Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Real Madrid

റ​യ​ലി​ലെ ‘നാ​ലാം​കി​ട’!

മാഡ്രിഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ലെ വ​മ്പ​ന്മാ​രാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​ല്‍ കൂ​ടു​ത​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ത​ല​പൊ​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ള്‍ പു​റ​ത്ത്. റ​യ​ല്‍ ഒ​വീ​ഡോ​യ്ക്ക് എ​തി​രാ​യ ഹോം ​മ​ത്സ​ര​ത്തി​ല്‍ ത​ന്നെ സൈ​ഡ് ബെ​ഞ്ചി​ല്‍ ഇ​രു​ത്തി​യ മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ അ​ല്‍​വാ​രോ അ​ര്‍​ബെ​ലോ​വ​യ്ക്ക് എ​തി​രേ സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ രം​ഗ​ത്തെ​ത്തി.

►എം​ബ​പ്പെ​യ്ക്ക് കൂ​വ​ല്‍

സൈ​ഡ് ബെ​ഞ്ചി​ല്‍ ഇ​രു​ന്ന എം​ബ​പ്പെ​യെ റ​യ​ല്‍ ആ​രാ​ധ​ക​ര്‍ കൂ​വി ക​ളി​യാ​ക്കി. “ഞാ​ന്‍ 100 ശ​ത​മാ​നം ആ​രോ​ഗ്യ​വാ​നാ​ണ്. ഞാ​ന്‍ സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നി​ല്‍ ക​ളി​ക്കാ​ന്‍ ത​യാ​റാ​യി​രു​ന്നു. എ​ന്നാ​ല്‍, കോ​ച്ച് എ​ന്നോ​ട് പ​റ​ഞ്ഞ​ത് നാ​ലാം ന​മ്പ​ര്‍ ഫോ​ര്‍​വേ​ഡ് മാ​ത്ര​മാ​ണ് ഞാ​ന്‍ എ​ന്നാ​ണ്”- മ​ത്സ​ര​ശേ​ഷം എം​ബ​പ്പെ തു​റ​ന്ന​ടി​ച്ചു.

ഫ്രാ​ങ്കോ മ​സ്റ്റാ​ന്‍റു​വോ​നോ, വി​നീ​ഷ്യ​സ് ജൂ​ണി​യ​ര്‍, ഗോ​ണ്‍​സാ​ലൊ ഗാ​ര്‍​സ്യ എ​ന്നി​വ​ര്‍​ക്കു പി​ന്നി​ല്‍ മാ​ത്ര​മാ​ണ് ത​നി​ക്ക് സ്ഥാ​ന​മു​ള്ളെ​ന്നു കോ​ച്ച് പ​റ​ഞ്ഞ​താ​യാ​ണ് എം​ബ​പ്പെ തു​റ​ന്ന​ടി​ച്ച​ത്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം സീ​സ​ണി​ലും റ​യ​ല്‍ മാ​ഡ്രി​ഡ് കി​രീ​ട​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ക​ളം​വി​ടേ​ണ്ടി​വ​രു​ന്ന​തി​ന്‍റെ പ്ര​ശ്‌​ന​ങ്ങ​ള്‍ ടീ​മി​നു​ള്ളി​ലും ഗാ​ല​റി​യി​ലും ത​ല​പൊ​ക്കി​യെ​ന്നു ചു​രു​ക്കം. എം​ബ​പ്പെ​യെ നാ​ലാം ന​മ്പ​ര്‍ ഫോ​ര്‍​വേ​ഡാ​ക്കി​യോ എ​ന്ന ചോ​ദ്യ​ത്തി​ന്, ടീ​മി​ല്‍ നാ​ല് ഫോ​ര്‍​വേ​ഡ് ഉ​ണ്ടെ​ങ്കി​ല്‍ എ​ന്നു​ ഞാ​ന്‍ ആ​ഗ്ര​ഹി​ച്ചു​പോ​കു​ന്നെ​ന്നാ​യി​രു​ന്നു അ​ര്‍​ബെ​ലോ​വ​യു​ടെ മ​റു​പ​ടി.

ഗോ​ണ്‍​സാ​ലൊ ഗാ​ര്‍​സ്യ (43), ജൂ​ഡ് ബെ​ല്ലി​ങ്ഗം (79) എ​ന്നി​വ​രു​ടെ ഗോ​ളി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡ് 2-0ന് ​റ​യ​ല്‍ ഒ​വീ​ഡോ​യ്ക്ക് എ​തി​രേ ജ​യം നേ​ടി. ഗോ​ണ്‍​സാ​ലോ ഗാ​ര്‍​സ്യ​യു​ടെ പ​ക​ര​ക്കാ​ര​നാ​യി 68-ാം മി​നി​റ്റി​ലാ​യി​രു​ന്നു എം​ബ​പ്പെ ക​ള​ത്തി​ലെ​ത്തി​യ​ത്.

►റി​യ​ല്‍ പ്രോ​ബ്ലം​സ്

തു​ട​രെ ര​ണ്ട് സീ​സ​ണി​ല്‍ സു​പ്ര​ധാ​ന കി​രീ​ട​ങ്ങ​ളി​ല്ല എ​ന്ന​തു മാ​ത്ര​മ​ല്ല, ടീ​മി​നു​ള്ളി​ല്‍ കെ​ട്ടു​റ​പ്പി​ല്ലെ​ന്ന​തും റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ പ്ര​ശ്‌​ന​മാ​ണ്. ക​ഴി​ഞ്ഞ മാ​സം ട്രെ​യ്‌​നിം​ഗി​നു​ശേ​ഷം ഫെ​ഡ​റി​ക്കോ വാ​ല്‍​വെ​ര്‍​ഡെ​യും ഓ​റേ​ലി​യ​ന്‍ ചൗ​മേ​നി​യും ത​മ്മി​ലു​ണ്ടാ​യ ക​യ്യാ​ങ്ക​ളി​ക്ക് ഇ​രു​വ​ര്‍​ക്കും അ​ഞ്ച് ല​ക്ഷം യൂ​റോ വീ​ത​മാ​യി​രു​ന്നു ക്ല​ബ് പി​ഴ​യി​ട്ട​ത്. ത​ല​യ്ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റ വാ​ല്‍​വെ​ര്‍​ഡെ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

Sports

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: റ​യ​ൽ മാ​ഡ്രി​ഡി​നെ​തി​രെ ബ​യേ​ൺ മ്യൂ​ണി​ക്കി​ന് ജ​യം

മാ​ഡ്രി​ഡ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ റ​യ​ൽ മാ​ഡ്രി​ഡി​നെ​തി​രെ ബ​യേ​ൺ മ്യൂ​ണി​ക്കി​ന് ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ബ​യേ​ൺ വി​ജ​യി​ച്ച​ത്.

ബ​യേ​ണി​ന് വേ​ണ്ടി ലൂ​യി​സ് ഡ​യ​സും ഹാ​രി കെ​യ്നും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. കൈ​ലി​യ​ൻ എം​ബാ​പ്പെ​യാ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ഈ ​മാ​സം 15 നാ​ണ് ര​ണ്ടാം പാ​ദ മ​ത്സ​രം. മ്യൂ​ണി​ക്കി​ലെ അ​ല​യ​ൻ​സ് അ​രീ​ന​യാ​ണ് വേ​ദി.

Sports

ഡെ​​ര്‍​ബി ജ​​യി​​ച്ച് റ​​യ​​ല്‍ മാ​​ഡ്രി​​ഡ്

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്‌​​ബോ​​ളി​​ലെ മാ​​ഡ്രി​​ഡ് ഡെ​​ര്‍​ബി​​യി​​ല്‍ റ​​യ​​ലി​​നു ജ​​യം. സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ സാ​​ന്‍റി​​യാ​​ഗൊ ബ​​ര്‍​ണ​​ബ്യൂ​​വി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ല്‍ മാ​​ഡ്രി​​ഡ് 3-2ന് ​​അ​​ത്‌ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​നെ കീ​​ഴ​​ട​​ക്കി.

ആ​​ദ്യ പ​​കു​​തി​​യി​​ല്‍ അ​​ഡെ​​മോ​​ള ലു​​ക്ക്മാ​​നി​​ലൂ​​ടെ (33) അ​​ത്‌ല​​റ്റി​​ക്കോ ലീ​​ഡ് നേ​​ടി. എ​​ന്നാ​​ല്‍, വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​റി​​ന്‍റെ ഇ​​ര​​ട്ട​​ഗോ​​ള്‍ (52, 72 പെ​​നാ​​ല്‍​റ്റി) റ​​യ​​ലി​​നു ജ​​യം സ​​മ്മാ​​നി​​ച്ചു.

ഫെ​​ഡെ​​റി​​ക്കോ വാ​​ല്‍​വെ​​ര്‍​ഡെ​​യു​​ടെ (55) വ​​ക​​യാ​​യി​​രു​​ന്നു ടീ​​മി​​ന്‍റെ മ​​റ്റൊ​​രു ഗോ​​ള്‍. ന​​ഹ്‌വേ​​ല്‍ മോ​​ളി​​ന (66) അ​​ത്‌ല​​റ്റി​​ക്കോ​​യു​​ടെ ര​​ണ്ടാം ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. 77-ാം മി​​നി​​റ്റി​​ല്‍ വാ​​ല്‍​വെ​​ര്‍​ഡെ ചു​​വ​​പ്പു​​കാ​​ര്‍​ഡ് ക​​ണ്ട​​തോ​​ടെ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് പ​​ത്തു​​പേ​​രി​​ലേ​​ക്കു ചു​​രു​​ങ്ങി.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ 1-0ന് ​​റ​​യോ വ​​യ്യ​​ക്കാ​​നോ​​യെ തോ​​ല്‍​പ്പി​​ച്ചു. റൊ​​ണാ​​ള്‍​ഡോ അ​​രൂ​​ജോ​​യു​​ടെ (24) വ​​ക​​യാ​​യി​​രു​​ന്നു ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ ഗോ​​ള്‍. ലീ​​ഗി​​ല്‍ 29 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 73 പോ​​യി​​ന്‍റു​​മാ​​യി ബാ​​ഴ്‌​​സ​​ലോ​​ണ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. 69 പോ​​യി​​ന്‍റു​​മാ​​യി റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ര​​ണ്ടാ​​മ​​തു​​ണ്ട്.

