NRI
ദോഹ: മയക്കുമരുന്നിന്റെ വര്ധിച്ചുവരുന്ന ഉപയോഗം കുടുംബങ്ങളെയും സമൂഹത്തെയും രാഷ്ട്രങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഗുരുതരമായ സാമൂഹിക, സാമ്പത്തിക, മാനസിക, ധാര്മിക വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നും അതിനെതിരേ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്നും ഖത്തറിലെ സെന്റര് ഫോര് ഇന്ത്യന് കമ്യൂണിറ്റി പ്രസിഡന്റ് ആര്. എസ്. അബ്ദുൾ ജലീല്.
ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് മീഡിയാപ്ലസും മൈന്ഡ് ട്യൂണ് ഇക്കോവേവ്സും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് ഉപയോഗം ഇന്ന് ഏതാനും വ്യക്തികളുടെ പ്രശ്നമായി മാത്രം ഒതുങ്ങുന്നില്ലെന്നും സമൂഹത്തിന്റെ എല്ലാ തലങ്ങളെയും ബാധിക്കുന്ന ഗുരുതരമായ പ്രതിസന്ധിയായി അത് വളര്ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരായ പോരാട്ടത്തിന്റെ ആദ്യ പ്രതിരോധം കുടുംബത്തില് നിന്നാണെന്ന് അബ്ദുൾ ജലീല് കൂട്ടിച്ചേർത്തു.
പരിപാടിയില് പ്രവാസി വെല്ഫെയര് പ്രസിഡന്റ് ആര്. ചന്ദ്രമോഹന്, മൈന്ഡ് ട്യൂണ് ഇക്കോവേവ്സ് ഖത്തര് കമ്മിറ്റി ചെയര്മാന് മുതലിബ് മട്ടന്നൂര്, ഷാനു ഗ്രീന് ജോബ്സ്, ഉവൈസ് ഉസ്മാന്, മുഹമ്മദ് നൗഷാദ് അബു, പി.കെ. മുസ്തഫ, സുബൈര് പാണ്ടാവത്ത്, സവിത ദീപു, റാഫി പരക്കാട്ടില്, ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര് സംസാരിച്ചു.
ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിന് തുടര്ച്ചയായ ബോധവത്കരണം, മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യത, യുവജന ശാക്തീകരണ പരിപാടികള്, കുടുംബ കൗണ്സിലിംഗ്, സര്dക്കാര് സംവിധാനങ്ങള്, വിദ്യാഭ്യാസ സ്ഥാപനങ്ങള്, ആരോഗ്യരംഗം, മാധ്യമങ്ങള്, സാമൂഹിക സംഘടനകള് എന്നിവയുടെ ശക്തമായ ഏകോപനം അനിവാര്യമാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
ലോക ലഹരിവിരുദ്ധ ദിനാചരണം, യുവതലമുറയെ ലഹരിയുടെ ദൂഷ്യഫലങ്ങളില് നിന്ന് സംരക്ഷിക്കുന്നതിനുള്ള ബോധവത്കരണ പ്രവര്ത്തനങ്ങള് കൂടുതല് ശക്തിപ്പെടുത്തുമെന്ന സംഘാടകരുടെ പ്രതിജ്ഞയോടെയാണ് സമാപിച്ചത്.
NRI
ദോഹ: ഖത്തറിലെ മോഹന്ലാല് ഫാന്സ് കള്ച്ചറല് വെല്ഫെയര് അസോസിയേഷനും ബ്രൈറ്റ് മെഡിക്കല് സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല് ക്യാമ്പ് ശ്രദ്ധേയമായി. ഇരുന്നൂറോളം പേര് ക്യാമ്പില് പങ്കെടുത്തു.
ബ്ലഡ് പ്രഷര്, ബ്ലഡ് ഷുഗര്, യൂറിക് ആസിഡ്, കൊളസ്ട്രോള് തുടങ്ങിയ ചെക്കപ്പുകളും ജനറല് മെഡിസിന്, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഡെന്റല് ചെക്ക്, വിഷന് ടെസ്റ്റ് തുടങ്ങിയ സേവനങ്ങളും ഉറപ്പാക്കിയിരുന്നു.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേരാണ് ക്യാമ്പ് പ്രയോജനപ്പെടുത്തിയത്. ഇന്ത്യന് മീഡിയ ഫോറം ജനറല് സെക്രട്ടറി മുഹമ്മദ് ഷഫീക് അറക്കല്, മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര് അതിഥികളായി ക്യാമ്പ് സന്ദര്ശിച്ചു.
മോഹന്ലാല് ഫാന്സ് കള്ച്ചറല് വെല്ഫെയര് അസോസിയേഷന് ഖത്തറിന്റെ പ്രവര്ത്തനങ്ങളെ പ്രശംസിച്ച് ആശംസകള് അറിയിക്കുകയും ചെയ്തു. ഇനിയും സാമൂഹിക പ്രതിബദ്ധത ഉള്ക്കൊണ്ടുകൊണ്ട് കൂടുതല് പ്രവര്ത്തനങ്ങളില് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഭാരവാഹികള് അറിയിച്ചു.
ബ്രൈറ്റ് മെഡിക്കല് സെന്ററിന്റെ നിസീമമായ സഹകരണത്തെയും പ്രവര്ത്തനങ്ങളെയും അഭിനന്ദിച്ചുകൊണ്ട് മോഹന്ലാല് ഫാന്സ് കള്ച്ചറല് വെല്ഫെയര് അസോസിയേഷന്റെ ഉപഹാരം ബ്രൈറ്റ് മെഡിക്കല് സെന്റര് ജനറല് മാനേജര് ഷമീര് മുഹമ്മദിന് ഇന്ത്യന് മീഡിയ ഫോറം ജനറല് സെക്രട്ടറി മുഹമ്മദ് ഷഫീക്ക് അറക്കല് സമ്മാനിച്ചു.
ബ്രൈറ്റ് മെഡിക്കല് സെന്റര് കോഓര്ഡിനേറ്റര് സജ്ന സംബന്ധിച്ചു. മോഹന്ലാല് ഫാന്സ് കള്ച്ചറല് ആൻഡ് വെല്ഫെയര് അസോസിയേഷന് ഖത്തര് പ്രസിഡന്റ് ദീപക്, സെക്രട്ടറി അഖില്, അഡൈ്വസര് മിനി ബെന്നി, ട്രഷറര് ശ്രീജിത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹിരണ്, നിതാല്, ദൃശ്യ എന്നിവര് ക്യാമ്പിന് നേതൃത്വം നല്കി.
