Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ceo

ശാ​ന്ത​നു​വി​നു പി​ൻ​ഗാ​മി, അ​ഡോ​ബി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റും ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റുമാ​യി അ​നി​ൽ ച​ക്ര​വ​ർ​ത്തി ചുമതലയേൽകുന്നു

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള സോ​ഫ്റ്റ്‌​വെ​യ​ർ ഭീ​മ​നാ​യ അ​ഡോ​ബി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റും ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യി അ​നി​ൽ ച​ക്ര​വ​ർ​ത്തി​യെ നി​യ​മി​ച്ചു. ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി ക​മ്പ​നി​യെ ന​യി​ച്ച ശാ​ന്ത​നു നാ​രാ​യ​ൺ ഡി​സം​ബ​ർ ഒ​ന്നി​ന് സ്ഥാ​ന​മൊ​ഴി​യു​ന്ന ഒ​ഴി​വി​ലാ​ണ് അ​നി​ൽ ച​ക്ര​വ​ർ​ത്തി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.

നി​ല​വി​ൽ അ​ഡോ​ബി​യു​ടെ ക​സ്റ്റ​മ​ർ എ​ക്‌​സ്പീ​രി​യ​ൻ​സ് ഓ​ർ​ക്ക​സ്‌​ട്രേ​ഷ​ൻ ബി​സി​ന​സ് വി​ഭാ​ഗം പ്ര​സി​ഡ​ന്‍റാ​ണ് അ​നി​ൽ ച​ക്ര​വ​ർ​ത്തി. 2020 ജ​നു​വ​രി​യി​ൽ ക​മ്പ​നി​യി​ൽ ചേ​ർ​ന്ന അ​ദ്ദേ​ഹം അ​ഡോ​ബി​യു​ടെ വ​ള​ർ​ച്ച​യി​ലും എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ലും നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. അ​ഡോ​ബി ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്‌​ടേ​ഴ്‌​സി​ലും അ​ദ്ദേ​ഹം അം​ഗ​മാ​കും.

ഐ​ഐ​ടി വാ​ര​ണാ​സി​യി​ൽ നി​ന്ന് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ബി​ടെ​ക് നേ​ടി​യ അ​ദ്ദേ​ഹം, ലോ​ക​പ്ര​ശ​സ്ത​മാ​യ മ​സാ​ചു​സെ​റ്റ്‌​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ൽ നി​ന്ന് മാ​സ്റ്റേ​ഴ്‌​സും പി​എ​ച്ച്‌​ഡി​യും പൂ​ർ​ത്തി​യാ​ക്കി.

അ​ഡോ​ബി​യി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പ് ക്ലൗ​ഡ് ഡാ​റ്റ ക​മ്പ​നി​യാ​യ 'ഇ​ൻ​ഫോ​മാ​റ്റി​ക്ക'​യു​ടെ സി​ഇ​ഒ ആ​യി​രു​ന്നു. സി​മാ​ന്‍റെ​ക്, വെ​രി​സൈ​ൻ,മ​ക്കി​ൻ​സി എ​ന്നീ വ​ൻ​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​യ​ർ​ന്ന പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

സാ​ങ്കേ​തി​ക​വി​ദ്യ​യും എ​ഐ​യും സോ​ഫ്റ്റ്‌​വെ​യ​ർ മേ​ഖ​ല​യെ വ​ലി​യ രീ​തി​യി​ൽ പു​ന​ർ​നി​ർ​വ്വ​ചി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ അ​ഡോ​ബി​യെ ന​യി​ക്കാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​നാ​യ വ്യ​ക്തി​യാ​ണ് അ​നി​ൽ ച​ക്ര​വ​ർ​ത്തി​യെ​ന്ന് ശാ​ന്ത​നു നാ​രാ​യ​ൺ പ​റ​ഞ്ഞു. സ്ഥാ​നം ഒ​ഴി​യു​ന്ന ശാ​ന്ത​നു നാ​രാ​യ​ൺ ക​മ്പ​നി​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​നാ​യി തു​ട​രും.

എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ട് അ​ഡോ​ബി​യെ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​നി​ൽ ച​ക്ര​വ​ർ​ത്തി ലി​ങ്ക്ഡ്ഇ​ൻ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

National

അ​നു​രാ​ഗ് ജെ​യി​ൻ നീ​തി ആ​യോ​ഗ് സി​ഇ​ഒ

ന്യൂ​ഡ​ൽ​ഹി: നീ​തി ആ​യോ​ഗി​ന്‍റെ പു​തി​യ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി സീ​നി​യ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​നു​രാ​ഗ് ജെ​യ്നെ നി​യ​മി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പേ​ഴ്സ​ണ​ൽ ആ​ൻ​ഡ് ട്രെ​യി​നിം​ഗ് വ​കു​പ്പ് പു​റ​ത്തി​റ​ക്കി.

മ​ധ്യ​പ്ര​ദേ​ശ് കാ​ഡ​റി​ലെ 1989-ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​നു​രാ​ഗ് ജെ​യി​ൻ, മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​ത്തെ ഭ​ര​ണ​പ​രി​ച​യ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. മ​ധ്യ​പ്ര​ദേ​ശ് ചീ​ഫ് സെ​ക്ര​ട്ട​റി, കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത-​ഹൈ​വേ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി, ഡി​പി​ഐ​ഐ​ടി സെ​ക്ര​ട്ട​റി, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ നി​ര​വ​ധി നി​ർ​ണാ​യ​ക പ​ദ​വി​ക​ൾ അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്. ഐ​ഐ​ടി ഖ​ര​ഗ്പൂ​രി​ൽ നി​ന്ന് എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദം നേ​ടി​യി​ട്ടു​ള്ള അ​ദ്ദേ​ഹം 1988-ലെ ​യു​പി​എ​സ്സി പ​രീ​ക്ഷ വി​ജ​യി​ച്ചാ​ണ് സി​വി​ൽ സ​ർ​വീ​സി​ലെ​ത്തി​യ​ത്.

അ​ദ്ദേ​ഹം ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ദി​വ​സം മു​ത​ൽ നി​യ​മ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. സേ​വ​ന കാ​ലാ​വ​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് വ​ർ​ഷ​ത്തേ​ക്കോ അ​ല്ലെ​ങ്കി​ൽ അ​ടു​ത്ത ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ​യോ അ​ദ്ദേ​ഹം ഈ ​പ​ദ​വി​യി​ൽ തു​ട​രു​മെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Business

മ​നോ​ജ് ര​വി സു​പ്ര പ​സ​ഫി​ക് സി​ഇ​ഒ

കൊ​​​​ച്ചി: ബി​​​​എ​​​​സ്ഇ ലി​​​​സ്റ്റ​​​​ഡ് ധ​​​​ന​​​​കാ​​​​ര്യ സേ​​​​വ​​​​ന സ്ഥാ​​​​പ​​​​ന​​​​മാ​​​​യ സു​​​​പ്ര പ​​​​സ​​​​ഫി​​​​ക് ഫി​​​​നാ​​​​ന്‍​ഷ്യ​​​​ല്‍ സ​​​​ര്‍​വീ​​​​സ​​​​സി​​​​ന്‍റെ ചീ​​​​ഫ് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​റാ​​​​യി മ​​​​നോ​​​​ജ് ര​​​​വി​​​​യെ നി​​​​യ​​​​മി​​​​ച്ചു.

കെ​​​​എ​​​​ല്‍​എം ആ​​​​ക്‌​​​​സി​​​​വ ഫി​​​​ന്‍​വെ​​​​സ്റ്റി​​​​ന്‍റെ സി​​​​ഇ​​​​ഒ​​​​യാ​​​​യും മു​​​​ത്തൂ​​​​റ്റ് ഫി​​​​ന്‍​കോ​​​​ര്‍​പി​​​​ന്‍റെ ബി​​​​സി​​​​ന​​​​സ് ഹെ​​​​ഡാ​​​​യും ചു​​​​മ​​​​ത​​​​ല വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ധ​​​​ന​​​​കാ​​​​ര്യ മേ​​​​ഖ​​​​ല​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ആ​​​​ഴ​​​​ത്തി​​​​ലു​​​​ള്ള അ​​​​റി​​​​വും അ​​​​നു​​​​ഭ​​​​വ​​​​സ​​​​മ്പ​​​​ത്തു​​​​മു​​​​ള്ള മ​​​​നോ​​​​ജ് ര​​​​വി​​​​യു​​​​ടെ നി​​​​യ​​​​മ​​​​നം ക​​​​മ്പ​​​​നി​​​​യു​​​​ടെ വ​​​​ള​​​​ര്‍​ച്ച​​​​യ്ക്കും വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നും സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നു മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജോ​​​​ബി ജോ​​​​ര്‍​ജ് അ​​​​റി​​​​യി​​​​ച്ചു.

