Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deathtoll

നേപ്പാൾ ഹിമപാതം: മരണം 15 ആയി

കാ​​ഠ്മ​​ണ്ഡു: നേ​​പ്പാ​​ളി​​ലെ ഹിം​​ലം​​ഗ് ഹി​​മ​​ൽ കൊ​​ടു​​മു​​ടി​​യി​​ലു​​ണ്ടാ​​യ ഹി​​മ​​പാ​​ത​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 15 ആ​​യി. ​​ഇ​​ന്ന​​ലെ എ​​ട്ടു മൃ​​ത​​ദേ​​ഹ​​ങ്ങ​​ളാ​​ണു ക​​ണ്ടെ​​ടു​​ത്ത​​ത്. ഒ​​രാ​​ളെ ഇ​​നി​​യും ക​​ണ്ടെ​​ത്താ​​നു​​ണ്ട്.

നേ​പ്പാ​ളി​ലെ മ​നാം​ഗ് ജി​ല്ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. വി​ദേ​ശ പ​ർ​വ​താ​രോ​ഹ​ക​ർ​ക്കാ​യി ഹിം​ലം​ഗ് ഹി​മ​ൽ കൊ​ടു​മു​ടി​യു​ടെ താ​ഴ്‌​വ​ര​യി​ൽ ബേ​സ് ക്യാ​ന്പ് ത​യാ​റാ​ക്കു​ക​യാ​യി​രു​ന്ന നേ​പ്പാ​ളി തൊ​ഴി​ലാ​ളി​ക​ളാ​ണ് ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​ത്. വി​ദേ​ശി​ക​ളാ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ല്ല.

കാ​ണാ​തായ ആ​ളെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്ലെ​ന്നും നേ​പ്പാ​ളി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

International

മ​ര​ണ​സം​ഖ്യ 1,127 ആ​യി ഉ​യ​ർ​ന്നു; 4,800ല​ധി​കം പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,127 ആ​യി ഉ​യ​ർ​ന്ന​താ​യി നേ​പ്പാ​ൾ പൊ​ലി​സ് അ​റി​യി​ച്ചു. ദു​ര​ന്തം സം​ഭ​വി​ച്ച് ഒ​രാ​ഴ്ച പി​ന്നി​ടു​മ്പോ​ഴും കാ​ണാ​താ​യ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​യി തു​ട​രു​ക​യാ​ണ്. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഇ​തു​വ​രെ 6,541 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ സൈ​ന്യം, കാ​ണാ​താ​യ 4,858 പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

അ​തേ​സ​മ​യം, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 324 വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി നേ​പ്പാ​ൾ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കാ​ണാ​താ​യ സ​ഞ്ചാ​രി​ക​ളി​ൽ പ​ല​രും തി​രി​കെ ബ​ന്ധ​പ്പെ​ട്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ടൂ​റി​സം ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി.

നേ​പ്പാ​ളി​ൽ​നി​ന്നു​ള്ള വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ​പ്പെ​ട്ട് ഒ​ലി​ച്ചു​പോ​യ അ​ഞ്ച് നേ​പ്പാ​ളി പൗ​ര​ന്മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കു​ശി​ന​ഗ​റി​ൽ​നി​ന്ന് ക​ണ്ടെ​ത്തി നേ​പ്പാ​ൾ പൊ​ലി​സി​ന് കൈ​മാ​റി.

അ​തി​നി​ടെ, നേ​പ്പാ​ളി​ൽ​നി​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ അ​തി​ർ​ത്തി​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന ന​ദി​ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന മ​ത്സ്യ​ങ്ങ​ൾ ക​ഴി​ക്ക​രു​തെ​ന്ന് ബി​ഹാ​ർ സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. വെ​ള്ള​ത്തി​ൽ മ​നു​ഷ്യ​രു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ഴു​കി​ക്കി​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​ർ​ദേ​ശം.