Sports

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ ത​ക​ർ​ത്തെ​റി​ഞ്ഞു; ക്വാ​ർ​ട്ട​റി​ലെ​ത്തി റ​യ​ൽ മാ​ഡ്രി​ഡ്

മാ​ഞ്ച​സ്റ്റ​ർ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തി സ്പാ​നി​ഷ് ക​രു​ത്ത​രാ​യ റ​യ​ൽ മാ​ഡ്രി​ഡ്. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇംഗ്ലീഷ് വമ്പൻമാരായ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ ത​ക​ർ​ത്താ​ണ് റ​യ​ൽ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് റ​യ​ൽ വി​ജ​യി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ന​ട​ന്ന ര​ണ്ടാം പാ​ദ മ​ത്സ​രം‌ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് റ​യ​ൽ സ്വ​ന്ത​മാ​ക്കി. വി​നി​ഷ്യ​സ് ജൂ​നി​യ​റാ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്.

എ​ർ​ലിം​ഗ് ഹാ​ല​ണ്ടാ​ണ് മാ‌​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ൽ റ​യ​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് വി​ജ​യി​ച്ചി​രു​ന്നു.

Sports

റ​​യ​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യെ വീ​​ഴ്ത്തി

മാ​​ഡ്രി​​ഡ്: ഉ​​റു​​ഗ്വെ​​ക്കാ​​ര​​ന്‍ ഫെ​​ഡെ​​റി​​ക്കോ വാ​​ല്‍​വെ​​ര്‍​ഡെ​​യു​​ടെ ഹാ​​ട്രി​​ക്കി​​ലൂ​​ടെ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് 3-0ന് ​​മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യെ മ​​റി​​ച്ചു. യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ 2025-26 സീ​​സ​​ണി​​ന്‍റെ ആ​​ദ്യ​​പാ​​ദ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ലാ​​യി​​രു​​ന്നു റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ മി​​ന്നും ജ​​യം.

എ​​ല്‍ ഫാ​​ല്‍​ക്ക​​ണ്‍ എ​​ന്ന വി​​ളി​​പ്പേ​​രു​​ള്ള വാ​​ല്‍​വെ​​ര്‍​ഡെ 20, 27, 42 മി​​നി​​റ്റു​​ക​​ളി​​ല്‍ പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യു​​ടെ വ​​ല കു​​ലു​​ക്കി. ഫെ​​ഡെ​​റി​​ക്കോ വാ​​ല്‍​വെ​​ര്‍​ഡെ​​യു​​ടെ ക​​രി​​യ​​റി​​ലെ ആ​​ദ്യ ഹാ​​ട്രി​​ക്കാ​​ണ്.

» മെ​​സി​​ക്ക് ഒ​​പ്പം വാൽവെർഡെ «

യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് നോ​​ക്കൗ​​ട്ടി​​ല്‍ ഹാ​​ട്രി​​ക്ക് നേ​​ടു​​ന്ന ആ​​ദ്യ ഉ​​റു​​ഗ്വെ​​ന്‍ താ​​ര​​മെ​​ന്ന നേ​​ട്ട​​വും വാ​​ല്‍​വെ​​ര്‍​ഡെ സ്വ​​ന്ത​​മാ​​ക്കി. എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ മു​​ന്‍​താ​​ര​​മാ​​യ ല​​യ​​ണ​​ല്‍ മെ​​സി​​ക്കു​​ശേ​​ഷം ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍, ഒ​​രു ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബി​​നെ​​തി​​രേ ആ​​ദ്യ പ​​കു​​തി​​യി​​ല്‍ ഹാ​​ട്രി​​ക്ക് നേ​​ടു​​ന്ന ക​​ളി​​ക്കാ​​ര​​നാ​​ണ് വാ​​ല്‍​വെ​​ര്‍​ഡെ. 2010ല്‍ ​​ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​ക്ക് എ​​തി​​രേ​​യാ​​യി​​രു​​ന്നു മെ​​സി​​യു​​ടെ ആ​​ദ്യ​​പ​​കു​​തി​​യി​​ലെ ഹാ​​ട്രി​​ക്ക്.

ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് നോ​​ക്കൗ​​ട്ടി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നാ​​യി ഹാ​​ട്രി​​ക്ക് സ്വ​​ന്ത​​മാ​​ക്കു​​ന്ന അ​​ഞ്ചാ​​മ​​നാ​​ണ് വാ​​ല്‍​വെ​​ര്‍​ഡെ. ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ (3), ക​​രിം ബെ​​ന്‍​സെ​​മ (2), റൊ​​ണാ​​ള്‍​ഡോ, കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ എ​​ന്നി​​വ​​രാ​​ണ് മു​​മ്പ് ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​വ​​ര്‍.

» പി​​എ​​സ്ജി 5-2 ചെ​​ല്‍​സി «

അ​​വ​​സാ​​ന മി​​നി​​റ്റു​​ക​​ളി​​ലെ ഗോ​​ളി​​ലൂ​​ടെ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പി​​എ​​സ്ജി ഹോം ​​ഗ്രൗ​​ണ്ടി​​ല്‍​വ​​ച്ച് 5-2ന് ​​ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ചെ​​ല്‍​സി എ​​ഫ്‌​​സി​​യെ കീ​​ഴ​​ട​​ക്കി ക്വാ​​ര്‍​ട്ട​​ര്‍ സാ​​ധ്യ​​ത സ​​ജീ​​വ​​മാ​​ക്കി. ഖ്വി​​ച ക്വാ​​ര​​ത്സ്‌​​ഖേ​​ലി​​യ (86, 90+4), വി​​റ്റി​​ഞ്ഞ (74) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു അ​​വ​​സാ​​ന 25 മി​​നി​​റ്റി​​നു​​ള്ളി​​ല്‍ ഫ്ര​​ഞ്ച് ക്ല​​ബ്ബി​​ന് ആ​​ധി​​കാ​​രി​​ക ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. ബ്രാ​​ഡ്‌​ലി ​ബ​ര്‍​കോ​​ള (10), ഉ​​സ്മാ​​ന്‍ ഡെം​​ബെ​​ലെ (40) എ​​ന്നി​​വ​​ര്‍ ആ​​ദ്യ​​പ​​കു​​തി​​യി​​ല്‍ പി​​എ​​സ്ജി​​ക്കാ​​യി ഗോ​​ള്‍ നേ​​ടി. മാ​​ലൊ ഗ​​സ്റ്റോ (28), എ​​ന്‍​സോ ഫെ​​ര്‍​ണാ​​ണ്ട​​സ് (57) എ​​ന്നി​​വ​​ര്‍ ചെ​​ല്‍​സി​​ക്കാ​​യും വ​​ല​​കു​​ലു​​ക്കി.

» മിന്നിത്തിളങ്ങി ബോ​​ഡോ «

നോ​​ര്‍​വീ​​ജി​​യ​​ന്‍ ക്ല​​ബ്ബാ​​യ ബോ​​ഡോ ഗ്ലിം​​ന്‍റി​​ന്‍റെ അ​​ത്യു​​ജ്വ​​ല യാ​​ത്ര തു​​ട​​രു​​ന്നു. മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യെ​​യും ഇ​​ന്‍റ​​ര്‍ മി​​ലാ​​നെ​​യു​​മെ​​ല്ലാം ഈ ​​സീ​​സ​​ണി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ ഗ്ലിം​​ന്‍റ്, ആ​​ദ്യ​​പാ​​ദ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ 3-0നു ​​പോ​​ര്‍​ച്ചു​​ഗ​​ലി​​ല്‍​നി​​ന്നു​​ള്ള സ്‌​​പോ​​ര്‍​ട്ടിം​​ഗി​​നെ തോ​​ല്‍​പ്പി​​ച്ചു.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ജ​​ര്‍​മ​​നി​​യി​​ല്‍​നി​​ന്നു​​ള്ള ബ​​യേ​​ര്‍ ലെ​​വ​​ര്‍​കൂ​​സെ​​നും ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യും 1-1 സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു.

Sports

റ​​യ​​ല്‍ x സി​​റ്റി

മാ​​ഡ്രി​​ഡ്: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ 2025-26 സീ​​സ​​ണ്‍ പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ പോ​​രാ​​ട്ട​​ങ്ങ​​ള്‍​ക്ക് ഇ​​ന്നു തു​​ട​​ക്കം.

പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ റൗ​​ണ്ടി​​ലെ ഗ്ലാ​​മ​​ര്‍ പോ​​രാ​​ട്ട​​മാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് x മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി കൊ​​മ്പു​​കോ​​ര്‍​ക്ക​​ല്‍ നാ​​ളെ രാ​​ത്രി​​യി​​ല്‍ ന​​ട​​ക്കും. എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ, എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്, ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി, ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി ടീ​​മു​​ക​​ള്‍ ഈ ​​രാ​​ത്രി ഇ​​റ​​ങ്ങും.

എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ എ​​തി​​രാ​​ളി തു​​ര്‍​ക്കി​​യി​​ല്‍​നി​​ന്നു​​ള്ള ഗ​​ല​​റ്റ്‌​​സ​​റെ​​യാ​​ണ്. ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ന്യൂ​​കാ​​സി​​ല്‍ യു​​ണൈ​​റ്റ​​ഡാ​​ണ് ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍. ഇ​​റ്റ​​ലി​​യി​​ല്‍​നി​​ന്നു​​ള്ള അ​​റ്റ്‌​​ലാ​​ന്‍റ​​യാ​​ണ് ബ​​യേ​​ണി​​നെ നേ​​രി​​ടു​​ന്ന​​ത്.

നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്ന്‍ നാ​​ളെ രാ​​ത്രി​​യി​​ല്‍ ഇ​​റ​​ങ്ങും. ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ചെ​​ല്‍​സി​​യാ​​ണ് പി​​എ​​സ്ജി​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍.

Sports

യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ; സി​​റ്റി Vs റ​​യ​​ല്‍ പോ​​രാ​​ട്ടം

സൂ​​റി​​ച്ച്: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ 2025-26 സീ​​സ​​ണ്‍ പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ ലൈ​​ന​​പ്പാ​​യി. യൂ​​റോ​​പ്പി​​ലെ വ​​മ്പ​​ന്മാ​​രാ​​യ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യും റ​​യ​​ല്‍ മാ​​ഡ്രി​​ഡും ത​​മ്മി​​ലാ​​ണ് സൂ​​പ്പ​​ര്‍ പോ​​രാ​​ട്ടം.

മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റിയും റ​​യ​​ല്‍ മാ​​ഡ്രി​​ഡും തു​​ട​​ര്‍​ച്ച​​യാ​​യ അ​​ഞ്ചാം സീ​​സ​​ണി​​ലും നോ​​ക്കൗ​​ട്ടി​​ല്‍ കൊ​​മ്പു​​കോ​​ര്‍​ക്കു​​ന്നു എ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ​​യും എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ടും നേ​​ര്‍​ക്കു​​നേ​​ര്‍ ഇ​​റ​​ങ്ങു​​ന്ന പോ​​രാ​​ട്ട​​മാ​​ണ് റ​​യ​​ല്‍ മാ​​ഡ്രി​​ഡ് x മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി.

