Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Condemns

ഇഡി നീക്കത്തെ അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​നു ശി​പാ​ർ​ശ ചെ​യ്ത എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ് (ഇ​ഡി) ന​ട​പ​ടി​യെ അ​പ​ല​പി​ച്ചു സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ.

വീ​ണാ വി​ജ​യ​നെ​തി​രാ​യ അ​ന്വേ​ഷ​ണം അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ല​ക്ഷ്യം​വ​യ്ക്കാ​നു​ള്ള ഒ​രു മ​റ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന് തു​ട​ക്കം മു​ത​ൽ​ത​ന്നെ വ്യ​ക്ത​മാ​യി​രു​ന്നു​വെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ല​ക്ഷ്യം​വ​യ്ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​യു​ടെ ഒ​രു ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്നും സി​പി​എം പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ഡി ന​ട​പ​ടി​യെ പി​ന്തു​ണ​യ്ക്കു​ക​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ഇ​ര​ട്ട​ത്താ​പ്പ് തു​റ​ന്നു​കാ​ട്ടു​ക​യാ​ണെ​ന്നു സി​പി​എം കു​റ്റ​പ്പെ​ടു​ത്തി.

രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പടെ​യു​ള്ള അ​വ​രു​ടെ നി​ര​വ​ധി നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ ഇ​ഡി ന​ട​പ​ടി​ക​ളെ ഇ​തേ കോ​ൺ​ഗ്ര​സ് എ​തി​ർ​ക്കു​ക​യാ​ണ്. രാ​ഷ്‌ട്രീയ​മാ​യും നി​യ​മ​പ​ര​മാ​യും എ​ല്ലാ സാ​ധ്യ​ത​ക​ളും ഉ​പ​യോ​ഗി​ച്ച് പാ​ർ​ട്ടി ഈ ​രാ​ഷ്‌​ട്രീ​യ പ​ക​പോ​ക്ക​ലി​നെ ചെ​റു​ക്കു​മെ​ന്നും സി​പി​എം പ​റ​ഞ്ഞു.

വി​ജി​ല​ൻ​സും ഹൈ​ക്കോ​ട​തി​യും സു​പ്രീം​കോ​ട​തി​യും കേ​സ് ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടും പി​ണ​റാ​യി​ക്കെ​തി​രേ കേ​ര​ള പൊ​ലി​സി​നെ​ക്കൊ​ണ്ട് എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും കേ​ര​ള​ത്തി​ൽ ആ​രൊ​ക്കെ​യാ​ണ് ഡീ​ലി​ലെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും കൂ​ടു​ത​ൽ കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും എം.​എ.​ ബേ​ബി കു​റ്റ​പ്പെ​ടു​ത്തി.

National

അറസ്റ്റിനെ അപലപിച്ച് കോണ്‍ഗ്രസ്

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ഉ​​​ദ​​​യ് ബാ​​​നു ചി​​​ബി​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തി​​​നെ അ​​​പ​​​ല​​​പി​​​ച്ചു കോ​​​ണ്‍ഗ്ര​​​സ്.

ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ​​​യും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ​​​യും സം​​​ര​​​ക്ഷി​​​ക്കാ​​​ൻ എ​​​ന്തെ​​​ല്ലാം ബ​​​ലി​​​കൊ​​​ടു​​​ക്ക​​​ണ​​​മോ അ​​​തെ​​​ല്ലാം ചെ​​​യ്യു​​​മെ​​​ന്നും രാ​​​ജ്യ​​​ത്തെ പ​​​ണ​​​യം വ​​​യ്ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ വ്യ​​​ക്ത​​​മാ​​​ക്കി.

രാ​​​ജ്യ​​​ത്തി​​​നു​​​മു​​​ന്പാ​​​കെ സ​​​ത്യം കൊ​​​ണ്ടു​​​വ​​​ന്ന​​​തി​​​ന് യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​നെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തു സ്വേ​​​ച്ഛാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ​​​യും ഭീ​​​രു​​​ത്വ​​​ത്തി​​​ന്‍റെ​​​യും തെ​​​ളി​​​വാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വ​​​ത്തി​​​ൽ ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.

അ​​​റ​​​സ്റ്റി​​​ലാ​​​യ യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​നെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന് യു​​​വാ​​​ക്ക​​​ൾ ജ​​​യി​​​ലി​​​ലാ​​​കു​​​ന്ന​​​ത് ന​​​മ്മു​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ ഇ​​​രു​​​ണ്ട മു​​​ഹൂ​​​ർ​​​ത്ത​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ത​​​ന്നെ​​​യും ത​​​ന്‍റെ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ​​​യും​​​കു​​​റി​​​ച്ച് ജ​​​ന​​​ങ്ങ​​​ൾ ഇ​​​തി​​​നോ​​​ട​​​കം തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടു​​​ള്ള അ​​​ശു​​​ഭ​​​ക​​​ര​​​മാ​​​യ സ​​​ത്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ശ്ര​​​ദ്ധ തി​​​രി​​​ക്കാ​​​നാ​​​യു​​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ശ്ര​​​മ​​​മാ​​​ണി​​​തെ​​​ന്നും പീ​​​ഡി​​​പ്പി​​​ക്കു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ​​​മ​​​ല്ലാ​​​തെ ഇ​​​തു മ​​​റ്റൊ​​​ന്നു​​​മ​​​ല്ലെ​​​ന്നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് പ്ര​​​തി​​​ക​​​രി​​​ച്ചു.  

Latest News

Corehub Up