റ്റി​ല്‍ അ​പാ​ക​ത ഉ​ണ്ടെ​ങ്കി​ല്‍, ഉ​റ​പ്പി​ക്കാ​നാ​യി അ​മ്‌​നി​യോ​സെ​ന്റ​സി​സ്, കോ​റി​യോ​ണി​ക് വി​ല്ല​സ് സാം​പ്ലി​ങ്ങ് തു​ട​ങ്ങി​യ​വ ചെ​യ്യാം.

ജ​ന​ന​ശേ​ഷം ആ​യാ​ലും കാ​രി​യോ ടൈ​പ്പിം​ഗ് ടെ​സ്റ്റ് വ​ഴി 100% രോ​ഗ​നി​ര്‍​ണ​യം സാ​ധ്യ​മാ​ണ്.

എ​ങ്ങ​നെ ചി​കി​ത്സി​ക്കാം?

ജ​നി​ത​ക​മാ​യ ത​ക​രാ​ര്‍ ആ​യ​തി​നാ​ല്‍ ഒ​രു മ​രു​ന്നു കൊ​ണ്ട് ചി​കി​ത്സി​ച്ചു മാ​റ്റാ​ന്‍ സാ​ധ്യ​മ​ല്ല. ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍, കാ​ര്‍​ഡി​യോ​ള​ജി​സ്റ്റ്, ഫി​സി​ക്ക​ല്‍ മെ​ഡി​സി​ന്‍, ക​ണ്ണ്, നേ​ത്ര​രോ​ഗ വി​ഭാ​ഗ​ങ്ങ​ള്‍, ചൈ​ല്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ​ല്‍ തെ​റാ​പ്പി, സ​ര്‍​ജ​റി തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​വ​രെ ചി​കി​ത്സി​ക്കു​ന്ന​ത്.

നി​ര്‍​ദി​ഷ്ട സ​മ​യ​ങ്ങ​ളി​ല്‍ വി​വി​ധ രോ​ഗ​ങ്ങ​ളു​ടെ സ്‌​ക്രീ​നിം​ഗ് ഈ ​കു​ട്ടി​ക​ളി​ല്‍ ചെ​യ്യേ​ണ്ട​താ​ണ്. ഓ​ക്ക്യൂ​പ്പേ​ഷ​ണ​ല്‍ തെ​റാ​പ്പി, സ്പീ​ച്ച് തെ​റാ​പ്പി, ഫി​സി​യോ​തെ​റാ​പ്പി, ചൈ​ല്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ​ല്‍ തെ​റാ​പ്പി തു​ട​ങ്ങി​യ​വ കു​ട്ടി​ക​ളി​ല്‍ ഫ​ല​പ്ര​ദ​മാ​യ മാ​റ്റം കൊ​ണ്ടു​വ​രാ​ന്‍ സ​ഹാ​യി​ക്കും.

ഡൗ​ണ്‍ സി​ന്‍​ഡ്രോം ബാ​ധി​ത​രു​ടെ ശ​രാ​ശ​രി ബു​ദ്ധി​വി​കാ​സം 8-9 വ​യ​സി​ന്‍റെ ആ​ണ്. പ​ക്ഷേ, ഓ​രോ വ്യ​ക്തി​യെ അ​നു​സ​രി​ച്ചും മാ​റ​റ ഉ​ണ്ടാ​കാം. ഡൗ​ണ്‍ സി​ന്‍​ഡ്രോം ഉ​ള്ള കു​ട്ടി​ക​ള്‍ വ​ള​രെ സൗ​ഹൃ​ദ മ​നോ​ഭാ​വം ഉ​ള്ള​വ​രും മ​റ്റു​ള്ള​വ​രോ​ട് സ്‌​നേ​ഹ​ത്തോ​ടെ പെ​രു​മാ​റു​ന്ന​വ​രും ആ​ണ്.

ഇ​ത്ത​രം കു​ട്ടി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബ​ത്തെ​യും പൊ​തു​സ​മൂ​ഹ​ത്തി​ല്‍ ഒ​റ്റ​പ്പെ​ടു​ത്തു​ക​യോ പ​രി​ഹ​സി​ക്കു​ക​യോ ചെ​യ്യാ​തെ അ​വ​ര്‍​ക്ക് താ​ങ്ങാ​യി നി​ല്‍​ക്കാ​ന്‍ ആ​ണ് നാം ​ഓ​രോ​രു​ത്ത​രും ശ്ര​മി​ക്കേ​ണ്ട​ത്. ഡൗ​ണ്‍ സി​ന്‍​ഡ്രോം സ​പ്പോ​ര്‍​ട്ട് ഗ്രൂ​പ്പു​ക​ള്‍ ഇ​തി​നെ ഒ​രു പ​രി​ധി​വ​രെ സ​ഹാ​യി​ക്കു​ന്നു.

