മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന് ഗംഭീര ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ എൽച്ചെയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
റയൽ മാഡ്രിഡിന് വേണ്ടി അന്റോണിയോ റൂഡിഗർ, ഫെഡെറിക്കൊ വാൽവെർഡെ, ഡിയാൻ ഹുജ്സെൻ, ആർഡ ഗുലർ എന്നിവർ ഗോളുകൾ നേടിയത്. റയൽ താരം മാനുവൽ എയ്ഞ്ചലിന്റെ ഓൺ ഗോളാണ് എൽച്ചെയുടെ ഗോൾ.
വിജയത്തോടെ റയൽ മാഡ്രിഡിന് 66 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് റയൽ.
Tags : laliga football match real madrid beats elche