Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disrupted

ഇറ്റലിയിൽ വിമാന സർവീസുകൾ അവതാളത്തിൽ

റോം: ​​​വ്യോ​​​മ​​​ഗ​​​താ​​​ഗ​​​ത നി​​​യ​​​ന്ത്ര​​​ണ സം​​​വി​​​ധാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​റ്റ​​​ലി​​​യി​​​ൽ ഇ​​​ന്ന​​​ലെ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്ക​​​പ്പെ​​​ടു​​​ക​​​യോ വൈ​​​കു​​​ക​​​യോ ചെ​​​യ്തു.

രാ​​​ജ്യ​​​വ്യാ​​പ​​​ക​​​മാ​​​യി എ​​​യ​​​ർ ട്രാ​​​ഫി​​​ക് ക​​​ൺ​​​ട്രോ​​​ളി​​​നെ ബ​​​ന്ധി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന നെ​​​റ്റ്‌​​​വ​​​ർ​​​ക്ക് ഡേ​​​റ്റാ ട്രാ​​​ൻ​​​സ്മി​​​ഷ​​​നി​​​ലു​​​ണ്ടാ​​​യ ത​​​ക​​​രാ​​​റാ​​ണു കൃ​​​ത്യ​​​മാ​​​യ കാ​​​ര​​​ണ​​​മെ​​​ന്ന് ഇ​​​റ്റാ​​​ലി​​​യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

National

മ​ണ്ണി​ടി​ച്ചി​ൽ; ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ താ​റു​മാ​റാ​യി

ബം​ഗ​ളൂ​രു: ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് ക​ർ​ണാ​ട​ക​യി​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ താ​റു​മാ​റാ​യി. ട്രാ​ക്കി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ​തോ​ടെ മം​ഗ​ളൂ​രു​വി​നും യ​ശ്വ​ന്ത്പു​ര​യ്ക്കും ഇ​ട​യി​ലു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു. സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഇ​തു​വ​ഴി​യു​ള്ള നി​ര​വ​ധി സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ക​യും ചി​ല​ത് പാ​തി​വ​ഴി​യി​ൽ അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തു.

ശ​നി​യാ​ഴ്ച രാ​ത്രി 8.45 ഓ​ടെ​യാ​ണ് ക​ന​ത്ത മ​ഴ​യ്ക്കി​ട​യി​ൽ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും മ​ണ്ണ് നീ​ക്കം ചെ​യ്യ​ലും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പ്ര​ദേ​ശ​ത്ത് മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​തും ഇ​ട​യ്ക്കി​ടെ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​കു​ന്ന​തും പ്ര​തി​സ​ന്ധി​യാ​കു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഗ​താ​ട​സം ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഹാ​സ​ൻ, സു​ബ്ര​ഹ്മ​ണ്യ റോ​ഡ്, ശി​രി​വാ​ഗി​ലു, ബ​ണ്ട്വാ​ൾ സ്റ്റേ​ഷ​നു​ക​ളി​ൽ കു​ടു​ങ്ങി​യ യാ​ത്ര​ക്കാ​ർ​ക്കായി ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച​യി​ലെ മം​ഗ​ളൂ​രു ജം​ഗ്ൻ - യ​ശ്വ​ന്ത്പു​ര എ​ക്സ്പ്ര​സും (16540), യ​ശ്വ​ന്ത്പു​ര - മം​ഗ​ളൂ​രു ജം​ഗ്ൻ എ​ക്സ്പ്ര​സും (16575) പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി.

കൂ​ടാ​തെ നി​ര​വ​ധി ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് വെ​ട്ടി​ച്ചു​രു​ക്കി. എ​സ്എം​വി​ടി ബം​ഗ​ളൂ​രു - മു​രു​ഡേ​ശ്വ​ർ എ​ക്സ്പ്ര​സ്, കെ​എ​സ്ആ​ർ ബെം​ഗ​ളൂ​രു - കോ​ഴി​ക്കോ​ട് എ​ക്സ്പ്ര​സ്, വി​ജ​യ​പു​ര - മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ എ​ക്സ്പ്ര​സ് എ​ന്നി​വ ഹാ​സ​നി​ലും, കെ​എ​സ്ആ​ർ ബം​ഗ​ളൂ​രു - കാ​ർ​വാ​ർ എ​ക്സ്പ്ര​സ് സ​ക്ലേ​ശ്പു​രി​ലും യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു.

മു​രു​ഡേ​ശ്വ​ർ - എ​സ്എം​വി​ടി ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ് സു​ബ്ര​ഹ്മ​ണ്യ റോ​ഡി​ലും, കോ​ഴി​ക്കോ​ട് - കെ​എ​സ്ആ​ർ ബംഗ​ളൂ​രു എ​ക്സ്പ്ര​സ് ക​ബ​ക​പു​ത്തൂ​രി​ലും സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ചു.

 

Kerala

മഴക്കുറവ്: കുട്ടനാട്ടിൽ രണ്ടാം കൃഷിയുടെ താളം തെറ്റുന്നു

ആ​ല​പ്പു​ഴ: മ​ഴ കു​റ​ഞ്ഞ​തി​നാ​ൽ തോ​ടു​ക​ളി​ലും ന​ദി​ക​ളി​ലും ജ​ല​നി​ര​പ്പ് താ​ഴ്ന്ന​ത് കു​ട്ട​നാ​ട്ടി​ലെ ര​ണ്ടാം കൃ​ഷി​യു​ടെ താ​ളം തെ​റ്റി​ക്കു​ന്നു. 30 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണ് ജി​ല്ല​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 9,300 ഹെ​ക്ട​റി​ലാ​ണ് കു​ട്ട​നാ​ട്ടി​ൽ ഇ​ത്ത​വ​ണ ര​ണ്ടാം കൃ​ഷി ന​ട​ക്കു​ന്ന​ത്.

വി​ത്ത് എ​ത്താ​ൻ ഒ​രു മാ​സ​ത്തോ​ളം വൈ​കി​യ​തി​നാ​ൽ വി​ത താ​മ​സി​ച്ചി​രു​ന്നു. വി​ത​ച്ച് 15 ദി​വ​സം ക​ഴി​യു​മ്പോ​ൾ അ​ടി​യി​ലു​ള്ള ക​ള​ക​ൾ(​അ​ടി​ക്ക​ള) ക​ള​യാ​ൻ ക​ള​നാ​ശി​നി പ്ര​യോ​ഗി​ക്ക​ണം.

കാ​ക്ക​പ്പോ​ള, ചെ​ല്ലി​പു​ല്ല്, കോ​ര​പു​ല്ല് എ​ന്നി​വ​യാ​ണ് ര​ണ്ടാം കൃ​ഷി​യി​ലെ പ്ര​ധാ​ന ക​ള​ക​ൾ. ക​ള​നാ​ശി​നി അ​ടി​ച്ച ശേ​ഷം 48 മ​ണി​ക്കൂ​ർ ക​ഴി​യു​മ്പോ​ൾ പാ​ട​ത്ത് വെ​ള്ളം ക​യ​റ്റും. പി​ന്നീ​ട് നാ​ല​ഞ്ചു ദി​വ​സം ഇ​ങ്ങ​നെ ഇ​ട്ട​തി​നു​ശേ​ഷ​മാ​ണ് വെ​ള്ള​മി​റ​ക്കു​ന്ന​ത്.

തോ​ട്ടി​ൽ വെ​ള്ളം കു​റ​വാ​യ​തി​നാ​ൽ ഒ​രു പാ​ട​ത്ത് ക​ള​നാ​ശി​നി അ​ടി​ച്ച് വെ​ള്ളം ക​യ​റ്റി​യി​ട്ട​ശേ​ഷം, അ​ത് പ​മ്പ് ചെ​യ്ത് പു​റ​ത്തു​ക​ള​ഞ്ഞാ​ലേ നി​ല​വി​ൽ മ​റ്റൊ​രു പാ​ട​ത്ത് ക​ള​നാ​ശി​നി​യ​ടി​ച്ച ശേ​ഷം വെ​ള്ളം ക​യ​റ്റി​യി​ടാ​നാ​കൂ എ​ന്ന​താ​ണ് സ്ഥി​തി. ഇ​തി​നാ​ൽ ക​ള​നാ​ശി​നി പ്ര​യോ​ഗം താ​മ​സി​ക്കു​ക​യാ​ണ്. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നാ​ൽ ഇ​വി​ടെ നി​ന്നു​ള്ള ഉ​പ്പു ജ​ലം പാ​ട​ങ്ങ​ളി​ലേ​ക്കെ​ത്തു​ക​യും കൃ​ഷി ത​ന്നെ ന​ശി​ക്കു​ക​യും ചെ​യ്യും. .

വെ​ള്ള​ക്കു​റ​വ് വ​ള​പ്ര​യോ​ഗ​ത്തെ​യും ബാ​ധി​ക്കും. ഫാ​ക്ടംഫോ​സ്, പൊ​ട്ടാ​ഷ്, യൂ​റി​യ എ​ന്നി​വ​യാ​ണ് ആ​ദ്യ വ​ള​പ്ര​യോ​ഗ​ത്തി​ൽ ന​ൽ​കു​ന്ന​ത്. വ​ള​പ്ര​യോ​ഗ ശേ​ഷം വെ​ള്ളം ക​യ​റ്റി​യി​ല്ലെ​ങ്കി​ൽ നെ​ൽ​ച്ചെ​ടി​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങും.

പൊ​തു​വി​ൽ ര​ണ്ടാം കൃ​ഷി ഇ​റ​ക്കി​യ ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ നി​വൃ​ത്തി​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

Kerala

'അന്നം മുടക്കിയതല്ല, സ്ഥലം കൈയേറിയതിൽ ഇടപെട്ടതാണ്': മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ.

അന്നം മുടക്കിയതല്ലെന്നും ആലപ്പുഴയിൽ സ്ഥലം കൈയേറിയതിൽ ഇടപെട്ടതാണെന്നും കെ. മുരളീധരൻ പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം കൈയേറ്റത്തെക്കുറിച്ച് പരാതി ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴയിൽ ലാബ് നടത്തുന്നത് തടഞ്ഞതാണ് പ്രശ്നം. ലാബിനെതിരെ നടപടി എടുത്തത് ആണ് എതിർപ്പിന് കാരണം. പൊതിച്ചോർ അല്ല. ആശുപത്രിയിൽ ഭക്ഷണം കൊടുക്കുന്നതിനു തടസമില്ലെന്നും മുരളീധരൻ പറഞ്ഞു.

International

ജ​ർ​മ​നി​യി​ൽ ന​ദി​ക​ൾ വ​റ്റി​വ​ര​ളു​ന്നു; ച​ര​ക്കു​നീ​ക്കം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

ബെ​​​​ർ​​​​ലി​​​​ൻ: ക​​​​ടു​​​​ത്ത വേ​​​​ന​​​​ലും മ​​​​ഴ​​​​ക്കു​​​​റ​​​​വും മൂ​​​​ലം ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ പ്ര​​​​ധാ​​​​ന ന​​​​ദി​​​​ക​​​​ളി​​​​ൽ ജ​​​​ല​​​​നി​​​​ര​​​​പ്പ് വ​​​​ൻ​​​​തോ​​​​തി​​​​ൽ താ​​​​ഴു​​​​ന്ന​​​​ത് രാ​​​​ജ്യ​​​​ത്തെ ക​​​​പ്പ​​​​ൽ​​​​ ഗ​​​​താ​​​​ഗ​​​​ത​​​​ത്തെ​​​​യും ച​​​​ര​​​​ക്കു​​​​നീ​​​​ക്ക​​​​ത്തെ​​​​യും ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കു​​​​ന്നു.