International

നേപ്പാളിൽ മരണം 939, തു​ര​ങ്ക​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​വ​രെ ക​ണ്ടെ​ത്താ​ൻ തീ​വ്ര​ശ്ര​മം

കാ​​​​​ഠ്മ​​​​​ണ്ഡു: നേ​​​​​പ്പാ​​​​​ളി​​​​​ൽ മി​​​​​ന്ന​​​​​ൽ​​​​​പ്ര​​​​​ള​​​​​യ​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 939 ആ​​​​​യി. നാലായിര ത്തിലേറെ പേ​​​​​രെ ഇ​​​​​നി​​​​​യും ക​​​​​ണ്ടെ​​​​​ത്താ​​​​​നു​​​​​ണ്ട്. ചി​​​​​ത്‌​​​​​വ​​​​​ൻ ജി​​​​​ല്ല​​​​​യി​​​​​ൽ​​​​​നി​​​​​ന്നു മാ​​​​​ത്രം 279 മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ടു​​​​​ത്തു.

കാ​​​​​ണാ​​​​​താ​​​​​യ​​​​​വ​​​​​രി​​​​​ൽ 591 പേ​​​​​ർ വി​​​​​ദേ​​​​​ശി​​​​​ക​​​​​ളാ​​​​​ണ്. മി​​​​​ന്ന​​​​​ൽ​​​​​പ്ര​​​​​ള​​​​​യ​​​​​ത്തി​​​​​ൽ ടി​​​​​ബ​​​​​റ്റി​​​​​ൽ 16 പേ​​​​​രാ​​​​​ണു മ​​​​​രി​​​​​ച്ച​​​​​തെ​​​​​ന്ന് ചൈ​​​​​നീ​​​​​സ് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു.

മി​​​​ന്ന​​​​ൽപ്ര​​​​ള​​​​യ​​​​ത്തി​​​​ൽ തു​​​​ര​​​​ങ്ക​​​​ങ്ങ​​​​ളി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ​​​​വ​​​​രെ ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള തീ​​​​വ്ര​​​​ശ്ര​​​​മം തു​​​​ട​​​​രു​​​​ന്നു. ജ​​​​ല​​​​വൈ​​​​ദ്യു​​​​ത പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ട​​​​ണ​​​​ലു​​​​ക​​​​ളി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ 933 തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കാ​​​​യാ​​​​ണ് തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ പു​​​​റ​​​​ത്തെ​​​​ത്തി​​​​ക്കാ​​​​ൻ ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ പ​​​​ദ്ധ​​​​തി​​​​പ്ര​​​​ദേ​​​​ശ​​​​ത്ത് നി​​​​യ​​​​ന്ത്രി​​​​ത സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി. ര​​​​ണ്ട് മണ്ണുമാന്തിയന്ത്രങ്ങ ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് 10 മീ​​​​റ്റ​​​​റോ​​​​ളം ആ​​​​ഴ​​​​ത്തി​​​​ൽ കു​​​​ഴി​​​​യെ​​​​ടു​​​​ത്ത് ട​​​​ണ​​​​ലു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു ചെ​​​​ളി​​​​യും വെ​​​​ള്ള​​​​വും നീ​​​​ക്കം ചെ​​​​യ്യു​​​​ന്ന പ്രവൃത്തികൾ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്ന് നേ​​​​പ്പാ​​​​ളി സൈ​​​​ന്യം അ​​​​റി​​​​യി​​​​ച്ചു.

റ​​​​സ്‌​​​​വ​​​​ഗാ​​​​ഡി ജ​​​​ല​​​​വൈ​​​​ദ്യു​​​​ത പ​​​​ദ്ധ​​​​തി​​​​യി​​​​ലെ ട​​​​ണി​​​​ലി​​​​നു​​​​ള്ളി​​​​ൽ ക​​​​ട​​​​ന്ന് സൈ​​​​ന്യം തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ആ​​​​രെ​​​​യും ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​ല്ല. പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് സൈ​​​​ന്യം ഡ്രോ​​​​ണു​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു. എ​​​​ന്നാ​​​​ൽ അ​​​​പ്പ​​​​ർ ത്രി​​​​ശൂ​​​​ലി 1, ത്രി​​​​ശൂ​​​​ലി 3എ, ​​​​ത്രി​​​​ശൂ​​​​ലി 3ബി ​​​​എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ജ​​​​ല​​​​വൈ​​​​ദ്യു​​​​ത പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലെ തു​​​​ര​​​​ങ്ക​​​​ങ്ങ​​​​ളി​​​​ൽ നി​​​​ര​​​​വ​​​​ധി ആ​​​​ളു​​​​ക​​​​ൾ കു​​​​ടു​​​​ങ്ങി​​​​ക്കി​​​​ട​​​​പ്പു​​​​ണ്ടെ​​​​ന്ന് ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ട്.

