കടുത്തുരുത്തി: ഓട്ടത്തിനിടെ തീ പിടിച്ചു കണ്ടെയ്നര്‍ ലോറിയും അകത്തുണ്ടായിരുന്ന പുതിയ ബെന്‍സ് കാറും പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ രാവിലെ എട്ടോടെ കടുത്തുരുത്തി ബൈപാസ് റോഡിലാണ് സംഭവം. ഏറ്റുമാനൂരില്‍നിന്നു കോഴിക്കോട് ബ്രിഡ്ജ് വേ മോട്ടോര്‍ ഷോറൂമിലേക്ക് മെഴ്സിഡസ് ബെന്‍സ് കാറുമായി പോവുകയായിരുന്ന കണ്ടെയ്നര്‍ ലോറിക്കാണ് തീ പിടിച്ചത്.
ഡ്രൈവറും സഹായിയും വണ്ടി നിര്‍ത്തിയ ശേഷം ലോറിയിലുണ്ടായിരുന്ന ഫയര്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ചു തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും തീ ശക്തമായി വ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചതിനെത്തുടർന്ന് കടുത്തുരുത്തി ഫയര്‍ ഫോഴ്സിന്റെ രണ്ട് യൂണിറ്റുകളെത്തി സ്റ്റേഷന് ഓഫീസര്‍ വേണുവിന്റെ നേതൃത്വത്തില്‍ ഒരു മണിക്കൂറോളം പ്രയത്നിച്ച ശേഷമാണ് തീ അണയ്ക്കാനായത്.
Tags : container lorry