യൂ​​​​റോ​​​​പ്പി​​​​ന്‍റെ​​​ത​​​​ന്നെ പ്ര​​​​ധാ​​​​ന ജ​​​​ല​​​​പാ​​​​ത​​​​യാ​​​​യ റൈ​​​​ൻ ന​​​​ദി​​​​യി​​​​ല​​​​ട​​​​ക്കം ജ​​​​ല​​​​നി​​​​ര​​​​പ്പ് അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലാ​​​​ണ് കു​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ത് ജ​​​​ർ​​​​മ​​​​നി​​​​യു​​​​ടെ വ്യാ​​​​വ​​​​സാ​​​​യി​​​​ക-​​​​സാ​​​​മ്പ​​​​ത്തി​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ൾ​​​​ക്ക് വ​​​​ലി​​​​യ ഭീ​​​​ഷ​​​​ണി​​​​യാ​​​​കു​​​​ന്നു.

ന​​​​ദി​​​​ക​​​​ളി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് താ​​​​ഴ്ന്ന​​​​തോ​​​​ടെ വ​​​​ലി​​​​യ ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ലു​​​​ക​​​​ൾ​​​​ക്ക് പൂ​​​​ർ​​​​ണ​​​​ശേ​​​​ഷി​​​​യി​​​​ൽ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്താ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യാ​​​​ണ്. ക​​​​പ്പ​​​​ലു​​​​ക​​​​ൾ മ​​​​ണ​​​​ലി​​​​ൽ ഉ​​​​റ​​​​ച്ചു​​​​പോ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ഭാ​​​​രം കു​​​​റ​​​​യ്ക്കേ​​​​ണ്ട​​​​തു​​​​ണ്ട്.

ഇ​​​​തി​​​​നാ​​​​യി പ​​​​കു​​​​തി​​​​യോ അ​​​​തി​​​​ൽ താ​​​​ഴെ​​​​യോ മാ​​​​ത്രം ച​​​​ര​​​​ക്കു​​​​ക​​​​ൾ ക​​​​യ​​​​റ്റി​​​​യാ​​​​ണ് നി​​​​ല​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ഇ​​​​ത് ച​​​​ര​​​​ക്കു​​​​നീ​​​​ക്ക​​​​ത്തി​​​​ന്‍റെ വേ​​​​ഗ​​​​ത്തെ​​​​യും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത​​​​യെ​​​​യും ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു.

വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ക​​​​ൽ​​​​ക്ക​​​​രി, എ​​​​ണ്ണ, കെ​​​​മി​​​​ക്ക​​​​ലു​​​​ക​​​​ൾ, മ​​​​റ്റ് അ​​​​സം​​​​സ്കൃ​​​​ത വ​​​​സ്തു​​​​ക്ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ വി​​​​ത​​​​ര​​​​ണം മ​​​​ന്ദ​​​​ഗ​​​​തി​​​​യി​​​​ലാ​​​​യ​​​​ത് ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ​​​​യും മ​​​​റ്റ് യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ​​​​യും ഉ​​​​ത്പാ​​​​ദ​​​​നമേ​​​​ഖ​​​​ല​​​​യെ ബാ​​​​ധി​​​​ച്ചു​​​​തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്. വി​​​​ത​​​​ര​​​​ണ​​​ശൃം​​​​ഖ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ ഈ ​​​​ത​​​​ട​​​​സം വ​​​​രും​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ടു​​​​ത്ത വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് സാ​​​​മ്പ​​​​ത്തി​​​​ക​​​ വി​​​​ദ​​​​ഗ്ധ​​​​ർ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​ത്.

പ​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലും ജ​​​​ല​​​​നി​​​​ര​​​​പ്പ് അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ താ​​​​ഴ്ന്ന​​​​തോ​​​​ടെ റൈ​​​​ൻ ന​​​​ദി​​​​യു​​​​ടെ അ​​​​ടി​​​​ത്ത​​​​ട്ടി​​​​ലെ മ​​​​ണ​​​​ൽ​​​​ത്തി​​​​ട്ട​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന് ചെ​​​​റു​​​​കാ​​​​ടു​​​​ക​​​​ളും ദ്വീ​​​​പു​​​​ക​​​​ളും രൂ​​​​പ​​​​പ്പെ​​​​ട്ടു​​​​ തു​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ന​​​​ദീ​​​​മാ​​​​ർ​​​​ഗ​​​​മു​​​​ള്ള ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ ച​​​​ര​​​​ക്കു​​​​ക​​​​ൾ നീ​​​​ക്കാ​​​​ൻ ട്രെ​​​​യി​​​​നു​​​​ക​​​​ളെ​​​​യും ട്ര​​​​ക്കു​​​​ക​​​​ളെ​​​​യും അ​​​​മി​​​​ത​​​​മാ​​​​യി ആ​​​​ശ്ര​​​​യി​​​​ക്കേ​​​​ണ്ടി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

എ​​​​ന്നാ​​​​ൽ ക​​​​പ്പ​​​​ലു​​​​ക​​​​ൾ വ​​​​ഴി കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന അ​​​​ത്ര​​​​യും ഭീ​​​​മ​​​​മാ​​​​യ ച​​​​ര​​​​ക്കു​​​​ക​​​​ൾ പെ​​​​ട്ടെ​​​​ന്ന് റോ​​​​ഡ്-​​​​റെ​​​​യി​​​​ൽ മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ന്ന​​​​ത് നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ക​​​​ടു​​​​ത്ത ഗ​​​​താ​​​​ഗ​​​​ത​​​​ക്കു​​​​രു​​​​ക്കി​​​​നും ചെ​​​​ല​​​​വ് വ​​​​ർ​​​​ധയ്ക്കും കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു​​​​ണ്ട്.

വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ മ​​​​ഴ ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ സ്ഥി​​​​തി കൂ​​​​ടു​​​​ത​​​​ൽ സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

National

പ്രോ​ട്ടോ​ക്കോ​ൾ വീ​ഴ്ച; പി​ണ​റാ​യി വി​ജ​യ​ൻ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി

ന്യൂ​ഡ​ൽ​ഹി: പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗ​ത്തി​ന്‍റെ വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​മാ​ന​യാ​ത്ര മു​ട​ങ്ങി. ഡ​ൽ​ഹി​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് ഉ​ച്ച​യ്ക്ക് 2.50ന് ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം യാ​ത്ര ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പോ​ളി​റ്റ് ബ്യൂ​റോ യോ​ഗം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ അ​ദ്ദേ​ഹം പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തു​നി​ന്നും ഇ​റ​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്ന് കേ​ര​ള ഹൗ​സി​ലെ​ത്തി ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷ​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് തി​രി​ച്ച​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ പി​ണ​റാ​യി വി​ജ​യ​ന് കൃ​ത്യ​സ​മ​യ​ത്ത് ബോ​ർ​ഡിം​ഗ് അ​റി​യി​പ്പ് ല​ഭി​ച്ചി​ല്ല. ഇ​താ​ണ് യാ​ത്ര മു​ട​ങ്ങാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ള്ള​വ​ർ വ്യ​ക്ത​മാ​ക്കി. പ്ര​തി​പ​ക്ഷ നേ​താ​വ് എ​ത്തു​ന്ന വി​വ​രം പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗം ഔ​ദ്യോ​ഗി​ക​മാ​യി ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​നെ അ​റി​യി​ച്ചി​രു​ന്നി​ല്ല.

നി​ല​വി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ന്നെ തു​ട​രു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ രാ​ത്രി 7.10നു​ള്ള വി​മാ​ന​ത്തി​ലാ​കും കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ക്കു​ക. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ൻ പി​ണ​റാ​യി ത​യാ​റാ​യി​ല്ല.

International

ജപ്പാനിൽ പ്രകൃതിക്ഷോഭം; റെയിൽ-വ്യോമ ഗതാഗതം സ്തംഭിച്ചു

ടോ​​​ക്കി​​​യോ: ജ​​​പ്പാ​​​ന്‍റെ തെ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ക​​​ന​​​ത്ത നാ​​​ശ​​​ന​​​ഷ്‌​​​ടം വി​​​ത​​​ച്ച് പേ​​​മാ​​​രി തു​​​ട​​​രു​​​ന്നു. രാ​​​ജ്യ​​​ത്തു നി​​​ല​​​വി​​​ലു​​​ള്ള കാ​​​ല​​​വ​​​ർ​​​ഷ​​​ക്കാ​​​റ്റി​​​നു പു​​​റ​​​മെ ‘മെ​​​ഖാ​​​ല’ , ‘ഹി​​​ഗോ​​​സ്’ എ​​​ന്നീ ര​​​ണ്ട് ഉ​​​ഷ്ണ​​​മേ​​​ഖ​​​ലാ കൊ​​​ടു​​​ങ്കാ​​​റ്റു​​​ക​​​ൾ​​​കൂ​​​ടി ഇ​​​ന്നു ജ​​​പ്പാ​​​ൻ തീ​​​ര​​​ത്ത് ക​​​ര​​​തൊ​​​ടു​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

ഇ​​​തോ​​​ടെ നാ​​​ളെ​​​വ​​​രെ രാ​​​ജ്യ​​​ത്തി​​​ന്‍റെ കി​​​ഴ​​​ക്ക​​​ൻ-​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മ​​​ഴ അ​​​തി​​​ശ​​​ക്ത​​​മാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ ​​​നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

ര​​​ണ്ട് കൊ​​​ടു​​​ങ്കാ​​​റ്റു​​​ക​​​ളും ഒ​​​രേ​​​സ​​​മ​​​യം അ​​​ടു​​​ത്ത​​​ടു​​​ത്ത് എ​​​ത്തു​​​ന്ന​​​തോ​​​ടെ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ കാ​​​ലാ​​​വ​​​സ്ഥാ പ്ര​​​തി​​​ഭാ​​​സ​​​ത്തി​​​നു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് വി​​​ദ​​​ഗ്ധ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്നു.
ര​​​ണ്ട് കൊ​​​ടു​​​ങ്കാ​​​റ്റു​​​ക​​​ൾ പ​​​ര​​​സ്പ​​​രം ആ​​​ക​​​ർ​​​ഷി​​​ച്ച് ഒ​​​ന്നാ​​​കു​​​ക​​​യോ ഒ​​​ന്നി​​​നു​​​പു​​​റ​​​കെ ഒ​​​ന്നാ​​​യി നീ​​​ങ്ങു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​താ​​​ണ് ഈ ​​​പ്ര​​​തി​​​ഭാ​​​സം. ഇ​​​ത് വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ കാ​​​ലാ​​​വ​​​സ്ഥാ പ്ര​​​വ​​​ച​​​നം കൂ​​​ടു​​​ത​​​ൽ ദുഷ്കരമാ​​​ക്കു​​​ന്നു​​​ണ്ട്.

വാ​​​രാ​​​ന്ത്യ​​​ത്തി​​​ൽ ക​​​ന​​​ത്ത മ​​​ഴ രാ​​​ജ്യ​​​ത്തെ യാ​​​ത്രാ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ വ​​​ൻ​​​തോ​​​തി​​​ൽ ബാ​​​ധി​​​ച്ചേ​​​ക്കും. നി​​​ര​​​വ​​​ധി ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി. വ്യോ​​​മ​​​ഗ​​​താ​​​ഗ​​​ത​​​ത്തെ​​​യും പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചു.

വി​​​വി​​​ധ വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ൾ ഒ​​​ക്കി​​​നാ​​​വ, ക്യൂ​​​ഷു, തൊ​​​ഹോ​​​കു തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള നി​​​ര​​​വ​​​ധി സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി.

മ​​​ഴ ഉ​​​ത്പാ​​​ദ​​​ന​​​മേ​​​ഖ​​​ല​​​യെ​​​യും ബാ​​​ധി​​​ച്ച​​​തോ​​​ടെ പ്ര​​​മു​​​ഖ വാ​​​ഹ​​​നനി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ടൊ​​​യോ​​​ട്ട​​​യും നി​​​സാ​​​നും ഫു​​​കു​​​വോ​​​ക പ്ര​​​വി​​​ശ്യ​​​യി​​​ലെ ത​​​ങ്ങ​​​ളു​​​ടെ ഫാ​​​ക്‌​​​ട​​​റി​​​ക​​​ളി​​​ലെ നി​​​ർ​​​മാ​​​ണം ത​​​ത്കാ​​​ല​​​ത്തേ​​​ക്ക് നി​​​ർ​​​ത്തി​​​വ​​​ച്ചു.