തു​​​​ര​​​​ങ്ക​​​​ങ്ങ​​​​ളി​​​​ലെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ നേ​​​​പ്പാ​​​​ൾ സൈ​​​​ന്യ​​​​ത്തെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വി​​​​ദ​​​​ഗ്ധ സം​​​​ഘം എ​​​​ത്തി​​​​. ചൈ​​​​ന​​​​യും ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​യും ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​കു​​​​ന്നു​​​​ണ്ട്.ഇ​​​​തി​​​​നി​​​​ടെ,യ​​ന്ത്ര​​സാ​​​​മ​​​​ഗ്രി​​​​ക​​​​ളു​​​​ടെ കു​​​​റ​​​​വ് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന് ത​​​​ട​​​​സം സൃ​​​​ഷ്ടി​​​​ക്കു​​​​കയാണ്.

ബോ​​​​ഡി ബാ​​​​ഗ്, ക​​​​യ​​​​റു​​​​ക​​​​ൾ, ഹെ​​​​ലി​​​​കോ​​​​പ്റ്ററു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ അ​​​​പ​​​​ര്യാ​​​​പ്ത ര​​​​ക്ഷാ​​​​മു​​​​ഖ​​​​ത്ത് വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​യി മാ​​​​റി​​​​. അ​​​​ത്യാ​​​​ധു​​​​നി​​​​ക ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഭാ​​​​വം ഈ ഭൂ​​​​പ്ര​​​​ദേ​​​​ശ​​​​ത്തെ തെ​​​​ര​​​​ച്ചി​​​​ൽ ദു​​​​ഷ്ക​​​​ര​​​​മാ​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു.

തെ​​​​ർ​​​​മ​​​​ൽ കാ​​​​മ​​​​റ​​​​ക​​​​ൾ, ക​​​​ട്ട​​​​റു​​​​ക​​​​ൾ, ബോ​​​​ഡി ബാ​​​​ഗു​​​​ക​​​​ൾ, ക​​​​യ​​​​റു​​​​ക​​​​ൾ, ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​പ​​​​ര്യാ​​​​പ്ത​​​​ത​​​​യാ​​​​ണു വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​കു​​​​ ന്ന​​​​ത്.

International

കൊ​ളം​ബി​യ ഭൂ​ക​മ്പം: മ​ര​ണം 254 ആ​യി

ബൊ​ഗോ​ട്ട: പ​ടി​ഞ്ഞാ​റ​ൻ കൊ​ളം​ബി​യ​യി​ൽ നാ​ശം വി​ത​ച്ച ഭൂ​ക​ന്പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 254 ആ​യി. മൂ​വാ​യി​ര​ത്തി​ലേ​റെ പേ​രെ കാ​ണാ​താ​യി. റി​ക്ട​ർ സ്കെ​യി​യി​ൽ 7.4 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​ന്പം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ടി​ഞ്ഞാ​റ​ൻ കൊ​ളം​ബി​യ​യി​ലാ​ണ് വ്യാ​പ​ക കെ​ടു​തി​യു​ണ്ടാ​ക്കി​യ​ത്.

മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കൊ​ളം​ബി​യ​യി​ൽ ഈ ​നൂ​റ്റാ​ണ്ടി​ൽ ഏ​റ്റ​വും നാ​ശ​മു​ണ്ടാ​ക്കി​യ ഭൂ​ക​ന്പ​ത്തി​ൽ 1600 കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു.

