മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് ഏറ്റവും പരിഗണിക്കപ്പെടുന്ന വ്യക്തി പോര്‍ച്ചുഗീസുകാരനായ ഹൊസെ മൗറീഞ്ഞോ ആണെന്ന സൂചന നല്കി ക്ലബ് പ്രസിഡന്റ് ഫ്ളോറെന്റിനൊ പെരെസ്.
എന്നാല്‍, മാഡ്രിഡില്‍ കേന്ദ്രങ്ങളില്‍നിന്ന് ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു മൗറീഞ്ഞോയുടെ പ്രതികരണം.
പോര്‍ച്ചുഗല്‍ ക്ലബ്ബായ ബെന്ഫികയിലാണ് മൗറീഞ്ഞോ. ബെന്‍ഫിക പുതിയ കരാര്‍ മുന്നോട്ടുവച്ചെങ്കിലും കൈകൊടുത്തില്ലെന്നു മൗറീഞ്ഞോ കഴിഞ്ഞ ദിവസം പറഞ്ഞു.
2010-13 കാലഘട്ടത്തില്‍ മൗറീഞ്ഞോ റയലിനെ പരിശീലിപ്പിച്ചിരുന്നു. ലാ ലിഗ, സൂപ്പര്‍ കോപ്പ, കോപ്പ ഡെല്‍ റേ കിരീടങ്ങളും അക്കാലത്ത് നേടി.
Tags : Jose Mourinho Real Madrid