Kerala

പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ പ​ടി​യി​റ​ക്കം; കി​ഫ്ബി സി​ഇ​ഒ രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൽ​ഡി​എ​ഫ് പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ കി​ഫ്‌​ബി സി​ഇ​ഒ കെ.​എം. എ​ബ്ര​ഹാം രാ​ജി​വ​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്ക് രാ​ജി​ക്ക​ത്ത് കൈ ​മാ​റി. കി​ഫ്‌​ബി അ​ഡീ​ഷ​ണ​ൽ സി​ഇ​ഒ മി​നി ആ​ന്‍റ​ണി​ക്കാ​ണ് ചു​മ​ത​ല.

സം​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന​തി​ന് മു​മ്പ് ബി ​അ​ശോ​ക് ഐ​എ​എ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ കി​ഫ്‌​ബി​യെ​യും കെ.​എം. എ​ബ്ര​ഹാ​മി​നെ​യും വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

തു​ട​ർ​ഭ​ര​ണം ഉ​റ​പ്പി​ക്കാ​നു​ള്ള പ്ര​ചാ​ര​ണ​ത്തി​നാ​യി കി​ഫ്ബി ക​ട​മെ​ടു​ത്ത പ​ണം ഉ​പ​യോ​ഗി​ച്ച​ത് കെ.​എം. എ​ബ്ര​ഹാ​മി​ന്‍റെ ന​ട​പ​ടി​യാ​യി​രു​ന്നു.

അ​തി​ന് കൂ​ട്ട് നി​ൽ​ക്കാ​ത്ത​വ​രെ ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന​ത്തെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

98,800 കോ​ടി​യു​ടെ 1230ല​ധി​കം പ​ദ്ധ​തി​ക​ൾ​ക്കാ​ണ് നി​ല​വി​ൽ കി​ഫ്ബി അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 38,000 കോ​ടി രൂ​പ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ചി​ട്ട​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്ന​ത്.

National

ഇ​ൻ​ഡി​ഗോ​യു​ടെ പു​തി​യ സാ​ര​ഥി​യാ​യി വി​ല്യം വാ​ൽ​ഷ്; പീ​റ്റ​ർ എ​ൽ​ബേ​ഴ്‌​സ് രാ​ജി​വെ​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ​യു​ടെ പു​തി​യ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്‌​സി​ന്‍റെ മു​ൻ മേ​ധാ​വി വി​ല്യം വാ​ൽ​ഷി​നെ നി​യ​മി​ച്ചു. ക​ഴി​ഞ്ഞ മാ​സം പീ​റ്റ​ർ എ​ൽ​ബേ​ഴ്‌​സ് രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് എ​യ​ർ​ലൈ​ൻ പ്രൊ​മോ​ട്ട​റും എം​ഡി​യു​മാ​യ രാ​ഹു​ൽ ഭാ​ട്ടി​യ ഇ​ട​ക്കാ​ല സി​ഇ​ഒ ആ​യി ചു​മ​ത​ല​യേ​റ്റി​രു​ന്നു.

നി​ല​വി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ന്‍റെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ആ​യ വാ​ൽ​ഷി​ന് എ​യ​ർ ലിം​ഗ​സ്, ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്‌​സ്, ഐ​എ​ജി തു​ട​ങ്ങി​യ പ്ര​മു​ഖ ക​മ്പ​നി​ക​ളെ ന​യി​ച്ച 40 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ണ്ട്. ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ൻ​ഡി​ഗോ വ​ലി​യ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ട്ടി​രു​ന്നു.

 

 

 

 

 

 

Tech

സോ​ഷ്യ​ൽ മീ​ഡി​യ "കുട്ടിക്കളിയല്ല'; നിലപാട് വ്യക്തമാക്കി പി​ൻ​റെ​സ്റ്റ് സി​ഇ​ഒ

16 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​ഗോ​ള​ത​ല​ത്തി​ൽ നി​രോ​ധി​ക്ക​ണ​മെ​ന്ന് പി​ൻ​റെ​സ്റ്റ് സി​ഇ​ഒ ബി​ൽ റെ​ഡി.

