മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയോ വല്ലെക്കാനോയ്ക്ക് ആവേശ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എൽഷെയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
വല്ലെക്കാനോയ്ക്ക് വേണ്ടി റാൻഡി എൻടെകെയാണ് ഗോൾ നേടിയത്. മത്സരത്തിന്റെ 74-ാം മിനിറ്റിലാണ് എൻടെകെ ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ റയോ വല്ലെക്കാനോയ്ക്ക് 35 പോയിന്റായി. പോയിന്റ് ടേബിളിൽ 12-ാം സ്ഥാനത്താണ്
റയോ വല്ലെക്കാനോ.