International

വെടിവയ്പ്: ദക്ഷിണ ലബനനിലേക്കുള്ള കത്തോലിക്കാസംഘടനകളുടെ ദുരിതാശ്വാസനീക്കം തടസപ്പെട്ടു

ബെ​​​യ്റൂ​​​ട്ട്: യു​​​ദ്ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ദ​​​ക്ഷി​​​ണ ല​​​ബ​​​ന​​​നി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് സ​​​ഹാ​​​യ​​​വു​​​മാ​​​യി പോ​​​യ ക​​​ത്തോ​​​ലി​​​ക്കാ​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ വാ​​​ഹ​​​ന​​​വ്യൂ​​​ഹ​​​ത്തി​​​ന്‍റെ യാ​​​ത്ര വെ​​​ടി​​​വ​​​യ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ത​​​ട​​​സ​​​പ്പെ​​​ട്ടു.

ല​​​ബ​​​ന​​​നി​​​ലെ അ​​​പ്പ​​​സ്തോ​​​ലി​​​ക് നു​​​ൺ​​​ഷ്യോ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പൗ​​​ലോ ബൊ​​​ർ​​​ജി​​​യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കാ​​​രി​​​ത്താ​​​സ് തു​​​ട​​​ങ്ങി​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​ണ് ദ​​​ക്ഷി​​​ണ ല​​​ബ​​​ന​​​നി​​​ലെ സെ​​​ദാ​​​ർ കൗ​​​ണ്ടി​​​യി​​​ൽ​​​പ്പെ​​​ട്ട മൂ​​​ന്ന് ക്രി​​​സ്ത്യ​​​ൻ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ ദു​​​രി​​​താ​​​ശ്വാ​​​സ​​​സ​​​ഹാ​​​യ​​​വു​​​മാ​​​യി പു​​​റ​​​പ്പെ​​​ട്ട​​​ത്.

കു​​​ടി​​​വെ​​​ള്ളം, ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ, മ​​​രു​​​ന്നു​​​ക​​​ൾ, ഇ​​​ന്ധ​​​നം തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​യി​​​രു​​​ന്നു 45 ട്ര​​​ക്കു​​​ക​​​ളി​​​ലാ​​​യി വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ ബെ​​​യ്റൂ​​​ട്ടി​​​ൽ​​​നി​​​ന്നു കൊ​​​ണ്ടു​​​പോ​​​യ​​​ത്. എ​​​ന്നാ​​​ൽ, ഇ​​​സ്ര​​​യേ​​​ലും ഹി​​​സ്ബു​​​ള്ള​​​യും ത​​​മ്മി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് യാ​​​ത്ര ത​​​ട​​​സ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ യാ​​​ത്രാ​​​ദി​​​ശ മാ​​​റ്റേ​​​ണ്ടി​​​വ​​​ന്നു.

അ​​​ധി​​​ക​​​മാ​​​യി പ​​​ത്തു മ​​​ണി​​​ക്കൂ​​​ർ യാ​​​ത്ര ചെ​​​യ്താ​​​ണ് സ​​​ഹാ​​​യ​​​മെ​​​ത്തി​​​ക്കേ​​​ണ്ട ദെ​​​ബെ​​​ൽ, എ​​​യ്‌​​​ൻ എ​​​ബെ​​​ൽ, റ​​​മെ​​​യ്ച് എ​​​ന്നീ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​ച്ചേ​​​രാ​​​നാ​​​യ​​​ത്.

District News

മ​രംവീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

പ​ഴ​യ​ങ്ങാ​ടി: എ​രി​പു​രം-ഏ​ഴോം​ റോ​ഡി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന വൈ​ദ്യു​ത ബ​ന്ധ​വും ത​ക​രാ​റി​ലാ​യി.
പ​ഴ​യ​ങ്ങാ​ടി പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പ​ത്തെ റോ​ഡ​രി​കി​ലെ കൂ​റ്റ​ൻ പൂ​മ​ര​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ക​ട​പു​ഴ​കി വീ​ണ​ത്. മ​രം മെ​ല്ലെ മെ​ല്ലെ ചാ​ഞ്ഞ് വൈ​ദ്യു​ത ക​മ്പി​യു​ടെ മു​ക​ളി​ൽ വീ​ണ് വൈ​ദ്യു​ത തൂ​ൺ സ​ഹി​തം താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ ലൈ​നി​ലെ വൈ​ദ്യു​ത ബ​ന്ധം വി​ച്ഛേ​ദി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ര​ണ്ടു മ​ണി​ക്കൂ​റോ​ളം ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വാ​ഹ​ന​ങ്ങ​ൾ എ​രി​പു​രം മേ​ലേ ട്ര​ഷ​റി വ​ഴി തി​രി​ച്ചു വി​ടു​ക​യാ​യി​രു​ന്നു. പ​യ്യ​ന്നൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​രം മു​റി​ച്ചു നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

Kerala

പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തെ ത​ക​ർ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: വി. ​ശി​വ​ൻ​കു​ട്ടി

തൃ​​​ശൂ​​​ർ: കേ​​​ര​​​ള സി​​​ല​​​ബ​​​സ് കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന വ​​​സ്തു​​​ത​​​ക​​​ൾ​​​ക്കു നി​​​ര​​​ക്കാ​​​ത്ത​​​താ​​​ണെ​​​ന്ന് മു​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ​​​നേ​​​ട്ട​​​ങ്ങ​​​ളെ​​​യും ശാ​​​സ്ത്രീ​​​യ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തെ​​​യും അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​താ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ല​​​പാ​​​ടെ​​​ന്ന് അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു ജ​​​ന​​​കീ​​​യ​​​ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് പാ​​​ഠ്യ​​​പ​​​ദ്ധ​​​തി പ​​​രി​​​ഷ്ക​​​രി​​​ച്ച​​​ത്. ഒ​​​ന്നു​​​മു​​​ത​​​ൽ 11 വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ളി​​​ലെ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ മാ​​​റ്റി​​​ക്ക​​​ഴി​​​ഞ്ഞു. അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സി​​​ലും ഇ​​​തു ന​​​ട​​​പ്പാ​​​ക്കും. കു​​​ട്ടി​​​ക​​​ളെ ആ​​​ധു​​​നി​​​ക തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു സ​​​ജ്ജ​​​രാ​​​ക്കാ​​​ൻ 243 സ്കി​​​ൽ സെ​​​ന്‍റ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ച്ചു.

അ​​​ന്ധ​​​വി​​​ശ്വാ​​​സ​​​ങ്ങ​​​ൾ നി​​​റ​​​ഞ്ഞ ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ​​​ന​​​യം കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കാ​​​നും, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തെ ത​​​ക​​​ർ​​​ത്ത് കാ​​​വി​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നു വ​​​ഴി​​​യൊ​​​രു​​​ക്കാ​​​നു​​​മു​​​ള്ള ശ്ര​​​മ​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ന​​​ട​​​ത്തു​​​ന്ന​​​ത്.

പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി ക​​​രാ​​​ർ കേ​​​ര​​​ളം മ​​​ര​​​വി​​​പ്പി​​​ച്ച​​​ത് ഇ​​​തി​​​നാ​​​ലാ​​​ണ്. കേ​​​ന്ദ്ര നേ​​​താ​​​ക്ക​​​ളു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷ​​​മു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മാ​​​റ്റം ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​​ണെ​​​ന്നും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന മു​​​സ്‌ലിം​​​ലീ​​​ഗ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി തൃ​​​ശൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

Kerala

വ​നം​വ​കു​പ്പി​ൽ ഓ​ൺ​ലൈ​ൻ സ്ഥ​ല​മാ​റ്റം അ​ട്ടി​മ​റി​ച്ച് സ്ഥ​ല​മാ​റ്റ ഉ​ത്ത​രവ്

കൊ​​​ല്ലം: വ​​​നം​​​വ​​​കു​​​പ്പി​​​ൽ ഓ​​​ൺ​​​ലൈ​​​ൻ സ്ഥ​​​ല​​​മാ​​​റ്റം അ​​​ട്ടി​​​മ​​​റി​​​ച്ചു സ്ഥ​​​ല​​​മാ​​​റ്റ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് രം​​​ഗ​​​ത്തു​​​ള്ള ക്ല​​​ർ​​​ക്കു​​​മാ​​​രു​​​ടെ സ്ഥ​​​ല​​​മാ​​​റ്റ ഉ​​​ത്ത​​​ര​​​വാ​​​ണ് ഇ​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഉ​​​ത്ത​​​ര​​​വി​​​ൽ 18 എ​​​ന്നാ​​​ണ് തീ​​​യ​​​തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ലും ഇ​​​ന്ന​​​ലെ മാ​​​ത്ര​​​മാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​​​യ​​​ത്.

മേ​​​യ് 15 നു ​​​മു​​​ൻ​​​പ് ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട പൊ​​​തു​​​സ്ഥ​​​ലം​​​മാ​​​റ്റ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ ക​​​ര​​​ടു​​പോ​​​ലും ഇ​​​തു​​​വ​​​രെ ഇ​​​റ​​​ക്കി​​​യി​​​ട്ടി​​​ല്ല. അ​​​ന്തി​​​മ ലി​​​സ്റ്റ് പോ​​​ലും മേ​​​യ് 15നു ​​​മു​​​മ്പ് ഇ​​​റ​​​ക്കേ​​​ണ്ട​​​താ​​​ണ്.

അ​​​തേസ​​​മ​​​യ​​​ത്തു ത​​​ന്നെ​​​യാ​​​ണ് 23 ക്ല​​​ർ​​​ക്കു​​​മാ​​​രെ സ്ഥ​​​ലം​​​മാ​​​റ്റി​​​ക്കൊ​​​ണ്ട് ഭ​​​ര​​​ണ വി​​​ഭാ​​​ഗം അ​​​ഡീ​​​ഷ​​​ണ​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. പൊ​​​തു​​​സ്ഥ​​​ലം​​മാ​​​റ്റ ഉ​​​ത്ത​​​ര​​​വ് ഓ​​​ൺ​​​ലൈ​​​ൻ മു​​​ഖേ​​​ന ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​വും സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വും നി​​​ല​​​നി​​​ൽ​​​ക്കേ​​​യാ​​​ണി​​ത്.

മു​​​മ്പ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ സ്ഥ​​​ലം​​​മാ​​​റ്റം ന​​​ട​​​ത്തി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളും പ​​​രാ​​​തി​​​ക​​​ളും ഉ​​​ണ്ടാ​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ്ഥ​​​ലം​​​മാ​​​റ്റം ഹൈ​​​ക്കോ​​​ട​​​തി ഓ​​​ൺ​​​ലൈ​​​നാ​​​ക്കി​​​യ​​​ത്.

ഓ​​​ൺ​​​ലൈ​​​ൻ സ്ഥ​​​ലം​​​മാ​​​റ്റ ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ക്കി​​​യ​​​തി​​​നു​​​ശേ​​​ഷ​​​വും സ്ഥ​​​ലം​​​മാ​​​റ്റ ഉ​​​ത്ത​​​ര​​​വു​​​ക​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി സ​​​ർ​​​ക്കി​​​ൾ ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ​​​മാ​​​ർ ഇ​​​ഷ്‌​​​ട​​​ക്കാ​​​ർ​​​ക്ക് സ്ഥ​​​ലം​​​മാ​​​റ്റം ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്ന പ​​​രാ​​​തി​​​യും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കി​​​ട​​​യി​​​ലു​​​ണ്ട്.