നി​ല​വി​ലു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യ​ല്ല രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഒ​രു സി​ഇ​ഒ എ​ന്ന നി​ല​യി​ലും ര​ക്ഷി​താ​വ് എ​ന്ന നി​ല​യി​ലും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ന്ന​ത്തെ രീ​തി​യി​ൽ 16 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്ക് സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്ന​താ​യും കൗ​മാ​ര​ക്കാ​രു​ടെ സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ സാ​ങ്കേ​തി​ക മേ​ഖ​ല കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്തം കാ​ണി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ലി​ങ്ക്ഡ്ഇ​ൻ പോ​സ്റ്റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ്19 മ​ഹാ​മാ​രി​ക്ക് ശേ​ഷം ടി​ക് ടോ​ക്, ഇ​ൻ​സ്റ്റാ​ഗ്രാം തു​ട​ങ്ങി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ ജ​ന​പ്രീ​തി വ​ർ​ധി​ച്ച​തും കു​ട്ടി​ക​ൾ സ്ക്രീ​നി​ന് മു​ന്നി​ൽ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തും ആ​ശ​ങ്കാ​ജ​ന​ക​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ത്ത​രം ഉ​ള്ള​ട​ക്ക​ങ്ങ​ളു​ടെ അ​മി​ത ഉ​പ​യോ​ഗം കൗ​മാ​ര​ക്കാ​രു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ​യും ഏ​കാ​ഗ്ര​ത​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​ത് ഓ​ർ​മ​ശ​ക്തി​യെ​യും പ​ഠ​ന​ത്തെ​യും ത​ട​സപ്പെ​ടു​ത്തു​ന്ന ബ്രെ​യി​ൻ റോ​ട്ട്, എ​ന്ന അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​താ​യും അ​ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.

16 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ നി​രോ​ധി​ച്ചു​കൊ​ണ്ട് 2025 അ​വ​സാ​ന​ത്തോ​ടെ ഓ​സ്‌​ട്രേ​ലി​യ ആ​ദ്യ​ത്തെ നി​യ​മം കൊ​ണ്ടു​വ​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഫ്രാ​ൻ​സ്, നോ​ർ​വേ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും സ​മാ​ന​മാ​യ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

Tech

എ​ന്തു​കൊ​ണ്ടാ​ണ് ആ​പ്പി​ളി​ന് ഇ​ത്ര​യും വ​ലി​യ ജ​ന​പ്രീ​തി; ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി ടിം ​കു​ക്ക്

ആ​പ്പി​ൾ സി‌​ഇ‌​ഒ ടിം ​കു​ക്ക് ക​മ്പ​നി​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നി​ലെ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

തങ്ങൾ പി​ന്നോ​ട്ട് നോ​ക്കാ​റി​ല്ലെന്നും മു​ന്നോ​ട്ടാ​ണ് നോ​ക്കാ​റു​ള്ള​തെന്നും 50-ാം വാ​ർ​ഷി​ക​ത്തി​ലേ​ക്കു അ​ടു​ക്കു​ന്ന ക​ന്പ​നി​യു​ടെ നേ​ട്ട​ങ്ങ​ളി​ൽ ത​നി​ക്കു സ​ന്തോ​ഷ​മു​ണ്ടെ​ന്നും ടിം ​കു​ക്ക് പറഞ്ഞു.

സ്റ്റീ​വ് ജോ​ബ്സി​ന്‍റെ പൈ​തൃ​ക​ത്തെ​ക്കു​റി​ച്ചും ഐ​ഫോ​ൺ നി​ർ​മാ​താ​ക്ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ശൈ​ലി​യെ​ക്കു​റി​ച്ചും മു​ൻ നി​ര ടെ​ക് ക​മ്പനി​ക​ൾ​കി​ട​യി​ൽ നി​ല​നി​ൽ​ക്കാ​ൻ സാ​ധി​ച്ച​ത് എ​ങ്ങ​നെ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​നു​ഷ്യ​രും അ​വി​ടു​ത്തെ സം​സ്കാ​ര​വു​മാ​ണ് ക​ന്പ​നി​യു​ടെ വ​ള​ർ​ച്ച​യ്ക്ക് പ്രധാനമാണ്. കൃ​ത്യ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കു​ക​യും ന​വീ​ക​ര​ണ​ത്തെ പ്രേ​ത്സാ​ഹി​പ്പി​ക്കു​ക ചെ​യ്യു​ന്ന സം​സ്കാ​രം സൃ​ഷ്ടി​ക്കു​ന്ന​താ​ണ് ഒ​രു ക​ന്പ​നി​യു​ടെ വ​ള​ർ​ച്ച. മാ​റ്റ​ത്തി​ന്‍റെ ഏ​തു ഘ​ട്ട​ങ്ങ​ളെ​യും ത​ര​ണം ചെ​യ്യാ​നും ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കും.

