x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​ന്ത​നു​വി​നു പി​ൻ​ഗാ​മി, അ​ഡോ​ബി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റും ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റുമാ​യി അ​നി​ൽ ച​ക്ര​വ​ർ​ത്തി ചുമതലയേൽകുന്നു

ടെക് ഡെസ്ക്
Published: September 4, 2026 11:21 AM IST | Updated: September 4, 2026 11:21 AM IST

അഡോബിയുടെ പുതിയ സിഇഒ അനിൽ ചക്രവർത്തി

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള സോ​ഫ്റ്റ്‌​വെ​യ​ർ ഭീ​മ​നാ​യ അ​ഡോ​ബി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റും ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യി അ​നി​ൽ ച​ക്ര​വ​ർ​ത്തി​യെ നി​യ​മി​ച്ചു. ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി ക​മ്പ​നി​യെ ന​യി​ച്ച ശാ​ന്ത​നു നാ​രാ​യ​ൺ ഡി​സം​ബ​ർ ഒ​ന്നി​ന് സ്ഥാ​ന​മൊ​ഴി​യു​ന്ന ഒ​ഴി​വി​ലാ​ണ് അ​നി​ൽ ച​ക്ര​വ​ർ​ത്തി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.

നി​ല​വി​ൽ അ​ഡോ​ബി​യു​ടെ ക​സ്റ്റ​മ​ർ എ​ക്‌​സ്പീ​രി​യ​ൻ​സ് ഓ​ർ​ക്ക​സ്‌​ട്രേ​ഷ​ൻ ബി​സി​ന​സ് വി​ഭാ​ഗം പ്ര​സി​ഡ​ന്‍റാ​ണ് അ​നി​ൽ ച​ക്ര​വ​ർ​ത്തി. 2020 ജ​നു​വ​രി​യി​ൽ ക​മ്പ​നി​യി​ൽ ചേ​ർ​ന്ന അ​ദ്ദേ​ഹം അ​ഡോ​ബി​യു​ടെ വ​ള​ർ​ച്ച​യി​ലും എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ലും നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. അ​ഡോ​ബി ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്‌​ടേ​ഴ്‌​സി​ലും അ​ദ്ദേ​ഹം അം​ഗ​മാ​കും.

ഐ​ഐ​ടി വാ​ര​ണാ​സി​യി​ൽ നി​ന്ന് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ബി​ടെ​ക് നേ​ടി​യ അ​ദ്ദേ​ഹം, ലോ​ക​പ്ര​ശ​സ്ത​മാ​യ മ​സാ​ചു​സെ​റ്റ്‌​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ൽ നി​ന്ന് മാ​സ്റ്റേ​ഴ്‌​സും പി​എ​ച്ച്‌​ഡി​യും പൂ​ർ​ത്തി​യാ​ക്കി.

അ​ഡോ​ബി​യി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പ് ക്ലൗ​ഡ് ഡാ​റ്റ ക​മ്പ​നി​യാ​യ 'ഇ​ൻ​ഫോ​മാ​റ്റി​ക്ക'​യു​ടെ സി​ഇ​ഒ ആ​യി​രു​ന്നു. സി​മാ​ന്‍റെ​ക്, വെ​രി​സൈ​ൻ,മ​ക്കി​ൻ​സി എ​ന്നീ വ​ൻ​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​യ​ർ​ന്ന പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

സാ​ങ്കേ​തി​ക​വി​ദ്യ​യും എ​ഐ​യും സോ​ഫ്റ്റ്‌​വെ​യ​ർ മേ​ഖ​ല​യെ വ​ലി​യ രീ​തി​യി​ൽ പു​ന​ർ​നി​ർ​വ്വ​ചി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ അ​ഡോ​ബി​യെ ന​യി​ക്കാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​നാ​യ വ്യ​ക്തി​യാ​ണ് അ​നി​ൽ ച​ക്ര​വ​ർ​ത്തി​യെ​ന്ന് ശാ​ന്ത​നു നാ​രാ​യ​ൺ പ​റ​ഞ്ഞു. സ്ഥാ​നം ഒ​ഴി​യു​ന്ന ശാ​ന്ത​നു നാ​രാ​യ​ൺ ക​മ്പ​നി​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​നാ​യി തു​ട​രും.

എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ട് അ​ഡോ​ബി​യെ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​നി​ൽ ച​ക്ര​വ​ർ​ത്തി ലി​ങ്ക്ഡ്ഇ​ൻ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

Tags : technology adobe ceo anilchakravarthy

Recent News

Corehub Up