ചെ​​ല്‍​സി x പി​​എ​​സ്ജി

മ​​റ്റൊ​​രു സൂ​​പ്പ​​ര്‍ പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ പോ​​രാ​​ട്ടം ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ചെ​​ല്‍​സി​​യും നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്‌​​നും ത​​മ്മി​​ലാ​​ണ്. മാ​​ര്‍​ച്ച് 11നാ​​ണ് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ന്‍റെ ആ​​ദ്യ പാ​​ദം. മാ​​ര്‍​ച്ച് 18ന് ​​ര​​ണ്ടാം​​പാ​​ദം അ​​ര​​ങ്ങേ​​റും. ആ​ഴ്സ​ണ​ൽ ലെ​വ​ർ​കൂ​സെ​നെ നേ​രി​ടും.

പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ ലൈ​​ന​​പ്പ്

പി​​എ​​സ്ജി x ചെ​​ല്‍​സി
ബോ​​ഡോ x സ്‌​​പോ​​ര്‍​ട്ടിം​​ഗ്
ആ​​ഴ്‌​​സ​​ണ​​ല്‍ x ലെ​​വ​​ര്‍​കൂ​​സെ​​ന്‍
ലി​​വ​​ര്‍​പൂ​​ള്‍ x ഗ​​ല​​റ്റ്‌​​സ​​രെ
ബാ​​ഴ്‌​​സ​​ലോ​​ണ x ന്യൂ​​കാ​​സി​​ല്‍
അ​​ത്‌ല​​റ്റി​​ക്കോ x ടോ​​ട്ട​​ന്‍​ഹാം
ബ​​യേ​​ണ്‍ x അ​​റ്റ്‌​​ലാ​​ന്‍റ
റ​​യ​​ല്‍ മാ​​ഡ്രി​​ഡ് x മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി

Sports

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്ലേ​ഓ​ഫ്; ബെ​ൻ​ഫി​ക്ക​യ്ക്കെ​തി​രെ റ​യ​ൽ മാ​ഡ്രി​ഡി​ന് ജ​യം

മാഡ്രിഡ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്ലേ​ഓ​ഫി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന് ജ​യം. ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പോ​ർ​ച്ചു​ഗീ​സ് ടീ​മാ​യ ബെ​ൻ​ഫി​ക്ക​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഒ​രേ​ലി​യ​ൻ ചൗ​മേ​നി​യും വി​നി​ഷ്യ​സ് ജൂ​നി​യ​റു​മാ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. റാ​ഫ സി​ൽ​വ​യാ​ണ് ബെ​ൻ​ഫി​ക്ക​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ആ​ദ്യ പാ​ദ​ത്തി​ൽ റയൽ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. ഇ​തോ​ടെ ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി റ​യ​ൽ 3-1ന് ​പ്ലേ​ഓ​ഫ് സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. പ്ലേ​ഓ​ഫ് വി​ജ​യ​ത്തോ​ടെ റ​യ​ൽ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന അ​വ​സാ​ന 16 ടീ​മു​ക​ളി​ൽ ഒ​ന്നാ​യി.

Sports

അട്ടിമറിയില്‍ റയല്‍ വീണു

സ്പെ​​യി​​ൻ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ പോ​​യി​​ന്‍റ് ടോ​​പ്പ​​ർ​​മാ​​രാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന് തി​​രി​​ച്ച​​ടി. ഒ​​ന്പ​​താം സ്ഥാ​​ന​​ത്തു​​ള്ള ഒ​​സാ​​സു​​ന ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് റ​​യ​​ലി​​നെ അ​​ട്ടി​​മ​​റി​​ച്ചു. ആ​​ന്‍റി ബു​​ഡി​​മി​​ർ, റോ​​ൾ ഗാ​​ർ​​ഷ്യ എ​​ന്നി​​വ​​രാ​​ണ് ഒ​​സാ​​സു​​ന​​യ്ക്കുവേ​​ണ്ടി ഗോ​​ൾ നേ​​ടി​​യ​​ത്. വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​ർ റ​​യ​​ലി​​നാ​​യി ആ​​ശ്വാ​​സ ഗോ​​ൾ നേ​​ടി.

മ​​ത്സ​​ര​​ത്തി​​ന്‍റെ 38-ാം മി​​നി​​റ്റി​​ൽ പെ​​നാ​​ൽ​​റ്റി​​യി​​ലൂ​​ടെ​​യാ​​ണ് ഒ​​സാ​​സു​​ന ലീ​​ഡ് നേ​​ടി​​യ​​ത്. ആ​​ന്‍റി ബു​​ഡി​​മി​​ർ പെ​​നാ​​ൽ​​റ്റി ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ച്ചു. 73-ാം മി​​നി​​റ്റി​​ൽ വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​റി​​ലൂ​​ടെ റ​​യ​​ൽ സ​​മ​​നി​​ല പി​​ടി​​ച്ചു. എന്നാല്‍ മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കാ​​ൻ നി​​മി​​ഷ​​ങ്ങ​​ൾ ബാ​​ക്കി​​ന​​ൽ​​ക്കേ 90-ാം മി​​നി​​റ്റി​​ൽ റോ​​ൾ ഗാ​​ർ​​ഷ്യ ഒ​​സാ​​സു​​ന​​യ്ക്കാ​​യി വി​​ജ​​യ ഗോ​​ൾ നേ​​ടി.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ അ​​ല​​ക്സാ​​ണ്ട​​ർ സൊ​​ർ​​ലോ​​ത്തി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ൾ മി​​ക​​വി​​ൽ അത്‌ലറ്റി​​കോ മാ​​ഡ്രി​​ഡ് 4-2ന് ​​എ​​സ്പാ​​നി​​യോ​​ളി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. റ​​യ​​ൽ സോ​​സി​​ഡാഡും റ​​യ​​ൽ ഒ​​വീ​​ഡി​​യോ​​യും ത​​മ്മി​​ലു​​ള്ള മ​​ത്സ​​രം ഗോ​​ളു​​ക​​ളാ​​ൽ സ​​ന്പ​​ന്ന​​മാ​​യെ​​ങ്കി​​ലും സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു. ഇ​​രു ടീ​​മും മൂ​​ന്നു ഗോ​​ളു​​ക​​ൾ വീ​​തം സ്കോ​​ർ ചെ​​യ്തു. റ​​യ​​ൽ ബെ​​റ്റീ​​സും റെ​​യോ വാ​​ല്ലെ​​കാ​​നോ​​യു​​മാ​​യു​​ള്ള മ​​ത്സ​​രം 1-1 സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു.

 

Sports

തീ​​രാ​​ക്ക​​ണ​​ക്കു​​ക​​ള്‍...

ലി​​സ്ബ​​ണ്‍: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ 2025-26 പ്ലേ ​​ഓ​​ഫി​​ന്‍റെ ആ​​ദ്യ റൗ​​ണ്ടി​​ല്‍ പോ​​ര്‍​ച്ചു​​ഗ​​ല്‍ ക്ല​​ബ് ബെ​​ന്‍​ഫി​​ക​​യെ തോ​​ല്‍​പ്പി​​ച്ച് സ്പാ​​നി​​ഷ് വ​​മ്പ​​ന്മാ​​രാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ക​​ണ​​ക്കു തീ​​ര്‍​ത്തു.

വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​ര്‍ 50-ാം മി​​നി​​റ്റി​​ല്‍ നേ​​ടി​​യ ഗോ​​ളി​​ല്‍ 1-0നാ​​യി​​രു​​ന്നു റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ എ​​വേ ജ​​യം. മൂ​​ന്ന് ആ​​ഴ്ച മു​​മ്പ് ലീ​​ഗ് റൗ​​ണ്ടി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​തേ ഗ്രൗ​​ണ്ടി​​ല്‍​വ​​ച്ച് 4-2ന് ​​റ​​യ​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. അ​​തോ​​ടെ​​യാ​​ണ് നേ​​രി​​ട്ട് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ലേ​​ക്കു​​ള്ള ടി​​ക്ക​​റ്റ് റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നു ല​​ഭി​​ക്കാ​​തി​​രു​​ന്ന​​തും പ്ലേ ​​ഓ​​ഫ് ക​​ളി​​ക്കേ​​ണ്ടി​​വ​​ന്ന​​തും.

വം​​ശീ​​യാ​​ധി​​ക്ഷേ​​പം

മ​​ത്സ​​ര​​ത്തി​​ല്‍ ബ്ര​​സീ​​ല്‍ താ​​രം വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​ര്‍ വം​​ശീ​​യാ​​ധി​​ക്ഷേ​​പം നേ​​രി​​ട്ടു. ഗോ​​ള്‍ നേ​​ടി​​യ​​ശേ​​ഷം കോ​​ര്‍​ണ​​ര്‍ ഫ്‌​​ളാ​​ഗി​​ന്‍റെ അ​​ടു​​ത്തെ​​ത്തി വി​​നീ​​ഷ്യ​​സ് ന​​ട​​ത്തി​​യ ആ​​ഹ്ലാ​​ദ പ്ര​​ക​​ട​​നം ബെ​​ന്‍​ഫി​​ക ആ​​രാ​​ധ​​ക​​രെ ചൊ​​ടി​​പ്പി​​ച്ചു. അ​​തോ​​ടെ ആ​​രാ​​ധ​​ക​​ര്‍ ബോ​​ട്ടി​​ലും മ​​റ്റു സാ​​ധ​​ന​​ങ്ങ​​ളും ഗ്രൗ​​ണ്ടി​​ലേ​​ക്കു വ​​ലി​​ച്ചെ​​റി​​ഞ്ഞു. അ​​തോ​​ടെ, റ​​ഫ​​റി മ​​ത്സ​​രം നി​​ര്‍​ത്തി​​വ​​ച്ചു. ഇ​​തി​​നി​​ടെ ബെ​​ന്‍​ഫി​​ക താ​​രം ജി​​യാ​​ന്‍​ലൂ​​ക്ക പ്രെ​​സ്റ്റി​​യാ​​നി വാ​​പൊ​​ത്തി​​പ്പി​​ടി​​ച്ച് വി​​നീ​​ഷ്യ​​സി​​നോ​​ടാ​​യി എ​​ന്തോ പ​​റ​​ഞ്ഞു. ഉ​​ട​​ന​​ടി റ​​ഫ​​റി​​യു​​ടെ അ​​ടു​​ത്തേ​​ക്ക് ഓ​​ടി​​യ വി​​നീ​​ഷ്യ​​സ്, പ്രെ​​സ്റ്റി​​യാ​​നി ത​​ന്നെ വം​​ശീ​​യ​​മാ​​യി അ​​ധി​​ക്ഷേ​​പി​​ച്ച​​താ​​യി റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തു.

