Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Container Lorry

Kottayam

ഓ​ട്ട​ത്തി​നി​ടെ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യും ബെ​ന്‍​സ് കാ​റും ക​ത്തി ന​ശി​ച്ചു

ക​ടു​ത്തു​രു​ത്തി: ഓ​ട്ട​ത്തി​നി​ടെ തീ ​പി​ടി​ച്ചു ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യും അ​ക​ത്തു​ണ്ടാ​യി​രു​ന്ന പു​തി​യ ബെ​ന്‍​സ് കാ​റും പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ക​ടു​ത്തു​രു​ത്തി ബൈ​പാ​സ് റോ​ഡി​ലാ​ണ് സം​ഭ​വം. ഏ​റ്റു​മാ​നൂ​രി​ല്‍​നി​ന്നു കോ​ഴി​ക്കോ​ട് ബ്രി​ഡ്ജ് വേ ​മോ​ട്ടോ​ര്‍ ഷോ​റൂ​മി​ലേ​ക്ക് മെ​ഴ്‌​സി​ഡ​സ് ബെ​ന്‍​സ് കാ​റു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​ക്കാ​ണ് തീ ​പി​ടി​ച്ച​ത്.

ഡ്രൈ​വ​റും സ​ഹാ​യി​യും വ​ണ്ടി നി​ര്‍​ത്തി​യ ശേ​ഷം ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഫ​യ​ര്‍ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു തീ ​കെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും തീ ​ശ​ക്ത​മാ​യി വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ടു​ത്തു​രു​ത്തി ഫ​യ​ര്‍ ഫോ​ഴ്‌​സി​ന്‍റെ ര​ണ്ട് യൂ​ണി​റ്റു​ക​ളെ​ത്തി സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വേ​ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്‌​നി​ച്ച ശേ​ഷ​മാ​ണ് തീ ​അ​ണ​യ്ക്കാ​നാ​യ​ത്.

Latest News

Corehub Up