അവതാരകര് അക്ബര് അലി, ശാന്തി എന്നിവരുടെ സാന്നിധ്യവും ക്യാമ്പിനെ സവിശേഷമാക്കി. ബ്രൈറ്റ് മെഡിക്കല് സെന്ററിലെ ഡോക്ടര്മാര്, നഴ്സുമാര്, മറ്റു ജീവനക്കാര് എന്നിവരുടെ സേവന സന്നദ്ധതയും പ്രഫഷണലിസവും സംഘാടകരുടേയും ക്യാമ്പില് പങ്കെടുത്തവരുടേയും പ്രശംസ പിടിച്ചുപറ്റി.
NRI
ദോഹ: ഖത്തര് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ രക്ഷാധികാരത്തില് പ്രവര്ത്തിക്കുന്ന ആന്റി സ്മോക്കിംഗ് സൊസൈറ്റി ലോക പുകയില വിരുദ്ധ ദിനത്തില് സംഘടിപ്പിച്ച പ്രചാരണ റാലിയും ബോധവത്കരണ ചര്ച്ചയും ശ്രദ്ധേയമായി.
മീഡിയാപ്ലസ് കോണ്ഫറന്സ് ഹാളില് സംഘടിപ്പിച്ച പ്രചാരണ റാലിയും കൂട്ടായ ചര്ച്ചയും പുകയില ഉപയോഗത്തിനെതിരായ ശക്തമായ സാമൂഹിക ഇടപെടലിന്റെ ആവശ്യകത ഓര്മിപ്പിച്ചു. സാമൂഹ്യ-സാംസ്കാരിക പ്രവര്ത്തകനും സംരംഭകനുമായ മുഹമ്മദ് നൗഷാദ് അബു പരിപാടി ഉദ്ഘാടനം ചെയ്തു.
പുകവലി ഒരു വ്യക്തിയുടെ ആരോഗ്യത്തെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും നിലനില്പിനെ പ്രതികൂലമായി ബാധിക്കുന്ന വലിയ സാമൂഹിക വിപത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുകവലി പൂര്ണമായും ഇല്ലാതാക്കാന് സമൂഹം കൂട്ടായും ഏകോപിതമായും പ്രവര്ത്തിക്കേണ്ടതുണ്ടെന്നും പുതിയ തലമുറയ്ക്ക് ആരോഗ്യകരമായ ജീവിതശൈലി കൈമാറാനുള്ള ഉത്തരവാദിത്വം എല്ലാവര്ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ പ്രമുഖ നഴ്സിംഗ് സംഘടനയായ യുണീഖ് ജനറല് സെക്രട്ടറി നിസാര് ചെറുവത്ത്യും ഫിന്ഖ് മാനേജിംഗ് കമ്മിറ്റി അംഗവും നഴ്സിംഗ് എജുക്കേഷന് ആക്ടിംഗ് ഡയറക്ടറുമായ ഷൈനി സന്തോഷും മുഖ്യപ്രഭാഷണങ്ങള് നടത്തി.
ലോക പുകയില വിരുദ്ധ ദിനത്തിന്റെ സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കണമെന്നും പുകയില ഉപയോഗം പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയായതിനാല് പുകയില രഹിത സമൂഹം സൃഷ്ടിക്കാന് കൈകോര്ക്കണമെന്നും അവര് ആഹ്വാനം ചെയ്തു.
ദോഹ ബ്യൂട്ടി സെന്റര് മാനേജിംഗ് ഡയറക്ടര് ഡോ. ഷീല ഫിലിപ്പ് പുകവലിയുടെ സൗന്ദര്യപരവും ആരോഗ്യപരവുമായ ദോഷഫലങ്ങളെ കുറിച്ച് വിശദീകരിച്ചു.
പുകവലി ശരീരത്തിന്റെ ആഭ്യന്തര ആരോഗ്യത്തെ മാത്രമല്ല, ചര്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും ദന്താരോഗ്യവും പ്രതികൂലമായി ബാധിക്കുന്നുവെന്നും പ്രായാധിക്യം വേഗത്തിലാക്കുന്നുവെന്നും അവര് പറഞ്ഞു.
ജെബി കെ. ജോണ് പുകവലിയുടെ സാമൂഹിക ദോഷങ്ങളെക്കുറിച്ച് സംസാരിച്ചു. കുടുംബബന്ധങ്ങള്, വ്യക്തിജീവിതം, സാമൂഹിക ഐക്യം എന്നിവയെ പുകവലി എങ്ങനെ ബാധിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചിത്രകലാധ്യാപികയും ജിആര്സിസി പ്രസിഡന്റുമായ റോഷ്നി കൃഷ്ണനും പുകവലിയുടെ ദോഷഫലങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി. ഭാവി തലമുറയെ പുകയിലയുടെ പിടിയില്നിന്ന് സംരക്ഷിക്കാന് അടിയന്തര ഇടപെടലുകള് അനിവാര്യമാണെന്ന് അവര് പറഞ്ഞു.
നാല് മിനിറ്റ് നേരത്തെ ലൈവ് പെയിന്റിംഗിലൂടെ ആന്റി സ്മോക്കിംഗ് സൊസൈറ്റിയുടെ ലോഗോ മനോഹരമായി വരച്ച് അവര് സദസിനെ വിസ്മയിപ്പിച്ചു
ദി വേ കോര്പ്പറേറ്റ് സര്വീസസ് സിഇഒ ഉവൈസ് ഉസ്മാന് പുകവലി വ്യക്തിജീവിതത്തെയും സമൂഹത്തെയും തകര്ക്കുന്ന വലിയ ദുരന്തമാണെന്ന് വിശേഷിപ്പിക്കുകയും അതിനെതിരേ ശക്തമായ പ്രതിരോധ പ്രവര്ത്തനങ്ങള് വേണമെന്നും ആവശ്യപ്പെട്ടു.
വേള്ഡ് ഫ്രൂട്ട് സെന്ററിന്റെ കൊമേഴ്സ്യല് മാനേജര് നിഷാദ് കുന്നത്ത് കൊടക്കാട്ട് നടന് കമല്ഹാസന്റെ ജീവിതാനുഭവങ്ങളെ ഉദാഹരിച്ച് പുകവലി ഉപേക്ഷിക്കുന്നത് ജീവിതത്തിന്റെ ആകര്ഷണവും ഉന്മേഷവും നിലനിര്ത്താന് സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു.