മ​​ത്സ​​ര​​ശേ​​ഷം ബെ​​ന്‍​ഫി​​ക കോ​​ര്‍​ണ​​ര്‍ ഫ്‌​​ളാ​​ഗി​​ന​​ടു​​ത്തു​​വ​​ച്ചു​​ള്ള ത​​ന്‍റെ ഗോ​​ളാ​​ഘോ​​ഷ ചി​​ത്രം വി​​നീ​​ഷ്യ​​സ് സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ പ​​ങ്കു​​വ​​ച്ചു. “വം​​ശീ​​യ​​വാ​​ദി​​ക​​ള്‍ എ​​ല്ലാ​​റ്റി​​നു​​മു​​പ​​രി ഭീ​​രു​​ക്ക​​ളാ​​ണ്. അ​​വ​​ര്‍ എ​​ത്ര​​ത്തോ​​ളം ദു​​ര്‍​ബ​​ല​​രാ​​ണെ​​ന്നു കാ​​ണി​​ക്കാ​​ന്‍ ഷ​​ര്‍​ട്ട് കൊ​​ണ്ട് വാ​​യ മൂ​​ടു​​ന്നു. ഇ​​ന്നു സം​​ഭ​​വി​​ച്ച​​തൊ​​ന്നും എ​​ന്‍റെ ജീ​​വി​​ത​​ത്തി​​ലും കു​​ടും​​ബ​​ത്തി​​നും പു​​തി​​യ​​ത​​ല്ല. ഒ​​രു ഗോ​​ള്‍ നേ​​ടി​​യ​​തി​​ന്‍റെ ആ​​ഘോ​​ഷ​​ത്തി​​ന് എ​​നി​​ക്ക് എ​​ന്തു​​കൊ​​ണ്ട് മ​​ഞ്ഞ​​ക്കാ​​ര്‍​ഡ് ല​​ഭി​​ച്ചെ​​ന്ന് ഇ​​പ്പോ​​ഴും അ​​റി​​യി​​ല്ല’’ - വി​​നീ​​ഷ്യ​​സ് സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ കു​​റി​​ച്ചു.

Sports

പി​​ടി വി​​ടാ​​തെ റ​​യ​​ല്‍


വ​​ലെ​​ന്‍​സി​​യ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്‌​​ബോ​​ള്‍ കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​ലെ പി​​ടി വി​​ടാ​​തെ വ​​മ്പ​​ന്മാ​​രാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡ്. എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് 2-0ന് ​​വ​​ലെ​​ന്‍​സി​​യ​​യെ തോ​​ല്‍​പ്പി​​ച്ചു.

ഗോ​​ള്‍​ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം ആ​​ല്‍​വാ​​രൊ ക​​രേ​​റ​​സ് (65), സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ (90+1) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു റ​​യ​​ലി​​നാ​​യി ലക്ഷ്യം നേ​​ടി​​യ​​ത്.

ലീ​​ഗി​​ല്‍ 23 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 58 പോ​​യി​​ന്‍റു​​മാ​​യി എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യാ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്. ഇ​​ത്ര​​യും മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 57 പോ​​യി​​ന്‍റു​​മാ​​യി റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ര​​ണ്ടാ​​മ​​തു​​ണ്ട്.

Sports

ബെ​​ന്‍​ഫി​​ക x റ​​യ​​ല്‍ വീ​​ണ്ടും

സൂ​​റി​​ച്ച്: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ 2025-26 സീ​​സ​​ണി​​ലെ പ്ലേ ​​ഓ​​ഫ് ചി​​ത്രം വ്യ​​ക്ത​​മാ​​യി. ത​​ങ്ങ​​ളെ പ്ലേ ​​ഓ​​ഫി​​ലേ​​ക്കു ത​​ള്ളി​​വി​​ട്ട പോ​​ര്‍​ച്ചു​​ഗീ​​സ് ക്ല​​ബ്ബാ​​യ ബെ​​ന്‍​ഫി​​ക​​യെ​​ത്ത​​ന്നെ സ്പാ​​നി​​ഷ് വ​​മ്പ​​ന്മാ​​രാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് പ്ലേ ​​ഓ​​ഫി​​ല്‍ നേ​​രി​​ടും.

പ്ലേ ​​ഓ​​ഫ് ഫി​​ക്‌​​സ്ച​​ര്‍

റ​​യ​​ല്‍ x ബെ​​ന്‍​ഫി​​ക, പി​​എ​​സ്ജി x മൊ​​ണാ​​ക്കോ, യു​​വ​​ന്‍റ​​സ് x ഗ​​ല​​റ്റ്‌​​സ​​റെ, ബൊ​​റൂ​​സി​​യ ഡോ​​ര്‍​ട്ട്മു​​ണ്ട് x അ​​ത്‌‌​​ലാ​​ന്‍റ, ന്യൂ​​കാ​​സി​​ല്‍ യു​​ണൈ​​റ്റ​​ഡ് x ഖ​​രാ​​ബാ​​ഗ്, അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് x ക്ല​​ബ് ബ്രൂ​​ഷ്, ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ x ബൊ​​ഡൊ ഗ്ലിം​​ന്‍റ്, ബ​​യെ​​ര്‍ ലെ​​വ​​ര്‍​കൂ​​സെ​​ന്‍ x ഒ​​ളി​​മ്പ്യാ​​കോ​​സ്.

Sports

എം​ബാ​പ്പെ​യ്ക്ക് ഇ​ര​ട്ട ഗോ​ൾ; റ​യ​ൽ മാ​ഡ്രി​ഡിന് ജയം

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ​ലി​ഗ​യി​ല്‍ റ​യ​ൽ മാ​ഡ്രി​ഡി​ന് ജ​യം. ഏ​വേ പോ​രാ​ട്ട​ത്തി​ല്‍ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ള്‍​ക്കു വി​യ്യാ​റ​യ​ലി​നെ വീ​ഴ്ത്തി റ​യ​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി. ഫ്ര​ഞ്ച് സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബാ​പ്പെ​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് ജ​യം നി​ര്‍​ണ​യി​ച്ച​ത്.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ വി​നീ​ഷ്യ​സ് ജൂ​ണി​യ​റി​ന്‍റെ ക്രോ​സ് ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ല​ഭി​ച്ച പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചാ​ണ് എം​ബാ​പ്പെ ഗോ​ൾ വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. ഇ​തോ​ടെ ഈ ​സീ​സ​ണി​ലെ താ​ര​ത്തി​ന്‍റെ ലീ​ഗ് ഗോ​ളു​ക​ളു​ടെ എ​ണ്ണം 20 ആ​യി.

മ​ത്സ​ര​ത്തി​ന്‍റെ ഇ​ഞ്ചു​റി ടൈ​മി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി കൃ​ത്യ​മാ​യി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച താ​രം റ​യ​ലി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ച്ചു. വി​നീ​ഷ്യ​സ് ജൂ​ണി​യ​ർ മി​ക​ച്ച നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ൾ നേ​ടാ​നാ​യി​ല്ല.

ജ​യ​ത്തോ​ടെ 21 ക​ളി​യി​ല്‍ നിന്ന് 51 പോ​യി​ന്‍റു​മാ​യാ​ണ് റ​യ​ല്‍ ഒ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്. 20 ക​ളി​യി​ല്‍ 49 പോ​യി​ന്‍റു​മാ​യി ബാ​ഴ്‌​സ​ലോ​ണ ര​ണ്ടാ​മ​താ​ണ്.

 

Sports

ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​ക്ക് തോ​​ല്‍​വി

ബോ​​ദ (നോ​​ര്‍​വെ): യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും നാ​​ണം​​കെ​​ട്ട തോ​​ല്‍​വി വ​​ഴ​​ങ്ങി ഇം​​ഗ്ലീ​​ഷ് ക്ല​​ബ് മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി.

എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ നോ​​ര്‍​വീ​​ജി​​യ​​ന്‍ ക്ല​​ബ്ബാ​​യ ബോ​​ദ ഗ്ലിം​​ന്‍റി​​നോ​​ട് 3-1നാ​​യി​​രു​​ന്നു പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള​​യു​​ടെ ശി​​ഷ്യ​​ന്മാ​​ര്‍ തോ​​റ്റ​​ത്. 58 മി​​നി​​റ്റി​​നു​​ള്ളി​​ല്‍ ആ​​തി​​ഥേ​​യ​​ര്‍ 3-0ന്‍റെ ​​ലീ​​ഡ് സ്വ​​ന്ത​​മാ​​ക്കി.

കാ​​സ്പ​​ര്‍ വ​​ര്‍​സ്റ്റ് ഹോ​​ഗ് (22, 24) ഇ​​ര​​ട്ട ഗോ​​ളും ജെ​​ന്‍​സ് ഹ്യൂ​​ഗ് (58) ഒ​​രു ഗോ​​ളും സ്വ​​ന്ത​​മാ​​ക്കി. റ​​യാ​​ന്‍ ചെ​​ര്‍​ക്കി​​യു​​ടെ (60) വ​​ക​​യാ​​യി​​രു​​ന്നു സി​​റ്റി​​യു​​ടെ ഗോ​​ള്‍.
62-ാം മി​​നി​​റ്റി​​ല്‍ റോ​​ഡ്രി ചു​​വ​​പ്പ് കാ​​ര്‍​ഡ് ക​​ണ്ട​​തോ​​ടെ സി​​റ്റി​​യു​​ടെ അം​​ഗ​​ബ​​ലം 10ലേ​​ക്ക് ചു​​രു​​ങ്ങു​​ക​​യും പോ​​രാ​​ട്ട​​ത്തി​​നു ക​​ടി​​ഞ്ഞാ​​ണ്‍ വീ​​ഴു​​ക​​യും ചെ​​യ്തു.

2019ല്‍ ​​ടോ​​ട്ട​​ന്‍​ഹാം ഹോ​​ട്ട്‌​​സ്പു​​റി​​ന്‍റെ സ​​ണ്‍ ഹ്യൂ​​ങ് മി​​ന്‍ 10 മി​​നി​​റ്റി​​നു​​ള്ളി​​ല്‍ ര​​ണ്ടു ഗോ​​ള്‍ നേ​​ടി​​യ​​തി​​നു​​ശേ​​ഷം, മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​ക്കെ​​തി​​രേ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ അ​​തി​​വേ​​ഗം ഇ​​ര​​ട്ട ഗോ​​ള്‍ നേ​​ടു​​ന്ന താ​​ര​​മാ​​യി കാ​​സ്പ​​ര്‍ ഹോ​​ഗ്.

