x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ: സ്ത്രീ​സു​ര​ക്ഷാ പെ​ൻ​ഷ​നെ​ ചൊ​ല്ലി കൗ​ൺ​സി​ലി​ൽ ബ​ഹ​ളം


Published: May 26, 2026 06:44 AM IST | Updated: May 26, 2026 06:44 AM IST

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ​പി ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ​സു​ര​ക്ഷ പെ​ൻ​ഷ​ൻ പ​ദ്ധ​തി ത​കി​ടം മ​റി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് കൗ​ൺ​സി​ലി​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി.

നി​ല​വി​ൽ 1,436 പേ​ർ​ക്ക് ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ്ത്രീ​സു​ര​ക്ഷ സാ​മൂ​ഹ്യ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി അ​ജ​ണ്ട വീ​ണ്ടും വ​രു​ന്ന​ത് തെ​റ്റാ​ണെ​ന്ന് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​ടി. അ​ഖി​ൽ​ദാ​സ് ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ, മു​ൻ​പ് സ്ഥി​രം​സ​മി​തി, കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് സ്ത്രീ​സു​ര​ക്ഷാ സാ​മൂ​ഹ്യ പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച കാ​ര്യം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ലു​ണ്ടാ​യ വീ​ഴ്ച​യാ​ലാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ മ​റു​പ​ടി ന​ൽ​കി. ഇ​താ​ണ് ബ​ഹ​ള​ത്തി​നി​ട​യാ​ക്കി​യ​ത്.

ഭ​ര​ണ നേ​തൃ​ത്വ​ത്തി​ന്‍റെ പി​ടി​പ്പു​കേ​ടു​കൊ​ണ്ട് നി​ല​വി​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് ഭാ​വി​യി​ൽ ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷം പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ ന​ട​ത്തി വ​ന്നി​രു​ന്ന മാ​ലി​ന്യ സം​സ്ക്ക​ര​ണ​വും മ​ഴ​ക്കാ​ല​പൂ​ർ​വ്വ ശു​ചീ​ക​ര​ണ​വും അ​വ​താ​ള​ത്തി​ലാ​യ​തി​നെ ചൊ​ല്ലി​യും കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ബ​ഹ​ള​മു​ണ്ടാ​യി. ഹ​രി​ത ക​ർ​മ​സേ​ന വീ​ടു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ട്ടി​യി​ടു​ന്ന​ത് പ​തി​വാ​യി മാ​റു​ക​യാ​ണെ​ന്നും ന​ഗ​ര​പ്ര​ദേ​ശം മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

 

Tags : Tripunithura City Council

Recent News

Corehub Up