Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Classmate

ക്ലാ​സ് മു​റി​യി​ൽ സ​ഹ​പാ​ഠി​യു​ടെ കു​ത്തേ​റ്റ് ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത​യി​ലെ സ്കൂ​ളി​ൽ ക്ലാ​സ് മു​റി​യി​ൽ അ​ധ്യാ​പ​ക​രു​ടെ മു​ന്നി​ൽ വ​ച്ച് ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് സ​ഹ​പാ​ഠി​യു​ടെ കു​ത്തേ​റ്റു. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് സൗ​ത്ത് പോ​യി​ന്‍റ് സ്കൂ​ളി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പു​സ്ത​ക​ങ്ങ​ളെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

ക്ലാ​സ് മു​റി​യി​ൽ വ​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 15 കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​ടെ ക​ഴു​ത്തി​നും ഇ​ട​ത് കൈ​വി​ര​ലു​ക​ൾ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. സ്കൂ​ളി​ൽ വ​ച്ച് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യും ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണം ന​ട​ത്തി​യ കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ ക്ലാ​സ് മു​റി​യി​ൽ നി​ന്ന് മാ​റ്റു​ക​യും സ്കൂ​ൾ സൈ​ക്കോ​ള​ജി​സ്റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൗ​ൺ​സി​ലിം​ഗ് ന​ൽ​കി​യ ശേ​ഷം പി​താ​വി​നൊ​പ്പം വീ​ട്ടി​ലേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്തു.

സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. സം​ഭ​വ​ത്തി​ന് സാ​ക്ഷി​യാ​യ മ​റ്റ് കു​ട്ടി​ക​ൾ​ക്കും കൗ​ൺ​സി​ലിം​ഗ് ന​ൽ​കു​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Kerala

സ​ഹ​പാ​ഠി​യെ പീ​ഡി​പ്പി​ച്ചെ​ന്ന്; പെ​​​​ൺ​​​​കു​​​​ട്ടി​​​​യ​​​​ട​​​​ക്കം എ​​​​ട്ടു പേ​​​​ർ​​​​ക്കെ​​​​തി​​​​രേ കേ​​​​സ്  

കോ​​​​ന്നി: സ്കൂ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യാ​​​​യ പ​​​​തി​​​​മൂ​​​​ന്നു​​​​കാ​​​​രി​​​​യെ സ​​​​ഹ​​​​പാ​​​​ഠി​​​​ക​​​​ളാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ചേ​​​​ർ​​​​ന്നു പീ​​​​ഡി​​​​പ്പി​​​​ച്ച​​​​താ​​​​യി പ​​​​രാ​​​​തി. ഒ​​​​ന്പ​​​​താം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യാ​​​​ണ് ക്രൂ​​​​ര​​​​ത​​​​യ്ക്കി​​​​ര​​​​യാ​​​​യ​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കൂ​​​​ട​​​​ൽ പോ​​​​ലീ​​​​സ് ര​​​​ണ്ട് എ​​​​ഫ്ഐ​​​​ആ​​​​റു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത എ​​​​ട്ടു​​​​പേ​​​​രാ​​​​ണ് കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന. ഇ​​​​തി​​​​ൽ ആ​​​​റു​​​​പേ​​​​രെ പോ​​​​ലീ​​​​സ് തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. പ്ര​​​​തി​​​​ക​​​​ളി​​​​ൽ പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത ഒ​​​​രു പെ​​​​ൺ​​​​കു​​​​ട്ടി​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