ചോ​കോ പ്ര​വി​ശ്യ​യി​ലെ സാ​ൻ ഹോ​സെ പാ​ൽ​മ​ർ ആ​ണ് ഭൂ​ക​ന്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. വ​ൻ ഭൂ​ക​ന്പ​ത്തി​നു പി​ന്നാ​ലെ തു​ട​ർ​ച​ല​ന​ങ്ങ​ളു​ണ്ടാ​യി. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ഊ​ർ​ജി​ത ശ്ര​മ​ത്തി​ലാ​ണ് ദൗ​ത്യ​സം​ഘം. പ്ര​സി​ഡ​ന്‍റ് ആ​ബെ​ലാ​ർ​ദോ ഡി ​ലാ എ​സ്പ്രി​ല്ല രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു സൈ​ന്യം രം​ഗ​ത്തു​ണ്ട്. ഏ​ഴു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചു. കൊ​ളം​ബി​യ​യി​ൽ ഏ​റ്റ​വു​മ​ധി​കം കാ​പ്പി​ത്തോ​ട്ട​ങ്ങ​ളു​ള്ള പെ​രേ​ര പ്ര​വി​ശ്യ​യി​ലാ​ണ് ഭൂ​ക​ന്പ​ത്തി​ൽ കൂ​ടു​ത​ൽ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ഇ​വി​ടെ എ​ഴു​പ​തി​ലേ​റെ പേ​ർ മ​രി​ച്ചു.

പെ​രേ​ര​യി​ൽ കേ​ബി​ൾ കാ​റി​ൽ കു​ടു​ങ്ങി​യ 16 പേ​രെ ആ​റു മ​ണി​ക്കൂ​റി​നു​ശേ​ഷം ര​ക്ഷ​പ്പെ​ടു​ത്തി. കാ​ലി ന​ഗ​ര​ത്തി​ൽ ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ ത​ക​ർ​ന്നു​വീ​ണു. കൊ​ളം​ബി​യ​യ്ക്ക് 155 കോ​ടി ഡോ​ള​റി​ന്‍റെ സ​ഹാ​യം ന​ല്കു​മെ​ന്ന് അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ചു.

International

എബോള: കോംഗോയിൽ മരണം 2000 പിന്നിട്ടു

കോം​​​ഗോ: കോം​​​ഗോ​​​യി​​​ൽ എ​​​ബോ​​​ള ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 2000 പി​​​ന്നി​​​ട്ടു. ച​​​രി​​​ത്ര​​​ത്തി​​​ൽ​​ത്ത​​​ന്നെ ഏ​​​റ്റ​​​വും വേ​​​ഗ​​​ത്തി​​​ൽ പ​​​ട​​​രു​​​ന്ന വൈ​​​റ​​​സ് വ്യാ​​​പ​​​ന​​​മാ​​​ണി​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ശ​​​മ്പ​​​ളം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സ​​​മ​​​രം ആ​​​രം​​​ഭി​​​ച്ച​​തു പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്നു​​​ണ്ട്.

സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തു​​​വി​​​ട്ട ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം, ഇ​​​തു​​​വ​​​രെ 4381 പേ​​​ർ​​​ക്കാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. 2011 മ​​​ര​​​ണ​​​ങ്ങ​​​ളും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്.

മേ​​​യ് 15-നാ​​​ണ് നി​​​ല​​​വി​​​ലെ രോ​​​ഗ​​​വ്യാ​​​പ​​​നം ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തെ​​​ങ്കി​​​ലും ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ​​ത്ത​​​ന്നെ ഇ​​​ത് ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്ന​​​താ​​​യി ജ​​​നി​​​ത​​​ക പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ൽ വ്യ​​​ക്ത​​​മാ​​​യി.