നേ​ര​ത്തെ രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തി ശ​രി​യാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യാ​ല്‍ സ്വ​ന്തം കാ​ര്യം നോ​ക്കാ​നും വ​രു​മാ​നം ഉ​ണ്ടാ​ക്കാ​നും ഉ​ത​കു​ന്ന രീ​തി​യി​ല്‍ ഒ​രു പ​രി​ധി​വ​രെ അ​വ​രെ പ്രാ​പ്ത​രാ​ക്കു​വാ​ന്‍ ക​ഴി​യും. പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്കൂ​ളു​ക​ളി​ൽ പ​ഠ​നം തു​ട​രാ​നു​മാ​കും.

വി​വ​ര​ങ്ങ​ൾ: Reshmi Mohan .A
Child Developmental Therapist
SUT Hospital, Pattom.

Health

വൃ​ഷ്ണ​ങ്ങ​ള്‍​ക്കു വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടോ..? ഡോ​ക്‌​ട​റെ കാ​ണാ​ൻ വൈ​ക​രു​ത്

വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും ഡോ​ക്ട​റെ കാ​ണാ​ൻ വൈ​ക​രു​ത്. ചി​കി​ത്സ വൈ​കി​യാ​ൽ വ​ലി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ലേ​ക്കു വ​ഴി​വ​ച്ചേ​ക്കാം.

ശാ​രീ​ര​ത്തി​നേ​റ്റ പ​രി​ക്കു​ക​ള്‍, അ​ണു​ബാ​ധ​ക​ള്‍, വീ​ക്കം, ആ​രോ​ഗ്യ​പ​ര​മാ​യ അ​വ​സ്ഥ​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ ഒ​ന്നി​ല​ധി​കം ഘ​ട​ക​ങ്ങ​ള്‍ വൃ​ഷ​ണ വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കാം.

വൃ​ഷ​ണ​ങ്ങ​ള്‍​ക്കു നേ​രി​ട്ടു​ള്ള പ​രി​ക്കു​ക​ള്‍ ഉ​ട​ന​ടി വേ​ദ​ന​യ്ക്കും അ​സ്വ​സ്ഥ​ത​യ്ക്കും കാ​ര​ണ​മാ​കും.

നേ​രി​ട്ടു​ള്ള പ്ര​ഹ​രം, സ്‌​പോ​ര്‍​ട്‌​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക​ട​ങ്ങ​ള്‍, അ​ല്ലെ​ങ്കി​ല്‍ ഗ്രോ​യി​ന്‍ ഏ​രി​യ ഉ​ള്‍​പ്പെ​ടു​ന്ന അ​പ​ക​ട​ങ്ങ​ള്‍ എ​ന്നി​വ പോ​ലെ വൃ​ഷ​ണ​ങ്ങ​ള്‍​ക്കു​ണ്ടാ​കു​ന്ന ആ​ഘാ​തം അ​ല്ലെ​ങ്കി​ല്‍ പ​രി​ക്കു​ക​ള്‍ വൃ​ഷ​ണ വേ​ദ​ന​യി​ലേ​ക്കു ന​യി​ച്ചേ​ക്കാം.

വൃ​ഷ്ണ​ങ്ങ​ൾ​ക്കു വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടാ​ൽ നി​സാ​ര​മാ​യി കാ​ണ​രു​ത്. ഉ​ട​ൻ​ത​ന്നെ ഡോ​ക്ട​റെ ഉ​പ​ദേ​ശം തേ​ട​ണം.

അ​ണു​ബാ​ധ​ക​ള്‍

എ​പ്പി​ഡി​ഡൈ​മി​റ്റി​സ് അ​ല്ലെ​ങ്കി​ല്‍ ഓ​ര്‍​ക്കി​റ്റി​സ് പോ​ലെ​യു​ള്ള വൃ​ഷ​ണ​ങ്ങ​ളി​ലോ ചു​റ്റു​മു​ള്ള ഘ​ട​ന​ക​ളി​ലോ ഉ​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​ക​ള്‍ ക​ടു​ത്ത അ​സ്വാ​സ്ഥ്യ​വും വേ​ദ​ന​യും സൃ​ഷ്ടി​ക്കും.

വൃ​ഷ​ണ​ത്തി​ലേ​ക്കു​ള്ള ര​ക്ത​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന, ബീ​ജ​കോ​ശം വ​ള​യു​ന്ന ഒ​രു മെ​ഡി​ക്ക​ല്‍ എ​മ​ര്‍​ജ​ന്‍​സി​യാ​ണി​ത്. ടെ​സ്റ്റി​ക്യു​ലാ​ര്‍ ടോ​ര്‍​ഷ​ന്‍ ക​ഠി​ന​വും പെ​ട്ടെ​ന്നു​ള്ള​തു​മാ​യ വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്നു.