സ്കൂ​​​​ളി​​​​ൽ ന​​​​ട​​​​ന്ന പ​​​​തി​​​​വ് കൗ​​​​ൺ​​​​സ​​​​ലിം​​​​ഗി​​​​നി​​​​ടെ​​​​യാ​​​​ണ് കു​​​​ട്ടി ത​​​​നി​​​​ക്കു​​​​ണ്ടാ​​​​യ ദു​​​​ര​​​​നു​​​​ഭ​​​​വം കൗ​​​​ൺ​​​​സ​​​​ല​​​​റോ​​​​ട് തു​​​​റ​​​​ന്നു​​​​പ​​​​റ​​​​ഞ്ഞ​​​​ത്. തു​​​​ട​​​​ർ​​​​ന്ന് സ്കൂ​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​ർ പോ​​​​ലീ​​​​സി​​​​ലും ചൈ​​​​ൽ​​​​ഡ് ലൈ​​​​നി​​​​ലും വി​​​​വ​​​​ര​​​​മ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

കു​​​​ട്ടി പ​​​​ഠി​​​​ക്കു​​​​ന്ന അ​​​​തേ സ്കൂ​​​​ളി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ത​​​​ന്നെ​​​​യാ​​​​ണു പ്ര​​​​തി​​​​പ്പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള​​​​ത്. സ്കൂ​​​​ളി​​​​നു സ​​​​മീ​​​​പ​​​​ത്തും പി​​​​ന്നീ​​​​ട് പ്ര​​​​തി​​​​ക​​​​ളി​​​​ൽ ഒ​​​​രാ​​​​ളാ​​​​യ പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ വീ​​​​ട്ടി​​​​ൽ​​​​വ​​​​ച്ചും പീ​​​​ഡ​​​​നം ന​​​​ട​​​​ന്ന​​​​താ​​​​യാ​​​​ണു പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ മൊ​​​​ഴി. പ്ര​​​​തി​​​​ക​​​​ളെ​​​​ല്ലാം പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത​​​​വ​​​​രാ​​​​യ​​​​തി​​​​നാ​​​​ൽ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ എ​​​​ല്ലാ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളും പാ​​​​ലി​​​​ച്ചാ​​​​ണ് പോ​​​​ലീ​​​​സ് തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

National

വ്യാ​ജ തോ​ക്ക് ചൂ​ണ്ടി സ​ഹ​പാ​ഠി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി, മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ടു, മ​ല​യാ​ളി ഉ​ൾ​പ്പ​ടെ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: വ്യാ​ജ തോ​ക്ക് ചൂ​ണ്ടി സ​ഹ​പാ​ഠി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി സു​ഹൃ​ത്തു​ക്ക​ളോ​ട് മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ. ബം​ഗ​ളൂ​രു​വി​ലെ ജെ​യ്ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​ണ് സം​ഭ​വം.

ബി​ഹാ​ർ, ജാ​ർ​ഖ​ണ്ഡ്, കേ​ര​ളം, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള നാ​ല് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ മൊ​ഹ​ന്തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. മൊ​ഹ​ന്തി​യെ കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ സം​ഘം, പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ മു​റി​യി​ൽ എ​ത്തി​ച്ച് പൂ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മൊ​ഹ​ന്തി​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ച് മോ​ച​ന​ദ്ര​വ്യ​മാ​യി 50,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ദ്യം 10,000 രൂ​പ ന​ൽ​കി​യ സു​ഹൃ​ത്തു​ക്ക​ൾ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്ന് മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ ട്രാ​ക്ക് ചെ​യ്ത് പോ​ലീ​സ് സം​ഘ​ത്തെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ഇ​വ​രി​ൽ നി​ന്നും വ്യാ​ജ ലോ​ഹ തോ​ക്ക്, ക​ത്തി, കാ​ർ എ​ന്നി​വ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​ൽ, നാ​ല് പ്ര​തി​ക​ളും സ്ഥി​രം കു​റ്റ​വാ​ളി​ക​ളാ​ണെ​ന്നും ഒ​രു സം​ഘ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും ക​ണ്ടെ​ത്തി.