ഇ​​​തേസ​​​മ​​​യം വ​​​നം​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും പൊ​​​തു​​​സ്ഥ​​​ല​​​മാ​​​റ്റം ഓ​​​ൺ​​​ലൈ​​​നാ​​​യി ഇ​​​റ​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല. ഇ​​​തി​​​ന്‍റെ ക​​​ര​​​ടു പോ​​​ലും ഇ​​​തു​​​വ​​​രെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ത്ത​​​തു​​​മൂ​​​ലം സ്ഥ​​​ലം​​​മാ​​​റ്റം നീ​​​ട്ടു​​​പോ​​​കാ​​​നാ​​​ണ് സാ​​​ധ്യ​​​ത​​​യെ​​​ന്നും ജീ​​​വ​​​ന​​​ക്കാ​​​ർ പ​​​റ​​​യു​​​ന്നു. അ​​​ധ്യ​​​യ​​​ന​​വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​മ്പ് മേ​​​യ് 15നു​​​മു​​​മ്പാ​​​ണ് സാ​​​ധാ​​​ര​​​ണ​​​നി​​​ല​​​യി​​​ൽ ലി​​​സ്റ്റ് ഇ​​​റ​​​ക്കു​​​ന്ന​​​ത്.

Kerala

ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും കോ​ഴി​ക്കോ​ട്ട് വ​ൻ നാ​ശം

കോ​ഴി​ക്കോ​ട്: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ൻ നാ​ശ​ന​ഷ്ടം. പേ​രാ​മ്പ്ര​യി​ലും നാ​ദാ​പു​ര​ത്തും വ​ള​യ​ത്തു​മാ​ണ് ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും അ​നു​ഭ​വ​പ്പെ​ട്ട​ത്. പേ​രാ​മ്പ്ര​യി​ല്‍ വീ​ശി​യ​ടി​ച്ച കാ​റ്റി​ല്‍ നി​ര​വ​ധി വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ല്‍ മ​ര​ങ്ങ​ള്‍ വീ​ണു.

മ​രം വീ​ണ് വൈ​ദ്യു​തി ബ​ന്ധ​വും താ​റു​മാ​റാ​യി. റോ​ഡി​ല്‍ മ​ര​ങ്ങ​ള്‍ വീ​ണ​തോ​ടെ ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടു. ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി മ​ര​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റി. ക​ല്ലാ​ച്ചി ടൗ​ണി​ല്‍ ക​ട​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി. വെ​ള്ള​ക്കെ​ട്ട് കാ​ര​ണം സം​സ്ഥാ​ന പാ​ത​യി​ല്‍ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.

നാ​ദാ​പു​രം വി​ല​ങ്ങാ​ട് മേ​ഖ​ല​യി​ലും ശ​ക്ത​മാ​യ മ​ഴ പെ​യ്തു. താ​മ​ര​ശേ​രി മ​ലോ​ര​മേ​ഖ​ല​യി​ലും മ​ഴ ല​ഭി​ച്ചു. അ​തേ​സ​മ​യം ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ൽ ന്യൂ​ന​മ​ര്‍​ദ്ദം രൂ​പ​പ്പെ​ട്ട​തോ​ടെ സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു.

Leader Page

ലോ​ക വ്യാ​പാ​ര സം​ഘ​ട​ന ത​ള​ർ​ച്ച​യി​ൽ; ത​ക​ർ​ന്ന​ടി​ഞ്ഞ് മ​ന്ത്രി​ത​ല സ​മ്മേ​ള​നം

മ​​​​​​ധ്യ ആ​​​​ഫ്രി​​​​​​ക്ക​​​​​​ൻ രാ​​​​​​ജ്യ​​​​​​മാ​​​​​​യ കാ​​​​​​മ​​​​​​റൂ​​​​​​ണി​​​​​​ന്‍റെ ത​​​​​​ല​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ ​യൗ​​​​​​ണ്ടെ​​​​​​യി​​​​​​ൽ മാ​​​​​​ർ​​​​​​ച്ച് അ​​​​​​വ​​​​​​സാ​​​​​​നം ന​​​​​​ട​​​​​​ന്ന ലോ​​​​​​ക വ്യാ​​​​​​പാ​​​​​​ര സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​​​ത് മ​​​​​​ന്ത്രി​​​​​​ത​​​​​​ല സ​​​​​​മ്മേ​​​​​​ള​​​​​​നം (എം​​​​​​സി14) സു​​​​​​പ്ര​​​​​​ധാ​​​​​​ന വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മെ​​​​​​ടു​​​​​​ക്കാ​​​​​​തെ സ​​​​​​മ്പൂ​​​​​​ർ​​​​​​ണ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​മാ​​​​​​യി അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ചു.

പാ​​​​​​വ​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​ർ​​​​​​ക്ക് പൊ​​​​​​തു​​​​​​വി​​​​​​ത​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു​​​​വേ​​​​​​ണ്ടി കു​​​​​​റ​​​​​​ഞ്ഞ താ​​​​​​ങ്ങു​​​​വി​​​​​​ല (എം​​​​​​എ​​​​​​സ്പി) ന​​​​​​ൽ​​​​​​കി ഇ​​​​​​ന്ത്യ ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രി​​​​​​ൽ​​​​നി​​​​​​ന്നു സം​​​​​​ഭ​​​​​​രി​​​​​​ക്കു​​​​​​ന്ന ധാ​​​​​​ന്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു ന​​​​​​ൽ​​​​​​കു​​​​​​ന്ന സ​​​​​​ബ്സി​​​​​​ഡി, ഫി​​​​​​ഷ​​​​​​റീ​​​​​​സ് സ​​​​​​ബ്സി​​​​​​ഡി, ​​സ​​​​​​മ്പ​​​​​​ന്ന രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് അ​​​​​​നു​​​​​​കൂ​​​​​​ല​​​​​​മാ​​​​​​യി ഇ-കൊ​​​​​​മേ​​​​​​ഴ്സ് ഇ​​​​​​ട​​​​​​പാ​​​​​​ടു​​​​​​ക​​​​​​ളു​​​​​​ടെതീ​​​​​​രു​​​​​​വ​​​​​​യ്ക്ക് ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്ന മോറ​​​​​​ട്ടോ​​​​​​റി​​​​​​യം വീ​​​​​​ണ്ടും നീ​​​​​​ട്ടു​​​​​​ന്ന​​ കാ​​​​ര്യം, എ​​​​ന്നി​​​​വ​​​​യി​​​​ലൊ​​​​ന്നും തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മെ​​​​​​ടു​​​​​​ക്കാ​​​​​​നാ​​​​​​യി​​​​​​ല്ല. ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​നു​​​​ശേ​​​​​​ഷം ജ​​​​​​നീ​​​​​​വ​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന അ​​​​​​ടു​​​​​​ത്ത മ​​​​​​ന്ത്രി​​​​ത​​​​​​ല സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​ൽ ഡ​​​​​​ബ്ല്യു​​​​​​ടി​​​​​​ഒ പ​​​​​​രി​​​​​​ഷ്ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു​​​​​​ള്ള അ​​​​​​ജ​​​​​​ണ്ട സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കാ​​​​​​നു​​​​​​ള്ള ശ്ര​​​​​​മ​​​​​​വും വി​​​​​​ജ​​​​​​യി​​​​​​ച്ചി​​​​​​ല്ല.​​

സ​​​​​​മ​​​​​​വാ​​​​​​യ​​​​​​ത്തി​​​​​​ലൂ​​​​​​ടെ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​​​ടു​​​​​​ക്കു​​​​​​ന്ന ബ​​​​​​ഹു​​​​​​ക​​​​​​ക്ഷി സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​നു പ​​​​​​ക​​​​​​രം വ​​​​​​ൻ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക​​​​ശ​​​​​​ക്തി​​​​​​ക​​​​​​ളു​​​​​​ടെ സ​​​​​​മ്മ​​​​​​ർ​​​​​​ദ​​​​​​ത്തി​​​​​​ന് വ​​​​​​ഴ​​​​​​ങ്ങി തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ൾ അ​​​​​​നി​​​​​​ശ്ചി​​​​​​ത​​​​​​മാ​​​​​​യി നീ​​​​​​ട്ടി​​​​​​ക്കൊ​​​​​​ണ്ടു​​​​പോ​​​​​​കു​​​​​​ന്ന​​​​​​താ​​​​​​ണ് ഡ​​​​​​ബ്ല്യുടി​​​​​​ഒ​​​​യു​​​​​​ടെ ക​​​​​​ഴി​​​​​​ഞ്ഞ ഏ​​​​​​താ​​​​​​നും മ​​​​​​ന്ത്രി​​​​​​ത​​​​​​ല സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ ക​​​​​​ണ്ടു​​​​വ​​​​​​രു​​​​​​ന്ന​​​​​​ത്.​​ ര​​​​​​ണ്ട് വ​​​​​​ർ​​​​​​ഷം​​​​മു​​​​​​മ്പ് അ​​​​​​ബു​​​​​​ദാ​​​​​​ബി​​​​​​യി​​​​​​ൽന​​​​​​ട​​​​​​ന്ന സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​വും പൂ​​​​​​ർ​​​​​​ണ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു.​​ ഇ​​​​​​ന്ത്യ ലോ​​​​​​ക വ്യാ​​​​​​പാ​​​​​​ര സം​​​​​​ഘ​​​​​​ട​​​​​​ന ബ​​​​​​ഹി​​​​​​ഷ്ക​​​​​​രി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന ആ​​​​​​വ​​​​​​ശ്യ​​​​​​വു​​​​​​മാ​​​​​​യി രാ​​​​​​ജ്യ​​​​​​ത്തെ ക​​​​​​ർ​​​​​​ഷ​​​​​​ക​​​​സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ൾ എ​​​​​​താ​​​​​​നും വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളാ​​​​​​യി സ​​​​​​മ​​​​​​ര​​​​രം​​​​​​ഗ​​​​​​ത്താ​​​​​​ണ്.

ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ദോ​​​ഷ​​​മെ​​​ന്ന് സം​​​ഘ​​​ട​​​ന​​​ക​​​ൾ

രാ​​​​​​ജ്യ​​​​​​ത്തെ പാ​​​​​​വ​​​​​​പ്പെ​​​​​​ട്ട ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രു​​​​​​ടെ ഉ​​​​​​പ​​​​​​ജീ​​​​​​വ​​​​​​ന സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​ത്വം ഉ​​​​​​റ​​​​​​പ്പു​​​​വ​​​​​​രു​​​​​​ത്തു​​​​​​ന്ന ന​​​​​​യ​​​​​​ങ്ങ​​​​​​ൾ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ൽ കേ​​​​​​ന്ദ്ര​​​​സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നെ ത​​​​​​ട​​​​​​യു​​​​​​ന്ന​​​​​​ത് ഡ​​​​​​ബ്ല്യു​​​​​​ടിഒ​​​​​​യു​​​​​​ടെ വ്യ​​​​​​വ​​​​​​സ്ഥ​​​​​​ക​​​​​​ളാ​​​​​​ണെ​​​​​​ന്നാ​​​​​​ണ് രാ​​​​​​ജ്യ​​​​​​ത്തെ ക​​​​​​ർ​​​​​​ഷ​​​​​​ക​​​​സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളു​​​​​​ടെ ആ​​​​​​ക്ഷേ​​​​​​പം. ഇ​​​​​​ത് ശ​​​​​​രി​​​​​​വ​​​​​​യ്ക്കു​​​​​​ന്ന​​​​​​താ​​​​​​ണ് യൗ​​​​ണ്ടെ സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​ലെ സം​​​​​​ഭ​​​​​​വ​​​​ങ്ങ​​​​​​ൾ.1995 ഏ​​​​​​പ്രി​​​​​​ൽ ഒ​​​​​​ന്നി​​​​​​ന് നി​​​​​​ല​​​​​​വി​​​​​​ൽ​​​​ വ​​​​​​ന്ന ലോ​​​​​​ക വ്യാ​​​​​​പാ​​​​​​ര സം​​​​​​ഘ​​​​​​ട​​​​​​നാ ക​​​​​​രാ​​​​​​റി​​​​​​ലെ വ്യ​​​​​​വ​​​​​​സ്ഥ​​​​​​ക​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ൾ ഏ​​​​​​റെ​​​​​​യും ന​​​​​​ട​​​​​​ന്ന​​​​​​ത് 1980ക​​​​​​ളു​​​​​​ടെ അ​​​​​​വ​​​​​​സാ​​​​​​ന​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു.