NRI
ദോഹ: ഖത്തറിലെ അറിയപ്പെടുന്ന ചിത്ര കലാ അധ്യാപികയും ജിആര്സിസി അധ്യക്ഷയുമായ രോഷ്നി കൃഷ്ണന്റെ ചിത്ര പ്രദര്ശനം ശ്രദ്ധേയമായി. 100 ദിവസത്തെ ഡ്രോയിംഗ് ചാലഞ്ചിന്റെ ഭാഗമായി വരച്ച ചിത്രങ്ങളില് നിന്നും തെരഞ്ഞെടുത്ത 25 ചിത്രങ്ങളാണ് പ്രദര്ശിപ്പിച്ചത്.
ചരിത്രവും സംസ്കാരവും പാരമ്പര്യവും ഉദ്ഘോഷിക്കുന്ന ഓരോ ചിത്രവും സന്ദേശ പ്രധാനമായിരുന്നു. ബി റിംഗ് റോഡിലെ ഇന്ത്യന് കോഫി ഹൗസ് താജ് ദര്ബാര് ഹാളില് നടന്ന ചടങ്ങില് ഖത്തറിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര് പ്രദര്ശനം സന്ദര്ശിച്ചു. മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പ്രദര്ശനം ഉദ്ഘാടനം ചെയ്തു.
ദോഹ ബ്യൂട്ടി സെന്റര് മാനേജിംഗ് ഡയറക്ടര് ഡോ. ഷീല ഫിലിപ്പോസ്, സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, ഖത്തര് ടെക് മാനേജിംഗ് ഡയറക്ടര് ജെബി കെ ജോണ്, ന്യൂ ഗുഡ് വില് കാര്ഗോ മാനേജിംഗ് ഡയറക്ടര് മുഹമ്മദ് നൗഷാദ് അബു, യുണീഖ് പ്രസിഡന്റ് ബിന്ദു ലിന്സണ്, ഉപദേശക ബോര്ഡ് ചെയര്പേഴ്സണ് മിനി ബെന്നി, ഫിന്ഖ് പ്രസിഡന്റ് അമ്പു സെല്വി ധനപാലന്, വര്ക്കിംഗ് പ്രസിഡന്റ് മേരി ജോസഫ്, ദ വേ കോര്പറേറ്റ് സര്വീസസ് സിഇഒ ഉവൈസ് ഉസ്മാന്, വിജയമന്ത്രങ്ങളുടെ അവതാരകന് റാഫി പാറക്കാട്ടില്, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഫിറോസ് നാദാപുരം, ഗായികയും കവയിത്രിയുമായ ഷെറിന് പൊയ്ലി, സൈക്കോളജിസ്റ്റ് ആയിഷ സൈബൂല്, സാമൂഹ്യ പ്രവര്ത്തകന് സിദ്ദീഖ് ചെറുവല്ലൂര് തുടങ്ങിയവര് പ്രദര്ശനം സന്ദര്ശിക്കുകയും ഉദ്യമത്തെ പ്രശംസിക്കുകയും ചെയ്തു.
തുടര്ച്ചയായി രണ്ടാം വര്ഷമാണ് രോഷ്നി കൃഷ്ണന് 100 ദിവസത്തെ ഡ്രോയിംഗ് ചാലഞ്ച് ഏറ്റെടുക്കുന്നത്.
NRI
ദോഹ: പ്രശസ്ത ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനുമായ ഫിറോസ് നാദാപുരത്തിന് മീഡിയ പ്ലസിന്റെ സംഗീത പ്രതിഭ പുരസ്കാരം.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഗായകനായും ഗാനരചയിതാവായും സംഗീത സംവിധായകനായും നിറഞ്ഞുനില്ക്കുന്ന അദ്ദേഹത്തിന്റെ സംഗീത രംഗത്തെ സംഭാവനകള് പരിഗണിച്ചാണ് പുരസ്കാരം.
മുന്നൂറിലധികം ഗാനങ്ങള് രചിച്ച അദ്ദേഹത്തിന്റെ നിരവധി പാട്ടുകള് മാപ്പിളപ്പാട്ടിന്റെ രാജകുമാരനായ കണ്ണൂര് ഷരീഫടക്കം പല പ്രമുഖരും പാടിയിട്ടുണ്ട്. പിഡിസി അത്ര ചെറിയ ഡിഗ്രിയല്ല എന്ന ചിത്രത്തിന് വേണ്ടി നാല് പാട്ടുകളാണ് അദ്ദേഹം സംഗീത സംവിധാനം നിര്വഹിച്ചത്.
അതില് ഒരു ഗാനം കെ.എസ്. ചിത്രയോടൊപ്പം പാടാനും അദ്ദേഹത്തിന് അവസരമുണ്ടായിട്ടുണ്ട്. പ്രവാസി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിലെ അദ്ദേഹത്തിന്റെ പങ്കാളിത്തവും അവാര്ഡിന് പരിഗണിച്ചിട്ടുണ്ട്.
ഖത്തറില് റഊഫ് മലയില് നേതൃത്വം നല്കുന്ന ഖ്യൂ മെലോഡിയക്ക് വേണ്ടി അദ്ദേഹം സംഗീത സംവിധാനം നിര്വഹിച്ച പത്ത് ആല്ബങ്ങളാണ് അടുത്തയാഴ്ച ദോഹയില് റിലീസിനൊരുങ്ങുന്നത്.
ബി റിംഗ് റോഡിലെ ഇന്ത്യന് കോഫി ഹൗസ് താജ് ദര്ബാര് ഹാളില് നടന്ന ചടങ്ങില് ഖത്തറിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില് കെബിഎഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി പുരസ്കാരം സമ്മാനിച്ചു.
മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, ഖ്യൂ മെലോഡിയ എന്റര്ടെയിന്മെന്റ് ചീഫ് കോഓര്ഡിനേറ്റര് റഊഫ് മലയില്, ദോഹ ബ്യൂട്ടി സെന്റര് മാനേജിംഗ് ഡയറക്ടര് ഡോ. ഷീല ഫിലിപ്പോസ്, ഈസ്റ്റേണ് ഗേറ്റ് ജനറല് മാനേജര് ഹാഷിഫ് ഒളകര, സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, ഗള്ഫ് കൂള് ഇന്റര്നാഷണല് മാനേജിംഗ് ഡയറക്ടര് മുഹമ്മദലി, ഫറൂജ് അല് അഫ് റാശ് മാനേജര് ഷൗക്കത്ത്, ഖത്തര് ടെക് മാനേജിംഗ് ഡയറക്ടര് ജെബി കെ ജോണ്, ന്യൂ ഗുഡ് വില് കാര്ഗോ മാനേജിംഗ് ഡയറക്ടര് മുഹമ്മദ് നൗഷാദ് അബു,വിജയമന്ത്രങ്ങളുടെ അവതാരകന് റാഫി പാറക്കാട്ടില്, ഗായികയും കവയിത്രിയുമായ ഷെറിന് പൊയ്ലി തുടങ്ങിയവര് സംബന്ധിച്ചു.
NRI
ദോഹ: വിസ്ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ 2025 - 26 അധ്യയന വർഷത്തേക്കായി സംഘടിപ്പിച്ച ജിസിസി തല പൊതുപരീക്ഷ ഖത്തർ കേരള ഇസ്ലാഹി സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന അൽ മനാർ മദ്രസയിൽ വിജയകരമായി സമാപിച്ചു.
അഞ്ചാം ക്ലാസ്, എട്ടാം ക്ലാസ് വിദ്യാർഥികൾക്കായി ഗൾഫ് സെക്ടറിൽ സംഘടിപ്പിച്ച പരീക്ഷയിൽ അൽ മനാർ മദ്രസയിലെ വിദ്യാർഥികൾ സജീവമായി പങ്കെടുത്തു. അഞ്ചാം ക്ലാസിൽ 17 വിദ്യാർഥികളും എട്ടാം ക്ലാസിൽ 11 വിദ്യാർഥികളും പരീക്ഷ എഴുതി.
രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർഥികളും പരീക്ഷയിൽ പങ്കെടുത്തത് ശ്രദ്ധേയമായ നേട്ടമായി. മേയ് 15, 16, 22, 23 തീയതികളിൽ ദോഹയിലെ ഖത്തർ കേരള ഇസ്ലാഹി സെന്ററിൽ നടന്ന പരീക്ഷകൾക്ക് ചീഫ് എക്സാമിനർ സ്വലാഹുദ്ധീൻ സ്വലാഹിയും ഇൻവിജിലേറ്റർ സി.പി. ഷംസീറും നേതൃത്വം നൽകി.
അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചതായും താത്പര്യമുള്ള രക്ഷിതാക്കൾ അൽ മനാർ മദ്രസ അഡ്മിഷൻ വിങ്ങുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
ബന്ധപ്പെട്ടേണ്ട നമ്പർ: 6000 4486/ 3346 5656/5555 9756.
NRI
ദോഹ: ജീവിതത്തില് സന്തോഷമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും സന്തോഷം യാഥാര്ഥ്യമാക്കുവാന് ബോധപൂർവമായ ശ്രമങ്ങളുണ്ടാകണമെന്നും ഖത്തറിലെ മുതിര്ന്ന സാമൂഹ്യ പ്രവര്ത്തകനും ഇന്ത്യന് കള്ച്ചറല് സെന്റര് അഡൈ്വസറി ബോര്ഡ് ചെയര്മാനുമായ പി.എന്. ബാബുരാജന് പറഞ്ഞു.
നമ്മുടെ സന്തോഷം മിക്കവാറും നമ്മുടെ തീരുമാനമാണ്. പോസിറ്റീവായിരിക്കുകയും പുഞ്ചിരിയോടെ ജോലി ചെയ്യാനാവുകയും ചെയ്താല് തൊഴിലിടങ്ങളെ ആനന്ദകരമാക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് മീഡിയാപ്ലസ് സംഘടിപ്പിച്ച പ്രത്യേക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലിടങ്ങളില് സന്തോഷവും മാനസിക സൗഹൃദവും വളര്ത്തേണ്ടത് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നത്തെ അതിവേഗ ജീവിതശൈലിയില് പലരും ജോലി വെറും ഉപജീവന മാര്ഗമായി മാത്രം കാണുന്നുവെങ്കിലും സന്തോഷത്തോടെയും ആത്മാര്ഥതയോടെയും ജോലി ചെയ്യുമ്പോഴാണ് ജീവിതത്തിന് യഥാര്ഥ അര്ഥം ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മീഡിയാപ്ലസ് സംഘടിപ്പിച്ച ചടങ്ങ് തൊഴിലാളി ദിനത്തിന്റെ യഥാര്ഥ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്ന മികച്ച ശ്രമമാണെന്ന് അദ്ദേഹം പ്രശംസിച്ചു. തൊഴിലിടങ്ങളില് ആരോഗ്യകരമായ ബന്ധങ്ങളും പരസ്പര ബഹുമാനവും മാനസിക സംതൃപ്തിയും വളര്ത്തേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്രണ്ട്സ് കള്ചറല് സെന്റര് എക്സിക്യൂട്ടീവ് ഡയറക്ടര് ഹബീബുറഹ്മാന് കിഴിശേരി, സൈക്കോളജിസ്റ്റ് ആയിഷ സൈബൂല് എന്നിവര് വിഷയമവതരിപ്പിച്ച് സംസാരിച്ചു.
ലോക കേരള സഭാംഗം അബ്ദുല് റഊഫ് കൊണ്ടോട്ടി, പികെ സ്റ്റാര് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര് ഡോ.പി.കെ.മുസ്തഫ, ന്യൂഗുഡ് വില് കാര്ഗോ മാനേജിംഗ് ഡയറക്ടര് മുഹമ്മദ് നൗഷാദ് അബു, സെപ്രോടെക് സിഇഒ ജോസ്ഫിലിപ്പ്, ഖത്തര് ടെക് മാനേജിംഗ് ഡയറക്ടര് ജെബി കെ. ജോണ്, ദോഹ ബ്യൂട്ടി സെന്റര് മാനേജിംഗ് ഡയറക്ടര് ഡോ. ഷീല ഫിലിപ്പ്, ഡോം ഖത്തര് മുഖ്യ ഉപദേഷ്ടാവ് മശ്ഹൂദ് തിരുത്തിയാട്, കെബിഎഫ് ജനറല് സെക്രട്ടറി അബ്ദുല് ഗഫൂര് പുതുക്കുടി, ദ വേ കോര്പറേറ്റ് സര്വീസസ് സിഇഒ ഉവൈസ് ഉസ്മാന്, സോഷ്യല് മീഡിയ ഇന്ഫ്ലുവന്സര് സനിത സന്തോഷ് എന്നിവര് സംസാരിച്ചു.