സാം​സംഗ് ആ​ദ്യ​കാ​ല​ത്ത് ഉ​ണ​ക്ക​മീ​ൻ വി​ൽ​പ​ന​ക്കാ​രാ​യി​രു​ന്നു, നോ​ക്കി​യ ഒ​രു പേ​പ്പ​ർ മി​ല്ലും, എ​ന്നാ​ൽ 50 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​വും ആ​പ്പി​ൾ ഇ​പ്പോ​ഴും ആ​പ്പി​ൾ ത​ന്നെ​യാ​യി തു​ട​രു​ന്നു എ​ന്ന് ടിം ​കു​ക്ക് കൂ​ട്ടി​ചേ​ർ​ത്തു.

ക​മ്പ​നി​യു​ടെ സം​സ്കാ​ര​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന റോ​ക്ക് ടം​ബ്ല​ർ തി​യ​റി​യെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. കാ​ര്യ​ങ്ങ​ളെ വ്യ​ത്യ​സ്ത കാ​ഴ്ച​പ്പാ​ടു​ക​ളി​ലൂ​ടെ നോ​ക്കി​ക്കാ​ണു​ന്ന ആ​ളു​ക​ളെ ഒ​ന്നി​പ്പി​ക്കാ​ൻ ആ​പ്പി​ൾ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Business

സ​ന്ദീ​പ് കു​മാ​ർ ടെ​ക്നോ​പാ​ർ​ക്ക് സി​ഇ​ഒ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ ഐ​​​ടി പാ​​​ർ​​​ക്കാ​​​യ ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ന്‍റെ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​യി (സി​​​ഇ​​​ഒ) സ​​​ന്ദീ​​​പ് കു​​​മാ​​​റി​​​നെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മി​​​ച്ചു.

സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞ മു​​​ൻ സി​​​ഇ​​​ഒ കേ​​​ണ​​​ൽ സ​​​ഞ്ജീ​​​വ് നാ​​​യ​​​ർ​​​ക്ക് (റി​​​ട്ട.) പ​​​ക​​​ര​​​മാ​​​ണ് സ​​​ന്ദീ​​​പ് കു​​​മാ​​​ർ ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കു​​​ക. നി​​​ല​​​വി​​​ൽ കേ​​​ര​​​ള സ്റ്റേ​​​റ്റ് ഐ​​​ടി മി​​​ഷ​​​ന്‍റെ (ക​​​ഐ​​​സ്ഐ​​​ടി​​​എം) ഡ​​​യ​​​റ​​​ക്ട​​​റാ​​​യ സ​​​ന്ദീ​​​പ് കു​​​മാ​​​ർ ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് സി​​​ഇ​​​ഒ​​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കും.

കേ​​​ര​​​ള കേ​​​ഡ​​​റി​​​ലെ 2020 ബാ​​​ച്ച് ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ് സ​​​ന്ദീ​​​പ് കു​​​മാ​​​ർ.

NRI

നോ​ര്‍​ക്ക സി​ഇ​ഒ​യ്ക്കും ഡ​യ​റ​ക്‌​ട​ര്‍​ക്കും ജ​ര്‍​മ​നി​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി

കൊ​ളോ​ണ്‍: ജ​ര്‍​മ​നി​യി​ലെ നോ​ര്‍​ത്ത് റൈ​ന്‍​വെ​സ്റ്റ്ഫാ​ലി​യ സ്റ്റ​ഫാ​ലി​യ സം​സ്ഥാ​ന​ത്തി​ലെ കൊ​ളോ​ണി​ല്‍ ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ല്‍ നോ​ര്‍​ക്ക റൂ​ട്ട്സ് സി​ഇ​ഒ അ​ജി​ത് കൊ​ള​ശേ​രി, ഡ​യ​റ​ക്ട​ര്‍(​ലോ​ക കേ​ര​ള സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റ്) ആ​സി​ഫ് കെ. ​യൂ​സ​ഫ്, ഐ​എ​എ​സ് എ​ന്നി​വ​ര്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി.