ചി​ല​പ്പോ​ള്‍, വൃ​ക്ക​യി​ലെ ക​ല്ലു​ക​ള്‍ വൃ​ഷ​ണ മേ​ഖ​ല​യി​ലേ​ക്കു പ്ര​സ​രി​ക്കു​ന്ന വേ​ദ​ന​യി​ലേ​ക്കു ന​യി​ച്ചേ​ക്കാം, ഇ​ത് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കു​ന്നു. വൃ​ഷ​ണ​ത്തി​നു പി​ന്നി​ലെ ചു​രു​ണ്ട കു​ഴ​ലാ​യ എ​പ്പി​ഡി​ഡൈ​മി​സി​ലെ സി​സ്റ്റു​ക​ള്‍ വേ​ദ​ന​യ്ക്കും അ​സ്വ​സ്ഥ​ത​യ്ക്കും കാ​ര​ണ​മാ​കും.

വൃ​ഷ​ണ​ത്തി​നു ചു​റ്റും ദ്രാ​വ​കം അ​ടി​ഞ്ഞു​കൂ​ടു​ന്ന​ത് വൃ​ഷ​ണ​സ​ഞ്ചി വീ​ര്‍​ക്കു​ന്ന​തി​നും വേ​ദ​നാ​ജ​ന​ക​മാ​യ​തി​നും കാ​ര​ണ​മാ​കും. ഹെ​ര്‍​ണി​യ വൃ​ഷ​ണ വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​യേ​ക്കാം, പ്ര​ത്യേ​കി​ച്ച് ഹെ​ര്‍​ണി​യ വൃ​ഷ​ണ​സ​ഞ്ചി​യി​ലേ​ക്കു നീ​ണ്ടു​നി​ല്‍​ക്കു​മ്പോ​ള്‍.

ലൈം​ഗി​ക​മാ​യി പ​ക​രു​ന്ന അ​ണു​ബാ​ധ​ക​ള്‍-​ഗൊ​ണോ​റി​യ അ​ല്ലെ​ങ്കി​ല്‍ ക്ല​മീ​ഡി​യ പോ​ലു​ള്ള​വ ചി​കി​ത്സി​ച്ചി​ല്ല​ങ്കി​ല്‍ വൃ​ഷ​ണ വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കും.

ഒ​രേ​സ​മ​യം ര​ണ്ട് വൃ​ഷ​ണ​ങ്ങ​ളെ​യും ബാ​ധി​ക്കാം.

എ​ളു​പ്പ​ത്തി​ൽ ക​ണ്ടു​പി​ടി​ക്കാം

നി​ല​വി​ലു​ള്ള അ​സു​ഖ​ങ്ങ​ള്‍, പ​രി​ക്കു​ക​ളു​ടെ ച​രി​ത്രം, ല​ക്ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചു ഡോ​ക്ട​ര്‍ ചോ​ദി​ക്കും. വൃ​ഷ​ണ​സ​ഞ്ചി, വൃ​ഷ​ണം, ഉ​ദ​രം എ​ന്നി​വ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, വീ​ക്കം, ആ​ര്‍​ദ്ര​ത, അ​ല്ലെ​ങ്കി​ല്‍ അ​സാ​ധാ​ര​ണ​ത​ക​ള്‍ എ​ന്നി​വ വി​ല​യി​രു​ത്തു​ന്നു.

അ​ള്‍​ട്രാ​സൗ​ണ്ട് ഇ​മേ​ജിം​ഗ് സാ​ധാ​ര​ണ​യാ​യി വൃ​ഷ​ണ​ങ്ങ​ളും ചു​റ്റു​മു​ള്ള ഘ​ട​ന​ക​ളും ദൃ​ശ്യ​വ​ത്ക​രി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്നു, ഇ​ത് അ​ണു​ബാ​ധ​ക​ള്‍, ഹെ​ര്‍​ണി​യ​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ വൃ​ഷ​ണ​ങ്ങ​ളു​ടെ ടോ​ര്‍​ഷ​ന്‍ പോ​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

അ​ണു​ബാ​ധ​യു​ടെ​യോ വീ​ക്ക​ത്തി​ന്‍റെ​യോ ല​ക്ഷ​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ മൂ​ത്ര​പ​രി​ശോ​ധ​ന ന​ട​ത്താം. മ​റ്റ് അ​ടി​സ്ഥാ​ന പ​രി​ശോ​ധ​ന​ക​ള്‍​ക്കൊ​പ്പം ര​ക്ത​പ​രി​ശോ​ധ​ന​യും ന​ട​ത്താം.