മീഡിയാപ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. തൊഴിലാളി ദിനം സമൂഹനിര്മാണത്തില് അധ്വാനത്തിന്റെ മഹത്വം ഓര്മപ്പെടുത്തുന്ന ദിനമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന് പോസിറ്റീവ് സന്ദേശങ്ങള് നല്കുന്ന പരിപാടികള് തുടര്ന്നും സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിച്ച ചടങ്ങ്, സന്തോഷപൂര്ണമായ തൊഴിലിടങ്ങളും മാനുഷിക മൂല്യങ്ങളും സമൂഹത്തില് കൂടുതല് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഓര്മപ്പെടുത്തി.
ഗായകനും സംഘാടകനുമായ റഊഫ് മലയിലിന്റെ നേതൃത്വത്തില് ഖ്യൂ മെലോഡിയ ടീമിന്റെ സംഗീത വിരുന്ന് പരിപാടി അവിസ്മരണീയമാക്കി.
Kerala
കൊച്ചി: ഗള്ഫ് രാജ്യങ്ങളിലേക്ക് ഇറാന് ആക്രമണം തുടരുന്ന സാഹചര്യത്തില് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില് 56 വിമാന സര്വീസുകള് റദ്ദാക്കി. ഗള്ഫ് രാജ്യങ്ങളിലേക്കുള്ള 28 സര്വീസുകളും കൊച്ചിയിലേക്കുള്ള 28 സര്വീസുകളുമാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്. കൊച്ചിയില് നിന്നും 17 സര്വീസുകള് ഇന്ന് ഗള്ഫ് രാജ്യങ്ങളിലേക്ക് നടക്കും.
27 വിമാനങ്ങള് കൊച്ചി വിമാനത്താവളത്തിലേക്ക് എത്തും. ദോഹയിലേക്കുള്ള ഏഴു സര്വീസുകളും ദോഹയില് നിന്നുള്ള ഏഴു സര്വീസുകളും റദ്ദാക്കിയിട്ടുണ്ട്. ബഹ്റൈന്, ദമാം എന്നീ രാജ്യങ്ങളിലേക്കും സര്വീസ് നടക്കുന്നില്ല. കുവൈറ്റിലേക്കുള്ള ഫ്ലൈറ്റുകള് റദ്ദു ചെയ്തെങ്കിലും കുവൈറ്റില് നിന്നും ഒരു വിമാനം കൊച്ചിയില് എത്തും.
ദുബായ്-കൊച്ചി റൂട്ടില് അങ്ങോട്ടും ഇങ്ങോട്ടുമായി എട്ട് സര്വീസുകള് നടക്കും. എട്ടു സര്വീസുകള് റദ്ദു ചെയ്തിട്ടുണ്ട്. ജിദ്ദ, അബുദാബി, മസ്കറ്റ്, റാസല്ഖൈമ, റിയാദ് തുടങ്ങിയ രാജ്യങ്ങളിലേക്ക് സര്വീസ് നടക്കും. ഈ രാജ്യങ്ങളില് നിന്നുള്ള വിമാനങ്ങള് കൊച്ചിയിലെത്തും. എന്നാല് ചിലത് റദ്ദാക്കിയിട്ടുണ്ട്.
Kerala
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ വിമാന സർവീസുകൾ വീണ്ടും വെട്ടിച്ചുരുക്കി. ഗൾഫ് രാജ്യങ്ങളിലേക്ക് 20 സർവീസുകൾ മാത്രമാണ് ഇന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു നടക്കുന്നത്. 61 സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്.
ഷാർജ, ദുബായ്, അബുദാബി, മസ്കറ്റ്, റാസൽഖൈമ, ഷാർജ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൊച്ചിയിൽനിന്നു സർവീസ് നടത്തും. ഈ രാ ജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും കൊച്ചിയിൽ എത്തുന്നുണ്ട്. ദോഹയിൽ നിന്നുള്ള എട്ടു വിമാനങ്ങളും ദോഹയിലേക്കുള്ള ഏഴ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. നിലവിൽ ദോഹയിലേക്ക് സർവീസ് നടക്കുന്നില്ല. കുവൈറ്റിൽ നിന്നുള്ള നാലു വിമാനങ്ങൾ റദ്ദാക്കിയെങ്കിലും കൊച്ചിയിൽനിന്നു കുവൈറ്റിലേക്ക് ഒരു വിമാനം യാത്ര തിരിച്ചിട്ടുണ്ട്.
അതേസമയം, ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണങ്ങൾ ഉടനടി നിർത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ പ്രമേയം പാസാക്കിയിട്ടുണ്ട്. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജോർദാൻ എന്നീ രാജ്യങ്ങൾക്കെതിരേ ഇറാൻ നടത്തുന്ന എല്ലാ ആക്രമണങ്ങളും ഉടൻ അവസാനിപ്പിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് അടയ്ക്കുകയോ തടസപ്പെടുത്തുകയോ ചെയ്യാനുള്ള ഇറാന്റെ നീക്കങ്ങളെയും കൗൺസിൽ അപലപിച്ചു.
NRI
ദോഹ: ഖത്തറിലെ മാധ്യമ പ്രവര്ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ 101-ാമത് പുസ്തകത്തിന്റെ പ്രകാശനം റേഡിയോ മലയാളം സ്റ്റുഡിയോവില് നടന്നു. വിജയമന്ത്രങ്ങളുടെ 11-ാമത് ഭാഗമാണ് പ്രകാശനം ചെയ്ത്.
ദോഹ ബ്യൂട്ടി സെന്റര് മാനേജിംഗ് ഡയറക്ടര് ഡോ.ഷീല ഫിലിപ്പിന് ആദ്യ പ്രതി നല്കി സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പാണ് പ്രകാശനം നിര്വഹിച്ചത്.