ഡി​സം​ബ​ര്‍ 19ന് ​കൊ​ളോ​ണ്‍ - റോ​സ്രാ​ത്തി​ലെ സെ​ന്‍റ് നി​ക്കോ​ളാ​സ് ഇ​ട​വ​ക പാ​രീ​ഷ് ഹാ​ളി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത നോ​ര്‍​ക്ക റൂ​ട്ട്സ് സി​ഇ​ഒ അ​ജി​ത് കൊ​ള​ശേ​രി, ലോ​ക കേ​ര​ള സ​ഭ ഡ​യ​റ​ക്ട​ര്‍ ആ​സി​ഫ് കെ. ​യൂ​സ​ഫ് ഐ​എ​എ​സ് എ​ന്നി​വ​രെ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള ലോ​ക കേ​ര​ള​സ​ഭാം​ഗം ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍, ലോ​ക കേ​ര​ള സ​ഭാം​ഗം ജോ​ളി എം. ​പ​ട​യാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പൂ​ച്ചെ​ണ്ടു​ക​ള്‍ ന​ല്‍​കി ഔ​പ​ചാ​രി​ക​മാ​യി സ്വീ​ക​രി​ച്ചു.

ലോ​ക കേ​ര​ള സ​ഭാ അം​ഗ​മാ​യ പോ​ള്‍ ഗോ​പു​ര​ത്തി​ങ്ക​ലി​ന്‍റെ സ​ഹോ​ദ​രി റാ​ണി അ​രീ​ക്ക​ലി​ന്‍റെ (സ്വി​റ്റ്സ​ര്‍​ല​ണ്ട്) നി​ര്യാ​ണ​ത്തി​ല്‍ യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ച​ത്. ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഫാ. ​ജോ​സ് വ​ട​ക്കേ​ക്ക​ര സി​എം​ഐ വി​ശി​ഷ്‌​ട‌ാ​തി​ഥി​ക​ള്‍​ക്ക് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

ജോ​ളി എം. ​പ​ട​യാ​ട്ടി​ല്‍ ന​ന്ദി പ​റ​ഞ്ഞു. വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ല്‍ നി​ന്നും ബി​സി​ന​സ് സ​മൂ​ഹ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ളാ​യ ജോ​ളി ത​ട​ത്തി​ല്‍, മേ​ഴ്സി ത​ട​ത്തി​ല്‍, തോ​മ​സ് അ​റ​മ്പ​ന്‍​കു​ടി, അ​ച്ചാ​മ്മ അ​റ​മ്പ​ന്‍​കു​ടി, ഗ്രി​ഗ​റി മേ​ട​യി​ല്‍, മേ​രി​ക്കു​ട്ടി മേ​ട​യി​ല്‍, ചി​നു പ​ട​യാ​ട്ടി​ല്‍​വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍), സ​ണ്ണി വേ​ലൂ​ക്കാ​ര​ന്‍, എ​ല്‍​സി വേ​ലൂ​ക്കാ​ര​ന്‍(​ഗ്ലോ​ബ​ല്‍ മ​ല​യാ​ളി കൗ​ണ്‍​സി​ല്‍), പോ​ള്‍ ചി​റ​യ​ത്ത്, ജോ​ര്‍​ജ് അ​ട്ടി​പ്പേ​റ്റി, ജോ​ണ്‍ മാ​ത്യു, ജെ​ന്‍​സ് കു​മ്പി​ളു​വേ​ലി​ല്‍ (കേ​ര​ള സ​മാ​ജം കൊ​ളോ​ണ്‍), ര​മ​ണി മാ​ത്യു, ശ്യാം (​സം​സ്ക്കാ​ര ജ​ര്‍​മ​നി) എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

പ​ങ്കെ​ടു​ത്ത​വ​രു​ടെ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്ത​ലു​ക​ള്‍​ക്ക് ശേ​ഷം, നോ​ര്‍​ക്ക റൂ​ട്ട്സി​ന്‍റെ സം​രം​ഭ​ങ്ങ​ളെ​യും സേ​വ​ന​ങ്ങ​ളെ​യും നോ​ര്‍​ക്ക കെ​യ​ര്‍, കാ​രു​ണ്യം, സാ​ന്ത്വ​നം, എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള അ​വ​ലോ​ക​നം അ​ജി​ത് കൊ​ള​ശേ​രി അ​വ​ത​രി​പ്പി​ച്ചു.