പി​​എ​​സ്ജി​​യെ വീ​​ഴ്ത്തി

നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്‌​​നെ (പി​​എ​​സ്ജി) ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ പോ​​ര്‍​ച്ചു​​ഗ​​ല്‍ ക്ല​​ബ്ബാ​​യ സ്‌​​പോ​​ര്‍​ട്ടിം​​ഗ് സി​​പി ഞെ​​ട്ടി​​ച്ചു. കൊ​​ളം​​ബി​​യ​​ന്‍ സ്‌​​ട്രൈ​​ക്ക​​ര്‍ ലൂ​​യി​​സ് സു​​വാ​​ര​​സി​​ന്‍റെ (74, 90) ഇ​​ര​​ട്ട​​ഗോ​​ള്‍ ബ​​ല​​ത്തി​​ലാ​​യി​​രു​​ന്നു സ്പോർട്ടിംഗിന്‍റെ ജ​​യം. ഖ്വി​​ച ക്വാ​​ര​​ത്സ്‌​​ഖേ​​ലി​​യ​​യു​​ടെ (79) വ​​ക​​യാ​​യി​​രു​​ന്നു പി​​എ​​സ്ജി​​യു​​ടെ ഗോ​​ള്‍.

ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 13 പോ​​യി​​ന്‍റു​​മാ​​യി പി​​എ​​സ്ജി ലീ​​ഗ് ടേ​​ബി​​ളി​​ല്‍ അ​​ഞ്ചാ​​മ​​തും സ്‌​​പോ​​ര്‍​ട്ടിം​​ഗ് ആ​​റാ​​മ​​തു​​മാ​​ണ്.

 

Sports

സാ​​ബി ഔ​​ട്ട്, ആ​​ൽ​​വാ​​രോ ഇ​​ൻ

 മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ലെ വ​​ന്പന്മാരായ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ മാ​​നേ​​ജ​​ർ സ്ഥാ​​ന​​ത്തു​​നി​​ന്ന് സാ​​ബി അ​​ലോ​​ണ്‍​സോ​​യു​​ടെ ഇ​​രി​​പ്പി​​ടം തെ​​റി​​ച്ചു.

സൂ​​പ്പ​​ർ കോ​​പ്പ ഫൈ​​ന​​ലി​​ൽ എ​​ഫ്സി ബാ​​ഴ്സ​​ലോ​​ണ​​യോ​​ട് 3-2നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് സാ​​ബി​​യു​​ടെ ത​​ല​​യു​​രു​​ണ്ട​​ത്. സാ​​ബി​​ക്കു പ​​ക​​ര​​മാ​​യി റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ മു​​ൻ​​താ​​ര​​വും അ​​ണ്ട​​ർ 19 ടീം ​​കോ​​ച്ചു​​മാ​​യ ആ​​ൽ​​വാ​​രൊ ആ​​ർ​​ബെ​​ലൊ​​യെ മാ​​നേ​​ജ​​രാ​​യി നി​​യ​​മി​​ച്ചു.

2020 മു​​ത​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ അ​​ണ്ട​​ർ 19 ടീം ​​കോ​​ച്ചാ​​ണ് ആ​​ൽ​​വാ​​രൊ. കോ​​പ്പ ഡെ​​ൽ റേ ​​പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ആ​​ൽ​​ബ​​സെ​​റ്റെ​​യ്ക്ക് എ​​തി​​രേ​​യാ​​ണ് റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ അ​​ടു​​ത്ത മ​​ത്സ​​രം. ലാ ​​ലി​​ഗ​​യി​​ൽ എ​​ഫ്സി ബാ​​ഴ്സ​​ലോ​​ണ​​യ്ക്കു പി​​ന്നി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ് റ​​യ​​ൽ മാ​​ഡ്രി​​ഡ്.

വ​​ഴി തെ​​റ്റി​​യ സാ​​ബി

റ​​യ​​ൽ മാ​​ഡ്രി​​ഡി​​നെ വി​​വി​​ധ കോ​​ന്പ​​റ്റീ​​ഷ​​നു​​ക​​ളി​​ലാ​​യി 34 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ മാ​​ത്ര​​മാ​​ണ് സാ​​ബി അ​​ലോ​​ണ്‍​സോ പ​​രി​​ശീ​​ലി​​പ്പി​​ച്ച​​ത്. 24 ജ​​യ​​വും നാ​​ല് സ​​മ​​നി​​ല​​യും സാ​​ബി​​യു​​ടെ കാ​​ല​​ഘ​​ട്ട​​ത്തി​​ൽ റ​​യ​​ൽ നേ​​ടി. 2.24 ആ​​ണ് പോ​​യി​​ന്‍റ് പെ​​ർ ഗെ​​യിം റേ​​റ്റ്.

ജ​​ർ​​മ​​ൻ ക്ല​​ബ്ബാ​​യ ബ​​യേ​​ർ ലെ​​വ​​ർ​​കൂ​​സെ​​നെ ബു​​ണ്ട​​സ് ലി​​ഗ കി​​രീ​​ട​​ത്തി​​ൽ എ​​ത്തി​​ച്ച​​താ​​യി​​രു​​ന്നു റ​​യ​​ൽ മാ​​ഡ്രി​​ഡി​​ലേ​​ക്ക് സാ​​ബി​​യു​​ടെ വ​​ര​​വി​​നു വ​​ഴി​​മ​​രു​​ന്നാ​​യ​​ത്. ലെ​​വ​​ർ​​കൂ​​സെ​​നെ 140 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​രി​​ശീ​​ലി​​പ്പി​​ച്ചു.

89 ജ​​യം, 32 സ​​മ​​നി​​ല, 19 തോ​​ൽ​​വി എ​​ന്ന​​താ​​യി​​രു​​ന്നു സാ​​ബി​​യു​​ടെ മാ​​നേ​​ജീ​​രി​​യ​​ൽ റി​​ക്കാ​​ർ​​ഡ്. ലെ​​വ​​ർ​​കൂ​​സെ​​നെ യൂ​​റോ​​പ്പ ലീ​​ഗ് ഫൈ​​ന​​ലി​​ലും സാ​​ബി എ​​ത്തി​​ച്ചി​​രു​​ന്നു. 2025 ജൂ​​ണ്‍ ഒ​​ന്നി​​നാ​​യി​​രു​​ന്നു റ​​യ​​ലി​​ന്‍റെ മു​​ൻ​​താ​​രം​​കൂ​​ടി​​യാ​​യ സാ​​ബി മാ​​ഡ്രി​​ഡി​​ൽ എ​​ത്തി​​യ​​ത്.

Sports

സൂ​പ്പ​ര്‍ കോ​പ്പ ബാ​ഴ്‌​സ​ലോ​ണ​യ്ക്ക്

ജി​ദ്ദ: ആ​ദ്യ പ​കു​തി​യു​ടെ സ്റ്റോ​പ്പേ​ജ് ടൈം ​സൂ​പ്പ​ര്‍ ത്രി​ല്ല​റാ​യ സ്പാ​നി​ഷ് സൂ​പ്പ​ര്‍ കോ​പ്പ ഫു​ട്‌​ബോ​ള്‍ ഫൈ​ന​ലി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നെ കീ​ഴ​ട​ക്കി എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ ക​പ്പു​യ​ര്‍​ത്തി.

ചി​ര​വൈ​രി​ക​ളാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​ന് എ​തി​രാ​യ, 2026ലെ ​ആ​ദ്യ എ​ല്‍ ക്ലാ​സി​ക്കോ​യി​ല്‍ 3-2നാ​യി​രു​ന്നു എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യു​ടെ ജ​യം.

ബ്ര​സീ​ല്‍ താ​രം റാ​ഫീ​ഞ്ഞ (36, 73) ക​റ്റ​ല​ന്‍ ടീ​മി​നാ​യി ഇ​ര​ട്ട​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. റോ​ബ​ര്‍​ട്ട് ലെ​വ​ന്‍​ഡോ​വ്‌​സ്‌​കി​യു​ടെ വ​ക​യാ​യി​രു​ന്നു (45+4) ബാ​ഴ്‌​സ​യു​ടെ മ​റ്റൊ​രു ഗോ​ള്‍.

ആ​ദ്യ​പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ലാ​യി​രു​ന്നു റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ ര​ണ്ട് ഗോ​ളും. 45+2-ാം മി​നി​റ്റി​ല്‍ വി​നീ​ഷ്യ​സ് ജൂ​ണി​യ​റും 45+7-ാം മി​നി​റ്റി​ല്‍ ഗോ​ണ്‍​സാ​ലോ ഗാ​ര്‍​സ്യ​യും റ​യ​ല്‍ മാ​ഡ്രി​ഡി​നാ​യി വ​ല​കു​ലു​ക്കി. ഇ​തി​നി​ടെ ലെ​വ​ന്‍​ഡോ​വ്‌​സ്‌​കി​യു​ടെ ഗോ​ളും എ​ത്തി​യ​തോ​ടെ ആ​ദ്യ​പ​കു​തി​യു​ടെ സ്റ്റോ​പ്പേ​ജ് ടൈം ​സൂ​പ്പ​ര്‍ ത്രി​ല്ല​റാ​യി​മാ​റി. ലെ​വ​ന്‍​ഡോ​വ്‌​സ്‌​കി​യു​ടെ ക​രി​യ​റി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​ന് എ​തി​രാ​യ 12-ാം ഗോ​ളാ​യി​രു​ന്നു ജി​ദ്ദ​യി​ല്‍ പി​റ​ന്ന​ത്.
ഫ്‌​ളി​ക്ക് ക്ലി​ക്ക്

ക​ളി​ച്ച എ​ല്ലാ ഫൈ​ന​ലു​ക​ളി​ലും ട്രോ​ഫി എ​ന്ന നേ​ട്ട​ത്തോ​ടെ​യാ​ണ് ബാ​ഴ്‌​സ​ലോ​ണ മാ​നേ​ജ​ര്‍ ഹ​ന്‍​സി ഫ്‌​ളി​ക്ക് ജി​ദ്ദ​യി​ല്‍​നി​ന്നു മ​ട​ങ്ങി​യ​ത്. മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി ഹ​ന്‍​സി ഫ്‌​ളി​ക്ക് ഇ​റ​ങ്ങി​യ എ​ട്ടാം ഫൈ​ന​ലാ​യി​രു​ന്നു; ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് ഒ​പ്പം മൂ​ന്നും ജ​ര്‍​മ​ന്‍ ക്ല​ബ്ബാ​യ എ​ഫ്‌​സി ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നൊ​പ്പം അ​ഞ്ചും.