Health

ആ​സ്ത്​മ ചികിത്സയിൽ ശ്രദ്ധിക്കേണ്ടത്...

ആ​സ്ത്​മ പൂ​ര്‍​ണമാ​യും ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​നാവില്ല. എ​ന്നാ​ല്‍, രോഗം നി​യ​ന്ത്രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന നി​ര​വ​ധി ചി​കി​ത്സ​ക​ള്‍ ല​ഭ്യ​മാ​ണ്. ഇ​ന്‍​ഹേ​ല​ര്‍ ഉ​പ​യോ​ഗം ഇ​തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ്.

ഇ​ന്‍​ഹേ​ല​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് നേ​രി​ട്ട് മ​രു​ന്ന് എ​ത്തു​ന്നു. ആ​സ്ത​മ രോ​ഗി​ക​ള്‍​ക്ക് സാ​ധാ​ര​ണ​വും സ​ജീ​വ​വു​മാ​യ ജീ​വി​തം ന​യി​ക്കു​ന്ന​തി​നാ​യി ഇ​ന്‍​ഹേ​ല​റു​ക​ള്‍ വ​ള​രെ​യ​ധി​കം സ​ഹാ​യി​ക്കും. ഇ​ന്‍​ഹേ​ല​റു​ക​ള്‍ പ്ര​ധാ​ന​മാ​യും ര​ണ്ടു ത​ര​ത്തി​ലാ​ണു​ള്ള​ത്.

1. ബ്രോ​ങ്കോ ഡ​യ​ലേ​റ്റ​ര്‍ (Salbutamol പോ​ലെ​യു​ള്ള​വ)

വാ​യു മാ​ര്‍​ഗ​ങ്ങ​ള്‍ തു​റ​ക്കാ​നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കു​ന്നു.

2. സ്റ്റി​റോ​യ്ഡു​ക​ള്‍

വാ​യുമാ​ര്‍​ഗങ്ങ​ളി​ലെ വീ​ക്കം കു​റ​ച്ച് ആ​സ്ത് മ തീ​വ്ര​ത​യി​ല്‍ എ​ത്തു​ന്ന​ത് ത​ട​യു​ക​യും മ​ര​ണ​സാധ്യ​ത​ കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു. ആ​സ്ത്​മ രോ​ഗി​ക​ള്‍ ദി​വ​സ​വും ഇ​ന്‍​ഹേ​ല​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​യി വ​ന്നേ​ക്കാം.

രോ​ഗല​ക്ഷ​ണ​ങ്ങ​ളു​ടെ ആ​വ​ര്‍​ത്തി​യും ല​ഭ്യ​മാ​യ ഇ​ന്‍​ഹേ​ല​റു​ക​ളു​ടെ ത​ര​വും ആ​ശ്ര​യി​ച്ചാ​യി​രി​ക്കും ചി​കി​ത്സ.

ആ​സ്ത​മ​യു​ടെ ദീ​ര്‍​ഘ​കാ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍

ന​ന്നാ​യി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ​സ്ത്‌മ മൂ​ല​മു​ള്ള ദീ​ര്‍​ഘ​കാ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കും. എ​ന്നി​രു​ന്നാ​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ കൈ​കാ​ര്യം ചെ​യ്തി​ല്ലെ​ങ്കി​ല്‍ ഇ​ത് ആ​രോ​ഗ്യ​ത്തെ​യും ജീ​വി​ത നി​ല​വാ​ര​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാം.

പ്ര​ധാ​ന​മാ​യും ശ്വാ​സ​നാ​ള​ങ്ങ​ളു​ടെ വീ​ക്കം (Airway remodelling) ദീ​ര്‍​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ ശ്വ​സ​നം കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. ആ​സ്ത​മ നി​യ​ന്ത്ര​ണ വി​ധേ​യ​മ​ല്ലാ​ത്ത ആ​ളു​ക​ളി​ല്‍ ഇ​ട​യ്ക്കി​ടെ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളാ​ല്‍ ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശ​നം വേ​ണ്ടി വ​ന്നേ​ക്കാം. അ​തു​പോ​ലെ​ത​ന്നെ ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കു​റ​യാ​നും സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ദീ​ര്‍​ഘ​കാ​ല ആ​സ്ത​മ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ- ജോ​ലി, ഉ​റ​ക്കം, വ്യാ​യാ​മം- എ​ന്നി​വ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കാം. അ​പൂ​ര്‍​വ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ചി​കി​ത്സ​യോ​ടു പ്ര​തി​ക​രി​ക്കാ​ത്ത ആ​സ്ത്‌മ ആ​വ​ര്‍​ത്തി​ച്ചു​ള്ള അ​ണു​ബാ​ധ​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ ശ്വ​സ​നപ​രാ​ജ​യം തു​ട​ങ്ങി​യ ഗു​രു​ത​ര​ സ​ങ്കീ​ര്‍​ണ​ത​ക​ളി​ലേ​ക്ക് ന​യി​ച്ചേ​ക്കാം.