 

National

ഇ​ൻ​ഡി​ഗോ പ്ര​തി​സ​ന്ധി; സി​ഇ​ഒ​യെ മാ​റ്റി​യെ​ക്കു​മെ​ന്ന് സൂ​ച​ന

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​വ്യാ​പ​ക​മാ​യി സ​ര്‍​വീ​സു​ക​ള്‍ താ​ളം​തെ​റ്റി​യ​തി​നു ഇ​ന്‍​ഡി​ഗോ സി​ഇ​ഒ പീ​റ്റ​ര്‍ എ​ല്‍​ബേ​ര്‍​സി​നെ നീ​ക്കം ചെ​യ്യു​മെ​ന്ന് സൂ​ച​ന. ഇ​ന്‍​ഡി​ഗോ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഹാ​ജ​രാ​കാ​ന്‍ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ന്ന് വൈ​കി​ട്ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​നാ​ണ് ഉ​ത്ത​ര​വ്. എ​യ​ര്‍​ലൈ​നെ​തി​രെ അ​പൂ​ര്‍​വ​മാ​യ ന​ട​പ​ടി​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഒ​രു​ങ്ങു​ക​യാ​ണെ​ന്നാ​ണ് സൂ​ച​ന. ക​മ്പ​നി​ക്ക് ക​ന​ത്ത പി​ഴ ചു​മ​ത്താ​നും സാ​ധ്യ​ത​യു​ണ്ട്.

പ്ര​തി​സ​ന്ധി​ക്ക് അ​യ​വു​ണ്ടാ​കു​മെ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​ട്ടും ഇ​ന്നും ഇ​ന്‍​ഡി​ഗോ സ​ര്‍​വീ​സു​ക​ള്‍ വ്യാ​പ​ക​മാ​യി റ​ദ്ദാ​ക്ക​പ്പെ​ടു​ക​യോ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കു​ക​യോ ചെ​യ്തി​രു​ന്നു. പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് സ​ര്‍​വീ​സു​ക​ളാ​ണ് ഇ​ന്ന് റ​ദ്ദാ​ക്ക​പ്പെ​ട്ട​ത്.

സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് മ​റ്റ് വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ ടി​ക്ക​റ്റ് നി​ര​ക്ക് കു​ത്ത​നെ ഉ​യ​ര്‍​ത്തു​ന്ന​തും ഇ​രു​ട്ട​ടി​യാ​യി. അ​വ​സ​രം മു​ത​ലാ​ക്ക​രു​തെ​ന്ന് വി​മാ​ന ക​മ്പ​നി​ക​ള്‍​ക്ക് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച​യി​ലേ​തി​ന് സ​മാ​ന​മാ​യ പ്ര​തി​സ​ന്ധി ഇ​ന്നു​ണ്ടാ​കി​ല്ലെ​ന്ന ഉ​റ​പ്പ് ക​മ്പ​നി പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും നി​ല​വി​ല്‍ സാ​ഹ​ച​ര്യം വി​പ​രീ​ത​മാ​ണ്. രാ​ജ്യ​ത്തെ മി​ക്ക വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​ന്നും പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​ങ്ങ​ള്‍ പു​ല​ര്‍​ച്ചെ മു​ത​ല്‍ റ​ദ്ദാ​ക്ക​പ്പെ​ട്ടു.

മും​ബൈ​യി​ല്‍ നി​ന്ന് 110 സ​ര്‍​വീ​സു​ക​ളും ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് 125 സ​ര്‍​വീ​സു​ക​ളും ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് 86 സ​ര്‍​വീ​സു​ക​ളും ഉ​ച്ച​വ​രെ റ​ദ്ദാ​ക്കി​യ​താ​ണ് വി​വ​രം. ഹൈ​ദ​ര​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് 69 ഇ​ന്‍​ഡി​ഗോ വി​മാ​ന​ങ്ങ​ളും അ​ഹ​മ്മ​ദ​ബാ​ദി​ല്‍ 20ലേ​റെ സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്ക​പ്പെ​ട്ടു.

