വരാപ്പുഴ: ദേശീയപാതയിൽ ചേരാനല്ലൂർ കണ്ടെയ്നർ ജംഗ്ഷന് സമീപം ബൈക്കിൽ കണ്ടെയ്നർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് തത്ക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിനു പരിക്കേറ്റു.
കൈതാരം ഘണ്ഠ കർണൻവെളി കോട്ടയ്ക്കാപറമ്പ് അർജുൻ കെ. വിനീഷ് (20) ആണ് മരിച്ചത്. പരിക്കേറ്റ അഭിജിത്തിനെ ചേരാനല്ലൂർ ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 9.30ഓടെയായിരുന്നു അപകടം. ഇടപ്പള്ളി ഭാഗത്ത് നിന്നു വന്ന ബൈക്ക് കണ്ടെയ്നർ ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും പോലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. അർജുന്റെ അമ്മ: മഹിത.
Tags : Cyclist dies hit by container lorry