വി​​​​​​ക​​​​​​സി​​​​​​ത രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലെ സ​​​​​​മ്പ​​​​​​ന്ന ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രു​​​​​​ടെ​​​​​​യും കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​റ്റു​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും താ​​​​​​ത്പ​​​​​​ര്യം സം​​​​​​ര​​​​​​ക്ഷി​​​​​​ക്കാ​​​​​​ൻ എ​​​​​​ഴു​​​​​​തി​​​​ച്ചേ​​​​​​ർ​​​​​​ത്ത ഡ​​​​​​ബ്ല്യു​​​​​​ടി​​​​​​ഒ കാ​​​​​​ർ​​​​​​ഷി​​​​​​ക ഉ​​​​​​ട​​​​​​മ്പ​​​​​​ടി​​​​​​യി​​​​​​ൽ പാ​​​​​​വ​​​​​​പ്പെ​​​​​​ട്ട രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലെ ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ർ​​​​​​ക്ക് അ​​​​​​നു​​​​​​കൂ​​​​​​ല​​​​​​മാ​​​​​​യ ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​ക​​​​​​ൾ വേ​​​​​​ണ​​​​​​മെ​​​​​​ന്ന് ഇ​​​​​​ന്ത്യ​​​​​​യു​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ 1995 മു​​​​​​ത​​​​​​ൽ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു വ​​​​​​രു​​​​​​ന്ന​​​​​​താ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ, 30 വ​​​​​​ർ​​​​​​ഷം ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ട്ടും ഇ​​​​ക്കാ​​​​ര്യം സ​​​​​​മ്പ​​​​​​ന്ന​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ ത​​​​​​ട​​​​​​യു​​​​​​ക​​​​​​യാ​​​​​​ണ്.

വി​​​​​​ക​​​​​​സ്വ​​​​​​ര രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലെ ഗ്രാ​​​​​​മ​​​​​​വി​​​​​​ക​​​​​​സ​​​​​​നം, ഭ​​​​​​ക്ഷ്യസു​​​​​​ര​​​​​​ക്ഷ ആ​​​​​​വ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ച്ചു​​​​കൊ​​​​​​ണ്ട് കാ​​​​​​ർ​​​​​​ഷി​​​​​​ക ഉ​​​​​​ട​​​​​​മ്പ​​​​​​ടി പ​​​​​​രി​​​​​​ഷ്ക​​​​​​രി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് 2001ലെ ​​​​​​ദോ​​​​​​ഹ ഡ​​​​​​ബ്ല്യു​​​​​​ടി​​​​​​ഒ മ​​​​​​ന്ത്രി​​​​​​ത​​​​​​ല സ​​​​​​മ്മേ​​​​​​ള​​​​​​നം തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ചി​​​​​​രു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ, ദോ​​​​​​ഹ വി​​​​​​ക​​​​​​സ​​​​​​നവ​​​​​​ട്ടം പി​​​​​​ന്നി​​​​​​ട്ട് കാ​​​​​​ൽ​​​​ നൂ​​​​​​റ്റാ​​​​​​ണ്ട് ക​​​​​​ഴി​​​​​​യു​​​​​​മ്പോ​​​​​​ഴും തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ലെ​​​​​​ത്താ​​​​​​ൻ ഡ​​​​​​ബ്ല്യു​​​​​​ടി​​​​​​ഒ​​​​​​യ്ക്ക് ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ട്ടി​​​​​​ല്ല. മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, കാ​​​​​​ർ​​​​​​ഷി​​​​​​ക ഉ​​​​​​ട​​​​​​മ്പ​​​​​​ടി​​​​​​യു​​​​​​ടെ പ​​​​​​രി​​​​​​ഷ്ക​​​​ര​​​​​​ണം 2017ൽ ​​​​​​ഡ​​​​​​ബ്ല്യു​​​​​​ടി​​​​​​ഒ​​​​​​യു​​​​​​ടെ അ​​​​​​ജ​​​​​​ണ്ട​​​​​​യി​​​​​​ൽ​​​​നി​​​​​​ന്നു​​​​ത​​​​​​ന്നെ നീ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ഇ​​​​​​ന്ത്യ​​​​​​യു​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള വി​​​​​​ക​​​​​​സ്വ​​​​​​ര​​​​ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രി​​​​​​ൽ​​​​നി​​​​​​ന്ന് എം​​​​​​എ​​​​​​സ്പി ന​​​​​​ൽ​​​​​​കി ഭ​​​​​​ക്ഷ്യ​​​​​​ധാ​​​​​​ന്യ​​​​​​ങ്ങ​​​​​​ൾ സം​​​​​​ഭ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് ന​​​​​​ൽ​​​​​​കു​​​​​​ന്ന സ​​​​​​ബ്സി​​​​​​ഡി​​​​​​യി​​​​​​ൽ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​മേ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ണ​​​​​​മെ​​​​​​ന്ന​​​​​​താ​​​​​​ണ് സ​​​​​​മ്പ​​​​​​ന്ന​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഇ​​​​​​പ്പോ​​​​​​ഴ​​​​​​ത്തെ ആ​​​​​​വ​​​​​​ശ്യം.

എ​​​ല്ലാം കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി

കു​​​​​​റ​​​​​​ഞ്ഞ താ​​​​​​ങ്ങു​​​​​​വി​​​​​​ല (എംഎ​​​​​​സ്പി) ​​​​​​ന​​​​​​ൽ​​​​​​കി ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രി​​​​​​ൽ​​​​നി​​​​​​ന്ന് നെ​​​​​​ല്ലും ഗോ​​​​​​ത​​​​​​മ്പും പൊ​​​​​​തു​​​​സം​​​​​​ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു​​​​വേ​​​​​​ണ്ടി സ​​​​ർ​​​​ക്കാ​​​​ർ ശേ​​​​​​ഖ​​​​​​രി​​​​​​ക്കു​​​​​​ന്നു.​​ ഇ​​​​​​ത് പി​​​​​​ന്നീ​​​​​​ട് കു​​​​​​റ​​​​​​ഞ്ഞ വി​​​​​​ല​​​​​​യ്ക്ക് റേ​​​​​​ഷ​​​​​​ൻ സ​​​​​​മ്പ്ര​​​​​​ദാ​​​​​​യ​​​​​​ത്തി​​​​​​ലൂ​​​​​​ടെ രാ​​​​​​ജ്യ​​​​​​ത്തെ പാ​​​​​​വ​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​ർ​​​​​​ക്ക് ന​​​​​​ൽ​​​​​​കു​​​​​​ന്നു. ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ ഭ​​​​​​ക്ഷ്യ സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​ത്വ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​ശി​​​​​​ല​​​​​​യാ​​​​​​ണ് ഈ ​​​​​​രീ​​​​​​തി. ദാ​​​​​​രി​​​​ദ്ര്യ​​​​രേ​​​​​​ഖ​​​​​​യ്ക്കു താ​​​​​​ഴെ​​​​​​യു​​​​​​ള്ള 80 കോ​​​​​​ടി ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ഒ​​​​​​രു മാ​​​​​​സം ആ​​​​​​ളൊ​​​​​​ന്നു​​​​​​ക്ക് അ​​​​​​ഞ്ചു കി​​​​​​ലോ അ​​​​​​രി​​​​​​യോ ഗോ​​​​​​ത​​​​​​മ്പോ ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള പിഎം ഗ​​​​​​രീ​​​​​​ബ് ക​​​​​​ല്യാ​​​​​​ൺ അ​​​​​​ന്ന യോ​​​​​​ജ​​​​​​ന 2028 ഡി​​​​​​സം​​​​​​ബ​​​​​​ർ 31 വ​​​​​​രെ നീ​​​​​​ട്ടി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്.​​ ഇ​​​​​​തു ന​​​​​​ട​​​​​​പ്പാ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ങ്കി​​​​​​ൽ പ്ര​​​​​​തി​​​​​​വ​​​​​​ർ​​​​​​ഷം 60 ദ​​​​​​ശ​​​​​​ല​​​​​​ക്ഷം ട​​​​​​ൺ ഭ​​​​​​ക്ഷ്യ​​​​​​ധാ​​​​​​ന്യ​​​​​​ങ്ങ​​​​​​ൾ എം​​​​​​എ​​​​​​സ്പി നി​​​​​​ര​​​​​​ക്കി​​​​​​ൽ ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രി​​​​​​ൽ​​​​നി​​​​​​ന്നു സം​​​​​​ഭ​​​​​​രി​​​​​​ക്കേ​​​​​​ണ്ടി​​​വ​​​​​​രും.​​

പി​​​​​​എസ്എച്ചി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി സം​​​​​​ഭ​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​രി​​​​​​യും മ​​​​​​റ്റും ഇ​​​​​​ന്ത്യ വി​​​​​​ല​​​കു​​​​​​റ​​​​​​ച്ച് അ​​​​​​ന്താ​​​​​​രാ​​​​ഷ്‌​​​​ട്ര വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ലേ​​​​ക്ക് ത​​​​ള്ളു​​​​ന്നു​​​​വെ​​​​ന്നും ഇ​​​​​​ത് രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര ഭ​​​​​​ക്ഷ്യ​​​​വി​​​​​​പ​​​​​​ണി​​​​​​യെ ഇ​​​​​​ന്ത്യ​​​​​​ക്ക് അ​​​​​​നു​​​​​​കൂ​​​​​​ല​​​​​​മാ​​​​​​യി വ​​​​​​ള​​​​​​ച്ചൊ​​​​​​ടി​​​​​​ക്കു​​​​​​ന്നു​​​​​​വെ​​​​​​ന്നു​​​​​​മാ​​​​​​ണ് സ​​​​​​മ്പ​​​​​​ന്ന​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ആ​​​​​​രോ​​​​​​പ​​​​​​ണം. ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ പാ​​​​​​വ​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​ർ​​​​​​ക്ക് സൗ​​​​​​ജ​​​​​​ന്യനി​​​​​​ര​​​​​​ക്കി​​​​​​ൽ ഭ​​​​​​ക്ഷ്യ​​​​​​ധാ​​​​​​ന്യ​​​​​​ങ്ങ​​​​​​ൾ ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​നെ എ​​​​​​തി​​​​​​ർ​​​​​​ക്കാ​​​​​​ൻ ഡ​​​​​​ബ്ല്യു​​​​​​ടി​​​​​​ഒയ്ക്ക് ​​​​​​എ​​​​​​ന്ത​​​​​​വ​​​​​​കാ​​​​​​ശ​​​​​​മെ​​​​​​ന്നാ​​​​​​ണ് ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ക​​​​​​ർ​​​​​​ഷ​​​​​​ക​​​​സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളു​​​​​​ടെ ചോ​​​​​​ദ്യം. അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​ട്ര ഭ​​​​​​ക്ഷ്യ​​​​​​ധാ​​​​​​ന്യ വി​​​​​​പ​​​​​​ണി​​​​​​യെ നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കു​​​​​​ന്ന കോ​​​​​​ർപ​​​​​​റേ​​​​​​റ്റു​​​​​​ക​​​​​​ൾ​​​​​​ക്കു​​​​വേ​​​​​​ണ്ടി​​​​​​യാ​​​​​​ണ് ഈ ​​​​​​എ​​​​​​തി​​​​​​ർ​​​​​​പ്പെ​​​​​​ന്നും ക​​​​​​ർ​​​​​​ഷ​​​​​​ക​​​​സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ൾ പ​​​​​​റ​​​​​​യു​​​​​​ന്നു.