ആ​​​ദ്യ​​​ത്തെ 1000 മ​​​ര​​​ണ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യാ​​​ൻ ഒ​​​ൻ​​​പ​​​ത് ആ​​​ഴ്ച​​​യെ​​​ടു​​​ത്ത​​​പ്പോ​​​ൾ, അ​​​ടു​​​ത്ത മൂ​​​ന്നാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​ര​​​ട്ടി​​​യാ​​​യെ​​​ന്നും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് പു​​​റ​​​ത്തു​​​വി​​​ട്ട ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

Kerala

മ​ഴ​ക്കെ​ടു​തി: മ​ര​ണം 31 ആ​യി

തി​​രു​​വ​​ന​​ന്ത​​പു​​രം: ദി​​വ​​സ​​ങ്ങ​​ളാ​​യി സം​​സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്ന തീ​​വ്ര മ​​ഴ​​യെ തു​​ട​​ർ​​ന്നു​​ണ്ടാ​​യ അ​​പ​​ക​​ട​​ങ്ങ​​ളി​​ൽ ഇ​​ന്ന​​ലെ വ​​രെ 31 പേ​​ർ​​ക്ക് ജീ​​വ​​ൻ ന​​ഷ്ട​​മാ​​യ​​താ​​യി സം​​സ്ഥാ​​ന ദു​​ര​​ന്ത നി​​വാ​​ര​​ണ അ​​ഥോ​​റി​​റ്റി.

വി​​വി​​ധ അ​​പ​​ക​​ട​​ങ്ങ​​ളി​​ൽ 24 പേ​​ർ​​ക്ക് പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും നാ​​ലു പേ​​രെ കാ​​ണാ​​താ​​വു​​ക​​യും ചെ​​യ്തു. സം​​സ്ഥാ​​ന​​ത്ത് വി​​വി​​ധ ജി​​ല്ല​​ക​​ളി​​ലാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന 408 ക്യാ​​ന്പു​​ക​​ളി​​ലാ​​യി ക​​ഴി​​യു​​ന്ന​​ത് 41,939 പേ​​രാ​​ണ്.

ക​​ന​​ത്ത മ​​ഴ​​യി​​ലും അ​​തി​​ശ​​ക്ത​​മാ​​യ കാ​​റ്റി​​ലും സം​​സ്ഥാ​​ന​​ത്ത് ഇ​​തു​​വ​​രെ 74 വീ​​ടു​​ക​​ൾ പൂ​​ർ​​ണ​​മാ​​യും 784 വീ​​ടു​​ക​​ൾ ഭാ​​ഗി​​ക​​മാ​​യും ത​​ക​​ർ​​ന്നു.

NRI

സീ​യു​ട്ട അ​തി​ർ​ത്തി ക​ട​ന്നു​ക​യ​റ്റം: ഭൂ​രി​ഭാ​ഗം അ​ഭ​യാ​ർ​ഥി​ക​ളും മ​ട​ങ്ങി; നി​ര​വ​ധി മ​ര​ണ​ങ്ങ​ൾ

മാ​ഡ്രി​ഡ്: ഉ​ത്ത​ര ആ​ഫ്രി​ക്ക​യി​ലെ സ്പാ​നി​ഷ് പ്ര​ദേ​ശ​മാ​യ സീ​യു​ട്ട​യി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന വ​ൻ അ​തി​ർ​ത്തി ക​ട​ന്നു​ക​യ​റ്റ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഭൂ​രി​ഭാ​ഗം പേ​രും മൊ​റോ​ക്കോ​യി​ലേ​ക്ക് മ​ട​ങ്ങി​യ​താ​യി സ്പാ​നി​ഷ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തി​ർ​ത്തി​യി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും ക​ട​ലി​ൽ മു​ങ്ങി​യു​മ​ട​ക്കം കു​റ​ഞ്ഞ​ത് 72 പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി 50,000 മു​ത​ൽ 60,000 വ​രെ ആ​ളു​ക​ൾ അ​തി​ർ​ത്തി വേ​ലി​ക​ളും ക​ട​ൽ​മാ​ർ​ഗ​വും മ​റി​ക​ട​ന്ന് സീ​യു​ട്ട​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ചു.

ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും യു​വാ​ക്ക​ളാ​യി​രു​ന്നു. സ്പാ​നി​ഷ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​പ്ര​കാ​രം, മ​ര​ണ​പ്പെ​ട്ട​വ​രി​ൽ കൂ​ടു​ത​ലും ക​ട​ലി​ൽ മു​ങ്ങു​ക​യോ അ​തി​ർ​ത്തി വേ​ലി​ക്കു സ​മീ​പ​മു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും​പ്പെ​ടു​ക​യോ ചെ​യ്ത​വ​രാ​ണ്. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് ചി​കി​ത്സ ന​ൽ​കി.

കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കാ​യു​ള്ള തെര​ച്ചി​ൽ ക​ട​ലി​ൽ തു​ട​രു​ക​യാ​ണ്. സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 500 മീ​റ്റ​ർ നീ​ള​മു​ള്ള ഫ്ലോ​ട്ടിം​ഗ് ബാ​രി​യ​ർ സ്ഥാ​പി​ക്കു​ക​യും സ്പാ​നീ​ഷ് സൈ​ന്യ​ത്തെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളും മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലു​ക​ളു​മാ​ണ് ഇ​ത്ര​യും വ​ലി​യ ജ​ന​ക്കൂ​ട്ടം അ​തി​ർ​ത്തി​യി​ലേ​ക്ക് എ​ത്താ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് മൊ​റോ​ക്കോ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മൊ​റോ​ക്കോ​യു​ടെ ക​ണ​ക്കു​പ്ര​കാ​രം ഏ​ക​ദേ​ശം 40,000 പേ​രാ​ണ് അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ്പെ​യി​നി​ലെ പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സി​ന്‍റെ കു​ടി​യേ​റ്റ ന​യ​ങ്ങ​ൾ​ക്കെ​തി​രെ രാ​ജ്യ​ത്തി​ന​ക​ത്തും യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലും ശ​ക്ത​മാ​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ൽ​ബ​ർ​ട്ടോ നൂ​നെ​സ് ഫെ​യ്ജൂ​യും വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ വോ​ക്സ് നേ​താ​വ് സാ​ന്‍റി​യാ​ഗോ അ​ബാ​സ്ക​ലും സീ​യു​ട്ട സ​ന്ദ​ർ​ശി​ച്ച് സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.

ഇ​തി​നി​ടെ, സു​ര​ക്ഷാ ആ​ശ​ങ്ക​ക​ൾ മു​ൻ​നി​ർ​ത്തി ചി​ല യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ അ​തി​ർ​ത്തി പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Kerala

സ്വ​കാ​ര്യ​ബ​സ് മേ​ഖ​ല​യി​ൽ മ​ര​ണ​മ​ണി​യെ​ന്ന് ഉ​ട​മ​ക​ൾ

പാ​ല​ക്കാ​ട്: സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യി​ൽ മ​ര​ണ​മ​ണി മു​ഴ​ങ്ങു​ക​യാ​ണെ​ന്ന് ബ​സു​ട​മാ പ്ര​തി​നി​ധി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ര​ണ്ടാ​യി​ര​ത്തി​ൽ സം​സ്ഥാ​ന​ത്ത് 35,000 സ്വ​കാ​ര്യ ബ​സു​ക​ളു​ണ്ടാ​യി​രു​ന്ന​ത് ഇ​ന്ന് 11,000 ആ​യി ചു​രു​ങ്ങി.

സാ​ധാ​ര​ണ​ക്കാ​രു​ടെ യാ​ത്രാ​മാ​ർ​ഗ​മാ​യ സ്വ​കാ​ര്യ​ബ​സ് മേ​ഖ​ല ഇ​ന്നു പ്ര​തി​സ​ന്ധി​യി​ലാ​ണ്. തൊ​ഴി​ലാ​ളി​ക​ൾ​ക്കു ശ​ന്പ​ള​വും ബോ​ണ​സും ന​ൽ​കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്.

