Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Council

Idukki

ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ല്‍ അ​ടി​മു​ടി പ്ര​തി​ഷേ​ധ​വും വാ​ഗ്വാ​ദ​വും​

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ല്‍ തെ​രു​വുവി​ള​ക്കു​ക​ള്‍ ഭൂ​രി​പ​ക്ഷ​വും തെ​ളി​യാ​ത്ത​തി​നെച്ചൊ​ല്ലി കൗ​ണ്‍​സി​ലി​ല്‍ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. എ​ല്‍​ഡി​എ​ഫും ബി​ജെ​പി​യു​മാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മെ​ഴു​കു​തി​രി ക​ത്തി​ച്ചാ​ണ് ബി​ജെ​പി അം​ഗ​ങ്ങ​ള്‍ ഇ​തി​നെ​തി​രേ രം​ഗ​ത്തുവ​ന്ന​ത്. ന​ഗ​ര​ത്തി​ലെ​ ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ ന​ഗ​ര​സ​ഭ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍ കെ.​കെ.​ ഷിം​നാ​സ് പ​റ​ഞ്ഞു. ത​ന്‍റെ വാ​ര്‍​ഡി​ല്‍ മാ​ത്ര​മ​ല്ല ന​ഗ​ര​ത്തി​ല്‍ എ​ല്ലാ​യി​ട​ത്തും ഇ​രു​ട്ടി​ല്‍ ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും കൗ​ണ്‍​സി​ല​ര്‍ പ​റ​ഞ്ഞ​തോ​ടെ യോ​ഗ​ത്തി​ല്‍ ഇ​ത് വ​ലി​യ ബ​ഹ​ള​ത്തി​നി​ട​യാ​ക്കി.

ക​രാ​റു​കാ​ര​ന്‍റെ അ​ലം​ഭാ​വ​മാ​ണ് പ്ര​ധാ​ന ​കാ​ര​ണ​മെ​ന്നും ഇ​തി​നെ​തി​രേ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. നി​ല​വി​ലു​ള്ള ക​രാ​റു​കാ​ര​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഉ​ത്ത​ര​വാ​ദി​ത്വം മു​ന്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജെ​സി ആ​ന്‍റ​ണി​ക്കാ​ണെ​ന്ന് ചി​ല യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​രോ​പി​ച്ചു. താ​ന്‍ വ്യ​ക്തി​പ​ര​മാ​യ​ല്ല കൗ​ണ്‍​സി​ല്‍ തീ​രു​മാ​ന​മാ​ണ് ന​ട​പ്പാ​ക്കി​യ​തെ​ന്ന് ജെ​സി ആ​ന്‍റ​ണി മ​റു​പ​ടി പ​റ​ഞ്ഞു.

ആ​രോ​പ​ണ​ങ്ങ​ള്‍ നീ​ണ്ട​തോ​ടെ നി​ല​വി​ലെ ക​രാ​റു​കാ​ര​ന് നോ​ട്ടീ​സ് ന​ല്‍​കി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ച്ചു. 2025 ഫെ​ബ്രു​വ​രി​യി​ല്‍ ന​ല്‍​കി​യ ക​രാ​റി​ന്‍റെ കാ​ലാ​വ​ധി 2027 ഫെ​ബ്രു​വ​രി​യി​ലാ​ണ് അ​വ​സാ​നി​ക്കു​ക. 57 ല​ക്ഷം രൂ​പ​യ്ക്ക് ന​ല്‍​കി​യ ടെ​ൻഡ​റി​ല്‍ 10 ല​ക്ഷം രൂ​പ​ ക​രാ​റു​കാ​ര​ന്‍ കൈ​പ്പ​റ്റി. പ​ല​പ്പോ​ഴും വി​ളി​ച്ചാ​ല്‍ ഫോ​ണ്‍ എ​ടു​ക്കാ​ന്‍ ക​രാ​റു​കാ​ര​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ അ​ട​ക്കം കു​റ്റ​പ്പെ​ടു​ത്തി. ജ​ന​ങ്ങ​ളു​ടെ പ​രാ​തി​മൂ​ലം പു​റ​ത്തി​റ​ങ്ങാ​നാ​കു​ന്നി​ല്ലെ​ന്നും പ​ല കൗ​ണ്‍​സി​ല​ര്‍​മാ​രും ചൂ​ണ്ടി​ക്കാ​ട്ടി.