റേഡിയോ മലയാളം സിഇഒ അന്വര് ഹുസൈന്, ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ലോബല് ചെയര്മാന് ഡോ. മുഹമ്മദുണ്ണി ഒളകര, ഖത്തര് ചെയര്മാന് ഡോ. എം.പി. ഹസന് കുഞ്ഞി, ന്യൂ ഗുഡ് വില് കാര്ഗോ മാനേജിംഗ് ഡയറക്ടര് മുഹമ്മദ് നൗഷാദ് അബു, കെബിഎഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി, ഖത്തര് ട്രിബ്യൂണ് ബിസിനസ് എഡിറ്റര് സത്യേന്ദ്ര പഥക്, വിജയമന്ത്രങ്ങള് പോഡ്കാസ്റ്റിന്റെ അവതാരകന് റാഫി പാറക്കാട്ടില്, വ്ലോഗര് സനിത സന്തോഷ്, ഗ്രന്ഥകാരന് ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര് സംസാരിച്ചു.
ആര്.ജെ. പാര്വതിയായിരുന്നു പരിപാടിയുടെ അവതാരക.
District News
കൊടുങ്ങല്ലർ: അഴീക്കോട് സ്വദേശി ദോഹയിൽ നിര്യാതനായി. അഴിക്കോട് കല്ലുങ്ങൽ പരേതനായ അബ്ദുൾ കരീമിന്റെ മകൻ ഷഫീർ(38) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
പത്തു വർഷത്തിലധികമായി ഖത്തറിൽ സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു. മാതാവ്: ലൈല. ഭാര്യ: ജസ്ല. മകൾ: ഐറ സംറിൻ.
NRI
ദോഹ: മലേഷ്യയിലെ 23 മുന്നിര യൂണിവേര്സിറ്റികളുടെ പങ്കാളിത്തത്തോടെ ഖത്തറിലെ മലേഷ്യന് എംബസിയുടെ സഹകരണത്തോടെ റക്സ്പോ സെന്റര് സംഘടിപ്പിക്കുന്ന യെസ് ടു മലേഷ്യാ വിദ്യാഭ്യാസ പ്രദര്ശനം വെള്ളി, ശനി ദിവസങ്ങളിൽ സിറ്റി സെന്റര് റൊട്ടാന ഹോട്ടലില് നടക്കും.
എൻജിനിയറിംഗ്, ബിസിനസ്, ഐടി, ഹോസ്പിറ്റാലിറ്റി , ഹെല്ത്ത് കെയര് തുടങ്ങി വിവിധ മേഖലകളിലുള്ള യൂണിവേര്സിറ്റി അധികൃതരുമായി നേരിട്ട് സംസാരിക്കാനും പ്രവേശന നടപടികള് ആരംഭിക്കാനും പ്രദര്ശനം സൗകര്യമൊരുക്കും.
വൈകുന്നേരം നാല് മുതല് എട്ട് വരെയാണ് എക്സിബിഷന്. വിദ്യാര്ഥികള്, രക്ഷിതാക്കള്, മലേഷ്യയിലെ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളെക്കുറിച്ചറിയാനാഗ്രഹിക്കുന്നവര് തുടങ്ങിയവര്ക്കൊക്കെ പ്രയോജനപ്പെടുന്ന തരത്തിലുള്ള എഡ്യൂക്കേഷണല് സെഷനുകളും പ്രദര്ശനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
യുകെ, യുഎസ് സര്വകലാശാലകളിലേക്കുള്ള മെഡിക്കല് ഇന്റര്വ്യൂവിന് തയാറാകുന്നവര്ക്കുള്ള സൗജന്യ വര്ക് ഷോപ്പും പ്രദര്ശനത്തിന്റെ ഭാഗമാണ്. പങ്കെടുക്കുന്നവര്ക്ക് സര്ട്ടിഫിക്കറ്റ് ലഭിക്കും.
ഇന്ത്യന് വിദ്യാര്ഥികള്ക്ക് പ്രത്യേക സ്കോളര്ഷിപ്പുകള്, വിസ, യൂണിവേര്സിറ്റി അപേക്ഷ ഫീ എന്നിവയില് ഇളവുകള്, ചില യൂണിവേര്സിറ്റികളില് പ്രവേശനമെടുക്കുന്നവര്ക്ക് സൗജന്യ വിമാനടിക്കറ്റുകള് ലഭിക്കാനുള്ള സാധ്യത, പ്രദര്ശനത്തില് വച്ച് ഡിഗ്രി കോഴ്സുകള്ക്ക് ചേരുന്നവര്ക്ക് വ്യവസ്ഥകള്ക്ക് വിധേയമായി ഐ ഫോണ് 17 പ്രോ നേടാനവസരം തുടങ്ങി നിരവധി ബെനഫിറ്റുകളാണ് പ്രദര്ശനത്തില് പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്.
ഇന്ത്യന് കോഫി ഹൗസില് നടന്ന വാര്ത്താസമ്മേളനത്തില് ഇവന്റ് മാനേജര് സര്ഫാന് ബിന് ദുല്കിഫല്, ഡയറക്ടര് ഓഫ് എഡ്യൂക്കേഷന് മലേഷ്യാ ഗ്ളോബല് അസിസ്റ്റ് സ്റ്റീവ് സന്തോഷ് സമീര് , റെക്സ്പോ ഖത്തര് ഓഫ്ഷോര് മാനേജര് സീഷാന് എന്നിവര് പങ്കെടുത്തു.
NRI
ദോഹ: പ്രവാസ ലോകത്തെ മുതിര്ന്ന മാധ്യമ പ്രവര്ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്പോക്കണ് അറബിക് ട്യൂട്ടര് പ്രമുഖ ഖത്തരി സംരംഭകനും അല് റഈസ് ഗ്രൂപ്പ് ചെയര്മാനുമായ അഹ് മദ് അല് റഈസ് പ്രകാശനം ചെയ്തു.
ദോഹ ബ്യൂട്ടി സെന്റര് മാനേജിംഗ് ഡയറക്ടര് ഡോ. ഷീല ഫിലിപ്പ് ആദ്യ കോപ്പി ഏറ്റുവാങ്ങി. ഖത്തര് ടെക് മാനേജിംഗ് ഡയറക്ടര് ജെബി കെ ജോണ്, സെപ്രോടെക് സിഇഒ ജോസ്ഫിലിപ്പ്, ന്യൂ ഗുഡ് വില് കാര്ഗോ മാനേജിംഗ് ഡയറക്ടര് നൗഷാദ് , മീഡിയ പ്ളസ് മാര്ക്കറ്റിംഗ് കണ്സല്ട്ടന്റ് ഫൗസിയ അക് ബര് എന്നിവര് സംബന്ധിച്ചു.
ഡോ. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.