സ​ർ​ക്കാ​ർ​ന​യ​വും പ്രി​യ​ദ​ർ​ശി​നി ബ​സു​ക​ളു​ടെ ക​ട​ന്നു​വ​ര​വും കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ഇ​തു പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്ന് കേ​ര​ള ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗോ​കു​ലം ഗോ​കു​ൽ​ദാ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കെ​ബി​ടി​എ സം​സ്ഥാ​ന സ​മ്മേ​ള​നം ര​ണ്ടി​ന് പാ​ല​ക്കാ​ട്ടു ന​ട​ക്കും. ടോ​പ്ഇ​ൻ ടൗ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10.30നു ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഗ​താ​ഗ​ത​മ​ന്ത്രി സി.​പി. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​ഖ​ല നേ​രി​ടു​ന്ന വി​ഷ​യ​ങ്ങ​ൾ സ​മ്മേ​ള​നം ച​ർ​ച്ച​ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ൽ അ​ഞ്ഞൂ​റി​ല​ധി​കം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

എം​എ​ൽ​എ​മാ​രാ​യ ര​മേ​ഷ് പി​ഷാ​ര​ടി, പി. ​മ​മ്മി​ക്കു​ട്ടി, പി.​പി. സു​മോ​ദ്, വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, പി.​കെ. ശ​ശി, കെ. ​അ​പ്പു, എ.​സി. കൃ​ഷ്ണ​ൻ, ജ​യ​പാ​ല​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ പ​ട​മാ​ടം, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ഐ. ബ​ഷീ​ർ, എം. ​ഷാ​ജി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

International

എബോള; കോംഗോയിൽ മരണം 1500

ബൂ​​​ണി​​​യ: ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വേ​​​ഗ​​​ത്തി​​​ൽ പ​​​ട​​​ർ​​​ന്നു​​​പി​​​ടി​​​ക്കു​​​ന്ന എ​​​ബോ​​​ള രോ​​​ഗ​​​ബാ​​​ധ​​​യി​​​ൽ കി​​​ഴ​​​ക്ക​​​ൻ കോം​​​ഗോ​​​യി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 1500 ക​​​ട​​​ന്നു. ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ട​​​യി​​​ൽ മ​​​ര​​​ണ​​​സം​​​ഖ്യ​​​യി​​​ൽ 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന​​​യാ​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

വൈ​​​റ​​​സ് വ്യാ​​​പ​​​നം അ​​​തി​​​വേ​​​ഗം പ​​​ട​​​രു​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണ് മ​​​ര​​​ണ​​​നി​​​ര​​​ക്കി​​​ലെ വ​​​ർ​​​ധ​​​ന​​യെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. കോം​​​ഗോ സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തു​​​വി​​​ട്ട ഏ​​​റ്റ​​​വും പു​​​തി​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പ്ര​​​കാ​​​രം 3442 പേ​​​ർ​​​ക്കാ​​​ണ് ഇ​​​തു​​​വ​​​രെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തി​​​ൽ 1521 പേ​​​ർ മ​​​രി​​ച്ചു. മേ​​​യ് 15-നാ​​​ണ് നി​​​ല​​​വി​​​ലെ രോ​​​ഗ​​​ബാ​​​ധ രാ​​​ജ്യ​​​ത്ത് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

മു​​​ൻ​​​കാ​​​ല എ​​​ബോ​​​ള വ്യാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് വ്യ​​​ത്യ​​​സ്ത​​​മാ​​​യി ഇ​​​പ്പോ​​​ൾ പ​​​ട​​​രു​​​ന്ന ബു​​​ണ്ടി​​​ബു​​​ഗ്യോ വൈ​​​റ​​​സി​​​നെ​​​തി​​​രേ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ വാ​​​ക്‌​​​സി​​​നു​​​ക​​​ൾ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത​​​ത് സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വ​​​ഷ​​​ളാ​​​ക്കു​​​ന്നു. മു​​​മ്പു​​​ണ്ടാ​​​യ എ​​​ബോ​​​ള​​​വ്യാ​​​പ​​​ന​​​ത്തേ​​​ക്കാ​​​ളും വേ​​​ഗ​​​ത്തി​​​ലാ​​​ണ് നി​​​ല​​​വി​​​ൽ മ​​​ര​​​ണ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത്.