വ്യാ​​​​​​പാ​​​​​​രം വ​​​​​​ള​​​​​​ച്ചൊ​​​​​​ടി​​​​​​ക്കാ​​​​​​ൻ സാ​​​​​​ധ്യ​​​​​​ത​​​​​​യു​​​​​​ള്ളആം​​​​​​ബ​​​​​​ർ ബോ​​​​​​ക്സി​​​​​​ലാ​​​​​​ണ് ഇ​​​​​​ന്ത്യ ദേ​​​​​​ശീ​​​​​​യ ഭ​​​​​​ക്ഷ്യ​​​​സു​​​​​​ര​​​​​​ക്ഷാ പ​​​​​​ദ്ധ​​​​​​തി​​​​​​യു​​​​​​ടെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി ന​​​​​​ൽ​​​​​​കു​​​​​​ന്ന സ​​​​​​ബ്സി​​​​​​ഡി​​​​​​ക​​​​​​ളെ ഡ​​​​​​ബ്ല്യു​​​​​​ടി​​​​​​ഒ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഈ ​​​​​​വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ അ​​​​​​ന്തി​​​​​​മ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മാ​​​​​​കു​​​​​​ന്ന​​​​​​തു​​​വ​​​​​​രെ അം​​​​​​ഗ​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​ന്ത്യ​​​​​​ക്കെ​​​​​​തി​​​​​​രേ നി​​​​​​യ​​​​​​മന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ സ്വീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​രു​​​​​​തെ​​​​​​ന്നും ഡ​​​​​​ബ്ല്യു​​​​​​ടി​​​​​​ഒയി​​​​​​ൽ ഇ​​​​​​തു ചോ​​​​​​ദ്യം ചെ​​​​​​യ്യ​​​​​​രു​​​​​​തെ​​​​​​ന്നും 2013ലെ ​​​​​​ബാ​​​​​​ലി ഡ​​​​​​ബ്ല്യു​​​​​​ടി​​​​​​ഒ മ​​​​​​ന്ത്രി​​​​​​ത​​​​​​ല സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​ൽ തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ചി​​​​​​രു​​​​​​ന്നു. ഇ​​​​​​തി​​​​​​നു​​​​വേ​​​​​​ണ്ടി ‘പീ​​​​​​സ് ക്ലോ​​​​​​സ്’ എ​​​​​​ന്ന പേ​​​​​​രി​​​​​​ൽ പ്ര​​​​​​ത്യേ​​​​​​ക വ്യ​​​​​​വ​​​​​​സ്ഥ​​​​​​യും എ​​​​​​ഴു​​​​​​തി​​​​​​ച്ചേ​​​​​​ർ​​​​​​ത്തു. ​​ഭ​​​​​​ക്ഷ്യ​​​​സു​​​​​​ര​​​​​​ക്ഷ​​​​​​യു​​​​​​ടെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി ഇ​​​​​​ന്ത്യ ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രി​​​​​​ൽ​​​​നി​​​​​​ന്നു സം​​​​​​ഭ​​​​​​രി​​​​​​ക്കു​​​​​​ന്ന ധാ​​​​​​ന്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ സ്റ്റോ​​​​​​ക്ക് രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ൽ വി​​​​​​റ്റ​​​​​​ഴി​​​​​​ക്കാ​​​​​​ൻ പാ​​​​​​ടി​​​​​​ല്ല എ​​​​​​ന്ന നി​​​​​​ബ​​​​​​ന്ധ​​​​​​ന​​​​​​യോ​​​​​​ടെ​​​​​​യാ​​​​​​ണ് ഡ​​​​​​ബ്ല്യു​​​​​​ടി​​​​​​ഒ ഈ ​​​​​​താ​​​​​​ത്കാ​​​​​​ലി​​​​​​ക വ്യ​​​​​​വ​​​​​​സ്ഥ അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​ത്.

ഇ​​​ന്ത്യ​​​യു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ളെ​​​ല്ലാം പു​​​റ​​​ത്ത്

ഇ​​​​​​പ്പോ​​​​​​ൾ നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള ‘പീ​​​​​​സ് ക്ലോ​​​​​​സ്’ സ​​​​​​ങ്കീ​​​​​​ർ​​​​ണ​​​​​​വും ഭാ​​​​​​രി​​​​​​ച്ച ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക്ര​​​​​​മ​​​​​​ങ്ങ​​​​​​ൾ നി​​​​​​റ​​​​​​ഞ്ഞ​​​​​​തു​​​​​​മാ​​​​​​ണ്. ഭ​​​​​​ക്ഷ്യ​​​സു​​​​​​ര​​​​​​ക്ഷ​​​​​​യ്ക്കു​​ ന​​​​​​ൽ​​​​​​കു​​​​​​ന്ന സ​​​​​​ബ്സി​​​​​​ഡി വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ 2017ഓ​​​​​​ടെ സ്ഥി​​​​​​രം പ​​​​​​രി​​​​​​ഹാ​​​​​​രം കാ​​​​​​ണാ​​​​​​മെ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു ആ​​​​​​ദ്യ തീ​​​​​​രു​​​​​​മാ​​​​​​നം.​​​​​​ എ​​​​​​ന്നാ​​​​​​ൽ, ഒ​​​​മ്പ​​​​തു​​​​വ​​​​​​ർ​​​​​​ഷം ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ട്ടും ഒ​​​​ന്നു​​​​മാ​​​​​​യി​​​​​​ട്ടി​​​​​​ല്ല.​​ അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌ട്ര വി​​​​​​ല ക​​​​​​ണ​​​​​​ക്കാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​വ​​​​​​ർ​​​​​​ഷം 1986-88ൽ​​​​​നി​​​​ന്ന് സ​​​​​​മീ​​​​​​പ​​​​​​കാ​​​​​​ല​​​​​​ത്തേ​​​​​​ക്കു മാ​​​​റ്റ​​​​ണ​​​​​​മെ​​​​​​ന്ന ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ ആ​​​​​​വ​​​​​​ശ്യ​​​​​​വും പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ല.

സ​​​​​​ബ്സി​​​​​​ഡി ക​​​​​​ണ​​​​​​ക്കാ​​​​​​ക്കു​​​​​​മ്പോ​​​​​​ൾ വി​​​​​​ല​​​​​​ക്ക​​​​​​യ​​​​​​റ്റം​​​​കൂ​​​​​​ടി പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്ക​​​​​​ണം, ഭ​​​​​​ക്ഷ്യ​​​​സു​​​​​​ര​​​​​​ക്ഷ​​​​​​യ്ക്കു​​​​വേ​​​​​​ണ്ടി ന​​​​​​ൽ​​​​​​കു​​​​​​ന്ന സ​​​​​​ബ്സി​​​​​​ഡി​​ വെ​​​​​​ട്ടി​​​​​​ക്കു​​​​​​റ​​​​​​വ് വ​​​​​​രു​​​​​​ത്തേ​​​​​​ണ്ട​​​​​​തി​​​​​​ല്ലാ​​​​​​ത്ത ‘ഗ്രീ​​​​​​ൻ ബോ​​​​​​ക്സി’​​​​​​ലേ​​​​​​ക്ക് മാ​​​​​​റ്റ​​​​​​ണം തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​യും ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ ദീ​​​​​​ർ​​​​​​ഘ​​​​​​കാ​​​​​​ല ആ​​​​​​വ​​​​​​ശ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലു​​​​ണ്ട്.​​ വി​​​​​​ല കു​​​​​​റ​​​​​​ഞ്ഞ കാ​​​​​​ർ​​​​​​ഷി​​​​​​കോ​​​​​​ത്പ​​​​​​ന്ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഇ​​​​​​റ​​​​​​ക്കു​​​​​​മ​​​​​​തി ​​​​പ്ര​​​​​​ള​​​​​​യ​​​​​​ത്തി​​​​​​ൽ​​​​നി​​​​​​ന്ന് ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​വി​​​​​​പ​​​​​​ണി​​​​​​യെ സം​​​​​​ര​​​​​​ക്ഷി​​​​​​ക്കാ​​​​​​ൻ അ​​​​​​ധി​​​​​​ക​​​​തീ​​​​​​രു​​​​​​വ​​​​​​യും നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ങ്ങ​​​​​​ളും ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​ൻ അ​​​​​​ധി​​​​​​കാ​​​​​​രം ന​​​​​​ൽ​​​​​​കു​​​​​​ന്ന സ്പെ​​​​​​ഷ​​​​​​ൽ സേ​​​​​​ഫ്ഗാ​​​​​​ർ​​​​​​ഡ്സ് മെ​​​​​​ഷേ​​​​​​ഴ്സ് വേ​​​​​​ണ​​​​​​മെ​​​​​​ന്ന ആ​​​​​​വ​​​​​​ശ്യ​​​​​​വും പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കാ​​​​​​ൻ തയാ​​​​​​റാ​​​​​​യി​​​​​​ട്ടി​​​​​​ല്ല.

ഇ​​​​​​ല​​​​​​ക്‌​​​​ട്രോ​​​​ണി​​​​​​ക് ഇ​​​​​​ട​​​​​​പാ​​​​​​ടു​​​​​​ക​​​​​​ളു​​​​​​ടെ തീ​​​രു​​​വ

ഇ​​​​​​ല​​​​​​ക്‌​​​​ട്രോ​​​​ണി​​​​​​ക് ഇ​​​​​​ട​​​​​​പാ​​​​​​ടു​​​​​​ക​​​​​​ളു​​​​​​ടെ​​​​മേ​​​​​​ൽ തീ​​​​​​രു​​​​​​വ ചു​​​​​​മ​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​ന്1998 മു​​​​​​ത​​​​​​ൽ നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന ഇ-കൊ​​​​​​മേ​​​​​​ഴ്സ് മോറ​​​​​​ട്ടോ​​​​​​റി​​​​​​യം ഇ​​​​​​ത്ത​​​​​​വ​​​​​​ണ​​​​​​ത്തെ മ​​​​​​ന്ത്രി​​​​ത​​​​​​ല സ​​​​​​മ്മേ​​​​​​ള​​​​​​നം നീ​​​​​​ട്ടാ​​​​​​തി​​​​​​രു​​​​​​ന്ന​​​​​​തോ​​​​​​ടെ റ​​​​​​ദ്ദാ​​​​​​യി. ആ​​​​​​മ​​​​​​സോ​​​​​​ൺ, മൈ​​​​​​ക്രോ​​​​​​സോ​​​​​​ഫ്റ്റ്, ആ​​​​​​ൽ​​​​​​ഫ​​​​​​ബെ​​​​​​റ്റ്, ആ​​​​​​പ്പി​​​​​​ൾ, മെ​​​​​​റ്റ തു​​​​​​ട​​​​​​ങ്ങി​​​​​​യ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ കു​​​​​​ത്ത​​​​​​ക ക​​​​​​മ്പ​​​​​​നി​​​​​​ക​​​​​​ൾ​​​​​​ക്കാ​​​​​​ണ് ഇ-കൊ​​​​​​മേ​​​​​​ഴ്സ് മോറ​​​​​​ട്ടോ​​​​​​റി​​​​​​യ​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​യോ​​​​​​ജ​​​​​​നം. ഇ-​​​​​​കൊ​​​​​​മേ​​​​​​ഴ്സ് മോ​​​​​​റ​​​​​​ട്ടോ​​​​​​റി​​​​​​യം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന ആ​​​​​​വ​​​​​​ശ്യ​​​​​​ത്തി​​​​​​ൽ​​​​നി​​​​​​ന്ന് യൗ​​​​ണ്ടെ സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​നു​​​ശേ​​​​​​ഷം ഇ​​​​​​ന്ത്യ പി​​​​​​ന്നോ​​​​​​ട്ടു പോ​​​​​​യി​​​​​​ട്ടു​​​​​​ണ്ട്.