ശ​രി​യാ​യ ഇ​ന്‍​ഹേ​ല​ർ ഉ​പ​യോ​ഗ​ത്തിലൂടെയും അ​തി​നോ​ടൊ​പ്പംത​ന്നെ ആ​സ്ത്​മ രോ​ഗ​ത്തി​ന്‍റെ പ്രേ​ര​ണ ഘ​ട​ക​ങ്ങ​ള്‍ മ​ന​സിലാ​ക്കി അ​വ ഒ​ഴി​വാ​ക്കി​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​രു പ​രി​ധി​വ​രെ നി​യ​ന്ത്രി​ക്കാം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ആ​ൻ മേ​രി ജേ​ക്ക​ബ്
ക​ൺ​സ​ൾ​ട്ട​ന്‍റ് പ​ൾ​മോ​ണ​ജി​സ്റ്റ്, എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Health

സി​എ​പി​ഡി നി​ത്യ​ജീ​വി​ത​ത്തെ ബാ​ധി​ക്കു​മോ?

ഡ​യാ​ലി​സി​സ് ചി​കി​ത്സ​യി​ലെ ഹോം ​ഡ​യാ​ലി​സി​സ് രീ​തി​യാ​ണ്, CAPD എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​ണ്ടി​ന്യൂ​വ​സ് ആം​ബു​ലേ​റ്റ​റി പെ​രി​ടോ​ണി​യ​ല്‍ ഡ​യാ​ലി​സി​സ്.

സി​എ​പി​ഡി​യു​ടെ ന്യൂ​ന​ത​ക​ള്‍

1. വ​ള​രെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടു കൂ​ടി എ​ല്ലാ ദി​വ​സ​വും ചെ​യ്യേ​ണ്ട ഒ​രു ന​ട​പ​ടി​ക്ര​മ​മാ​ണ് CAPD. ഈ ​ചി​ന്ത ചി​ല​പ്പോ​ള്‍ ഒ​രു ചെ​റി​യ മാ​ന​സി​ക പി​രി​മു​റു​ക്കം ഉ​ണ്ടാ​ക്കി​യേ​ക്കും.

2. സ്ഥി​ര​മാ​യി ക​ത്തീ​റ്റ​ര്‍ ശ​രീ​ര​ത്തി​ല്‍ ഇ​രി​ക്കു​ന്ന​ത് ചി​ല രോ​ഗി​ക​ള്‍​ക്കെ​ങ്കി​ലും ചെ​റി​യ രീ​തി​യി​ല്‍ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കാ​വു​ന്ന​താ​ണ്.

3. ന​ല്ല വൃ​ത്തി​യാ​യി എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ ചെ​യ്തി​ല്ലെ​ങ്കി​ല്‍ അ​ണു​ബാ​ധ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

സി​എ​പി​ഡി ചെ​യ്യു​ന്ന​ത് നി​ത്യ​ജീ​വി​ത​ത്തെ എ​ത്ര​ത്തോ​ളം ബാ​ധി​ക്കും?

നി​ത്യ​ജീ​വി​ത​ത്തി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ ഒ​ന്നും ഇ​ല്ലാ​തെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഒ​രു ഡ​യാ​ലി​സി​സ് രീ​തി​യാ​ണ് CAPD.

ജോ​ലി​ക്ക് പോ​കാ​ന്‍ സാ​ധി​ക്കും. വ്യാ​യാ​മം ചെ​യ്യാ​നും യാ​ത്ര ചെ​യ്യാ​നും സാ​ധാ​ര​ണ രീ​തി​യി​ല്‍ ലൈം​ഗി​ക ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നും സാ​ധി​ക്കും.

സി​എ​പി​ഡി ചെ​ല​വ് കു​റ​ഞ്ഞ മാ​ര്‍​ഗ​മാ​ണോ?