 

Kerala

സ്‌​കൂ​ൾ ബ​സി​ല്‍ വിദ്യാർഥിക്ക് സഹപാഠിയുടെ മ​ര്‍​ദ​നം


മൂ​​​​ന്നാ​​​​​ര്‍: സ്‌​​​​​കൂ​​​​​ള്‍ ബ​​​​​സി​​​​​ല്‍ വി​​​​​ദ്യാ​​​​​ര്‍​ഥി​​​​ക്ക് സ​​​​​ഹ​​​​​പാ​​​​​ഠി​​​​​യു​​​​​ടെ ക്രൂ​​​​​ര​​​​​മ​​​​​ര്‍​ദ​​​​​നം. കൊ​​​​​ര​​​​​ണ്ട​​​​​ക്കാ​​​​​ട് സ്വ​​​​​കാ​​​​​ര്യ സ്‌​​​​​കൂ​​​​​ളി​​​​​ലെ എ​​​​​ട്ടാം ക്ലാ​​​​​സ് വി​​​​​ദ്യാ​​​​​ര്‍​ഥി​​​​ക്കാ​​​​ണ് സ​​​​ഹ​​​​പാ​​​​ഠി​​​​യു​​​​ടെ മ​​​​ർ​​​​ദ​​​​ന​​​​മേ​​​​റ്റ​​​​ത്. ക​​​​​ഴി​​​​​ഞ്ഞ വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച​ വൈ​​​​​കു​​​​ന്നേ​​​​രം സ്‌​​​​​കൂ​​​​​ളി​​​​​ല്‍നി​​​​​ന്നു മ​​​​​ട​​​​​ങ്ങു​​​​​ന്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു ആ​​​​​ക്ര​​​​​മ​​​​​ണം. മ​​​​​റ്റൊ​​​​​രു വി​​​​​ദ്യാ​​​​​ര്‍​ഥി മൊ​​​​​ബൈ​​​​​ൽ ഫോ​​​​ണി​​​​ൽ‍ പ​​​​​ക​​​​​ര്‍​ത്തി സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ല്‍ ദൃ​​​​​ശ്യം പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ച്ച​​​​​തോ​​​​​ടെ​​​​​യാ​​​​​ണു സം​​​​​ഭ​​​​​വം പു​​​​​റ​​​​​ത്ത​​​​​റി​​​​​ഞ്ഞ​​​​​ത്.

സം​​​​​ഭ​​​​​വം വി​​​​​വാ​​​​​ദ​​​​​മാ​​​​​യ​​​​​തോ​​​​​ടെ സ്‌​​​​​കൂ​​​​​ള്‍ അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ ക​​​​​ര്‍​ശ​​​​​ന ന​​​​​ട​​​​​പ​​​​​ടി​​​​​ക്ക് ഒ​​​​​രു​​​​​ങ്ങു​​​​​ക​​​​​യാ​​​​​ണ്. ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക്കെ​​​​തി​​​​രേ​​​​​യും ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ള്‍ പ​​​​​ക​​​​​ര്‍​ത്തി​​​​​യ വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക്കെ​​​​തി​​​​രേ​​​​യും ന​​​​​ട​​​​​പ​​​​​ടി​​​​യു​​​​ണ്ടാ​​​​​കു​​​​മെ​​​​ന്നാ​​​​​ണ് സൂ​​​​​ച​​​​​ന.

ആ​​​​​ക്ര​​​​​മ​​​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ വി​​​​​ദ്യാ​​​​​ര്‍​ഥി​​​​യു​​​​​ടെ ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ള്‍ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​ക്ക് ഉ​​​​​ള്‍​പ്പെ​​​​​ടെ പ​​​​​രാ​​​​​തി ന​​​​​ല്‍​കു​​​​​മെ​​​​​ന്ന് അ​​​​​റി​​​​​യി​​​​​ച്ചു. ആ​​​​​ക്ര​​​​​മ​​​​​ണ​​​​സ​​​​​മ​​​​​യ​​​​​ത്ത് സ്‌​​​​​കൂ​​​​​ള്‍ബ​​​​​സി​​​​​ല്‍ അ​​​​​ധ്യാ​​​​​പി​​​​​ക​​​​​മാ​​​​​രോ കെ​​​​​യ​​​​​ര്‍ ടേ​​​​​ക്ക​​​​​റോ ഇ​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്നാ​​​​​ണ് വി​​​​​വ​​​​​രം.