വി​വി​ധ കോ​മ്പ​റ്റീ​ഷ​നു​ക​ളി​ലാ​യി ബാ​ഴ്‌​സ​ലോ​ണ​യു​ടെ തു​ട​ര്‍​ച്ച​യാ​യ 10-ാം ജ​യ​മാ​ണ്. 2016നു​ശേ​ഷം ക്ല​ബ്ബി​ന്‍റെ ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ വി​ജ​യ​ക്കു​തി​പ്പാ​ണി​ത്.

Sports

ക്ലാ​​സി​​ക്കോ ഫൈ​​ന​​ല്‍

ജി​​ദ്ദ: സ്പാ​​നി​​ഷ് സൂ​​പ്പ​​ര്‍ കോ​​പ്പ ഫു​​ട്‌​​ബോ​​ള്‍ ഫൈ​​ന​​ലി​​ല്‍ എ​​ല്‍ ക്ലാ​​സി​​ക്കോ പോ​​രാ​​ട്ട​​ത്തി​​നു ക​​ള​​മൊ​​രു​​ങ്ങി. ര​​ണ്ടാം സെ​​മി​​യി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് 2-1ന് ​​അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​നെ കീ​​ഴ​​ട​​ക്കി ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്.

ആ​​ദ്യ സെ​​മി​​യി​​ല്‍ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ 5-0ന് ​​അ​​ത്‌ല​​റ്റി​​ക്കോ ബി​​ല്‍​ബാ​​വോ​​യെ ത​​ക​​ര്‍​ത്ത് ഫൈ​​ന​​ലി​​ല്‍ ഇ​​ടം​​പി​​ടി​​ച്ചി​​രു​​ന്നു.

ഫെ​​ഡ​​റി​​ക്കോ വാ​​ല്‍​വെ​​ര്‍​ഡെ (2), റോ​​ഡ്രി​​ഗോ (55) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നാ​​യി ഗോ​​ള്‍ നേ​​ടി​​യ​​ത്. അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ സോ​​ര്‍​ലോ​​ത്ത് (58) അ​​ത്‌​ല​​റ്റി​​ക്കോ​​യ്ക്കാ​​യി ഒ​​രു ഗോ​​ള്‍ മ​​ട​​ക്കി​​യെ​​ങ്കി​​ലും മാ​​ഡ്രി​​ഡ് ഡെ​​ര്‍​ബി​​യി​​ല്‍ റ​​യ​​ലി​​ന്‍റെ ജ​​യം ത​​ട​​യാ​​ന്‍ സാ​​ധി​​ച്ചി​​ല്ല.

ഇ​​ന്ത്യ​​ന്‍ സ​​മ​​യം ഞാ​​യ​​ര്‍ അ​​ര്‍​ധ​​രാ​​ത്രി 12.30നാ​​ണ് 2026 ക​​ല​​ണ്ട​​ര്‍ വ​​ര്‍​ഷ​​ത്തി​​ലെ ആ​​ദ്യ എ​​ല്‍ ക്ലാ​​സി​​ക്കോ​​യാ​​യ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ x റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ഫൈ​​ന​​ല്‍.

Sports

സാ​​ബി​​ക്കു സ​​മ്മ​​ര്‍​ദം

റ​​യ​​ല്‍ മാ​​ഡ്രി​​ഡ് മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ സാ​​ബി അ​​ലോ​​ണ്‍​സോ​​യു​​ടെ ഇ​​രി​​പ്പി​​ട​​ത്തി​​ല്‍ കൂ​​ടു​​ത​​ല്‍ സ​​മ്മ​​ര്‍​ദ​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ് ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​ക്ക് എ​​തി​​രാ​​യ ഹോം ​​പ​​രാ​​ജ​​യം.

ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് 2025-26 സീ​​സ​​ണി​​ല്‍ ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ നാ​​ല് ജ​​യ​​വും ര​​ണ്ട് തോ​​ല്‍​വി​​യു​​മാ​​ണ് റ​​യ​​ലി​​ന്‍റെ പ്ര​​ക​​ട​​നം.

സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ല്‍ 16 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ 11 ജ​​യം, മൂ​​ന്ന് സ​​മ​​നി​​ല, ര​​ണ്ട് തോ​​ല്‍​വി എ​​ന്നി​​ങ്ങ​​നെ 36 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാ​​മ​​താ​​ണ് ടീം. 2025-26 ​​സീ​​സ​​ണി​​ല്‍ വി​​വി​​ധ കോ​​മ്പ​​റ്റീ​​ഷ​​നു​​ക​​ളി​​ലാ​​യി അ​​വ​​സാ​​നം ക​​ളി​​ച്ച എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ര​​ണ്ട് ജ​​യം മാ​​ത്ര​​മാ​​ണ് റ​​യ​​ലി​​നു നേ​​ടാ​​ന്‍ സാ​​ധി​​ച്ച​​ത്.

മാ​​നേ​​ജ​​ര്‍ സ്ഥാ​​ന​​ത്തു​​നി​​ന്ന് സാ​​ബി​​യെ നീ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ഇ​​തി​​നോ​​ട​​കം ശ​​ക്ത​​മാ​​യി​​ട്ടു​​ണ്ട്.

Sports

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: റ​യ​ലി​നെ ത​ക​ർ​ത്ത് മാ​ഞ്ച​സ്റ്റ​ർ സി​റ്റി

മാ​ഡ്രി​ഡ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ റ​യ​ൽ മാ​ഡ്രി​ഡി​നെ​തി​രെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ജ​യം. ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് സി​റ്റി റ​യ​ലി​നെ വീ​ഴ്ത്തി​യ​ത്.

നി​ക്കോ ഒ​റെ​യ്‌​ലി​യും എ​ർ​ലിം​ഗ് ഹാ​ള​ണ്ടും ആ​ണ് സി​റ്റി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. റോ​ഡ്രി​ഗോ​യാ​ണ് സി​റ്റി​ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി നാ​ലാം സ്ഥാ​ന​ത്തെ​ത്തി. 13 പോ​യി​ന്‍റാ​ണ് സി​റ്റി​ക്കു​ള്ള​ത്. 12 പോ​യി​ന്‍റു​ള്ള റ​യ​ൽ ഏ​ഴാ​മ​താ​ണു​ള്ള​ത്.

Sports

ലാ ലിഗയില്‍ റ​​യ​​ലി​​ന് വ​​ന്പ​​ൻ തി​​രി​​ച്ച​​ടി

സ്‌പെയിന്‍: ലാ​​ലി​​ഗ​​യി​​ൽ സെ​​ൽ​​റ്റ വി​​ഗോ​​യോ​​ട് ഹോം ​​ഗ്രൗ​​ണ്ടി​​ൽ ഞെ​​ട്ടി​​ക്കു​​ന്ന തോ​​ൽ​​വി ഏ​​റ്റു​​വാ​​ങ്ങി റ​​യ​​ൽ മാ​​ഡ്രി​​ഡ്. എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ലെ ര​​ണ്ടാ​​മ​​ൻ​​മാ​​രാ​​യ റ​​യ​​ലി​​നെ സെ​​ൽ​​റ്റ വി​​ഗോ അ​​ട്ടി​​മ​​റി​​ച്ച​​ത്.

മ​​ത്സ​​ര​​ത്തി​​ന്‍റെ 54-ാം മി​​നി​​റ്റി​​ലും ര​​ണ്ടാം പ​​കു​​തി​​യു​​ടെ അ​​ധി​​ക സ​​മ​​യ​​ത്തും ഗോ​​ൾ സ്കോ​​ർ ചെ​​യ്ത സെ​​ൽ​​റ്റ​​യു​​ടെ വി​​ല്ലി​​യ​​റ്റ് സ്വീ​​ഡ​​ൻ​​ബ​​ർ​​ഗ് ആ​​ണ് റ​​യ​​ലി​​ന് ഞെ​​ട്ടി​​ക്കു​​ന്ന തോ​​ൽ​​വി സ​​മ്മാ​​നി​​ച്ച​​ത്.

ഫെ​​റ​​ൻ ഗാ​​ർ​​ഷ്യ​​യും അ​​ൽ​​വാ​​രോ ക​​രേ​​രാ​​സും ചു​​വ​​പ്പു​​കാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​ത് റ​​യ​​ലി​​ന് തി​​രി​​ച്ച​​ടി​​യാ​​യി. ഹോം ​​ഗ്രൗ​​ണ്ടി​​ലെ തോ​​ൽ​​വി റ​​യ​​ലി​​ന് വ​​ലി​​യ നഷ്ടമാണ് സ​​മ്മാ​​നി​​ച്ച​​ത്.

ചി​​ര​​വൈ​​രി​​ക​​ളാ​​യ ബാ​​ഴ്സ​​ലോ​​ണ​​യു​​മാ​​യു​​ള്ള ലീ​​ഗി​​ലെ കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​ൽ തോ​​ൽ​​വി​​യോ​​ടെ റ​​യ​​ലി​​ന് തി​​രി​​ച്ച​​ടി​​യേ​​റ്റു. നി​​ല​​വി​​ൽ 16 മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ ബാ​​ഴ്സ​​യ്ക്ക് 40 പോ​​യി​​ന്‍റും റ​​യ​​ലി​​ന് 36 പോ​​യി​​ന്‍റു​​മാ​​ണ്. നാ​​ല് പോ​​യി​​ന്‍റി​​ന്‍റെ ലീ​​ഡാ​​ണ് ബാ​​ഴ്സ​​യ്ക്കു​​ള്ള​​ത്.

മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ എ​​ൽ​​ച്ചെ 3-0ന് ​​ജി​​റോ​​ണ​​യെ​​യും എ​​സ്പാ​​നി​​യോ​​ൾ 1-0ന് ​​റ​​യോ വാല്ലെക്കാ​​നോ​​യെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. വാ​​ല​​ൻ​​സി​​യ- സെ​​വി​​ല്ല മ​​ത്സ​​രം ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു.

Sports

ലാ​ലീ​ഗ: റ​യ​ലി​നെ ത​ക​ർ​ത്ത് സെ​ൽ​റ്റ വി​ഗോ

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​നെ ത​ക​ർ​ത്ത് സെ​ൽ​റ്റ വി​ഗോ. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് സെ​ൽ​റ്റ വി​ഗോ വി​ജ​യി​ച്ച​ത്.