CAPD യു​ടെ മാ​സ ചെ​ല​വ് ഏ​ക​ദേ​ശം 15,000 - 20,000 വ​രെ ആ​കും. ആ​ദ്യ നോ​ട്ട​ത്തി​ല്‍ ഇ​ത് ഹീ​മോ ഡ​യാ​ലി​സി​സി​നെ അ​പേ​ക്ഷി​ച്ച് ചെ​ല​വ് കൂ​ടി​യ​ത് ആ​ണെ​ന്ന് തോ​ന്നു​മെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ല്‍ പോ​യി​വ​രു​ന്ന​തി​ന്‍റെ ചെ​ല​വും കൂ​ട്ടി​രി​പ്പു​കാ​രു​ടെ​യും രോ​ഗി​യു​ടെ​യും സൗ​ക​ര്യ​വും എ​ല്ലാ വി​ല​യി​രു​ത്തു​മ്പോ​ള്‍ ചി​ല​ര്‍​ക്കെ​ങ്കി​ലും ഹീ​മോ ഡ​യാ​ലി​സി​സി​നെ​ക്കാ​ള്‍ ന​ല്ലൊ​രു ഒ​പ്ഷ​ന്‍ ആ​യി സി​എ​പി​ഡി തെ​ര​ഞ്ഞെ​ടു​ക്കാം.

ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ല്‍ പൂ​ര്‍​ണ​മാ​യും വൃ​ക്ക​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​വ​ര്‍​ക്ക് ഒ​രു അ​നു​ഗ്ര​ഹ​മാ​യി വ​ന്നു​ചേ​ര്‍​ന്നി​ട്ടു​ള്ള ഒ​രു ഡ​യാ​ലി​സി​സ് രീ​തി​യാ​ണ് സി​എ​പി​ഡി. എ​ന്തു​കൊ​ണ്ടോ ഹീ​മോ ഡ​യാ​ലി​സി​സി​ന്‍റെ അ​ത്ര​യും അ​റി​വ് രോ​ഗി​ക​ളു​ടെ ഇ​ട​യി​ല്‍ സി​എ​പി​ഡി​യെ​ക്കു​റി​ച്ച് ഇ​ല്ല.

ആ​യ​തി​നാ​ല്‍ വ​ള​രെ​യ​ധി​കം പ​രീ​ക്ഷി​ക്ക​പ്പെ​ടാ​ത്ത, എ​ന്നാ​ല്‍ ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ന്ന ഒ​രു ഡ​യാ​ലി​സി​സ് രീ​തി​യാ​ണ് സി​എ​പി​ഡി.

ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ്
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് നെ​ഫ്രോ​ള​ജി​സ്റ്റ്, എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

Health

സി​ഒ​പി​ഡി: വേ​ണം ശ്വാ​സ​കോ​ശ പു​ന​ര​ധി​വാ​സം

ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ബാ​ധി​ക്കു​ന്ന ഒ​രു ദീ​ർ​ഘ​കാ​ല ശ്വാ​സ​കോ​ശ രോ​ഗ​മാ​ണ് ക്രോ​ണി​ക് ഒ​ബ്സ്ട്ര​ക്റ്റീ​വ് പ​ൾ​മ​ണ​റി ഡി​സീ​സ് (സി​ഒ​പി​ഡി). ചു​മ, ശ്വാ​സ​ത​ട​സം തു​ട​ങ്ങി​യ ല​ക്ഷ​ങ്ങ​ളോ​ടൊ​പ്പം ശ്വാ​സ​നാ​ള​ങ്ങ​ൾ അ​ട​ഞ്ഞ​തും വീ​ർ​ത്ത​തു​മാ​ണ് ഇ​തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ൾ.

2019ലെ ​ഗ്ലോ​ബ​ൽ ബ​ർ​ഡ​ൻ ഓ​ഫ് ഡി​സീ​സ് സ്റ്റ​ഡി പ്ര​കാ​രം, ആ​ഗോ​ള​ത​ല​ത്തി​ൽ 212 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളെ സി​ഒ​പി​ഡി ബാ​ധി​ക്കു​ന്നു, ഇ​ന്ത്യ​യി​ൽ 55 ദ​ശ​ല​ക്ഷം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. മ​ര​ണ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന കാ​ര​ണ​മാ​ണി​ത്.

സി​ഒ​പി​ഡി മാ​നേ​ജ്‌​മെ​ന്‍റി​ന് ഇ​ൻ​ഹേ​ലേ​ഷ​ൻ തെ​റാ​പ്പി അ​ത്യാ​വ​ശ്യ​മാ​ണെ​ങ്കി​ലും രോ​ഗ​ത്തി​ന്‍റെ ദൈ​നം​ദി​ന ആ​ഘാ​തം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് പ​ൾ​മ​ണ​റി റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണെ​ങ്കി​ലും വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്.