എ​​​​​ന്നാ​​​​​ല്‍ സം​​​​​ഭ​​​​​വ​​​​സ​​​​​മ​​​​​യ​​​​​ത്ത് നാ​​​​​ല് അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ര്‍ വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ല്‍ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നെ​​​​ന്നാ​​​​​ണ് സ്‌​​​​​കൂ​​​​​ള്‍ അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ ന​​​​​ല്‍​കു​​​​​ന്ന വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം. ഒ​​​​​രു വ​​​​​ര്‍​ഷ​​​​​മാ​​​​​യി കു​​​​​ട്ടി​​​​​ക്ക് നി​​​​​ര​​​​​ന്ത​​​​​രം മ​​​​​ര്‍​ദ​​​​​ന​​​​​മേ​​​​​ല്‍​ക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യം ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നെ​​​​ന്നും ഭ​​​​​യം മൂ​​​​​ലം കു​​​​​ട്ടി പു​​​​​റ​​​​​ത്തു​​​​പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നി​​​​​ല്ലെ​​​​​ന്നും ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ള്‍ പ​​​​റ​​​​യു​​​​ന്നു.

District News

സ​ഹ​പാ​ഠി​ക്ക് സ്നേ​ഹാ​ദ​രം നൽകി അ​ധ്യാ​പ​ക​ക്കൂ​ട്ട​ം

കൊ​ല്ലം: കാ​ൽ​നൂ​റ്റാ​ണ്ടി​ല​ധി​കം നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ പ​ഴ​യ സ​ഹ​പാ​ഠി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ അ​തു സ്നേ​ഹാ​ദ​ര​ങ്ങ​ളു​ടെ ഹൃ​ദ്യ​മാ​യ സം​ഗ​മ​മാ​യി.

1996-ൽ ​കൊ​ല്ലം ഗ​വ​ൺ​മെ​ന്‍റ് ടി​ടി​ഐ യി​ൽ നി​ന്നും ടി​ടി​സി പ​ഠി​ച്ചി​റ​ങ്ങി​യ അ​ധ്യാ​പ​ക സു​ഹൃ​ത്തു​ക്ക​ളാ​ണ് 2025-ലെ ​മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ലി​ന് അ​ർ​ഹ​നാ​യ ത​ങ്ങ​ളു​ടെ പ്രി​യ സ​ഹ​പാ​ഠി ഡി​എ​ച്ച് ക്യു ​ക്യാ​മ്പി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വൈ. ​സാ​ബു​വി​നെ ആ​ദ​രി​ക്കാ​നാ​യി ഒ​ത്തു​ചേ​ർ​ന്ന​ത്.

പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജ് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി വി.​ര​ഘു​നാ​ഥ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൈ​റ്റ​സ് ക​ട​മ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഥ​മ അ​ധ്യാ​പ​ക​രാ​യ അ​ച്ചാ​മ്മ, സ​ന്ധ്യ, ഷൈ​നി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യു​ടെ കോ​ഡി​നേ​റ്റ​ർ​മാ​രാ​യ സാ​ലി സ്റ്റീ​ഫ​ൻ, ബൈ​ജു, വി​നീ​ത, പ്രീ​തി എ​ന്നി​വ​ർ സം​ഗ​മ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. അ​ധ്യാ​പ​ക സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച മെ​മ്മ​റി ഗെ​യിം, സൗ​ഹൃ​ദ ക്വി​സ്, ടീ​മു​ക​ളാ​യു​ള്ള വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

Latest News

Corehub Up