NRI
ദോഹ: പ്രവാസ ലോകത്തെ മുതിര്ന്ന മാധ്യമ പ്രവര്ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്പോക്കണ് അറബിക് മെയിഡ് ഈസിയുടെ ഖത്തറിലെ പ്രകാശനം റേഡിയോ മലയാളത്തില് നടന്നു.
മുതിര്ന്ന മാധ്യമ പ്രവര്ത്തകനും റബ് ഹാര് ഇന്റര്നാഷണല് ചീഫ് എഡിറ്ററുമായ ഹാറൂണ് റാഷിദ് ഖുറൈശിയാണ് പ്രകാശനം നിര്വഹിച്ചത്. വേള്ഡ് കെഎംസിസി വൈസ് പ്രസിഡന്റ് എസ്.എ.എം. ബഷീര് ആദ്യ പ്രതി ഏറ്റുവാങ്ങി.
റേഡിയോ മലയാളം സിഇഒ അന്വര് ഹുസൈന് അധ്യക്ഷത വഹിച്ചു. ഖത്തര് ട്രിബ്യൂണ് സീനിയര് ജര്ണലിസ്റ്റ് സത്യേന്ദ്ര പഥക്, ആര്.എസ്.എം സീനിയര് പാര്ട്ണര് രാജേഷ് മേനോന്, ഗ്രാന്ഡ് മാള് റീജ്യണല് ഡയറക്ടര് അഷ്റഫ് ചിറക്കല്, ക്യാപ്റ്റന് ദീപക് മഹാജന്, കലാപ്രേമി ഗ്രൂപ്പ് ചെയര്മാന് കലാപ്രേമി മാഹീന്, സോഷ്യല് മീഡിയ ഇന്ഫ്ലുവന്സര്മാരായ ഏയ്ഞ്ചല് റോഷന്, സുഭാഷ്, രതീഷ് ഗ്രന്ഥകാരന് ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര് സംബന്ധിച്ചു.
എഡ്യൂമാര്ട്ട് പ്ലസ് പ്രസിദ്ധീകരിച്ച സ്പോക്കണ് അറബിക് മെയിഡ് ഈസി തുടക്കക്കാര്ക്ക് അറബി സംസാരിച്ച് പഠിക്കുന്നതിനുള്ള ഗൈഡാണ്. ഖത്തറില് പുസ്തകത്തിന്റെ കോപ്പികള്ക്ക് 44324853 എന്ന നമ്പറില് മീഡിയ പ്ലസ് ഓഫീസുമായി ബന്ധപ്പെടാം.
NRI
ദോഹ: ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ഷെയ്ഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന കേരള കോൺഫറൻസ് വെള്ളിയാഴ്ച വൈകുന്നേരം 6.15 മുതൽ ദോഹ ബിൻ സൈദ് ഓഡിറ്റോറിയത്തിൽ നടക്കും.
പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ നിന്നും അൽപ സമയം മാറിനിന്ന് സ്വന്തത്തെക്കുറിച്ചും ജീവിത ലക്ഷ്യത്തെ കുറിച്ചും ചിന്തിക്കാനുള്ള അവസരം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം.
വ്യക്തിജീവിതവും കുടുംബ-സാമൂഹിക ജീവിതവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോവാൻ നാം പുലർത്തേണ്ട ജീവിത മൂല്യങ്ങളെ സംബന്ധിച്ചും പ്രവാസികൾ നേരിടുന്ന പുതിയകാലത്തിന്റെ വെല്ലുവിളികളെയും അവയ്ക്കുള്ള പരിഹാരങ്ങളും സമ്മേളനം ചർച്ച ചെയ്യും. പ്രഭാഷകൻ താജുദ്ദീൻ സ്വലാഹി പരിപാടിയിൽ പ്രഭാഷണം നടത്തും.
ശനിയാഴ്ച ബിൻ ബിൻ സൈദ് ഓഡിറ്റോറിയത്തിൽ തന്നെ സംഘടിപ്പിക്കപ്പെടുന്ന എലവേറ്റ് ഫാമിലി മീറ്റിലും താജുദ്ദീൻ സ്വലാഹി സംബന്ധിക്കും. പ്രവാസികൾക്ക് കുടുംബസമേതം പങ്കെടുക്കാവുന്ന പ്രസ്തുത പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും 6000 4485 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
NRI
ദോഹ: ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ഷെയ്ഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ പ്രഫലൈറ്റ് പ്രഫഷണൽ കോൺഫറൻസ് സംഘടിപ്പിക്കുന്നു.
പ്രഫഷണൽ ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ നൽകുന്ന പിരിമുറുക്കങ്ങളിക്കിടയിൽ വ്യക്തി ജീവിതത്തിലെ മൂല്യങ്ങൾ നിലനിർത്താനാവശ്യമായ പാഠങ്ങൾ പകർന്നു നൽകുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം.
വ്യാഴാഴ്ച രാത്രി ഏഴിന് ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വിഐപി റിക്രീയേഷൻ ഹാളിൽ വച്ചാണ് പ്രഫഷണൽ കോൺഫറൻസ് സംഘടിപ്പിച്ചിട്ടുള്ളത്.
പ്രമുഖ പ്രഭാഷകൻ താജുദ്ദീൻ സ്വലാഹി പരിപാടിയിൽ "എഐ കാലഘട്ടത്തിലെ നൈതിക നിലപാടുകൾ' എന്ന വർത്തമാന കാലത്തെ മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
കൃത്രിമ ബുദ്ധിയുടെ വേഗത്തിലുള്ള വളർച്ച തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക ബന്ധങ്ങൾ തുടങ്ങി അനവധി മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
എന്നാൽ, ഈ സാങ്കേതിക പുരോഗതി മനുഷ്യന്റെ മൂല്യങ്ങളും മതാധിഷ്ഠിതമായ ഉത്തരവാദിത്വങ്ങളും സംരക്ഷിക്കപ്പെടുന്ന രീതിയിൽ മുന്നോട്ട് കൊണ്ടുപോകേണ്ടത് അത്യാവശ്യമാണ്.
സ്വകാര്യത, നീതി, ഉത്തരവാദിത്വം, മനുഷ്യകേന്ദ്രിത സമീപനം എന്നിവ ഉറപ്പാക്കുന്ന നൈതിക നിലപാടുകൾ സ്വീകരിക്കുമ്പോഴാണ് എഐ കാലഘട്ടം മനുഷ്യർക്കു അനുഗ്രഹകരമാകുന്നത്.