ക​​​​​​രാ​​​​​​ർ വ്യ​​​​​​വ​​​​​​സ്ഥ ലം​​​​​​ഘി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ​​​​പോ​​​​​​ലും ത​​​​​​ർ​​​​​​ക്ക​​​​പ​​​​​​രി​​​​​​ഹാ​​​​​​ര സ​​​​​​മി​​​​​​തി​​​​​​യെ സ​​​​​​മീ​​​​​​പി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​ന്ന ‘നി​​​​​​യ​​​​​​മം ലം​​​​​​ഘി​​​​​​ക്കാ​​​​​​ത്ത പ​​​​​​രാ​​​​​​തി’ ഉ​​​​​​ന്ന​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് 1995 മു​​​​​​ത​​​​​​ൽ മോറ​​​​​​ട്ടോ​​​​​​റി​​​​​​യം ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു. ഒ​​​​​​രു രാ​​​​​​ജ്യം ബൗ​​​​​​ദ്ധി​​​​​​ക സ്വ​​​​​​ത്ത​​​​​​വ​​​​​​കാ​​​​​​ശ സം​​​​​​ര​​​​​​ക്ഷ​​​​​​ണ മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ പൊ​​​​​​തു​​​​​​ജ​​​​​​ന​​​​താ​​​​​​ത്പ​​​​​​ര്യം മു​​​​​​ൻ​​​​​​നി​​​​​​ർ​​​​​​ത്തി ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന ന​​​​​​യ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ൾ മ​​​​​​റ്റൊ​​​​​​രു രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ ലാ​​​​​​ഭ​​​​​​ത്തെ ബാ​​​​​​ധി​​​​​​ക്കു​​​​​​മെ​​​​​​ന്ന് ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി പ​​​​​​രാ​​​​​​തി ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​നെ ഈ ​​​​​​മോ​​​​​​റ​​​​​​ട്ടോ​​​​​​റി​​​​​​യം ത​​​​​​ട​​​​​​ഞ്ഞി​​​​​​രു​​​​​​ന്നു.​​

ഇ-കൊ​​​​​​മേ​​​​​​ഴ്സ് മോ​​​​​​റ​​​​​​ട്ടോ​​​​​​റി​​​​​​യം റ​​​​​​ദ്ദാ​​​​​​യ​​​​​​തു​​​​പോ​​​​​​ലെ ബൗ​​​​​​ദ്ധി​​​​​​ക സ്വ​​​​​​ത്ത​​​​​​വ​​​​​​കാ​​​​​​ശ സം​​​​​​ര​​​​​​ക്ഷ​​​​​​ണ മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ മോ​​​​​​റ​​​​​​ട്ടോ​​​​​​റി​​​​​​യ​​​​​​വും 14-ാമ​​​​​​ത് സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തോ​​​​​​ടെ അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ചു.​​ പൊ​​​​​​തു​​​​ജ​​​​​​നാ​​​​​​രോ​​​​​​ഗ്യ​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട ഔ​​​​​​ഷ​​​​​​ധ​​​​​​ങ്ങ​​​​​​ൾ, പു​​​​​​തി​​​​​​യ വി​​​​​​ത്തു​​​​​​ക​​​​​​ൾ, കൃ​​​​​​ഷി​​​​​​യി​​​​​​ൽ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന പു​​​​​​തി​​​​​​യ രാ​​​​​​സ​​​​​​വ​​​​​​സ്തു​​​​​​ക്ക​​​​​​ൾ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ കു​​​​​​റ​​​​​​ഞ്ഞ വി​​​​​​ല​​​​​​യി​​​​​​ൽ ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നെ ഈ ​​​​​​മോ​​​​​​റ​​​​​​ട്ടോ​​​​​​റി​​​​​​യം നീ​​​​​​ങ്ങി​​​​​​യ​​​​​​ത് പ്ര​​​​​​തി​​​​​​കൂ​​​​​​ല​​​​​​മാ​​​​​​യി ബാ​​​​​​ധി​​​​​​ക്കും.

​​ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ചെ​​​​​​റു​​​​​​കി​​​​​​ട ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രെ​​​​​​യും പാ​​​​​​വ​​​​​​പ്പെ​​​​​​ട്ട മ​​​​​​ത്സ്യ​​​​​​ത്തൊ​​​​​​ഴി​​​​​​ക​​​​​​ളെ​​​​​​യും സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ൾ എ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ൽ ഡ​​​​​​ബ്ല്യു​​​​​​ടി​​​​​​ഒയു​​​​​​ടെ ഓ​​​​​​രോ മ​​​​​​ന്ത്രി​​​​​​ത​​​​​​ല സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​വും പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യാ​​​​​​ണ്. ലോ​​​​​​ക വ്യാ​​​​​​പാ​​​​​​ര സം​​​​​​ഘ​​​​​​ട​​​​​​ന അ​​​​​​തി​​​​​​ന്‍റെ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​ണ് ക​​​​​​ട​​​​​​ന്നു​​​​പോ​​​​​​കു​​​​​​ന്ന​​​​​​ത്.

ഡ​​​​​​ബ്ല്യു​​​​​​ടി​​​​​​ഒയു​​​​​​ടെ ത​​​​​​ർ​​​​​​ക്കപ​​​​​​രി​​​​​​ഹാ​​​​​​ര സ​​​​​​മി​​​​​​തി ആ​​​​​​റ് വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ലേ​​​​​​റെ​​​​​​യാ​​​​​​യി നി​​​​​​ർ​​​​​​ജീ​​​​​​വ​​​​​​മാ​​​​​​ണ്. സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​ന്‍റേ​​​​താ​​​​​​യി സു​​​​​​പ്ര​​​​​​ധാ​​​​​​ന മ​​​​​​ന്ത്രി​​​​​​ത​​​​​​ല പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​വും ഇ​​​​​​ത്ത​​​​​​വ​​​​​​ണ പു​​​​​​റ​​​​​​ത്തു​​​​വ​​​​​​ന്നി​​​​​​ല്ല. വ​​​​​​ൻ​​​​​​കി​​​​​​ട സാ​​​​​​മ്പ​​​​​​ത്തി​​​​​​ക​​​​ശ​​​​​​ക്തി​​​​​​ക​​​​​​ൾ ലോ​​​​​​ക വ്യാ​​​​​​പാ​​​​​​ര സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​ത​​​​​​ത്വ​​​​​​ങ്ങ​​​​​​ൾ അ​​​​​​ട്ടി​​​​​​മ​​​​​​റി​​​​​​ച്ചു​​​​കൊ​​​​​​ണ്ട് തി​​​​​​രു​​​​​​വ​​​​​​യി​​​​​​ലും ഇ​​​​​​റ​​​​​​ക്കു​​​​​​മ​​​​​​തി നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ങ്ങ​​​​​​ളി​​​​​​ലും ഏ​​​​​​ക​​​​​​പ​​​​​​ക്ഷീ​​​​​​യ​​​​​​മാ​​​​​​യ ന​​​​​​യ​​​​​​ങ്ങ​​​​​​ൾ അ​​​​​​ടി​​​​​​ച്ചേ​​​​​​ൽ​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ആ​​​​​​ഗോ​​​​​​ള വ്യാ​​​​​​പാ​​​​​​രക്ര​​​​​​മ​​​​​​ത്തി​​​​​​ന്‍റെ സു​​​​​​സ്ഥി​​​​​​ര​​​​​​ത​​​ത​​​​​​ന്നെ നി​​​​​​ര​​​​​​ന്ത​​​​​​രം ത​​​​​​ക​​​​​​ർ​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​മ്പോ​​​​​​ൾ സ​​​​​​ബ്ല്യു​​​​​​ടി​​​​​​ഒ​​​​യെ​​​​​​ക്കൊ​​​​​​ണ്ട് ആ​​​​​​ർ​​​​​​ക്കാ​​​​​​ണ് പ്ര​​​​​​യോ​​​​​​ജ​​​​​​നം എ​​​​​​ന്ന ചോ​​​​​​ദ്യം ഓ​​​​​​രോ മ​​​​​​ന്ത്രി​​​​ത​​​​​​ല സ​​​​​​മ്മേ​​​​​​ള​​​​​​നം ക​​​​​​ഴി​​​​​​യു​​​​​​മ്പോ​​​​​​ഴും ഉ​​​​​​ച്ച​​​​​​ത്തി​​​​​​ൽ മു​​​​​​ഴ​​​​​​ങ്ങു​​​​​​ന്നു.

District News

കു​ടി​വെ​ള്ളം മു​ട​ങ്ങി; കൗ​ണ്‍​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ത്രി​യി​ലും പ്ര​തി​ഷേ​ധ സ​മ​രം

 

നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ടൗ​ണ്‍ പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ ഗ്രാ​മം പ്ര​വീ​ണ്‍ വാ​ട്ട​ര്‍ അഥോറി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എൻജിനിയ​റു​ടെ ഓ​ഫീ​സി​നു മു​ന്നി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. രാ​ത്രി​യി​ലും തു​ട​ര്‍​ന്ന സ​മ​ര​ത്തി​ല്‍ പ്ര​ദേ​ശ​ത്തെ ഗു​ണ​ഭോ​ക്താ​ക്ക​ളും പ​ങ്കെ​ടു​ത്തു.
യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ​യാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യ​തെ​ന്ന് കൗ​ണ്‍​സി​ല​ര്‍ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് ഓ​ഫീ​സി​ലെ​ത്തി​യ അ​ദ്ദേ​ഹം വാ​ട്ട​ര്‍ അ​ഥോറി​റ്റി അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​നെ​തി​രെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചാ​ണ് കു​ത്തി​യി​രു​പ്പ് സ​മ​രം ആ​രം​ഭി​ച്ച​ത്. വി​വ​രം അ​റി​ഞ്ഞ് പ്ര​ദേ​ശ​ത്തെ ചി​ല ഗു​ണ​ഭോ​ക്താ​ക്ക​ളും സ​മ​ര​ത്തി​നെ​ത്തി. കു​ട​വും ബ​ക്ക​റ്റും നി​ര​ത്തി​യാ​യി​രു​ന്നു സ​മ​രം. നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ പു​തി​യ പ്ലാ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി ജ​ല​വി​ത​ര​ണ​ത്തി​നാ​യി ദേ​ശീ​യ​പാ​ത​യ്ക്കു കു​റു​കെ പു​തി​യ പി​വി​സി പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ചെ​യ്ത​താ​യി വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പ​ഴ​യ പൈ​പ്പി​ന് സ​മീ​പ​ത്താ​യാ​ണ് പു​തി​യ​വ​യും സ്ഥാ​പി​ക്കു​ന്ന​ത്. പ​ണി പൂ​ര്‍​ത്തി​യാ​ക്കി ജ​ല​വി​ത​ര​ണം പു​ന : സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഇ​ന്ന​ലെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ അ​റി​യി​ച്ച​പ്പോ​ഴാ​ണ് വി​ത​ര​ണ​ത്തി​ന് ത​ട​സം നേ​രി​ട്ട​താ​യി അ​ധി​കൃ​ത​ര്‍​ക്ക് ബോ​ധ്യ​മാ​യ​ത്. എ​ന്താ​യാ​ലും, വ്യ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​ശ്ന പ​രി​ഹാ​രം കാ​ണു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. കു​ടി​വെ​ള്ള വി​ത​ര​ണം പു​നസ്ഥാ​പി​ച്ചാ​ലേ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യു​ള്ളൂ​വെ​ന്ന് കൗ​ണ്‍​സി​ല​ര്‍ പ​റ​ഞ്ഞു.

 

National

ബു​ക്കിം​ഗ്, ചെ​ക്ക്-​ഇ​ൻ സം​വി​ധാ​ന​ങ്ങ​ൾ ത​ക​രാ​റി​ൽ; വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടെ​ന്ന് റി​പ്പോ​ർ​ട്ട്. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​തു​ട​ർ​ന്നാ​ണ് ഡ​ൽ​ഹി, മും​ബൈ അ​ട​ക്ക​മു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട​ത്. ബു​ക്കിം​ഗി​നും ചെ​ക്ക്-​ഇ​ൻ ചെ​യ്യാ​നും എ​യ​ർ​ലൈ​നു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന നാ​വി​റ്റെ​യ​ർ സം​വി​ധാ​ന​മാ​ണ് ത​ക​രാ​റി​ലാ​യ​തെ​ന്നാ​ണ് വി​വ​രം. ഇ​തോ​ടെ ചെ​ക്ക് ഇ​ൻ ന​ട​പ​ടി​ക​ൾ വൈ​കു​ക​യും യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യും ചെ​യ്തു.