Kerala

ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ല്‍: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി; ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത് ഒ​രാ​ളെ

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. തെ​ര​ച്ചി​ലി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. പു​ഴ​യി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​നി ഒ​രാ​ളെ കൂ​ടി​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്. ക​ള്ളാ​ടി​യി​ലെ തെ​ര​ച്ചി​ൽ ഇ​ന്ന് നാ​ലാം ദി​വ​സ​മാ​ണ്. വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൂ​ന്ന് മൃ​ത​ദേ​ഹം ല​ഭി​ച്ചി​രു​ന്നു.

ക​ള്ളാ​ടി- ആ​ന​ക്കാം​പൊ​യി​ൽ തു​ര​ങ്ക​പാ​ത നി​ർ​മ്മാ​ണം ന​ട​ത്തു​ന്ന ക​രാ​ർ ക​മ്പ​നി​യാ​യ ദി​ലീ​പ് ബി​ൽ​ഡ് കോ​ണി​ന്റെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

മ​ന്ത്രി​മാ​രാ​യ എ.​പി അ​നി​ൽ​കു​മാ​ർ, അ​ഡ്വ. ടി. ​സി​ദ്ദി​ഖ് എ​ന്നി​വ​ർ പ്ര​ദേ​ശ​ത്ത് ക്യാ​മ്പ് ചെ​യ്ത് തെ​ര​ച്ചി​ലി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്. പ​ദ്ധ​തി​യു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള കൊ​ങ്ക​ൺ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കും.

National

കോ​ൽ​ക്ക​ത്ത​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് അ​പ​ക​ടം; മ​ര​ണ​സം​ഖ്യ അ​ഞ്ചാ​യി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ കോ​ൽ​ക്ക​ത്ത​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. ‌‌ത​ര​ത​ല ബ്രേ​സ് ബ്രി​ഡ്ജ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ഗോ​ഡൗ​ണി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് ആ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.
‌
കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ഏ​ഴ് തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. മ​ര​ണ സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. കെ​ട്ടി​ട അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ല്‍ 30ൽ ​അ​ധി​കം ആ​ളു​ക​ൾ കു​ടു​ങ്ങി കി​ട​പ്പു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ക്കു​ന്ന​ത്.

സം​ഭ​വ സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്നു​ണ്ട്.

National

യ​മു​ന ന​ദി​യി​ലെ ബോ​ട്ട് അ​പ​ക​ടം; മ​ര​ണ​സം​ഖ്യ 10 ആ​യി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വൃ​ന്ദാ​വ​നി​ല്‍ തീ​ര്‍​ഥാ​ട​ക​രു​മാ​യി പോ​യ ബോ​ട്ട് യ​മു​നാ​ന​ദി​യി​ല്‍ മു​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10 ആ​യി. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്.

വൃ​ന്ദാ​വ​നി​ലെ ശൃം​ഖാ​ര്‍ ഘാ​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ല്‍ നി​ന്നു​ള്ള തീ​ര്‍​ഥാ​ട​ക​രു​ടെ 30 അം​ഗ സം​ഘ​മാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

ര​ണ്ട് ബോ​ട്ടു​ക​ളി​ലാ​യാ​ണ് ഇ​വ​ർ യ​മു​ന​യി​ലൂ​ടെ സ​ഞ്ച​രി​ച്ച​ത്. ഇ​തി​ലൊ​ന്നാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്.

National

ഹി​മാ​ച​ലി​ൽ ബ​സ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം; മ​ര​ണം 14 ആ​യി

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ബ​സ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ‍​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ 14 ആ​യ​ത്. മ​ര​ണ​സം​ഖ്യ ഇ​നി​യും കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

ബ​സി​ന്‍റെ ഡ്രൈ​വ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി പേ​ർ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. ഷിം​ല​യി​ൽ നി​ന്ന് കു​പ്വി​യി​ലേ​യ്ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഹ​രി​പ്പു​ർ​ധ​റി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബ​സ് നൂ​റു​മു​ത​ൽ 200 വ​രെ താ​ഴ്ച​യി​ലേ​യ്ക്കാ​ണ് വീ​ണ​തെ​ന്നാ​ണ് വി​വ​രം.

ബ​സി​ൽ 40 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക വി​വ​രം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up