പയ്യാവൂർ: കെഎസ്ടിഎ ഇരിക്കൂർ ഉപജില്ലാ കൗൺസിലും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. ഇരിക്കൂർ ബിആർസി ഹാളിൽ നടന്ന പരിപാടി കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് വി. സ്വാതി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് പി. ശ്യാംകുമാർ അധ്യക്ഷത വഹിച്ചു.
ഉപജില്ലാ സെക്രട്ടറി സി. രാജേഷ് ആമുഖ പ്രഭാഷണം നടത്തി. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.പി. ശിവപ്രസാദ്, ടി. പ്രസാദ്, ടി.പി. നിഷ ഉപജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. സുധീഷ്, ഉപജില്ലാ ട്രഷറർ എം.കെ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സർവീസിൽനിന്ന് വിരമിക്കുന്ന ടി.വി. രവീന്ദ്രനാഥൻ, കെ. വിനയ, ദീപ പി. നായർ, പി.വി. ഗീത, കെ.എം. വത്സല, കെ. വനിത, കെ.കെ. ഗീതാകുമാരി, കെ.കെ. അനിത, സി.കെ. ഗീത, കെ. ജയദേവൻ, പി. ബിന്ദു എന്നിവർ മറുപടി പ്രസംഗം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് വി. സ്വാതി യാത്രയയപ്പ് സപ്ലിമെന്റ് പ്രകാശനം ചെയ്തു. അധ്യാപക അവാർഡ് ജേതാവ് കെ.എം. സരസ്വതിയെ ആദരിച്ചു.
Tags : nattu vishesham KSTA Upazila Council