വി​ല്ലി​യ​ട്ട് സ്വെ​ഡ്ബെ​ർ​ഗ് ആ​ണ് സെ​ൽ​റ്റ​യ്ക്ക് വേ​ണ്ടി ര​ണ്ട് ഗോ​ളു​ക​ളും നേ​ടി​യ​ത്. 54-ാം മി​നി​റ്റി​ലും 90+3ാം മി​നി​റ്റി​ലു​മാ​ണ് താ​രം ഗോ​ളു​ക​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ സെ​ൽ​റ്റ വി​ഗോ​യ്ക്ക് 19 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ പ​ത്താം സ്ഥാ​ന​ത്താ​ണ് സെ​ൽ​റ്റ. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും റ​യ​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. 36 പോ​യി​ന്‍റാ​ണ് റ​യ​ലി​നു​ള്ള​ത്.

 

Sports

റ​​യ​​ല്‍ വി​​ജ​​യ വ​​ഴി​​യി​​ല്‍

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്‌​​ബോ​​ളി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് വി​​ജ​​യ വ​​ഴി​​യി​​ല്‍ തി​​രി​​ച്ചെ​​ത്തി. തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നു സ​​മ​​നി​​ല​​യ്ക്കു​​ശേ​​ഷ​​മാ​​ണ് റ​​യ​​ല്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ ഇ​​ര​​ട്ട ഗോ​​ള്‍ നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് 3-0ന് ​​അ​​ത്‌ല​​റ്റി​​ക്കോ ബി​​ല്‍​ബാ​​വോ​​യെ കീ​​ഴ​​ട​​ക്കി. 7, 59 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു എം​​ബ​​പ്പെ​​യു​​ടെ ഗോ​​ളു​​ക​​ള്‍.


ലീ​​ഗി​​ല്‍ 15 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് 36 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്തു തു​​ട​​രു​​ന്നു. 37 പോ​​യി​​ന്‍റു​​മാ​​യി ബാ​​ഴ്‌​​സ​​ലോ​​ണ​​യാ​​ണ് ഒ​​ന്നാ​​മ​​ത്.

Sports

റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നു തി​​രി​​ച്ച​​ടി

ജി​​റോ​​ണ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്‌​​ബോ​​ളി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നു തി​​രി​​ച്ച​​ടി. എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ കു​​ഞ്ഞ​​ന്മാ​​രാ​​യ ജി​​റോ​​ണ​​യോ​​ട് 1-1ന് ​​റ​​യ​​ല്‍ മാ​​ഡ്രി​​ഡ് സ​​മ​​നി​​ല​​യി​​ല്‍ കു​​ടു​​ങ്ങി.

45-ാം മി​​നി​​റ്റി​​ല്‍ ലീ​​ഡ് നേ​​ടി​​യ ജി​​റോ​​ണ​​യെ 67-ാം മി​​നി​​റ്റി​​ല്‍ കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ നേ​​ടി​​യ പെ​​നാ​​ല്‍​റ്റി ഗോ​​ളി​​ലാ​​ണ് റ​​യ​​ല്‍ സ​​മ​​നി​​ല​​യി​​ല്‍ പി​​ടി​​ച്ച​​ത്. ഈ ​​വ​​ര്‍​ഷം എം​​ബ​​പ്പെ​​യു​​ടെ 60-ാം ഗോ​​ളാ​​ണ്.

സ​​മ​​നി​​ല​​യോ​​ടെ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ര​​ണ്ടാം സ്ഥാ​​ന​​ത്തു തു​​ട​​രും. 14 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 33 പോ​​യി​​ന്‍റാ​​ണ് റ​​യ​​ലി​​നു​​ള്ള​​ത്. ലാ ​​ലി​​ഗ​​യി​​ല്‍ റ​​യ​​ലി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നാം സ​​മ​​നി​​ല​​യാ​​ണ്. 34 പോ​​യി​​ന്‍റു​​മാ​​യി എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യാ​​ണ് ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്.

Sports

എം​​ബ​​പ്പെക്ക് അതിവേഗ ഹാട്രിക്

ഏഥൻസ്: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ലെ അ​​തി​​വേ​​ഗ ഹാ​​ട്രി​​ക്കു​​ക​​ളി​​ല്‍ ര​​ണ്ടാം സ്ഥാ​​നം കു​​റി​​ച്ച് സ്പാ​​നി​​ഷ് ക്ല​​ബ് റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ ഫ്ര​​ഞ്ച് സൂ​​പ്പ​​ര്‍ താ​​രം കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ. ആ​​റ് മി​​നി​​റ്റ് 42 സെ​​ക്ക​​ന്‍​ഡി​​നി​​ടെ മൂ​​ന്നു ഗോ​​ള്‍ എ​​തി​​ര്‍ പോ​​സ്റ്റി​​ല്‍ നി​​ക്ഷേ​​പി​​ച്ചാ​​ണ് എം​​ബ​​പ്പെ ച​​രി​​ത്ര​​ത്താ​​ളി​​ല്‍ ഇ​​ടം​​നേ​​ടി​​യ​​ത്.

22, 24, 29 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു റി​​ക്കാ​​ര്‍​ഡ് ബു​​ക്കി​​ലേ​​ക്കു​​ള്ള ഫ്ര​​ഞ്ച് താ​​ര​​ത്തി​​ന്‍റെ ഹാ​​ട്രി​​ക്. ഗ്രീ​​ക്ക് ക്ല​​ബ്ബാ​​യ ഒ​​ളി​​മ്പ്യാ​​ക​​സാ​​യി​​രു​​ന്നു എ​​തി​​രാ​​ളി​​ക​​ള്‍. മ​​ത്സ​​ര​​ത്തി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് 4-3നു ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി. റ​​യ​​ലി​​ന്‍റെ നാ​​ലാം ഗോ​​ളും (59-ാം മി​​നി​​റ്റ്) എം​​ബ​​പ്പെ​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

എം​​ബ​​പ്പെ = റൊ​​ണാ​​ള്‍​ഡോ

ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നാ​​യി ഒ​​രു മ​​ത്സ​​ര​​ത്തി​​ല്‍ നാ​​ല് ഗോ​​ള്‍ നേ​​ടു​​ന്ന ര​​ണ്ടാ​​മ​​തു മാ​​ത്രം ക​​ളി​​ക്കാ​​ര​​നാ​​യി എം​​ബ​​പ്പെ. പോ​​ര്‍​ച്ചു​​ഗീ​​സ് ഇ​​തി​​ഹാ​​സം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ​​യാ​​ണ് മു​​മ്പ് (2015ല്‍ ​​മാ​​ള്‍​മോ​​യ്ക്ക് എ​​തി​​രേ) ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്. ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ലെ അ​​തി​​വേ​​ഗ ഹാ​​ട്രി​​ക്കി​​ല്‍ ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ ഈ​​ജി​​പ്ഷ്യ​​ന്‍ താ​​രം മു​​ഹ​​മ്മ​​ദ് സ​​ല​​യാ​​ണ് ഒ​​ന്നാ​​മ​​ത്; ആ​​റ് മി​​നി​​റ്റ് 12 സെ​​ക്ക​​ന്‍​ഡ്.

പീ​​ര​​ങ്കി ശ​​ബ്ദി​​ച്ചു...

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി ത​​ങ്ങ​​ളു​​ടെ ആ​​ധി​​കാ​​രി​​ക​​ത തു​​ട​​രു​​ന്നു. യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ഹോം ​​ഗ്രൗ​​ണ്ടി​​ല്‍​വ​​ച്ച് പീ​​ര​​ങ്കി​​പ്പ​​ട 3-1ന് ​​ജ​​ര്‍​മ​​ന്‍ ക​​രു​​ത്ത​​രാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​നെ കീ​​ഴ​​ട​​ക്കി. ഇ​​തോ​​ടെ 2025-26 സീ​​സ​​ണി​​ല്‍ ആ​​ദ്യ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ തോ​​ല്‍​വി ഇ​​ല്ലാ​​ത്ത ഏ​​ക​​ടീ​​മാ​​യി ആ​​ഴ്‌​​സ​​ണ​​ല്‍ മാ​​റി. 2005-06 സീ​​സ​​ണി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ലെ ആ​​ദ്യ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളും ആ​​ഴ്‌​​സ​​ണ​​ല്‍ ജ​​യി​​ക്കു​​ന്ന​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

ചാ​​മ്പ്യ​​ന്‍​സ് ജ​​യം

പാ​​രീ​​സ്: വി​​റ്റി​​ഞ്ഞ​​യു​​ടെ ഹാ​​ട്രി​​ക്കി​​ലൂ​​ടെ യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്ന്‍ ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ 5-3ന് ​​ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ടോ​​ട്ട​​ന്‍​ഹാം ഹോ​​ട്ട്‌​​സു​​പു​​റി​​നെ കീ​​ഴ​​ട​​ക്കി. നി​​ല​​വി​​ലെ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ ഇ​​റ്റാ​​ലി​​യ​​ന്‍ ക്ല​​ബ് ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ സ്പാ​​നി​​ഷ് സം​​ഘ​​മാ​​യ അ​​ത്‌ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​നോ​​ട് 2-1നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ടു. സീ​​സ​​ണി​​ല്‍ ഇ​​ന്‍റ​​റി​​ന്‍റെ ആ​​ദ്യ തോ​​ല്‍​വി​​യാ​​ണ്.

15 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്‌​​സ​​ണ​​ല്‍ ഒ​​ന്നാ​​മ​​തു​​ണ്ട്. 12 പോ​​യി​​ന്‍റ് വീ​​ത​​മു​​ള്ള പി​​എ​​സ്ജി, ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്, ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍, റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ടീ​​മു​​ക​​ളാ​​ണ് യ​​ഥാ​​ക്ര​​മം തു​​ട​​ര്‍​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

Sports

യുവേഫ ചാന്പ്യൻസ് ലീഗ്: റ​​യ​​ലി​​നെ ലി​​വ​​ര്‍​പൂ​​ളും പി​​എ​​സ്ജി​​യെ ബ​​യേ​​ണും കീഴടക്കി

പാ​​രീ​​സ്/​​ലി​​വ​​ര്‍​പൂ​​ള്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ്, ലീ​​ഗ് ക​​പ്പു​​ക​​ളി​​ലാ​​യി അ​​വ​​സാ​​നം ക​​ളി​​ച്ച ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ അ​​ഞ്ചി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ട ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി, യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് നാ​​ലാം റൗ​​ണ്ടി​​ല്‍ സ്പാ​​നി​​ഷ് ക​​രു​​ത്ത​​രാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നെ കീ​​ഴ്‌​​മേ​​ല്‍​മ​​റി​​ച്ചു. ഇം​​ഗ്ല​​ണ്ടി​​ലെ മോ​​ശം​​ഫോ​​മി​​ല്‍ ലി​​വ​​ര്‍​പൂ​​ള്‍ വി​​മ​​ര്‍​ശ​​നം കേ​​ള്‍​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് പോ​​രാ​​ട്ട​​ത്തി​​നാ​​യി ആ​​ന്‍​ഫീ​​ല്‍​ഡി​​ല്‍ എ​​ത്തി​​യ​​ത്.