പ്രവാസജീവിതത്തിൽ പ്രഫഷണലുകൾക്ക് ഇത്തരം ചിന്തകൾ ഏറെ പ്രസക്തമാണ്, കാരണം സാങ്കേതിക വിദ്യയുടെ വെല്ലുവിളികളെ നേരിടുമ്പോൾ മതമൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്വങ്ങളും ചേർന്നുള്ള സമീപനമാണ് ജീവിതത്തെ സമാധാനകരവും സമൃദ്ധവുമാക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും 6000 4485 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
NRI
ദോഹ: അഗാപേ ചർച്ച് ദോഹ ഖത്തർ പുതിയ ഹിന്ദി ആരാധന ആരംഭിക്കുന്നതായി അറിയിച്ചു. പ്രവാസികളായ ഹിന്ദി സംസാരിക്കുന്നവർക്ക് ആത്മീയമായി ഒത്തുചേരാൻ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരംഭം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:45നാണ് പ്രഥമ ആരാധന നടക്കുന്നത്.
ലുക്കൗട്ട് സർക്കുലർ സ്ഥലം: Ain Khalid Villa 5 Street 827 Zone 56, ദോഹ, ഖത്തർ. ഷാജി കെ. ഡാനിയേൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ജോയ്കുട്ടി യോഹന്നാൻ ഹിന്ദി ആരാധനയ്ക്ക് നേതൃത്വം നൽകും.
മിഡിൽ ഈസ്റ്റ് കോഓർഡിനേറ്റർ ലാലു ജോർജ് ജേക്കബ് (ലീഡ് പാസ്റ്റർ - അഗാപേ ചർച്ച്, ഖത്തർ) ഈ ശുശ്രൂഷയിൽ പങ്കെടുക്കും. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി അഗാപേ ചർച്ച് അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: +974 5566 7378
Sports
ദോഹ: അർജന്റീനയും സ്പെയ്നും തമ്മിലുള്ള ഫൈനലിസിമ പോരാട്ടം 2026 മാർച്ച് 27 ന് നടക്കും. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 2022 ലെ ഫിഫ ലോകകപ്പിന്റെ ഫൈനൽ നടന്ന സ്റ്റേഡിയമാണ് ലുസൈൽ.
കോപ്പ അമേരിക്കയിലെ ചാമ്പ്യൻമാരും യുവേഫ യൂറോ ജേതാക്കളും തമ്മിലാണ് ഫൈനലിസിമ പോരാട്ടം. നിലവിൽ അർജന്റീനയാണ് ഫൈനലിസിമ ജേതാക്കൾ. കഴിഞ്ഞ ഫൈനലിസിമയിൽ ഇറ്റലിയെ തോൽപ്പിച്ചാണ് അർജന്റീന ചാമ്പ്യൻമാരായത്.
ഫിഫയാണ് തീയതിയും മത്സരവേദിയും പ്രഖ്യാപിച്ചത്. ആദ്യം മാർച്ച് 28ന് മത്സരം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് 27ലേയ്ക്ക് മാറ്റുകയായിരുന്നു.
NRI
ദോഹ: മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിലെത്തി. ഖത്തർ സമയം രാവിലെ ആറിന് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ ഖത്തറിലെ ഇന്ത്യൻ അംബാസഡ വിപുൽ, എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, പ്രവാസി സംഘടനാ നേതാക്കൾ എന്നിവർ സ്വീകരിച്ചു.
മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോർക്ക ഉദ്യോഗസ്ഥർ തുടങ്ങിയവർ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. വൈകുന്നേരം ആറിന് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മലയാളോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ഖത്തർ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി ഷറാട്ടന് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ വ്യാപാര, വാണിജ്യ പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളുമായും സംവദിക്കും.
International
ദോഹ: മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിലെത്തി. ഖത്തർ സമയം രാവിലെ ആറു മണിക്ക് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ ഖത്തറിലെ ഇന്ത്യൻ അംബാസഡ വിപുൽ, എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, പ്രവാസി സംഘടനാ നേതാക്കൾ എന്നിവർ സ്വീകരിച്ചു.
മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, നോർക്ക ഉദ്യോഗസ്ഥർ തുടങ്ങിയവർ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. വൈകുന്നേരം ആറുമണിക്ക് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മലയാളോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ഖത്തർ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി ഷറാട്ടന് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ വ്യാപാര, വാണിജ്യ പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളുമായും സംവദിക്കും.
NRI
ദോഹ: ഖത്തറിലെ മാധ്യമ പ്രവര്ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള് ഒമ്പതാം ഭാഗം ദോഹയില് പ്രകാശനം ചെയ്തു.
സിഗ്നേച്ചര് ബൈ മര്സയില് നടന്ന ചടങ്ങില് വേള്ഡ് കെഎംസിസി വൈസ് പ്രസിഡന്റ് എസ്.എ.എം. ബഷീറിന് ആദ്യ പ്രതി നല്കി മുതിര്ന്ന മാധ്യമ പ്രവര്ത്തകനായ സത്യേന്ദ്ര പഥക് ആണ് പുസ്തകം പ്രകാശനം ചെയ്തത്.
പ്രചോദനങ്ങള് എല്ലാവര്ക്കും ആവശ്യമാണെന്നും മനുഷ്യന്റെ ക്രിയാത്മകതയും സര്ഗാത്മകതയും ഉണര്ത്തുവാന് പ്രചോദനാത്മക ചിന്തകള്ക്കും രചനകള്ക്കും സാധിക്കുമെന്നും പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവേ സത്യേന്ദ്ര പഥക് പറഞ്ഞു.
ജീവിത വ്യവഹാരങ്ങളില് തളരുന്ന മനുഷ്യര്ക്ക് രക്ഷപ്പെടാനും മുന്നോട്ടുപോകുവാനുമുള്ള ടൂള് കിറ്റാണ് വിജയമന്ത്രങ്ങള് എന്ന് പുസ്തകം സ്വീകരിച്ച് സംസാരിച്ച എസ്.എ.എം. ബഷീര് പറഞ്ഞു.
ജിആര്സിസി അധ്യക്ഷയും പേള് സ്കൂള് അധ്യാപികയുമായ രോഷ്നി കൃഷ്ണന്റെ ലൈവ് പെയിന്റിംഗ് പരിപാടിക്ക് നിറം പകര്ന്നു. ഡോ. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.