ന​ഗ​ര​സ​ഭ​യി​ലെ ആം​ബു​ല​ന്‍​സ് സേ​വ​ന​ത്തെച്ചൊ​ല്ലി​യും ഭ​ര​ണ-പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി. നി​ല​വി​ലെ ഡ്രൈ​വ​റു​ടെ ക​രാ​ര്‍ കാ​ലാ​വ​ധി 16ന് ​അ​വ​സാ​നി​ച്ച​തി​നാ​ല്‍ ഇ​ത് പു​തു​ക്കു​ന്ന​ത് അ​ജ​ണ്ട​യാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ പ​ല​പ്പോ​ഴും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും ഇ​യാ​ളെ പി​രി​ച്ചുവി​ട​ണ​മെ​ന്നും യു​ഡി​എ​ഫ് അം​ഗ​മാ​യ നി​ഷാ​ദ് ക​ള​ത്തി​ങ്ക​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
എ​ന്നാ​ല്‍, ഡ്രൈ​വ​റെ തി​ടു​ക്ക​ത്തി​ല്‍ പു​റ​ത്താ​ക്കേ​ണ്ട​തി​ല്ലെ​ന്ന് എ​ല്‍​ഡി​എ​ഫ്, ബി​ജെ​പി അം​ഗ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സേ​ഞ്ച് മു​ഖേ​ന​യാ​ണ് ഡ്രൈ​വ​റെ നി​യ​മി​ച്ച​ത്. എ​ങ്കി​ല്‍ അ​ടു​ത്ത​യാ​ളെ​യും എം​പ്ലോ​യ്‌​മെ​ന്‍റി​ല്‍​നി​ന്ന് നി​യ​മി​ക്കാ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് യു​ഡി​എ​ഫ് മു​ന്നോ​ട്ടു​വ​ച്ച​ത്. നി​ല​വി​ലു​ള്ള ഡ്രൈ​വ​റു​ടെ ക​രാ​ര്‍ പു​തു​ക്ക​ണ​മെ​ന്ന് എ​ല്‍​ഡി​എ​ഫും ബി​ജെ​പി​യും നി​ല​പാ​ട് എ​ടു​ത്തെ​ങ്കി​ലും ത​ര്‍​ക്ക​ത്തെത്തു​ട​ര്‍​ന്ന് ഒ​ടു​വി​ല്‍ വോ​ട്ടി​നി​ടു​ക​യാ​യി​രു​ന്നു. ഭൂ​രി​പ​ക്ഷ തീ​രു​മാ​ന​പ്ര​കാ​രം ക​രാ​ര്‍ പു​തു​ക്കേ​ണ്ടെ​ന്നും നി​യ​മ​നം എ​പ്ലോ​യ്‌​മെ​ന്‍റ് വ​ഴി​യാ​ക്കാ​നും തീ​രു​മാ​നി​ച്ചു.

പ​ട്ട​യം​ക​വ​ല വാ​ര്‍​ഡി​ലെ ഹ​രി​തക​ര്‍​മസേ​നാം​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് കൗ​ണ്‍​സി​ല​ര്‍ ജോ​മോ​ന്‍ ഉ​ല​ഹ​ന്നാ​ന്‍ ന​ല്‍​കി​യ പ​രാ​തി​യും ച​ര്‍​ച്ച​യാ​യി. ഇ​വ​രെ മാ​റ്റ​ണ​മെ​ന്നാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം. ഇ​വ​ര്‍ യ​ഥാസ​മ​യം മാ​ലി​ന്യം നീ​ക്കംചെ​യ്യു​ന്നി​ല്ലെ​ന്നും കൗ​ണ്‍​സി​ല​റെ വെ​ല്ലുവി​ളി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍, ഹ​രി​ത​ക​ര്‍​മ​സേ​ന​യി​ല്‍നി​ന്നു സ്വ​മേ​ധ​യാ വേ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ല്‍ മാ​ത്ര​മേ ഇ​വ​രെ മാ​റ്റാ​നാ​കൂ എ​ന്നും അ​തി​ല്‍ ന​ഗ​ര​സ​ഭ​യ്ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നും എ​ല്‍​ഡി​എ​ഫ് വാ​ദി​ച്ചു. ന​ഗ​ര​സ​ഭ​യി​ല്‍ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​രാ​തി പ​രി​ഹാ​ര​സെ​ല്‍​പോ​ലും രൂ​പീ​ക​രി​ക്കാ​ത്ത​ത് ചി​ല കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഉ​ന്ന​യി​ച്ച​തും യോ​ഗ​ത്തി​ല്‍ വാ​ഗ്വാ​ദ​ങ്ങ​ള്‍​ക്കി​ട​യാ​ക്കി. ഇ​തി​നാ​യു​ള്ള പ്ര​ത്യേ​ക ക​ണ്‍​സോ​ര്‍​ഷ്യം വി​ളി​ച്ചുചേ​ര്‍​ക്കാ​നും പ​രാ​തി പ​രി​ഹാ​ര സെ​ല്‍ രൂ​പീ​ക​രി​ച്ച് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.