Business

മ​നോ​ജ് പ​സ​ങ്ക ആ​ശീ​ർ​വാ​ദ് മൈ​ക്രോ ഫി​നാ​ൻ​സ് ഡെപ്യൂട്ടി സി​ഇ​ഒ

വ​​​ല​​​പ്പാ​​​ട്: മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സി​​​നു കീ​​​ഴി​​​ലു​​​ള്ള പ്ര​​​മു​​​ഖ മൈ​​​ക്രോ ഫി​​​നാ​​​ൻ​​​സ് സ്ഥാ​​​പ​​​ന​​​മാ​​​യ ആ​​​ശീ​​​ർ​​​വാ​​​ദ് മൈ​​​ക്രോ ഫി​​​നാ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡ്, ക​​​ന്പ​​​നി ഡെപ്യൂട്ടി സി​​​ഇ​​​ഒ ആ​​​യി ജെ​​​റാ​​​ർ​​​ഡ് ഡേ​​​വി​​​ഡ് മ​​​നോ​​​ജ് പ​​​സ​​​ങ്ക​​​യെ നി​​​യ​​​മി​​​ച്ചു.

ഐ​​​ഐ​​​എ​​​ഫ്എ​​​ൽ സ​​​മ​​​സ്ത​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റും ഡെ​​​പ്യൂ​​​ട്ടി സി​​​ഇ​​​ഒ​​​യു​​​മാ​​​യി​​​രു​​​ന്നു. ഐ​​​എ​​​ൻ​​​ജി ലൈ​​​ഫ് ഇ​​​ന്ത്യ​​​യി​​​ൽ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, ഭാ​​​ര​​​തി ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ ഇ​​​ൻ​​​ക്ലൂ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ ദ​​​ക്ഷി​​​ണ മേ​​​ഖ​​​ലാ ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ർ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്.

ആ​​​ശീ​​​ർ​​​വാ​​​ദി​​​ന്‍റെ നേ​​​തൃ​​​നി​​​ര​​​യി​​​ലേ​​​ക്കു മ​​​നോ​​​ജ് പ​​​സ​​​ങ്ക​​​യെ സ്വാ​​​ഗ​​​തം​​​ചെ​​​യ്യാ​​​ൻ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് ആ​​​ശീ​​​ർ​​​വാ​​​ദ് മൈ​​​ക്രോ ഫി​​​നാ​​​ൻ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ വി.​​​പി. ന​​​ന്ദ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

NRI

എ​യ​ർ ന്യൂ​സി​ല​ൻ​ഡ് മേ​ധാ​വി​യാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ

വെ​ല്ലിം​ഗ്ട​ൺ: എ​​​​യ​​​​ർ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ന്‍റെ ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​റാ​​​​യി ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ നി​​​​ഖി​​​​ൽ ര​​​​വി​​​​ശ​​​​ങ്ക​​​​റി​​​​നെ നി​​​​യ​​​​മി​​​​ച്ചു. നി​​​​ല​​​​വി​​​​ൽ എ​​​​യ​​​​ർ​​​​ലൈ​​​​നി​​​​ന്‍റെ ചീ​​​​ഫ് ഡി​​​​ജി​​​​റ്റ​​​​ൽ ഓ​​​​ഫീ​​​​സ​​​​റാ​​​​ണ്. ഗ്രെ​​​​ഗ് ഫോ​​​​റാ​​​​ന്‍റെ പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യി ഒ​​​​ക്ടോ​​​​ബ​​​​ർ 20ന് ​​​​നി​​​ഖി​​​ൽ സ്ഥാ​​​​ന​​​​മേ​​​​റ്റെ​​​​ടു​​​​ക്കും.

അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​മാ​​​​യി ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് എ​​​​യ​​​​ർ​​​​ലൈ​​​​നി​​​​ൽ സേ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന നി​​​​ഖി​​​​ൽ‌ ര​​​​വി​​​​ശ​​​​ങ്ക​​​​ർ ഡി​​​​ജി​​​​റ്റ​​​​ൽ ഇ​​​​ൻ​​​​ഫ്രാ​​​​സ്ട്ര​​​​ക്ച​​​​ർ, ഉ​​​​പ​​​​ഭോ​​​​ക്തൃ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ, ലോ​​​​യ​​​​ൽ​​​​റ്റി സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ ആ​​​​ധു​​​​നി​​​​ക​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​ൽ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up