61-ാം മി​​നി​​റ്റി​​ല്‍ അ​​ലെ​​സ്‌​​കി​​സ് മ​​ക് അ​​ലി​​സ്റ്റ​​ര്‍ നേ​​ടി​​യ ഹെ​​ഡ​​ര്‍ ഗോ​​ളി​​ല്‍ 1-0നാ​​യി​​രു​​ന്നു ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ ജ​​യം. ലി​​വ​​ര്‍​പൂ​​ളി​​ല്‍​നി​​ന്ന് ഈ ​​സീ​​സ​​ണി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ല്‍ റ​​യ​​ലി​​ലെ​​ത്തി​​യ ട്രെ​​ന്‍റ് അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ അ​​ര്‍​നോ​​ള്‍​ഡി​​ന്‍റെ, ആ​​ന്‍​ഫീ​​ല്‍​ഡി​​ലേ​​ക്കു​​ള്ള മ​​ട​​ക്കം അ​​തോ​​ടെ നി​​രാ​​ശ​​യു​​ടേ​​താ​​യി. ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് സീ​​സ​​ണി​​ല്‍ ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ടാം ജ​​യ​​മാ​​ണ്. അ​​തേ​​സ​​മ​​യം, തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നു ജ​​യ​​ത്തി​​നു​​ശേ​​ഷം റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ ആ​​ദ്യ തോ​​ല്‍​വി​​യും.

പി​​എ​​സ്ജി 1-2 ബ​​യേ​​ണ്‍

നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്‌​​നെ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ല്‍​വ​​ച്ചു​​ത​​ന്നെ ജ​​ര്‍​മ​​ന്‍ ക​​രു​​ത്ത​​രാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് കീ​​ഴ​​ട​​ക്കി. ര​​ണ്ടാം​​പ​​കു​​തി മു​​ഴു​​വ​​ന്‍ 10 പേ​​രു​​മാ​​യാ​​ണ് ബ​​യേ​​ണ്‍ പി​​ടി​​ച്ചു​​നി​​ന്ന​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ലൂ​​യി​​സ് ഡി​​യ​​സി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ള്‍ (4’, 32’) ആ​​ദ്യ 35 മി​​നി​​റ്റി​​നു​​ള്ളി​​ല്‍ ബ​​യേ​​ണി​​നു 2-0ന്‍റെ ​​ലീ​​ഡ് സ​​മ്മാ​​നി​​ച്ചു. എ​​ന്നാ​​ല്‍, ആ​​ദ്യ പ​​കു​​തി​​യു​​ടെ ഇ​​ഞ്ചു​​റി ടൈ​​മി​​ല്‍ (45+7’) ലൂ​​യി​​സ് ഡി​​യ​​സ് ചു​​വ​​പ്പു​​കാ​​ര്‍​ഡ് ക​​ണ്ടു പു​​റ​​ത്ത്. അ​​തോ​​ടെ ബ​​യേ​​ണി​​ന്‍റെ അം​​ഗ​​ബ​​ലം 10 ആ​​യി. ജാ​​വൊ നെ​​വെ​​സ് 74-ാം മി​​നി​​റ്റി​​ല്‍ പി​​എ​​സ്ജി​​ക്കാ​​യി ഒ​​രു ഗോ​​ള്‍ മ​​ട​​ക്കി. എ​​ങ്കി​​ലും ബ​​യേ​​ണി​​ന്‍റെ ചെ​​റു​​ത്തു​​നി​​ല്‍​പ്പ് ഭേ​​ദി​​ച്ച് സ​​മ​​നി​​ല​​യി​​ലെ​​ത്താ​​ന്‍ പി​​എ​​സ്ജി​​ക്കു സാ​​ധി​​ച്ചി​​ല്ല. ബ​​യേ​​ണി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യ നാ​​ലം ജ​​യ​​മാ​​ണ്.

ഗണ്ണേഴ്സ്‍, അ​​ത്‌​ല​​റ്റി​​ക്കോ

എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ആ​​ഴ്‌​​സ​​ണ​​ല്‍ 3-0ന് ​​സാ​​വി​​യ പ്ലാ​​ഗി​​നെ തോ​​ല്‍​പ്പി​​ച്ചു. മി​​കേ​​ല്‍ മെ​​റി​​നൊ​​യു​​ടെ (46’, 68’) ഇ​​ര​​ട്ട ഗോ​​ളും ബു​​കാ​​യൊ സാ​​ക്ക​​യു​​ടെ (32’) പെ​​നാ​​ല്‍​റ്റി ഗോ​​ളു​​മാ​​ണ് ഗ​​ണ്ണേ​​ഴ്‌​​സി​​ന് തു​​ട​​ര്‍​ച്ച​​യാ​​യ നാ​​ലാം ജ​​യ​​മൊ​​രു​​ക്കി​​യ​​ത്.

ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ സ്പാ​​നി​​ഷ് ക്ല​​ബ് അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് 3-1ന് ​​യൂ​​ണി​​യ​​ന്‍ സെ​​ന്‍റ് ഗി​​ല്ലോ​​സി​​നെ തോ​​ല്‍​പ്പി​​ച്ചു. ജൂ​​ലി​​യ​​ന്‍ ആ​​ല്‍​വ​​ര​​സ് (39’), കോ​​ന​​ര്‍ ഗ​​ല്ല​​ഗ​​ര്‍ (72’), മാ​​ര്‍​ക്കോ​​സ് ലോ​​റെ​​ന്‍റ് (90+6’) എ​​ന്നി​​വ​​രാ​​ണ് അ​​ത്‌​ല​​റ്റി​​ക്കോ​​യ്ക്കു വേ​​ണ്ടി ല​​ക്ഷ്യം​​ക​​ണ്ട​​ത്.

മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ എ​​എ​​സ് മൊ​​ണാ​​ക്കോ 1-0ന് ​​ഗ്ലിം​​റ്റി​​നെ​​യും ടോ​​ട്ട​​ന്‍​ഹാം 4-0ന് ​​കോ​​പ്പെ​​ന്‍​ഹെഗ​​നെ​​യും തോ​​ല്‍​പ്പി​​ച്ചു. യു​​വന്‍റ​​സും സ്‌​​പോ​​ര്‍​ട്ടിം​​ഗും 1-1ന് ​​സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു.

നാ​​ല് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 12 പോ​​യി​​ന്‍റു​​മാ​​യി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കും ആ​​ഴ്‌​​സ​​ണ​​ലുമാണ് ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

Sports

എ​ൽ​ക്ലാ​സി​ക്കോ​യി​ൽ റ​യ​ലി​ന് ജ​യം; ബാ​ഴ്സ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു

മാ​ഡ്രി​ഡ്: എ​ൽ​ക്ലാ​സി​ക്കോ​യി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന് ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ഫ് ബാ​ഴ്സ​ലോ​ണ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് റ​യ​ൽ ത​ക​ർ​ത്ത​ത്.

റ​യ​ലി​ന് വേ​ണ്ടി സൂ​പ്പ​ർ താ​രം കൈ​ലി​യ​ൻ എം​ബാ​പ്പെ​യും ജൂ​ഡ് ബെ​ല്ലിം​ഗാ​മും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. എം​ബാ​പ്പെ 22-ാം മി​നി​റ്റി​ലും ബെ​ല്ലിം​ഗാം 43-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ബാ​ഴ്‌​സ​ലോ​ണ​ക്കാ​യി ഫെ​ര്‍​മി​ന്‍ ലോ​പ​സ് ആ​ശ്വാ​സ​ഗോ​ള്‍ ക​ണ്ടെ​ത്തി. 38-ാം മി​നി​റ്റി​ലാ​ണ് ഫെ​ർ​മി​ൻ ലോ​പ​സ് ഗോ​ൾ നേ​ടി​യ​ത്.

ജ​യ​ത്തോ​ടെ റ​യ​ലി​ന് 10 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 27 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ റ​യ​ലാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 22 പോ​യി​ൻോ​ടെ ബാ​ഴ്‌​സ​ലോ​ണ ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.

Sports

യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ്; റ​യ​ല്‍ മാ​ഡ്രി​ഡ്, ലി​വ​ര്‍​പൂ​ള്‍, ബ​യേ​ണ്‍ മ്യൂ​ണി​ക്, ചെ​ല്‍​സി ടീമുകൾ ജയം

മാ​ഡ്രി​ഡ്/​മ്യൂ​ണി​ക്: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ള്‍ 2025-26 സീ​സ​ണ്‍ ലീ​ഗ് റൗ​ണ്ടി​ല്‍ വ​മ്പ​ന്‍ ടീ​മു​ക​ളാ​യ റ​യ​ല്‍ മാ​ഡ്രി​ഡ്, ലി​വ​ര്‍​പൂ​ള്‍, ബ​യേ​ണ്‍ മ്യൂ​ണി​ക്, ചെ​ല്‍​സി ജ​യം സ്വ​ന്ത​മാ​ക്കി. ലി​വ​ര്‍​പൂ​ള്‍ എ​വേ പോ​രാ​ട്ട​ത്തി​ല്‍ ഐ​ന്‍​ട്രാ​ക്റ്റ് ഫ്രാ​ങ്ക്ഫ​റ​ര്‍​ട്ടി​നെ 5-1നു ​ത​ക​ര്‍​ത്തു.

ചെ​ല്‍​സി 5-1ന് ​അ​യാ​ക്‌​സ് ആം​സ്റ്റ​ര്‍​ഡാ​മി​നെ ത​ക​ര്‍​ത്ത​പ്പോ​ള്‍ ജ​ര്‍​മ​ന്‍ ക്ല​ബ് ബ​യേ​ണ്‍ മ്യൂ​ണി​ക് 4-0ന് ​ക്ല​ബ് ബ്രൂ​ഷി​നെ കീ​ഴ​ട​ക്കി. റ​യ​ല്‍ മാ​ഡ്രി​ഡ് ജൂ​ഡ് ബെ​ല്ലി​ങ്ഗം നേ​ടി​യ ഗോ​ളി​ന്‍റെ ബ​ല​ത്തി​ല്‍ 1-0ന് ​ഇ​റ്റാ​ലി​യ​ന്‍ സം​ഘ​മാ​യ യു​വ​ന്‍റ​സി​നെ തോൽപ്പിച്ചു.

Latest News

Corehub Up