ഇ​ന്ന് രാ​വി​ലെ 6.45 മു​ത​ൽ 7.30 വ​രെ 45 മി​നി​റ്റ് നേ​ര​മാ​ണ് വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ത​ട​സം നേ​രി​ട്ട​ത്. ഇ​ൻ​ഡി​ഗോ, ആ​കാ​ശ എ​യ​ർ, എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് ക​മ്പ​നി​ക​ളു​ടെ വി​മാ​ന സ​ർ​വീ​സു​ക​ളെ ഇ​ത് ബാ​ധി​ച്ചു. എ​ന്നാ​ൽ ദ്രു​ത​ഗ​തി​യി​ൽ പ​രി​ഹാ​രം ക​ണ്ട ഇ​ൻ​ഡി​ഗോ 25 മി​നി​റ്റി​നു​ള്ളി​ൽ സം​വി​ധാ​നം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി. രാ​വി​ലെ 8.25 ഓ​ടെ പ്ര​തി​സ​ന്ധി പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ച്ചു.

റി​സ​ർ​വേ​ഷ​നു​ക​ൾ, ചെ​ക്ക്-​ഇ​ൻ, ബോ​ർ​ഡിം​ഗ് എ​ന്നി​വ​യ്‌​ക്കാ​യാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ നാ​വി​റ്റെ​യ​ർ സി​സ്റ്റ​ത്തെ ആ​ശ്ര​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ സ​മാ​ന​മാ​യ നി​ല​യി​ൽ എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ സി​സ്റ്റ​ത്തി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം 800 വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് എ​ത്ര വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കി​യെ​ന്ന ക​ണ​ക്ക് പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

പ്ര​തി​ദി​നം 1500 ല​ധി​കം വി​മാ​ന സ​ർ​വീ​സു​ക​ൾ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലും 1000 ത്തി​ലേ​റെ സ​ർ​വീ​സു​ക​ൾ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലും ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​താ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്.

International

ജ​പ്പാ​നി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച; 35 മ​ര​ണം, ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ടോ​​​​ക്കി​​​​യോ: വ​​​​ട​​​​ക്ക​​​​ൻ ജ​​​​പ്പാ​​​​നി​​​​ൽ ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടാ​​​​ഴ്ച​​​​യാ​​​​യി തു​​​​ട​​​​രു​​​​ന്ന ക​​​​ന​​​​ത്ത മ​​​​ഞ്ഞു​​​​വീ​​​​ഴ്ച​​​​യി​​​​ൽ റോ​​​​ഡ് ഗ​​​​താ​​​​ഗ​​​​തം താ​​​​റു​​​​മാ​​​​റാ​​​​യി. ജ​​​​പ്പാ​​​​നി​​​​ലു​​​​ട​​​​നീ​​​​ളം 35 പേ​​​​ർ മ​​​​രി​​​​ച്ച​​​​താ​​​​യും 393 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റ​​​​താ​​​​യു​​​​മാ​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്.

നി​​​​ര​​​​വ​​​​ധി വീ​​​​ടു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്. ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ 2 മീ​​​​റ്റ​​​​ർ വ​​​​രെ മ​​​​ഞ്ഞു​​​​വീ​​​​ഴ്ച​​​​യാ​​​​ണു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​തു​​​​മൂ​​​​ലം സ്കൂ​​​​ളു​​​​ക​​​​ൾ അ​​​​ട​​​​ച്ചി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ആ​​​​ർ​​​​ട്ടി​​​​ക് മേ​​​​ഖ​​​​ല​​​​യി​​​​ൽ​​നി​​​​ന്നു​​​​ള്ള ത​​​​ണു​​​​ത്ത വാ​​​​യു​​​​വാ​​​​ണ് ക​​​​ന​​​​ത്ത മ​​​​ഞ്ഞു​​​​വീ​​​​ഴ്ച​​​​യ്ക്ക് കാ​​​​ര​​​​ണം. ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​നു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ മി​​​​ക്ക ട്രെ​​​​യി​​​​നു​​​​ക​​​​ളും ഓ​​​​ടു​​​​ന്നി​​​​ല്ല. 1,700ല​​​​ധി​​​​കം വീ​​​​ടു​​​​ക​​​​ളി​​​​ൽ വൈ​​​​ദ്യു​​​​തി​​​​ബ​​​​ന്ധം താ​​​​റു​​​​മാ​​​​റാ​​​​യി.

റോ​​​​ഡി​​​​ലെ മ​​​​ഞ്ഞു​​​​വീ​​​​ഴ്ച കാ​​​​ര​​​​ണം ആം​​​​ബു​​​​ല​​​​ൻ​​​​സും ഫ​​​​യ​​​​ർ ട്ര​​​​ക്കു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ദു​​​​രി​​​​ത​​​​മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്ക് എ​​​​ത്താ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് അ​​​​മോ​​​​റി ഗ​​​​വ​​​​ർ​​​​ണ​​​​ർ സോ​​​​യി​​​​ചി​​​​രോ മി​​​​യാ​​​​ഷി​​​​ത മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് പ​​​​റ​​​​ഞ്ഞു.

District News

ന​ഗ​ര​മ​ധ്യ​ത്തി​ല്‍ പൈ​പ്പ് പൊ​ട്ടി ജ​ല​വി​ത​ര​ണം മു​ട​ങ്ങി

തൊ​ടു​പു​ഴ: ന​ഗ​ര മ​ധ്യ​ത്തി​ല്‍ ജ​ല​വി​ത​ര​ണ പൈ​പ്പു പൊ​ട്ടി കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി. ഗാ​ന്ധി സ്‌​ക്വ​യ​റി​നു സ​മീ​പ​മാ​ണ് പൈ​പ്പ് പൊ​ട്ടി​യൊ​ഴു​കി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ പൈ​പ്പു ത​ക​ര്‍​ന്ന് വ​ലി​യ തോ​തി​ല്‍ വെ​ള്ളം പു​റ​ത്തേ​യ്‌​ക്കൊ​ഴു​കി. ഇ​ന്ന​ലെ രാ​വി​ലെ​ത​ന്നെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും രാ​ത്രി വൈ​കി​യും ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ന്ന ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല.

ബം​ഗ്ലാം​കു​ന്നി​ലെ ടാ​ങ്കി​ല്‍​നി​ന്ന് ന​ഗ​ര​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വെ​ള്ള​മെ​ത്തി​ക്കു​ന്ന 150 എം​എം വ്യാ​സ​മു​ള്ള പൈ​പ്പാ​ണ് പൊ​ട്ടി​യൊ​ഴു​കി​യ​ത്. തു​ട​ര്‍​ന്ന് റോ​ഡി​ലെ ടൈ​ലു​ക​ള്‍ നീ​ക്കി കു​ഴി​യെ​ടു​ത്താ​ണ് ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍ ശ്ര​മ​മാ​രം​ഭി​ച്ച​ത്. ഇ​വി​ടെ പൈ​പ്പി​ന്‍റെ ജോ​യി​ന്‍റ് ത​ക​ര്‍​ന്ന​താ​ണ് അ​റ്റ​കു​റ്റ​പ്പ​ണി വൈ​കാ​ന്‍ കാ​ര​ണം.

ജോ​യി​ന്‍റി​ന്‍റെ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച് ഇ​തു പു​നഃ​സ്ഥാ​പി​ച്ച് ജ​ല​വി​ത​ര​ണം ഇ​ന്ന് പു​നരാ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ പ​റ​ഞ്ഞു. അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച​തോ​ടെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​വും വ​ഴി തി​രി​ച്ചു വി​ട്ടി​രു​ന്ന

 

 

Kerala

ഡ​ൽ​ഹി​യി​ൽ ക​ന​ത്ത പു​ക​മ​ഞ്ഞ്; റോ​ഡ്, വ്യോ​മ ഗ​താ​ഗ​തം താ​റു​മാ​റാ​യി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത പു​ക​മ​ഞ്ഞ്. കാ​ഴ്ച​പ​രി​ധി പൂ​ജ്യം ആ​യ​തോ​ടെ റോ​ഡ് വ്യോ​മ ഗ​താ​ഗ​തം താ​റു​മാ​റാ​യി. ഡ​ൽ​ഹി​യി​ൽ നി​ല​വി​ലെ വാ​യു ഗു​ണ​നി​ല​വാ​ര​തോ​ത് ഗു​രു​ത​ര അ​വ​സ്ഥ​യി​ലാ​ണ്.

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ത്രം എ​യ​ർ ഇ​ന്ത്യ​യു​ടെ 40 സ​ർ​വീ​സു​ക​ളാ​ണ് ക​ന​ത്ത പു​ക​മ​ഞ്ഞു മൂ​ലം റ​ദ്ദാ​ക്കി​യ​ത്. 150ല​ധി​കം വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കി. നാ​ല് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് പു​റ​പ്പെ​ടും മു​ൻ​പേ യാ​ത്ര​ക്കാ​ർ എ​യ​ർ​ലൈ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ്ലൈ​റ്റ് സ്റ്റാ​റ്റ​സ് ഉ​റ​പ്പാ​ക്ക​ണം എ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം നി​ർ​ദ്ദേ​ശം ന​ൽ​കി. വി​മാ​ന​ങ്ങ​ൾ വൈ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ​ൻ​ഡി​ഗോ​യും സ്പൈ​സ് ജെ​റ്റും അ​റി​യി​ച്ചു.

‌താ​പ​നി​ല​യി​ൽ ഉ​ണ്ടാ​യ കു​റ​വും വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തു​മാ​ണ് ഡ​ൽ​ഹി​യി​ൽ പു​ക​മ​ഞ്ഞ് രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. 8.2 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​ണ് ഇ​ന്ന് ദി​ല്ലി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി വാ​യു ഗു​ണ​നി​ല​വാ​രം ഗു​രു​ത​ര വി​ഭാ​ഗ​ത്തി​ൽ തു​ട​രു​ക​യാ​ണ്. 456 ആ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ശ​രാ​ശ​രി എ​ക്യു​ഐ. വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളും സ​ർ​ക്കാ​ർ ക​ടു​പ്പി​ച്ചു.

Kerala

മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​നം; ആ​ദ്യ ദി​വ​സം ത​ന്നെ ഡോ​ളി സ​ർ​വീ​സ് അ​ല​ങ്കോ​ല​പ്പെ​ട്ടു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ ഈ ​വ​ർ​ഷ​ത്തെ മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ആ​ദ്യ ദി​വ​സം ത​ന്നെ ഡോ​ളി സ​ർ​വീ​സ് അ​ല​ങ്കോ​ല​പ്പെ​ട്ടു. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ പ​മ്പ​യി​ൽ കാ​ത്തു​കി​ട​ക്കു​ക​യാ​ണ്.

മ​രാ​മ​ത്തും വി​ജി​ല​ൻ​സും ചേ​ർ​ന്ന് ന​ട​ത്തേ​ണ്ട പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കാ​ത്ത​താ​ണ് സ​ർ​വീ​സ് മു​ട​ങ്ങാ​ൻ കാ​ര​ണം. അ​തേ​സ​മ​യം, സ്വാ​ധീ​ന​മു​ള്ള​വ​ർ​ക്ക് ഡോ​ളി സ​ർ​വീ​സ് ല​ഭ്യ​മാ​ണെ​ന്ന് തീ​ർ​ഥാ​ട​ക​ർ ആ​രോ​പി​ച്ചു.

Latest News

Corehub Up