ന​ഗ​ര​സ​ഭ പ​ഴ​യ ബ​സ്‌സ്റ്റാ​ന്‍​ഡ് മൈ​താ​നം വി​പ​ണ​ന​മേ​ളയ്ക്ക് വി​ട്ടു​ന​ല്‍​കു​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം അ​ടു​ത്ത കൗ​ണ്‍​സി​ലി​ലേ​ക്ക് മാ​റ്റി. ന​ഗ​ര​സ​ഭ​യി​ലെ ബ​ഡ്‌​സ് സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​മാ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശപ്ര​കാ​ര​മു​ള്ള വേ​ത​നം ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചു.

District News

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തു

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ സ്ഥി​രം​സ​മി​തി​യം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി. 30 അം​ഗ ഭ​ര​ണ​സ​മി​തി​യി​ലെ അ​ഞ്ച് അം​ഗ​ങ്ങ​ള്‍ വീ​ത​മു​ള്ള ആ​റ് സ്ഥി​രം​സ​മി​തി​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എം. അ​ബ്ദു​ള്‍​സ​ലാം, ഷി​ത റാ​ണി തോ​മ​സ്, മു​ഹ​മ്മ​ദ് ചെ​റു​ക​പ്പി​ള്ളി, കെ.​കെ. സു​ബൈ​ര്‍, എ​ന്‍.​എം. കി​ഷോ​ര്‍, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി അ​സം ബീ​ഗം, മ​നു പോ​ള്‍, എം.​എ​ച്ച്. മ​ജീ​ദ്, ടി.​എ. സ​ജി, സ​ജീ​വ് മ​ത്താ​യി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി ജാ​സ്മി​ന്‍ ഉ​മ്മ​ര്‍, സി.​എം. ഷു​ക്കൂ​ര്‍, എ​സ്. മ​ജീ​ദ്, അ​മ്പി​ളി ബി​ജു, രാ​ജ​ശ്രീ രാ​ജു എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

പി. ​ര​ജി​ത, ബി​സ്മി സാ​ബി​ത്, ഷെ​ര്‍​ലി പൗ​ലോ​സ്, ജ​യ സു​കു, ജി. ​മ​നോ​ജ് എ​ന്നി​വ​രാ​ണ് ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി ടി.​ഇ ഷ​ഫീ​ന, ജ​യ്‌​സ​ണ്‍ തോ​ട്ട​ത്തി​ല്‍, ജി​നു ആ​ന്‍റണി, റ​ബി​ന്‍​സ് അ​ലി​യാ​ര്‍, ജ​യ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, വി​ദ്യാ​ഭ്യാ​സ ക​ലാ​കാ​യി​ക സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ഷ​ഹ​നാ മാ​ഹി​ന്‍, നൗ​ഫി​യ മൊ​യ്തീ​ന്‍, ദീ​പ്തി വി​പി​ന്‍, ര​ജ​നി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.


യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷ​മു​ള്ള ന​ഗ​ര​സ​ഭ​യി​ല്‍ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി​യി​ലേ​ക്ക് മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. യു​ഡി​എ​ഫി​ലെ നാ​ല് അം​ഗ​ങ്ങ​ള്‍​ക്ക് പു​റ​മേ സി​പി​എ​മ്മി​ലെ ര​ണ്ടു​പേ​ര്‍ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി​യി​ലേ​ക്ക് പേ​ര് ന​ല്‍​കി​യ​തി​നാ​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തേ​ണ്ടി വ​ന്ന​ത്. എ​ന്‍.​എം. കി​ഷോ​ര്‍, റ​ബി​ന്‍​സ് അ​ലി​യാ​ര്‍ എ​ന്നി​വ​രാ​ണ് പേ​ര് ന​ല്‍​കി​യ​ത്. കി​ഷോ​ര്‍ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 14ന് ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

Latest News

Corehub Up