അ​തി​നാ​ൽ, ഈ ​ലോ​ക സി​ഒ​പി​ഡി ദി​ന​ത്തി​ൽ "നി​ങ്ങ​ളു​ടെ ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​റി​യു​ക' എ​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം, ഈ ​രോ​ഗ​വു​മാ​യി ജീ​വി​ക്കു​ന്ന​വ​ർ അ​വ​രു​ടെ ശ്വാ​സ​കോ​ശ ആ​രോ​ഗ്യ​ത്തെ​യും മൊ​ത്ത​ത്തി​ലു​ള്ള ജീ​വി​ത നി​ല​വാ​ര​ത്തെ​യും പി​ന്തു​ണ​യ്ക്കാ​ൻ ക​ഴി​യു​ന്ന ല​ഭ്യ​മാ​യ വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ളെ​യും സ​മീ​പ​ന​ങ്ങ​ളെ​യും കു​റി​ച്ച് അ​റി​ഞ്ഞി​രി​ക്കേ​ണ്ട​ത് അ​നി​വ​ര്യ​മാ​ണ്.

എ​ന്താ​ണ് പ​ൾ​മ​ണ​റി റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ?

പ​രി​ശീ​ല​നം ല​ഭി​ച്ച ഫി​സി​യോ​തെ​റാ​പ്പി​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു മേ​ൽ​നോ​ട്ട പ​രി​പാ​ടി​യാ​ണ് പ​ൾ​മ​ണ​റി റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ, സി​ഒ​പി​ഡി പോ​ലു​ള്ള ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളു​ള്ള ആ​ളു​ക​ൾ​ക്ക് ശ്വ​സി​ക്കാ​നും മി​ക​ച്ച രീ​തി​യി​ൽ ജീ​വി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​തി​ന് ഇ​ത് രൂ​പ​ക​ൽ​പ്പ​ന ചെ​യ്‌​തി​രി​ക്കു​ന്നു.

രോ​ഗി​യു​ടെ വി​ദ്യാ​ഭ്യാ​സം, വ്യാ​യാ​മം, ജീ​വി​ത​ശൈ​ലി മാ​റ്റ​ങ്ങ​ൾ എ​ന്നി​വ സം​യോ​ജി​പ്പി​ച്ച്, പി‌​ആ​ർ ശ്വാ​സ​കോ​ശ പ്ര​വ​ർ​ത്ത​ന​വും മൊ​ത്ത​ത്തി​ലു​ള്ള ജീ​വി​ത നി​ല​വാ​ര​വും മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു.

സാ​ധാ​ര​ണ​യാ​യി 6-8 ആ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​പ്രോ​ഗ്രാം ശ്വാ​സ​ത​ട​സം കു​റ​യ്ക്കു​ന്ന​തി​നും ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും മാ​ന​സി​ക ക്ഷേ​മം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള വ്യാ​യാ​മ​ങ്ങ​ളും ശ്വ​സ​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളും പ​ഠി​പ്പി​ക്കു​ന്നു.

ഈ ​ബ​ഹു​മു​ഖ സ​മീ​പ​നം ജീ​വി​ത നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ക​യും ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ന​ങ്ങ​ളും ദീ​ർ​ഘ​കാ​ല ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നു​മു​ള്ള ചെ​ല​വു​ക​ളും കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു. സി​ഒ​പി​ഡി രോ​ഗി​ക​ളി​ൽ കു​റ​ഞ്ഞ ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​വും ഉ​യ​ർ​ന്ന മ​ര​ണ​നി​ര​ക്കും ത​മ്മി​ലു​ള്ള ബ​ന്ധ​മാ​ണ് ശ്വാ​സ​കോ​ശ പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ പ്രാ​ധാ​ന്യം അ​ടി​വ​ര​യി​ടു​ന്ന​ത്.

ശ്വാ​സ​കോ​ശ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന​പ്പു​റം, മെ​ച്ച​പ്പെ​ട്ട മാ​ന​സി​ക ക്ഷേ​മം, മെ​ച്ച​പ്പെ​ട്ട മാ​ന​സി​കാ​വ​സ്ഥ സ്ഥി​ര​ത, മെ​ച്ച​പ്പെ​ട്ട ഹൃ​ദ​യാ​രോ​ഗ്യം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ​തി​വ് വ്യാ​യാ​മ​ത്തി​ന്‍റെ ഗു​ണ​ങ്ങ​ൾ പി‌​ആ​ർ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. സി​ഒ​പി​ഡി ചി​കി​ത്സാ ല​ക്ഷ്യ​ങ്ങ​ളാ​യ വ​ർ​ധി​ച്ച വ്യാ​യാ​മ സ​ഹി​ഷ്ണു​ത, മെ​ച്ച​പ്പെ​ട്ട ജീ​വി​ത നി​ല​വാ​രം എ​ന്നി​വ​യെ പി‌​ആ​ർ അ​ഭി​സം​ബോ​ധ​നം ചെ​യ്യു​ന്നു.

വ്യാ​യാ​മ പ​രി​ശീ​ല​നം: സ​ഹി​ഷ്ണു​ത വ്യാ​യാ​മ​ങ്ങ​ളും (ന​ട​ത്തം, സൈ​ക്ലിം​ഗ്) ശ​ക്തി പ​രി​ശീ​ല​ന​വും പേ​ശി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും സ്റ്റാ​മി​ന​യും മെ​ച്ച​പ്പെ​ടു​ത്തു​ന്നു, ഇ​ത് രോ​ഗി​ക​ളെ ശ്വാ​സ​ത​ട​സം നി​യ​ന്ത്രി​ക്കാ​നും പ്ര​വ​ർ​ത്ത​ന നി​ല​ക​ൾ അ​ധി​ക​സ​മ​യം വ​ർ​ധി​പ്പി​ക്കാ​നും സ​ഹാ​യി​ക്കു​ന്നു.

ശ്വ​സ​ന വി​ദ്യ​ക​ൾ: ചു​ണ്ടു​ക​ൾ അ​മ​ർ​ത്തി​യു​ള്ള ശ്വ​സ​ന​വും ഡ​യ​ഫ്രാ​മാ​റ്റി​ക് ശ്വ​സ​ന​വും ശ്വാ​സ​കോ​ശ ശേ​ഷി വ​ർ​ധിപ്പി​ക്കു​ക​യും ശ്വാ​സ​ത​ട​സം നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്നു.

വി​ദ്യാ​ഭ്യാ​സ​വും കൗ​ൺ​സി​ലിം​ഗും: മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം, ഓ​ക്സി​ജ​ൻ തെ​റാ​പ്പി, നേ​രി​ട​ൽ ത​ന്ത്ര​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സി​ഒ​പി​ഡി മാ​നേ​ജ്മെ​ന്‍റി​നെ​ക്കു​റി​ച്ച് രോ​ഗി​ക​ൾ പ​ഠി​ക്കു​ന്നു, ഇ​ത് അ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​ൻ അ​വ​രെ പ്രാ​പ്ത​രാ​ക്കു​ന്നു.

മ​നഃ​ശാ​സ്ത്ര​പ​ര​മാ​യ പി​ന്തു​ണ: സ​മ്മ​ർ​ദ്ദ മാ​നേ​ജ്മെന്‍റി​നും പോ​സി​റ്റീ​വ് കാ​ഴ്ച​പ്പാ​ടി​നും വ്യ​ക്തി​ഗ​ത അ​ല്ലെ​ങ്കി​ൽ ഗ്രൂ​പ്പ് പി​ന്തു​ണ എ​ന്നി​വ പിആർ ന​ൽ​കു​ന്നു, ഇ​ത് പ​ല​പ്പോ​ഴും സിഒപിഡി മൂ​ല​മു​ണ്ടാ​കു​ന്ന ഉ​ത്ക​ണ്ഠ​യും വി​ഷാ​ദ​വും പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു.

ശ്വാ​സ​കോ​ശ പു​ന​ര​ധി​വാ​സം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്, എ​ന്തു​കൊ​ണ്ട് സി​ഒപിഡി പു​രോ​ഗ​മി​ക്കു​ന്നു, ഇ​ട​പെ​ട​ലി​ല്ലാ​തെ അ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ വ​ഷ​ളാ​കു​ക​യും അ​ത് പ​തി​വാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്യും. രോ​ഗി​ക​ളെ ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ൽ സ്വ​യം മാ​നേ​ജ്മെ​ന്‍റ് പ​ഠി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ശ്വാ​സ​കോ​ശ പു​ന​ര​ധി​വാ​സം ഈ ​ച​ക്ര​ത്തെ ത​ക​ർ​ക്കു​ന്നു.

ഗ​വേ​ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​ത് പിആർ വ​ർ​ധ​ന​വ് കു​റ​യ്ക്കു​ക​യും വ്യാ​യാ​മ സ​ഹി​ഷ്ണു​ത മെ​ച്ച​പ്പെ​ടു​ത്തു​ക​യും ആ​ശു​പ​ത്രി പ്ര​വേ​ശ​നം കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു. ശാ​രീ​രി​ക സ​ഹി​ഷ്ണു​ത പ​രി​ശീ​ല​നം, ശ്വ​സ​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ, മാ​ന​സി​ക പി​ന്തു​ണ എ​ന്നി​വ ഇ​തി​ന്‍റെ സ​മ​ഗ്ര സ​മീ​പ​ന​ത്തി​ൽ സം​യോ​ജി​പ്പി​ച്ചി​രി​ക്കു​ന്നു.

ഡോ. ​നീ​തു ത​മ്പി
ക​ൺ​സ​ൾ​ട്ട​ന്‍റ് പ​ൾ​മ​ണോ​ള​ജി​സ്റ്റ്, അ​ല​ർ​ജി സ്പെ​ഷ​ലി​സ്റ്റ്, കൊ​ച്ചി

Latest News

Corehub Up